solo - Onlookersmedia https://onlookersmedia.com/tag/solo/ First Entertainment website in Malayalam Sun, 08 Oct 2017 06:19:15 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 solo - Onlookersmedia https://onlookersmedia.com/tag/solo/ 32 32 54783289 സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകന്‍ അറിയാതെ !! https://onlookersmedia.com/latest-news/bejoy-nambiar-about-solo-climax-change/ https://onlookersmedia.com/latest-news/bejoy-nambiar-about-solo-climax-change/#respond Sun, 08 Oct 2017 06:19:15 +0000 http://onlookersmedia.com/?p=6281 യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോ ഈ മാസം അഞ്ചാം തിയ്യതിയാണ് വെള്ളിത്തിരയില്‍ എത്തിയത്. സെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആയിരുന്നു സോളോ സംവിധാനം ചെയ്തത്. മലയാളി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ഈ ചിത്രത്തെ കാത്തിരുന്നത്. എന്നാല്‍ സോളോ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന്‍ മാത്രമല്ല ചിത്രത്തിന്‍റെ ക്ലൈമാക്സ് ഏറെ നിരാശപ്പെടുത്തുകയും ചെയ്തു. വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു സോളോയിലെ അവസാന ചിത്രമായ വേള്‍ഡ് ഓഫ് രുദ്രയുടെ ക്ലൈമാക്സിന് […]

The post സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകന്‍ അറിയാതെ !! first appeared on Onlookersmedia.

The post സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകന്‍ അറിയാതെ !! appeared first on Onlookersmedia.

]]>
യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോ ഈ മാസം അഞ്ചാം തിയ്യതിയാണ് വെള്ളിത്തിരയില്‍ എത്തിയത്. സെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആയിരുന്നു സോളോ സംവിധാനം ചെയ്തത്. മലയാളി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ഈ ചിത്രത്തെ കാത്തിരുന്നത്. എന്നാല്‍ സോളോ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന്‍ മാത്രമല്ല ചിത്രത്തിന്‍റെ ക്ലൈമാക്സ് ഏറെ നിരാശപ്പെടുത്തുകയും ചെയ്തു.

വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു സോളോയിലെ അവസാന ചിത്രമായ വേള്‍ഡ് ഓഫ് രുദ്രയുടെ ക്ലൈമാക്സിന് ലഭിച്ചത്. ആളുകളെ ചിത്രം നിരാശപ്പെടുത്തി എന്നറിഞ്ഞതോടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സോളോയുടെ ക്ലൈമാക്സ് മാറ്റുകയുണ്ടായി.

ഇന്നലെ മുതല്‍ എഡിറ്റ് ചെയ്ത സോളോ ആണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സോളോയുടെ ക്ലൈമാക്സ് മാറ്റിയത് തന്‍റെ അറിവോടെ അല്ല എന്ന്‍ പറഞ്ഞു കൊണ്ട് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ഈ കാര്യം സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ തന്നെ പ്രേക്ഷകരെ അറിയിച്ചത്.

The post സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകന്‍ അറിയാതെ !! first appeared on Onlookersmedia.

The post സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകന്‍ അറിയാതെ !! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/bejoy-nambiar-about-solo-climax-change/feed/ 0 6281
ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ https://onlookersmedia.com/collection-reports/solo-first-day-collection-report/ https://onlookersmedia.com/collection-reports/solo-first-day-collection-report/#respond Fri, 06 Oct 2017 10:50:43 +0000 http://onlookersmedia.com/?p=6230 മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര്‍ താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം സോളോ ആദ്യ ദിനം തന്നെ നേടിയത് വമ്പന്‍ കലക്ഷനാണ്. 3.4 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രം സോളോ സ്വന്തമാക്കിയത്. 225 തിയേറ്ററുകളില്‍ ആയിരുന്നു സോളോ റിലീസ് ചെയ്തത്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും ഓപ്പണിങ് കളക്ഷന്‍ ആണിത്. ഷെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആണ് സോളോ സംവിധാനം ചെയ്തിരിക്കുന്നത്. […]

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ first appeared on Onlookersmedia.

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ appeared first on Onlookersmedia.

]]>
മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര്‍ താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം സോളോ ആദ്യ ദിനം തന്നെ നേടിയത് വമ്പന്‍ കലക്ഷനാണ്.

