renjith - Onlookersmedia https://onlookersmedia.com/tag/renjith/ First Entertainment website in Malayalam Sat, 29 Sep 2018 07:30:16 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 renjith - Onlookersmedia https://onlookersmedia.com/tag/renjith/ 32 32 54783289 മോഹൻലാൽ- രഞ്ജിത് ചിത്രം ഡ്രാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നു.. https://onlookersmedia.com/latest-news/mohanlal-renjith-movie-drama-first-look-poster-to-release-on-october/ https://onlookersmedia.com/latest-news/mohanlal-renjith-movie-drama-first-look-poster-to-release-on-october/#respond Sat, 29 Sep 2018 07:30:16 +0000 http://onlookersmedia.com/?p=14985 രഞ്ജിത് രചിച്ചു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്ടോബർ ഒന്നിന് റിലീസ് ചെയ്യുന്നു. ഒക്ടോബർ ഒന്നിന് രാവിലെ പത്തു മണിക്കാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്യുക. നേരത്തെ റിലീസ് ചെയ്ത ഡ്രാമയുടെ ടൈറ്റിൽ പോസ്റ്റർ, ടീസർ, സ്റ്റില്ലുകൾ എന്നിവ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. സെപ്റ്റംബറിൽ ആണ് ആദ്യം ഈ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത് എങ്കിലും കേരളത്തിൽ ഉണ്ടായ […]

The post മോഹൻലാൽ- രഞ്ജിത് ചിത്രം ഡ്രാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നു.. first appeared on Onlookersmedia.

The post മോഹൻലാൽ- രഞ്ജിത് ചിത്രം ഡ്രാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നു.. appeared first on Onlookersmedia.

]]>
രഞ്ജിത് രചിച്ചു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്ടോബർ ഒന്നിന് റിലീസ് ചെയ്യുന്നു. ഒക്ടോബർ ഒന്നിന് രാവിലെ പത്തു മണിക്കാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്യുക. നേരത്തെ റിലീസ് ചെയ്ത ഡ്രാമയുടെ ടൈറ്റിൽ പോസ്റ്റർ, ടീസർ, സ്റ്റില്ലുകൾ എന്നിവ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. സെപ്റ്റംബറിൽ ആണ് ആദ്യം ഈ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത് എങ്കിലും കേരളത്തിൽ ഉണ്ടായ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് ഡേറ്റ് നവംബർ ഒന്നിലേക്ക് മാറ്റുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങൾ മോഹൻലാലിനൊപ്പം രചയിതാവായും സംവിധായകനായും സമ്മാനിച്ചിട്ടുള്ള രഞ്ജിത്തിന്റെ ഈ മോഹൻലാൽ ചിത്രം ഒരു കോമഡി എന്റെർറ്റൈനെർ ആണ്.

തൊണ്ണൂറു ശതമാനവും ലണ്ടനിൽ ഷൂട്ട് ചെയ്ത ഡ്രാമ, ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് രഞ്ജിത് പറയുന്നത്. മോഹൻലാലിന് പുറമെ ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഇതുവരെ പുറത്തു വന്ന സ്റ്റില്ലുകളും ടീസറുമെല്ലാം ഏറെ രസകരമായിരുന്നു. വളരെയേറെ യുവത്വം തുളുമ്പുന്ന മോഹൻലാലിനെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്. ലണ്ടനിൽ ഫ്യൂണറൽ ഡയറക്ടർ ആയി ജോലി ചെയ്യുന്ന രാജഗോപാൽ എന്ന കഥാപാത്രം ആയാണ് മോഹൻലാൽ എത്തുന്നത്. ഈ ചിത്രത്തിന്റെ ട്രെയ്‌ലറും അടുത്ത മാസം തന്നെ റിലീസ് ചെയ്യും. വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്നാണ് ഡ്രാമ നിർമ്മിച്ചിരിക്കുന്നത്.

The post മോഹൻലാൽ- രഞ്ജിത് ചിത്രം ഡ്രാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നു.. first appeared on Onlookersmedia.

The post മോഹൻലാൽ- രഞ്ജിത് ചിത്രം ഡ്രാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നു.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-renjith-movie-drama-first-look-poster-to-release-on-october/feed/ 0 14985
മോഹൻലാലിനു പകരക്കാരനില്ല; രഞ്ജിത്തിന്റെ മാസ്സ് മറുപടി സോഷ്യൽ മീഡിയയിൽ തരംഗം. https://onlookersmedia.com/latest-news/no-one-replace-mohanlal-renjiths-mass-reply-going-viral/ https://onlookersmedia.com/latest-news/no-one-replace-mohanlal-renjiths-mass-reply-going-viral/#respond Thu, 27 Sep 2018 06:11:44 +0000 http://onlookersmedia.com/?p=14964 മലയാളത്തിന്റെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടനുമായ മോഹൻലാലിന് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ നൽകിയിട്ടുള്ള രചയിതാവും സംവിധായകനുമാണ് രഞ്ജിത്. രഞ്ജിത്തിന്റെ അടുത്ത റിലീസും മോഹൻലാൽ തന്നെ നായകനായ ഡ്രാമ എന്ന ചിത്രമാണ്. നവംബർ ഒന്നിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഡ്രാമ ഒരു കോമഡി ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന് ഒട്ടേറെ മാസ്സ് കഥാപാത്രങ്ങൾ നൽകിയിട്ടുള്ള രഞ്ജിത് തന്നെ അദ്ദേഹത്തിന് സ്പിരിറ്റിലെ രഘുനന്ദൻ പോലത്തെ ക്ലാസ് റോളുകളും നൽകിയിട്ടുണ്ട്. എങ്കിലും രഞ്ജിത് മോഹൻലാലിന് […]

