Rajinikanth - Onlookersmedia https://onlookersmedia.com/tag/rajinikanth/ First Entertainment website in Malayalam Tue, 19 Sep 2023 07:50:52 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Rajinikanth - Onlookersmedia https://onlookersmedia.com/tag/rajinikanth/ 32 32 54783289 ഷോലെയിലെ ഗബ്ബറിനെ പോലെ, രാമന് രാവണനെ പോലെ, ജയിലറിന് വർമ്മ; വിനായകന് പ്രശംസയുമായി രജനികാന്ത്. https://onlookersmedia.com/latest-news/rajinikanths-words-of-praise-for-vinayakan-for-his-performance-in-jailer/ https://onlookersmedia.com/latest-news/rajinikanths-words-of-praise-for-vinayakan-for-his-performance-in-jailer/#respond Tue, 19 Sep 2023 07:48:48 +0000 https://onlookersmedia.com/?p=48423 രജനികാന്ത് നായകനായ ജയിലർ എന്ന നെൽസൺ ദിലീപ്കുമാർ ചിത്രം, തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായാണ് മാറിയത്. തമിഴ് നാട് കളക്ഷനിലും ഒരു തമിഴ് സിനിമ നേടുന്ന ആഗോള കളക്ഷനിലും രണ്ടാം സ്ഥാനം നേടിയ ഈ ചിത്രത്തിന്റെ ആകെ ഗ്രോസ് 600 കോടിക്കും മുകളിലാണ്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിൽ രജനികാന്ത് കൂടാതെ മലയാള താരം വിനായകൻ, രമ്യ കൃഷ്ണൻ, യോഗി ബാബു, സുനിൽ, വസന്ത് രവി, തമന്ന ഭാട്ടിയ, മിർണ്ണ […]

The post ഷോലെയിലെ ഗബ്ബറിനെ പോലെ, രാമന് രാവണനെ പോലെ, ജയിലറിന് വർമ്മ; വിനായകന് പ്രശംസയുമായി രജനികാന്ത്. first appeared on Onlookersmedia.

The post ഷോലെയിലെ ഗബ്ബറിനെ പോലെ, രാമന് രാവണനെ പോലെ, ജയിലറിന് വർമ്മ; വിനായകന് പ്രശംസയുമായി രജനികാന്ത്. appeared first on Onlookersmedia.

]]>
രജനികാന്ത് നായകനായ ജയിലർ എന്ന നെൽസൺ ദിലീപ്കുമാർ ചിത്രം, തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായാണ് മാറിയത്. തമിഴ് നാട് കളക്ഷനിലും ഒരു തമിഴ് സിനിമ നേടുന്ന ആഗോള കളക്ഷനിലും രണ്ടാം സ്ഥാനം നേടിയ ഈ ചിത്രത്തിന്റെ ആകെ ഗ്രോസ് 600 കോടിക്കും മുകളിലാണ്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിൽ രജനികാന്ത് കൂടാതെ മലയാള താരം വിനായകൻ, രമ്യ കൃഷ്ണൻ, യോഗി ബാബു, സുനിൽ, വസന്ത് രവി, തമന്ന ഭാട്ടിയ, മിർണ്ണ മേനോൻ, ജാഫർ എന്നിവരും, അതിഥി വേഷത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷെറോഫ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇതിലെ വില്ലൻ വേഷം ചെയ്ത മലയാളി താരം വിനായകന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ജയിലറിന്റെ വിജയാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം വിനായകനെ അഭിനന്ദിച്ചത്.

ഷൂട്ടിംഗ് തിരക്കുകൾ മൂലം വിനായകൻ ചടങ്ങിന് എത്തിയിരുന്നില്ല. ഷോലെ എന്ന ഇതിഹാസ ചിത്രം മനോഹരമായത് അതിലെ വില്ലൻ കഥാപാത്രമായ ഗബ്ബർ സിങ് അതിശക്തമായത് കൊണ്ടാണെന്നും, അതുപോലെ ജയിലർ അംഗീകരിക്കപ്പെട്ടത് അതിലെ വില്ലനായ വർമ്മ കഥാപാത്രം ഗംഭീരമായത് കൊണ്ടാണെന്നും രജനികാന്ത് പറയുന്നു. രാമനോടുള്ള ബഹുമാനവും ആദരവും കൂടുന്നത് രാവണനെ പോലൊരു ശത്രുവിനെ നേരിട്ടത് കൊണ്ടാണെന്നും, അതുപോലെയാണ് വർമ്മ എന്ന വില്ലന്റെ പ്രകടനം ജയിലർ കഥാപാത്രം മികച്ചതാവുന്നതിനും കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു. സംഗീതത്തിലൂടെ ഈ ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ച അനിരുദ്ധ് രവിചന്ദറിനും അദ്ദേഹം അഭിനന്ദനം നൽകി. റീറെക്കോർഡിങ്ങിനു മുൻപ് ശരാശരിക്കും മുകളിൽ മാത്രമായി തനിക്കു തോന്നിയ ഈ ചിത്രം അനിരുദ്ധിന്റെ റീറെക്കോർഡിങ് കഴിഞ്ഞപ്പോഴാണ് ഗംഭീരമായി മാറിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

