sidharth bharathan - Onlookersmedia https://onlookersmedia.com/tag/sidharth-bharathan/ First Entertainment website in Malayalam Sat, 19 Aug 2017 07:35:51 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 sidharth bharathan - Onlookersmedia https://onlookersmedia.com/tag/sidharth-bharathan/ 32 32 54783289 മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു https://onlookersmedia.com/latest-news/super-boxoffice-peformance-varnyathil-aashank/ https://onlookersmedia.com/latest-news/super-boxoffice-peformance-varnyathil-aashank/#respond Sat, 19 Aug 2017 07:31:01 +0000 http://onlookersmedia.com/?p=4710 ഒരു മികച്ച ചിത്രം കൂടി മലയാള സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു മഹാ വിജയമാക്കി തീർക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് മലയാള സിനിമയിപ്പോൾ. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക എന്ന ചിത്രമാണ് ഇപ്പോൾ ഓരോ മലയാളികളുടെയും സ്നേഹം പിടിച്ചു വാങ്ങി ബോക്സ് ഓഫീസിലും മിന്നുന്ന പ്രകടനവുമായി മുന്നേറുന്നത് . താരതമ്യേന ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ഇതിനോടകം തന്നെ മുടക്കു മുതലും ലാഭവും നേടി കഴിഞ്ഞു കേരളത്തിലെ പ്രദർശന ശാലകളിൽ നിന്ന്. […]

The post മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു first appeared on Onlookersmedia.

The post മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു appeared first on Onlookersmedia.

]]>
ഒരു മികച്ച ചിത്രം കൂടി മലയാള സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു മഹാ വിജയമാക്കി തീർക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് മലയാള സിനിമയിപ്പോൾ. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക എന്ന ചിത്രമാണ് ഇപ്പോൾ ഓരോ മലയാളികളുടെയും സ്നേഹം പിടിച്ചു വാങ്ങി ബോക്സ് ഓഫീസിലും മിന്നുന്ന പ്രകടനവുമായി മുന്നേറുന്നത് .

താരതമ്യേന ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ഇതിനോടകം തന്നെ മുടക്കു മുതലും ലാഭവും നേടി കഴിഞ്ഞു കേരളത്തിലെ പ്രദർശന ശാലകളിൽ നിന്ന്. ഇപ്പോഴും ജനത്തിരക്ക് അനുഭവപ്പെടുന്ന ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകരാണ് അധികവും ഉള്ളത് .

ഓണം കഴിയുന്നത് വരെയും ഈ ചിത്രത്തിന് മികച്ച കളക്ഷനിൽ തന്നെ തുടരാനാകും എന്നതിന്റെ സൂചനയാണ് .അതിനോടൊപ്പം വമ്പിച്ച വിജയമാണ് ചിത്രം നേടാൻ പോകുന്നത് എന്ന കാര്യം ഉറപ്പാണ്.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രം എഴുതിയിരിക്കുന്നത് തൃശൂർ ഗോപാൽജിയാണ്. ക്വോട്ട ശിവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ചാക്കോച്ചന്റെയൊപ്പം തന്നെ ഈ ചിത്രത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചത് ദയാനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് ആണ്.

രണ്ടു പേരും മത്സരിച്ചു അഭിനയിച്ച ഈ ചിത്രത്തിൽ ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ നൽകിയിട്ടുണ്ട്.

മലയാള സിനിമയിൽ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ പട്ടികയിൽ ആണ് ഈ ചിത്രത്തിന്റെ സ്ഥാനം.

പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വർണ്യത്തിൽ ആശങ്ക നേടുന്ന ഈ വലിയ വിജയത്തിന്റെ കാരണം. ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

The post മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു first appeared on Onlookersmedia.

The post മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/super-boxoffice-peformance-varnyathil-aashank/feed/ 0 4710
വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു https://onlookersmedia.com/latest-news/biggest-collection-varnyathil-asshanka/ https://onlookersmedia.com/latest-news/biggest-collection-varnyathil-asshanka/#respond Mon, 14 Aug 2017 09:15:09 +0000 http://onlookersmedia.com/?p=4596 സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ആക്ഷേപ ഹാസ്യ ചിത്രമായ വർണ്യത്തിൽ ആശങ്ക വമ്പൻ ബോക്സ് ഓഫീസ് കളക്ഷനോടെ രണ്ടാം വാരത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ഈ ചിത്രം മലയാള സിനിമയിൽ ഇത് വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്ന് എന്ന സ്ഥാനം പ്രേക്ഷകരുടെ മനസ്സിൽ നേടിയെടുത്തു കഴിഞ്ഞു. മികച്ച പൊതുജനാഭിപ്രായം ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്. ആദ്യത്തെ വാരത്തെക്കാളും മികച്ച കളക്ഷൻ ആണ് രണ്ടാം […]

The post വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു first appeared on Onlookersmedia.

The post വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു appeared first on Onlookersmedia.

]]>
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ആക്ഷേപ ഹാസ്യ ചിത്രമായ വർണ്യത്തിൽ ആശങ്ക വമ്പൻ ബോക്സ് ഓഫീസ് കളക്ഷനോടെ രണ്ടാം വാരത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്.

ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ഈ ചിത്രം മലയാള സിനിമയിൽ ഇത് വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്ന് എന്ന സ്ഥാനം പ്രേക്ഷകരുടെ മനസ്സിൽ നേടിയെടുത്തു കഴിഞ്ഞു. മികച്ച പൊതുജനാഭിപ്രായം ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്.

ആദ്യത്തെ വാരത്തെക്കാളും മികച്ച കളക്ഷൻ ആണ് രണ്ടാം വാരത്തിൽ ചിത്രത്തിന് ലഭിക്കുന്നത്. രണ്ടാം വാരത്തിൽ എല്ലായിടത്തും ഹൗസ്ഫുൾ ഷോകൾ ആണ് ലഭിക്കുന്നത് എന്നുള്ളത് തന്നെ ഈ ചിത്രത്തിന്റെ മികച്ച വിജയത്തിന്റെ സൂചനകൾ ആണ്.

ഇതിനോടകം തന്നെ മുടക്കു മുതൽ തിരിച്ചു പിടിച്ച ചിത്രം ഇപ്പോൾ കുതിക്കുന്നത്‌ മികച്ച സാമ്പത്തിക ലാഭത്തിലേക്കാണ്.

ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക് ഉസ്മാൻ ആണ്.

കുഞ്ചാക്കോ ബോബൻ നായക വേഷം അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി, സുനിൽ സുഗത, ജയരാജ് വാര്യർ , ടിനി ടോം, കെ പി എ സി ലളിത എന്നിവരും പ്രധാനപ്പെട്ടതും രസകരവുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കോമെഡിയും ആവേശവും നിറഞ്ഞു നില്കുന്ന രീതിയിൽ കഥ പറഞ്ഞ ഈ ചിത്രം സമൂഹത്തിൽ നടക്കുന്ന പല മണ്ടത്തരങ്ങളേയും രാഷ്ട്രീയ പൊള്ളത്തരങ്ങളെയും നന്നായി തന്നെ വിമർശിച്ചിട്ടുണ്ട്. സുരാജ് അവതരിപ്പിച്ച ദയാനന്ദൻ എന്ന കഥാപാത്രം വമ്പൻ കയ്യടി ആണ് നേടുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിച്ചു ഈ ചിത്രത്തിലൂടെ എന്ന് പറയാം.

The post വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു first appeared on Onlookersmedia.

The post വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/biggest-collection-varnyathil-asshanka/feed/ 0 4596