santhosh sivan - Onlookersmedia https://onlookersmedia.com/tag/santhosh-sivan/ First Entertainment website in Malayalam Fri, 07 Dec 2018 06:31:18 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 santhosh sivan - Onlookersmedia https://onlookersmedia.com/tag/santhosh-sivan/ 32 32 54783289 കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം കലിയുഗവരനുമായി ഗോകുലം ഗോപാലൻ; സംവിധാനം സന്തോഷ് ശിവൻ..! https://onlookersmedia.com/latest-news/santhosh-sivan-is-all-set-to-direct-a-multilingual-named-kaliyugavaran-gokulam-gopalan-to-bankroll-the-project/ https://onlookersmedia.com/latest-news/santhosh-sivan-is-all-set-to-direct-a-multilingual-named-kaliyugavaran-gokulam-gopalan-to-bankroll-the-project/#respond Fri, 07 Dec 2018 06:20:48 +0000 http://onlookersmedia.com/?p=16141 കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രം നേടിയ വിജയത്തിന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്താൻ പോവുകയാണ് നിർമ്മാതാവ് ഗോകുലം ഗോപാലൻ. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ഒരുക്കാൻ പോകുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ബഹുഭാഷാ ചിത്രം ആയിരിക്കും. കലിയുഗവരൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ആയാണ് ഒരുക്കാൻ പോകുന്നത്. ഈ ചിത്രത്തിന്റെ താര നിർണ്ണയം […]

The post കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം കലിയുഗവരനുമായി ഗോകുലം ഗോപാലൻ; സംവിധാനം സന്തോഷ് ശിവൻ..! first appeared on Onlookersmedia.

The post കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം കലിയുഗവരനുമായി ഗോകുലം ഗോപാലൻ; സംവിധാനം സന്തോഷ് ശിവൻ..! appeared first on Onlookersmedia.

]]>
കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രം നേടിയ വിജയത്തിന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്താൻ പോവുകയാണ് നിർമ്മാതാവ് ഗോകുലം ഗോപാലൻ. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ഒരുക്കാൻ പോകുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ബഹുഭാഷാ ചിത്രം ആയിരിക്കും. കലിയുഗവരൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ആയാണ് ഒരുക്കാൻ പോകുന്നത്. ഈ ചിത്രത്തിന്റെ താര നിർണ്ണയം ഇപ്പോൾ പൂർത്തിയായി വരികയാണ്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരിക്കും ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. 

ഏതായാലും ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കും എന്നാണ് സൂചന. ഇപ്പോൾ ജാക്ക് ആൻഡ് ജിൽ എന്ന ത്രില്ലർ ചിത്രം സംവിധാനം ചെയ്യുകയാണ് സന്തോഷ് ശിവൻ. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, അജു വര്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നുമുള്ള സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നുണ്ട്. ദുബായ് കേന്ദ്രമാക്കിയുള്ള ലെൻസ് മാൻ സ്റ്റുഡിയോ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ എന്ന ചിത്രം സന്തോഷ് ശിവൻ പ്ലാൻ ചെയ്തിരുന്നു എങ്കിലും ഇപ്പോൾ ആ പ്രൊജക്റ്റ് ഉപേക്ഷിച്ചു എന്ന തരത്തിൽ ഉള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. ജാക്ക് ആൻഡ് ജില്ലിന്റെ ഷൂട്ടിങ് ഇപ്പോൾ ഹരിപ്പാട് പുരോഗമിക്കുകയാണ്.

The post കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം കലിയുഗവരനുമായി ഗോകുലം ഗോപാലൻ; സംവിധാനം സന്തോഷ് ശിവൻ..! first appeared on Onlookersmedia.

The post കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം കലിയുഗവരനുമായി ഗോകുലം ഗോപാലൻ; സംവിധാനം സന്തോഷ് ശിവൻ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/santhosh-sivan-is-all-set-to-direct-a-multilingual-named-kaliyugavaran-gokulam-gopalan-to-bankroll-the-project/feed/ 0 16141
വൈകിയാലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും; സന്തോഷ് ശിവൻ മനസ്സ് തുറക്കുന്നു.. https://onlookersmedia.com/latest-news/mammoottys-kunjali-marakkar-will-happen-even-if-late-santhosh-sivan/ https://onlookersmedia.com/latest-news/mammoottys-kunjali-marakkar-will-happen-even-if-late-santhosh-sivan/#respond Mon, 30 Apr 2018 05:31:32 +0000 http://onlookersmedia.com/?p=10741 മലയാള സിനിമാ ലോകത്ത് പുതിയ തർക്കങ്ങൾക്ക് ചർച്ചകൾക്കും വഴിവെച്ച ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ ഒരിടവേളയ്ക്ക് ശേഷം മോളീവുഡിൽ വീണ്ടും കുഞ്ഞാലി മരയ്ക്കാർ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ, മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും ചിത്രം ഒരുക്കുന്നു എന്ന വാർത്തകൾ വന്നത് മുതൽ ആണ് തർക്കങ്ങൾ ഉടലെടുത്തത്. ഇതിനോടകം ആരാധകരും ചിത്രത്തിന്റെ പേരിൽ തർക്കം ആരംഭിച്ചുകഴിഞ്ഞു. അതിനിടെയാണ് കഴിഞ്ഞദിവസം പ്രിയദർശനും മോഹൻലാലും തങ്ങളുടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം […]

The post വൈകിയാലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും; സന്തോഷ് ശിവൻ മനസ്സ് തുറക്കുന്നു.. first appeared on Onlookersmedia.