The post മോഹൻലാലിനു പകരക്കാരനില്ല; രഞ്ജിത്തിന്റെ മാസ്സ് മറുപടി സോഷ്യൽ മീഡിയയിൽ തരംഗം. first appeared on Onlookersmedia.

The post മോഹൻലാലിനു പകരക്കാരനില്ല; രഞ്ജിത്തിന്റെ മാസ്സ് മറുപടി സോഷ്യൽ മീഡിയയിൽ തരംഗം. appeared first on Onlookersmedia.

]]>
മലയാളത്തിന്റെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടനുമായ മോഹൻലാലിന് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ നൽകിയിട്ടുള്ള രചയിതാവും സംവിധായകനുമാണ് രഞ്ജിത്. രഞ്ജിത്തിന്റെ അടുത്ത റിലീസും മോഹൻലാൽ തന്നെ നായകനായ ഡ്രാമ എന്ന ചിത്രമാണ്. നവംബർ ഒന്നിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഡ്രാമ ഒരു കോമഡി ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന് ഒട്ടേറെ മാസ്സ് കഥാപാത്രങ്ങൾ നൽകിയിട്ടുള്ള രഞ്ജിത് തന്നെ അദ്ദേഹത്തിന് സ്പിരിറ്റിലെ രഘുനന്ദൻ പോലത്തെ ക്ലാസ് റോളുകളും നൽകിയിട്ടുണ്ട്. എങ്കിലും രഞ്ജിത് മോഹൻലാലിന് നൽകിയ ഏറ്റവും മികച്ച കഥാപാത്രമായി ഇന്നും പരിഗണിക്കപ്പെടുന്നത് ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലെ മംഗലശേരി നീലകണ്ഠൻ എന്ന കഥാപാത്രമാണ്.

ഈ അടുത്തിടെ നടന്ന ഒരു മീഡിയ ഇന്റെർവ്യൂവിൽ രഞ്ജിത്തിനോട് നിരഞ്ജന അനൂപ് ചോദിച്ച ഒരു ചോദ്യവും അതിനു രഞ്ജിത് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നതു. ദേവാസുരം എന്ന ചിത്രം ഇപ്പോൾ ചെയ്യുകയാണെങ്കിൽ നീലകണ്ഠൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാൽ അല്ലാതെ പുതുതലമുറയിൽ ആരാണ് ഉള്ളത് എന്നായിരുന്നു ചോദ്യം. എന്നാൽ മോഹൻലാലിന് പകരം വെക്കാൻ മറ്റാരും ഇല്ലെന്നും മോഹൻലാലിന് പകരം മറ്റൊരാളെ തനിക്കു ചിന്തിക്കാൻ പോലും ആവില്ലെന്നുമാണ് രഞ്ജിത് പറഞ്ഞത്. ദേവാസുരം ഈ കാലഘട്ടത്തിൽ ചെയ്യാൻ പറ്റില്ലെന്നും രഞ്ജിത് കൂട്ടിച്ചേർത്തു. മംഗലശേരി നീലകണ്ഠൻ എന്ന പേരിന് ഒരു മുഖമേ യോജിക്കൂ. അത് മോഹൻലാലിന്റെയാണ് എന്നാണ് രഞ്ജിത് പറയുന്നത്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത് ‘ദേവാസുരകാലം’ എന്ന പരിപാടിയിലാണ് രഞ്ജിത്ത് ഇങ്ങനെ പറഞ്ഞത്. രഞ്ജിത് തന്നെ മലയാള സിനിമയിൽ പരിചയപ്പെടുത്തിയ നിരഞ്ജന അനൂപ് ആണ് രഞ്ജിത്തിനെ ഇന്റർവ്യൂ ചെയ്തത്. ദേവാസുരത്തിന് പ്രചോദനമായ മുല്ലശ്ശേരി രാജുവിന്‍റെ പേരമകൾ ആണ് നിരഞ്ജന. ലോഹം എന്ന രഞ്ജിത്- മോഹൻലാൽ ചിത്രത്തിലൂടെ ആണ് നിരഞ്ജന സിനിമയിൽ എത്തിയത്.

The post മോഹൻലാലിനു പകരക്കാരനില്ല; രഞ്ജിത്തിന്റെ മാസ്സ് മറുപടി സോഷ്യൽ മീഡിയയിൽ തരംഗം. first appeared on Onlookersmedia.

The post മോഹൻലാലിനു പകരക്കാരനില്ല; രഞ്ജിത്തിന്റെ മാസ്സ് മറുപടി സോഷ്യൽ മീഡിയയിൽ തരംഗം. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/no-one-replace-mohanlal-renjiths-mass-reply-going-viral/feed/ 0 14964