The post ഷോലെയിലെ ഗബ്ബറിനെ പോലെ, രാമന് രാവണനെ പോലെ, ജയിലറിന് വർമ്മ; വിനായകന് പ്രശംസയുമായി രജനികാന്ത്. first appeared on Onlookersmedia.

The post ഷോലെയിലെ ഗബ്ബറിനെ പോലെ, രാമന് രാവണനെ പോലെ, ജയിലറിന് വർമ്മ; വിനായകന് പ്രശംസയുമായി രജനികാന്ത്. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/rajinikanths-words-of-praise-for-vinayakan-for-his-performance-in-jailer/feed/ 0 48423
‘രാവിലെ ഹോസ്റ്റൽ വാർഡൻ, രാത്രി അധോലോക നായകൻ’; ആരാധക ലക്ഷങ്ങളെ ആവശത്തിലാഴ്ത്താൻ രജനികാന്ത് എത്തുന്നു https://onlookersmedia.com/latest-news/rajinikanth-karthik-subbaraj-film-is-a-mass-plus-class-entertainer/ https://onlookersmedia.com/latest-news/rajinikanth-karthik-subbaraj-film-is-a-mass-plus-class-entertainer/#respond Sun, 22 Jul 2018 10:16:25 +0000 http://onlookersmedia.com/?p=13550 കബാലി, കാല എന്നീ പാ രഞ്ജിത്ത് ചിത്രങ്ങൾക്ക് ശേഷം രജനികാന്തിന്റെ അണിയറയിൽ ഒരുങ്ങുന്നത് കാർത്തിക്ക് സുബ്ബരാജ് ചിത്രമാണ്. പിസാ, ജിഗർത്താണ്ട, മെർക്കുറി എന്നീ ചിത്രങ്ങളിലൂടെ തമിഴ് നാട്ടിൽ ഏറെ ശ്രദ്ധേയമായ സംവിധായകനാണ് കാർത്തിക്ക് സുബ്ബരാജ്. രജനികാന്ത് എന്ന നടനെയും താരത്തെയും ഒരേ അളവിൽ ഉപയോഗിക്കുന്ന ഒരു ചിത്രമായിരിക്കുമിതെന്ന് കാർത്തിക്ക് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ സിമ്രാനും രജനികാന്ത് ചിത്രത്തിൽ വേഷമിടുന്നുണ്ട്. […]

The post ‘രാവിലെ ഹോസ്റ്റൽ വാർഡൻ, രാത്രി അധോലോക നായകൻ’; ആരാധക ലക്ഷങ്ങളെ ആവശത്തിലാഴ്ത്താൻ രജനികാന്ത് എത്തുന്നു first appeared on Onlookersmedia.

The post ‘രാവിലെ ഹോസ്റ്റൽ വാർഡൻ, രാത്രി അധോലോക നായകൻ’; ആരാധക ലക്ഷങ്ങളെ ആവശത്തിലാഴ്ത്താൻ രജനികാന്ത് എത്തുന്നു appeared first on Onlookersmedia.

