Rajnikanth - Onlookersmedia https://onlookersmedia.com/tag/rajnikanth/ First Entertainment website in Malayalam Thu, 04 Oct 2018 14:31:12 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Rajnikanth - Onlookersmedia https://onlookersmedia.com/tag/rajnikanth/ 32 32 54783289 രജനികാന്തിന്റെ മാസ്സ് സെക്കന്റ് ലുക്ക് പോസ്റ്ററുമായി പേട്ട ടീം; പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു… https://onlookersmedia.com/latest-news/petta-team-released-the-mass-second-look-poster-of-superstar-rajnikanth-poster-getting-fabulous-reception/ https://onlookersmedia.com/latest-news/petta-team-released-the-mass-second-look-poster-of-superstar-rajnikanth-poster-getting-fabulous-reception/#respond Thu, 04 Oct 2018 14:31:12 +0000 http://onlookersmedia.com/?p=15072 ഇന്ന് ഏഴുമണിക്കാണ് പേട്ട എന്ന കാർത്തിക് സുബ്ബരാജ്- രജനികാന്ത് ചിത്രത്തിലെ സൂപ്പർസ്റ്റാറിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. നേരത്തെ പ്രഖ്യാപിക്കാതെ ഒരു സർപ്രൈസ് ആയാണ് ഇന്ന് വൈകുന്നേരം പോസ്റ്റർ പുറത്തു വിട്ടത്. നീളമുള്ള മീശയുമായി കിടിലൻ ലുക്കിൽ ആണ് സൂപ്പർ സ്റ്റാർ രജനികാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ അടുത്തകാലത്ത് നമ്മൾ കണ്ട അദ്ദേഹത്തിന്റെ ഏറ്റവും കിടിലൻ ലുക്ക് എന്ന് തന്നെ പേട്ട സെക്കന്റ് ലുക്കിനെ നമ്മുക്ക് വിശേഷിപ്പിക്കാൻ സാധിക്കും . കൂടുതൽ ചെറുപ്പമായി നമ്മുക്ക് […]

The post രജനികാന്തിന്റെ മാസ്സ് സെക്കന്റ് ലുക്ക് പോസ്റ്ററുമായി പേട്ട ടീം; പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു… first appeared on Onlookersmedia.

The post രജനികാന്തിന്റെ മാസ്സ് സെക്കന്റ് ലുക്ക് പോസ്റ്ററുമായി പേട്ട ടീം; പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു… appeared first on Onlookersmedia.

]]>
ഇന്ന് ഏഴുമണിക്കാണ് പേട്ട എന്ന കാർത്തിക് സുബ്ബരാജ്- രജനികാന്ത് ചിത്രത്തിലെ സൂപ്പർസ്റ്റാറിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. നേരത്തെ പ്രഖ്യാപിക്കാതെ ഒരു സർപ്രൈസ് ആയാണ് ഇന്ന് വൈകുന്നേരം പോസ്റ്റർ പുറത്തു വിട്ടത്. നീളമുള്ള മീശയുമായി കിടിലൻ ലുക്കിൽ ആണ് സൂപ്പർ സ്റ്റാർ രജനികാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ അടുത്തകാലത്ത് നമ്മൾ കണ്ട അദ്ദേഹത്തിന്റെ ഏറ്റവും കിടിലൻ ലുക്ക് എന്ന് തന്നെ പേട്ട സെക്കന്റ് ലുക്കിനെ നമ്മുക്ക് വിശേഷിപ്പിക്കാൻ സാധിക്കും . കൂടുതൽ ചെറുപ്പമായി നമ്മുക്ക് രജനികാന്തിനെ കാണാൻ സാധിക്കുന്നു എന്നതാണ് ഈ പോസ്റ്ററിന്റെ പ്രത്യേകത. സൺ പിക്ച്ചർസിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രജനികാന്തിനൊപ്പം വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.

വിജയ് സേതുപതി, നവാസുദ്ധീൻ സിദ്ദിഖി തുടങ്ങി വലിയ താരങ്ങൾ രജനികാന്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇപ്പോൾ തന്നെ വമ്പൻ പ്രേക്ഷക പ്രതീക്ഷയാണ് ഉണർത്തിയിട്ടുള്ളത്. ഈ വർഷം അവസാനം കൊണ്ട് ചിത്രീകരണം പൂർത്തിയാവുന്ന പേട്ട അടുത്ത വർഷം പകുതിയോടെ ആവും പ്രദർശനത്തിന് എത്തുക. ശങ്കർ സംവിധാനം ചെയ്ത എന്തിരൻ 2 ആണ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അടുത്ത റിലീസ്. വരുന്ന നവംബർ 29 നു ഈ ചിത്രം റിലീസ് ചെയ്യും. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ശങ്കർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രജനികാന്ത് നായകനാവുന്ന അടുത്ത ചിത്രവും നിർമ്മിക്കുന്നത് സൺ പിക്ച്ചർസ് തന്നെയാണ്. പ്രശസ്ത സംവിധായകൻ എ ആർ മുരുഗദോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. പിസ, ജിഗർത്തണ്ട. ഇരൈവി, മെർക്കുറി എന്നിവക്ക് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണ് പേട്ട .

The post രജനികാന്തിന്റെ മാസ്സ് സെക്കന്റ് ലുക്ക് പോസ്റ്ററുമായി പേട്ട ടീം; പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു… first appeared on Onlookersmedia.

The post രജനികാന്തിന്റെ മാസ്സ് സെക്കന്റ് ലുക്ക് പോസ്റ്ററുമായി പേട്ട ടീം; പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/petta-team-released-the-mass-second-look-poster-of-superstar-rajnikanth-poster-getting-fabulous-reception/feed/ 0 15072