3.4 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രം സോളോ സ്വന്തമാക്കിയത്. 225 തിയേറ്ററുകളില്‍ ആയിരുന്നു സോളോ റിലീസ് ചെയ്തത്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും ഓപ്പണിങ് കളക്ഷന്‍ ആണിത്.

ഷെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആണ് സോളോ സംവിധാനം ചെയ്തിരിക്കുന്നത്. ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ് സോളോ.

സമ്മിശ്ര പ്രതികരണമാണ് സോളോയ്ക്ക് ലഭിക്കുന്നതെങ്കിലും ദുല്‍ഖറിന്‍റെ താരമൂല്യം കാരണം തിയേറ്ററുകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

നാല് ചെറുചിത്രങ്ങള്‍ ചേര്‍ത്ത ഒരു ആന്തോളജി ചിത്രമാണ് സോളോ. നാല് ചിത്രങ്ങളിലും ദുല്‍ഖര്‍ തന്നെ നായകനായി എത്തുന്നു.

നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, ധന്‍സിക, സൌബിന്‍ ഷാഹിര്‍, മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ first appeared on Onlookersmedia.

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/solo-first-day-collection-report/feed/ 0 6230
സോളോ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ.? https://onlookersmedia.com/latest-news/6227/ https://onlookersmedia.com/latest-news/6227/#respond Fri, 06 Oct 2017 05:32:09 +0000 http://onlookersmedia.com/?p=6227 ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. വമ്പന്‍ സ്വീകരണമാണ് ആദ്യ ദിനം തന്നെ ആരാധകര്‍ സോളോയ്ക്ക് നല്‍കിയത്. പുലര്‍ച്ചെ മുതല്‍ ചിത്രത്തിന്‍റെ ടിക്കറ്റിനായി തിയേറ്ററുകളില്‍ ക്യൂ ഉണ്ടായിരുന്നു. മള്‍ടിപ്ലെക്സുകളിലും മികച്ച കലക്ഷനാണ് ഇന്നലെ ലഭിച്ചത്. സോളോ ആദ്യ ദിനം കേരളത്തില്‍ നിന്നും നേടിയ ഒഫീഷ്യല്‍ കലക്ഷന്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല. സോളോ ആദ്യ ദിന റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 225 സ്ക്രീനുകളിലാണ് കേരളത്തില്‍ മാത്രം സോളോ റിലീസ് ചെയ്തത്. […]

The post സോളോ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ.? first appeared on Onlookersmedia.

The post സോളോ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ.? appeared first on Onlookersmedia.

]]>
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. വമ്പന്‍ സ്വീകരണമാണ് ആദ്യ ദിനം തന്നെ ആരാധകര്‍ സോളോയ്ക്ക് നല്‍കിയത്. പുലര്‍ച്ചെ മുതല്‍ ചിത്രത്തിന്‍റെ ടിക്കറ്റിനായി തിയേറ്ററുകളില്‍ ക്യൂ ഉണ്ടായിരുന്നു.

മള്‍ടിപ്ലെക്സുകളിലും മികച്ച കലക്ഷനാണ് ഇന്നലെ ലഭിച്ചത്. സോളോ ആദ്യ ദിനം കേരളത്തില്‍ നിന്നും നേടിയ ഒഫീഷ്യല്‍ കലക്ഷന്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല. സോളോ ആദ്യ ദിന റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

225 സ്ക്രീനുകളിലാണ് കേരളത്തില്‍ മാത്രം സോളോ റിലീസ് ചെയ്തത്. ദുല്‍ഖറിന്‍റെ സ്റ്റാര്‍ പവര്‍ വ്യക്തമാക്കുന്നതായിരുന്നു തിയേറ്ററുകളിലെ തിരക്ക്.

വരും ദിനങ്ങളിലും ഈ തിരക്ക് തുടരും എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍.

ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ ആണ് സോളോ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മലയാളി കൂടിയായ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള സിനിമ കൂടിയാണ് സോളോ.

The post സോളോ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ.? first appeared on Onlookersmedia.