]]>
കബാലി, കാല എന്നീ പാ രഞ്ജിത്ത് ചിത്രങ്ങൾക്ക് ശേഷം രജനികാന്തിന്റെ അണിയറയിൽ ഒരുങ്ങുന്നത് കാർത്തിക്ക് സുബ്ബരാജ് ചിത്രമാണ്. പിസാ, ജിഗർത്താണ്ട, മെർക്കുറി എന്നീ ചിത്രങ്ങളിലൂടെ തമിഴ് നാട്ടിൽ ഏറെ ശ്രദ്ധേയമായ സംവിധായകനാണ് കാർത്തിക്ക് സുബ്ബരാജ്. രജനികാന്ത് എന്ന നടനെയും താരത്തെയും ഒരേ അളവിൽ ഉപയോഗിക്കുന്ന ഒരു ചിത്രമായിരിക്കുമിതെന്ന് കാർത്തിക്ക് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ സിമ്രാനും രജനികാന്ത് ചിത്രത്തിൽ വേഷമിടുന്നുണ്ട്. രജനികാന്ത് സ്റ്റൈലിഷ് താടി ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. സിനിമയിലെ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിന് മാത്രമായി ദാർജിലിങ്ങിൽ ഒരു ഷെഡ്യുൾ ഉണ്ടായിരുന്നു. വിജയ് സേതുപതിയുടെ രംഗങ്ങൾ ലക്ക്‌നൗവിലാണ് ചിത്രീകരിക്കുക. ആഗസ്റ്റ് 10ന് ചെന്നൈയിൽ സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിക്കും.

കാർത്തിക്ക് സുബ്ബരാജ്- രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ വൻ ലൈൻ സംവിധായകൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു രജനികാന്ത് രാവിലെ കോളേജ്‌ പ്രൊഫസറായും ഹോസ്റ്റൽ വാർഡനുമായാണ് വേഷമിടുന്നത്, എന്നാൽ രാത്രി കാലങ്ങളിൽ അധോലോക നായകനായും താരം പ്രത്യക്ഷപ്പെടും. പീറ്റർ ഹെയ്നാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. കോളേജിലെ സാമൂഹ്യവിരുദ്ധത ഘടങ്ങൾക്കെതിരെ പോരാടുന്ന ഒരു കഥാപാത്രമായിരിക്കും രജിനിയുടേത്. നവാസുദിൻ സിദ്ദിഖി, ബോബി സിംഹ, മേഘ ആകാശ്, സനത് റെഡ്‌ഡി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടുന്നുണ്ട്. നാഷണൽ അവാർഡ് ജേതാവ് തിരുവാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

The post ‘രാവിലെ ഹോസ്റ്റൽ വാർഡൻ, രാത്രി അധോലോക നായകൻ’; ആരാധക ലക്ഷങ്ങളെ ആവശത്തിലാഴ്ത്താൻ രജനികാന്ത് എത്തുന്നു first appeared on Onlookersmedia.

The post ‘രാവിലെ ഹോസ്റ്റൽ വാർഡൻ, രാത്രി അധോലോക നായകൻ’; ആരാധക ലക്ഷങ്ങളെ ആവശത്തിലാഴ്ത്താൻ രജനികാന്ത് എത്തുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/rajinikanth-karthik-subbaraj-film-is-a-mass-plus-class-entertainer/feed/ 0 13550
ആരാധകരെ ആവേശം കൊള്ളിക്കാൻ കാല…തകർപ്പൻ പ്രൊമോ ടീസർ കാണാം…. https://onlookersmedia.com/videos/rajinikanth-kaala-new-promo-teaser/ https://onlookersmedia.com/videos/rajinikanth-kaala-new-promo-teaser/#respond Fri, 01 Jun 2018 10:26:28 +0000 http://onlookersmedia.com/?p=12110 രജനികാന്ത് നായകനായ കാലാ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. രജനികാന്തിന്റെ മുൻ ചിത്രമായ കബാലി സംവിധാനം ചെയ്ത പാ രഞ്ജിത് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോംബെയിലെ ഒരു ചേരിയുടെ കഥ പറയുന്ന ചിത്രത്തിൽ. അവരുടെ നേതാവായ കരികാലന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തിൽ കറുപ്പ് വസ്ത്രമണിഞ്ഞ കരികാലന്റെ ലുക്കുകൾ പോസ്റ്ററുകളിലൂടെ തന്നെ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തിൽ രജനികാന്തിനെ കൂടാതെ ഹുമാ ഗുറേഷി, നാന പടേക്കർ, സമുദ്രക്കനി, ഈശ്വരി റാവു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ […]

The post ആരാധകരെ ആവേശം കൊള്ളിക്കാൻ കാല…തകർപ്പൻ പ്രൊമോ ടീസർ കാണാം…. first appeared on Onlookersmedia.