The post വൈകിയാലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും; സന്തോഷ് ശിവൻ മനസ്സ് തുറക്കുന്നു.. appeared first on Onlookersmedia.

]]>
മലയാള സിനിമാ ലോകത്ത് പുതിയ തർക്കങ്ങൾക്ക് ചർച്ചകൾക്കും വഴിവെച്ച ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ ഒരിടവേളയ്ക്ക് ശേഷം മോളീവുഡിൽ വീണ്ടും കുഞ്ഞാലി മരയ്ക്കാർ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ, മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും ചിത്രം ഒരുക്കുന്നു എന്ന വാർത്തകൾ വന്നത് മുതൽ ആണ് തർക്കങ്ങൾ ഉടലെടുത്തത്. ഇതിനോടകം ആരാധകരും ചിത്രത്തിന്റെ പേരിൽ തർക്കം ആരംഭിച്ചുകഴിഞ്ഞു. അതിനിടെയാണ് കഴിഞ്ഞദിവസം പ്രിയദർശനും മോഹൻലാലും തങ്ങളുടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസാണ്. ആശിർവാദ് നിർമ്മിക്കുന്ന 25ആമത് ചിത്രമായിരിക്കും ഇത്. ആശിർവാദിനൊപ്പം കോൺഫിഡന്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടൈന്മെന്റ്സും ചിത്രം നിർമ്മിക്കും. ചിത്രത്തിന്റെ പ്രഖ്യാപനത്തിനുശേഷം ആരാധകരെല്ലാം വലിയ ആവേശത്തിലായിരുന്നു.

അതിനിടെയാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഉണ്ടാകുമെന്ന് ഉറപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ പുതിയ പോസ്റ്ററുമായി നിർമ്മാതാവ് ഷാജി നടേശൻ എത്തിയത്. ചർച്ചകൾ ഇങ്ങനെ മുറുകുമ്പോഴാണ് സന്തോഷ് ശിവൻ തന്റെ അഭിപ്രായം ഒരു മാധ്യമത്തോട് തുറന്നു പറഞ്ഞത്.

പ്രിയദർശന്റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായിരുന്നു കാലാപാനി, കാലാപാനിയുടെ ചിത്രീകരണം സമയം മുതൽ പ്രിയദർശന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കുഞ്ഞാലിമരയ്ക്കാർ എന്ന് സന്തോഷ് ശിവൻ പറഞ്ഞു. ചിത്രത്തിൽ താനും ഒപ്പമുണ്ടാകുമെന്ന് പ്രിയദർശൻ പറഞ്ഞു. ചിത്രത്തിനായി ഒന്നിച്ച് മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇരിക്കെയാണ് 4 വർഷങ്ങൾക്കു മുൻപേ ചിത്രം മാറ്റിവയ്ക്കാനായി പ്രിയദർശൻ തീരുമാനിച്ചത്. അപ്പോഴാണ് അമൽ നീരദ് ചിത്രം പ്രഖ്യാപിച്ചതും അതുതന്നെയായിരിക്കാം മാറ്റിവെക്കലിന് കാരണം. പിന്നീട് അത് നടക്കാതെ വന്നപ്പോൾ പ്രിയദർശന്റെ ചിത്രവുമായി മുന്നോട്ടുപോകുകയായിരുന്നു. പിന്നീട് തന്നെ വിളിച്ചപ്പോൾ മറ്റ് ചിത്രങ്ങളുടെ തിരക്കിലാണെന്നും ഉടൻ തന്നെ കുഞ്ഞാലിമരയ്ക്കാർ ചെയ്യുന്നില്ല എന്നും പറഞ്ഞതായി സന്തോഷ് ശിവൻ അറിയിച്ചു. എങ്കിലും തിരക്കുകൾക്ക് ശേഷം തങ്ങളുടെ ചിത്രവും ഒരുങ്ങുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നതും. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ശിവൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. കാലാപാനി ടീമിലെ എല്ലാവരും തന്നെ ഈ ചിത്രത്തിൽ കാണുമെന്ന് പ്രിയദർശൻ പറഞ്ഞത് പോലെ, കാലാപാനിയിലെ ഛായാഗ്രഹകനായ സന്തോഷ് ശിവനും ഈ ചിത്രത്തിൽ എത്തുമോ എന്ന് കണ്ടറിയേണ്ടതാണ്.

The post വൈകിയാലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും; സന്തോഷ് ശിവൻ മനസ്സ് തുറക്കുന്നു.. first appeared on Onlookersmedia.

The post വൈകിയാലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും; സന്തോഷ് ശിവൻ മനസ്സ് തുറക്കുന്നു.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammoottys-kunjali-marakkar-will-happen-even-if-late-santhosh-sivan/feed/ 0 10741