The post സോളോ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ.? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6227/feed/ 0 6227
സോളോയ്ക്ക് ആരാധകരുടെ വമ്പന്‍ തിരക്ക്.. https://onlookersmedia.com/latest-news/6206/ https://onlookersmedia.com/latest-news/6206/#respond Thu, 05 Oct 2017 09:44:29 +0000 http://onlookersmedia.com/?p=6206 ദുൽഖർ ആരാധകരും സിനിമ പ്രേക്ഷകരും ഒരു പോലെ കാത്തിരുന്ന ചിത്രമായിരുന്നു സോളോ. ഷെയ്ത്താൻ, വാസിർ തുടങ്ങിയ  ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയായിരുന്നു സോളോയുടെ ഏറ്റവും വലിയ പ്രത്യേകത. ദുൽഖർ എന്ന താരവും ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും സോളോയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി. നാല് ചെറുസിനിമകള്‍ ഒന്നിപ്പിച്ച ആന്തോളജി ചിത്രമാണ് സോളോ. ആദ്യ ദിനം വമ്പന്‍ സ്വീകരണമാണ് സോളോയ്ക്ക് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പുലര്‍ച്ചെ 3 മണി മുതല്‍ തിയേറ്ററുകളില്‍ ടിക്കറ്റിനായി ആരാധകരുടെ […]

The post സോളോയ്ക്ക് ആരാധകരുടെ വമ്പന്‍ തിരക്ക്.. first appeared on Onlookersmedia.

The post സോളോയ്ക്ക് ആരാധകരുടെ വമ്പന്‍ തിരക്ക്.. appeared first on Onlookersmedia.

]]>
ദുൽഖർ ആരാധകരും സിനിമ പ്രേക്ഷകരും ഒരു പോലെ കാത്തിരുന്ന ചിത്രമായിരുന്നു സോളോ. ഷെയ്ത്താൻ, വാസിർ തുടങ്ങിയ  ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയായിരുന്നു സോളോയുടെ ഏറ്റവും വലിയ പ്രത്യേകത. ദുൽഖർ എന്ന താരവും ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും സോളോയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി.

നാല് ചെറുസിനിമകള്‍ ഒന്നിപ്പിച്ച ആന്തോളജി ചിത്രമാണ് സോളോ. ആദ്യ ദിനം വമ്പന്‍ സ്വീകരണമാണ് സോളോയ്ക്ക് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പുലര്‍ച്ചെ 3 മണി മുതല്‍ തിയേറ്ററുകളില്‍ ടിക്കറ്റിനായി ആരാധകരുടെ നീണ്ട നിരയുണ്ടായിരുന്നു.

ഒരിക്കല്‍ കൂടി മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര്‍ താന്‍ തന്നെയാണ് എന്ന്‍ തെളിയിക്കുകയാണ് ദുല്‍ഖര്‍ സോളോയിലൂടെ.

ഇതേ തിരക്ക് അടുത്ത ഷോകള്‍ക്കും തുടരുകയാണെങ്കില്‍ ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങുകളില്‍ ഒന്നായിരിക്കും സോളോയുടേത്.

The post സോളോയ്ക്ക് ആരാധകരുടെ വമ്പന്‍ തിരക്ക്.. first appeared on Onlookersmedia.

The post സോളോയ്ക്ക് ആരാധകരുടെ വമ്പന്‍ തിരക്ക്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6206/feed/ 0 6206
ദുൽഖറിന്റെ സോളോയിലെ ഗാനങ്ങൾ സെപ്റ്റംബറിൽ എത്തും; പറവ പൂജ റിലീസ്..! https://onlookersmedia.com/latest-news/dulquer-solo-song-parava-pooja-release/ https://onlookersmedia.com/latest-news/dulquer-solo-song-parava-pooja-release/#respond Thu, 31 Aug 2017 06:59:30 +0000 http://onlookersmedia.com/?p=5098 കഴിഞ്ഞ ദിവസം ദുൽകർ സൽമാന്റെ സോളോയുടെ മറ്റൊരു ചെറിയ ടീസർ കൂടി നമ്മുക്ക് മുന്നിൽ എത്തിയിരുന്നു. വേൾഡ് ഓഫ് ശിവ എന്ന പേരിലാണ് ഈ ചിത്രത്തിലെ നാല് ദുൽകർ കഥാപാത്രങ്ങളിൽ ഒന്നിനെ കൂടി അടിസ്ഥാനമാക്കിയുള്ള ടീസർ വന്നത്. ആദ്യം വേൾഡ് ഓഫ് രുദ്ര എന്ന ടീസർ വന്നിരുന്നു. നാല് വ്യത്യസ്ത കഥകൾ പറയുന്ന ഈ ആന്തോളജി മൂവിയിൽ നാല് കഥാപാത്രങ്ങളെയാണ് ദുൽകർ അവതരിപ്പിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററുകൾ ഇന്ന് മുതലും […]

The post ദുൽഖറിന്റെ സോളോയിലെ ഗാനങ്ങൾ സെപ്റ്റംബറിൽ എത്തും; പറവ പൂജ റിലീസ്..! first appeared on Onlookersmedia.

The post ദുൽഖറിന്റെ സോളോയിലെ ഗാനങ്ങൾ സെപ്റ്റംബറിൽ എത്തും; പറവ പൂജ റിലീസ്..! appeared first on Onlookersmedia.

]]>
കഴിഞ്ഞ ദിവസം ദുൽകർ സൽമാന്റെ സോളോയുടെ മറ്റൊരു ചെറിയ ടീസർ കൂടി നമ്മുക്ക് മുന്നിൽ എത്തിയിരുന്നു. വേൾഡ് ഓഫ് ശിവ എന്ന പേരിലാണ് ഈ ചിത്രത്തിലെ നാല് ദുൽകർ കഥാപാത്രങ്ങളിൽ ഒന്നിനെ കൂടി അടിസ്ഥാനമാക്കിയുള്ള ടീസർ വന്നത്.

ആദ്യം വേൾഡ് ഓഫ് രുദ്ര എന്ന ടീസർ വന്നിരുന്നു. നാല് വ്യത്യസ്ത കഥകൾ പറയുന്ന ഈ ആന്തോളജി മൂവിയിൽ നാല് കഥാപാത്രങ്ങളെയാണ് ദുൽകർ അവതരിപ്പിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററുകൾ ഇന്ന് മുതലും ആദ്യ ഫുൾ ടീസർ ഓഗസ്റ്റ് 31 നും പുറത്തിറങ്ങും.

അതുപോലെ ചിത്രത്തിലെ ഗാനങ്ങളുടെ ഒഫീഷ്യൽ ലോഞ്ച് സെപ്റ്റംബർ നാലിനോ ആറിനോ ഉണ്ടാകും എന്നും വിവരങ്ങൾ ഉണ്ട്. സെപ്റ്റംബർ 21 നു റിലീസ് ചെയ്യുമെന്ന് ആദ്യം അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് സോളോ ഒക്ടോബർ പതിമൂന്നിനായിരിക്കും പ്രദർശനത്തിന് എത്തുകയെന്നാണ്.

ബിജോയ് നമ്പ്യാർ ഒരുക്കിയ ഈ തമിഴ്- മലയാളം ദ്വിഭാഷാ ചിത്രത്തിൽ ദുൽഖറിന് നാല് നായികമാർ ഉണ്ട്. ഒട്ടേറെ സംഗീത സംവിധായകരും മ്യൂസിക് ബാൻഡുകളും ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴിലെയും ഹിന്ദിയിലെയും കന്നഡയിലെയുമെല്ലാം പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ ദുൽഖറിനൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്..

ഓണത്തിന് എത്തുമെന്ന് കരുതപ്പെട്ടിരുന്ന സൗബിൻ ഷാഹിർ- ദുൽകർ ചിത്രമായ പറവ പൂജ റിലീസ് ആയി ആവും എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ദുൽകർ ഈ ചിത്രത്തിൽ അതിഥി വേഷമാണ് ചെയ്യുന്നത്. ഷെയിൻ നിഗം ആണ് ഈ ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്.

അൻവർ റഷീദ് നിർമ്മിക്കുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ അവസാന ഘട്ട ജോലികളിൽ ആണ്. ആദ്യം സെപ്റ്റംബർ മൂന്നിന് പറവ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഈ ചിത്രം സെപ്റ്റംബർ 14 ലേക്ക് മാറ്റി എന്ന് കേട്ടിരുന്നു. ഇപ്പോഴത്തെ വിവരങ്ങൾ പറയുന്നത് സെപ്റ്റംബർ 28 നു ആണ് ഈ ചിത്രം എത്തുകയുള്ളൂ എന്നാണ്.

The post ദുൽഖറിന്റെ സോളോയിലെ ഗാനങ്ങൾ സെപ്റ്റംബറിൽ എത്തും; പറവ പൂജ റിലീസ്..! first appeared on Onlookersmedia.

The post ദുൽഖറിന്റെ സോളോയിലെ ഗാനങ്ങൾ സെപ്റ്റംബറിൽ എത്തും; പറവ പൂജ റിലീസ്..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-solo-song-parava-pooja-release/feed/ 0 5098
പൂജ അവധിക്കാലത്ത് ബോക്സ് ഓഫീസിൽ ദുൽഖർ സൽമാൻ- ടോവിനോ പോരാട്ടം.. https://onlookersmedia.com/latest-news/pooja-holidays-boxoffice/ https://onlookersmedia.com/latest-news/pooja-holidays-boxoffice/#respond Mon, 21 Aug 2017 07:46:09 +0000 http://onlookersmedia.com/?p=4742 ഓണ ചിത്രങ്ങൾ തമ്മിലുള്ള വമ്പൻ ബോക്സ് ഓഫീസ് പോരാട്ടം കാണുവനാണ് ഇപ്പോൾ മലയാളികൾ കാത്തിരിക്കുന്നത്. ഈ വരുന്ന ഓഗസ്റ്റ് 31 മുതൽ ഓണ ചിത്രങ്ങൾ പ്രദർശനത്തിന് എത്തും. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സെപ്റ്റംബർ അവസാന വാരം പൂജ ഹോളിഡേയ്‌സിൽ മറ്റൊരു വമ്പൻ പോരാട്ടത്തിന് കൂടി കളം ഒരുങ്ങുകയാണ്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ദ്വിഭാഷാ ചിത്രമായ സോളോ പൂജ ഹോളിഡേയ്‌സ് ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ അവസാന […]

The post പൂജ അവധിക്കാലത്ത് ബോക്സ് ഓഫീസിൽ ദുൽഖർ സൽമാൻ- ടോവിനോ പോരാട്ടം.. first appeared on Onlookersmedia.

The post പൂജ അവധിക്കാലത്ത് ബോക്സ് ഓഫീസിൽ ദുൽഖർ സൽമാൻ- ടോവിനോ പോരാട്ടം.. appeared first on Onlookersmedia.

]]>
ഓണ ചിത്രങ്ങൾ തമ്മിലുള്ള വമ്പൻ ബോക്സ് ഓഫീസ് പോരാട്ടം കാണുവനാണ് ഇപ്പോൾ മലയാളികൾ കാത്തിരിക്കുന്നത്. ഈ വരുന്ന ഓഗസ്റ്റ് 31 മുതൽ ഓണ ചിത്രങ്ങൾ പ്രദർശനത്തിന് എത്തും. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സെപ്റ്റംബർ അവസാന വാരം പൂജ ഹോളിഡേയ്‌സിൽ മറ്റൊരു വമ്പൻ പോരാട്ടത്തിന് കൂടി കളം ഒരുങ്ങുകയാണ്.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ദ്വിഭാഷാ ചിത്രമായ സോളോ പൂജ ഹോളിഡേയ്‌സ് ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ അവസാന വാരം പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.

ആദ്യം ദുൽഖർ ചിത്രത്തോട് ഏറ്റു മുട്ടാൻ മമ്മൂട്ടിയുടെ മാസ്റ്റർപീസ് എന്ന ചിത്രം ഉണ്ടാകും എന്നായിരുന്നു വിവരങ്ങൾ എങ്കിലും, ആ ചിത്രത്തിന്റെ റിലീസ് ക്രിസ്മസ് വെക്കേഷൻ സമയത്തേക്ക് നീട്ടി എന്നാണ് അനൗദ്യോഗിക ഇപ്പോൾ ലഭിക്കുന്ന വാർത്ത. പക്ഷെ ദുൽഖറിനെ നേരിടാൻ ഇപ്പോൾ എത്തുമെന്ന് കരുതപ്പെടുന്നത് യുവതാരം ടോവിനോ തോമസാണ്.

ടോവിനോ തോമസ് നായകനായി എത്തുന്ന തരംഗം എന്ന ചിത്രം സെപ്റ്റംബർ 28 നു പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് യുവതാരം ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ് ആണ്.

ധനുഷിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭമായ ഈ ചിത്രം ക്രൈം കോമഡി എന്ന വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ്. പപ്പൻ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഒരു ടീസറും ഇപ്പോൾ തന്നെ പുറത്തിറങ്ങി കഴിഞ്ഞു. ബാലു വർഗീസും ടോവിനോക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ഈ ചിത്രം കൂടാതെ ദ്വിഭാഷാ ചിത്രമായ അഭിയും അനുവും എന്ന ചിത്രവും ടോവിനോ നായകനായി ഉടനെ പ്രദർശനത്തിന് എത്തും. ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പിയ ബാജ്‌പായാണ് നായികയായി എത്തുന്നത്. ഈ ചിത്രത്തിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.

The post പൂജ അവധിക്കാലത്ത് ബോക്സ് ഓഫീസിൽ ദുൽഖർ സൽമാൻ- ടോവിനോ പോരാട്ടം.. first appeared on Onlookersmedia.

The post പൂജ അവധിക്കാലത്ത് ബോക്സ് ഓഫീസിൽ ദുൽഖർ സൽമാൻ- ടോവിനോ പോരാട്ടം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/pooja-holidays-boxoffice/feed/ 0 4742
മാസ്സ് ലുക്കിൽ സോളോയിൽ ദുൽക്കർ https://onlookersmedia.com/latest-news/mass-look-solo-dulquer/ https://onlookersmedia.com/latest-news/mass-look-solo-dulquer/#respond Mon, 07 Aug 2017 06:14:50 +0000 http://onlookersmedia.com/?p=4385 ഓരോ ചിത്രങ്ങൾ കഴിയുംതോറും ദുൽഖറിൽ ഉള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറികൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുന്നത് തന്നെയാണ് ദുൽക്കറിന് ഇത്ര ജനപ്രീതി ഏറാൻ കാരണം. ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോയാണ് ദുൽക്കറിന്റ റിലീസിന് ആകാനുള്ള പുതിയ സിനിമ. വ്യത്യസ്ത വേഷങ്ങളിൽ ആണ് ദുൽക്കർ ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ ദുൽക്കറിന്റ ലുക്കുകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയിരിക്കുയകയാണ്. ദുൽക്കർ പട്ടാള വേഷത്തിൽ എത്തുന്ന സോളോയുടെ പോസ്റ്റർ ഏറെ ശ്രദ്ധ നേടുകയുണ്ടായി. കൂളിംഗ് […]

The post മാസ്സ് ലുക്കിൽ സോളോയിൽ ദുൽക്കർ first appeared on Onlookersmedia.

The post മാസ്സ് ലുക്കിൽ സോളോയിൽ ദുൽക്കർ appeared first on Onlookersmedia.

]]>
ഓരോ ചിത്രങ്ങൾ കഴിയുംതോറും ദുൽഖറിൽ ഉള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറികൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുന്നത് തന്നെയാണ് ദുൽക്കറിന് ഇത്ര ജനപ്രീതി ഏറാൻ കാരണം.

ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോയാണ് ദുൽക്കറിന്റ റിലീസിന് ആകാനുള്ള പുതിയ സിനിമ.

വ്യത്യസ്ത വേഷങ്ങളിൽ ആണ് ദുൽക്കർ ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ ദുൽക്കറിന്റ ലുക്കുകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയിരിക്കുയകയാണ്.

ദുൽക്കർ പട്ടാള വേഷത്തിൽ എത്തുന്ന സോളോയുടെ പോസ്റ്റർ ഏറെ ശ്രദ്ധ നേടുകയുണ്ടായി. കൂളിംഗ് ഗ്ലാസ് ധരിച്ച് മാസ്സ് ലുക്കിലാണ് ദുൽക്കർ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്ററും ടീസറും പോലെ സിനിമയും ഏറെ ശ്രദ്ധിക്കപ്പെടുമോ എന്ന് കാത്തിരുന്നു കാണം.

The post മാസ്സ് ലുക്കിൽ സോളോയിൽ ദുൽക്കർ first appeared on Onlookersmedia.

The post മാസ്സ് ലുക്കിൽ സോളോയിൽ ദുൽക്കർ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mass-look-solo-dulquer/feed/ 0 4385