The post ആരാധകരെ ആവേശം കൊള്ളിക്കാൻ കാല…തകർപ്പൻ പ്രൊമോ ടീസർ കാണാം…. appeared first on Onlookersmedia.

]]>
രജനികാന്ത് നായകനായ കാലാ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. രജനികാന്തിന്റെ മുൻ ചിത്രമായ കബാലി സംവിധാനം ചെയ്ത പാ രഞ്ജിത് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോംബെയിലെ ഒരു ചേരിയുടെ കഥ പറയുന്ന ചിത്രത്തിൽ. അവരുടെ നേതാവായ കരികാലന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തിൽ കറുപ്പ് വസ്ത്രമണിഞ്ഞ കരികാലന്റെ ലുക്കുകൾ പോസ്റ്ററുകളിലൂടെ തന്നെ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തിൽ രജനികാന്തിനെ കൂടാതെ ഹുമാ ഗുറേഷി, നാന പടേക്കർ, സമുദ്രക്കനി, ഈശ്വരി റാവു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ പുതിയ പ്രൊമോ ടീസർ ഇന്ന് പുറത്ത് വന്നു.

ആരാധകർക്ക് ഏറെ ആവേശമേകുന്ന രംഗങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടാണ് പ്രൊമോ ടീസർ എത്തിയത്. ആക്ഷൻ രംഗങ്ങളും മാസ്സ് രംഗങ്ങളുമാണ് ടീസറിന്റെ ഏറിയ പങ്കും. രജനികാന്തിന്റെ മുൻ ചിത്രങ്ങൾക്കും മുകളിൽ നിൽക്കുന്ന കിടിലൻ മാസ്സ് ചിത്രമാകുമെന്ന പ്രതീക്ഷ തന്നെയാണ് ടീസറിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ രണ്ടാം ട്രൈലർ പുറത്തിറങ്ങിയത്. ആദ്യ ട്രൈലർ പോലെ തന്നെ രണ്ടാം ട്രൈലറും തരംഗം സൃഷ്ടിച്ചിരുന്നു. 25 മില്യനോളം കാഴ്ചക്കാരെ സ്വന്തമാക്കിയ രണ്ടാം ട്രൈലർ ട്രെൻഡിങ് നമ്പർ 1ആയി മാറിയിരുന്നു. വണ്ടർബാർ ഫിലിംസിന് വേണ്ടി ധനുഷ് നിർമ്മിച്ച കാല ജൂണ് 7ന് തീയറ്ററുകളിൽ എത്തും. മിനി സ്റ്റുഡിയോസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുക. ഇതിനോടകം തന്നെ ചിത്രത്തിന്റെ വമ്പൻ റിലീസിനായി തീയേറ്ററുകൾ ഒരുങ്ങിക്കഴിഞ്ഞു എന്ന് തന്നെ പറയാം.

The post ആരാധകരെ ആവേശം കൊള്ളിക്കാൻ കാല…തകർപ്പൻ പ്രൊമോ ടീസർ കാണാം…. first appeared on Onlookersmedia.

The post ആരാധകരെ ആവേശം കൊള്ളിക്കാൻ കാല…തകർപ്പൻ പ്രൊമോ ടീസർ കാണാം…. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/rajinikanth-kaala-new-promo-teaser/feed/ 0 12110
രജനികാന്തിന്റെ വാക്കുകൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കാർത്തിക് സുബ്ബരാജ്…. https://onlookersmedia.com/latest-news/rajinikanths-words-shook-me-karthick-subburaj/ https://onlookersmedia.com/latest-news/rajinikanths-words-shook-me-karthick-subburaj/#respond Thu, 31 May 2018 11:01:43 +0000 http://onlookersmedia.com/?p=12051 വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ തമിഴ് സിനിമയിൽ വലിയ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. ആദ്യ ചിത്രമായ പിസ വമ്പൻ വിജയമാക്കിക്കൊണ്ട് സിനിമയിലേക്ക് അരങ്ങേറിയ അദ്ദേഹം ചിത്രത്തിലൂടെ തമിഴ് സിനിമയ്ക്ക് വിജയ് സേതുപതിയെന്ന നായകനെയും നൽകി. അത്രനാൾ സഹതാരമായി മാത്രം തിളങ്ങിയിരുന്ന വിജയ് സേതുപതിയുടെയും സംവിധായകൻ എന്ന നിലക്ക് കാർത്തികിന്റെയും വമ്പൻ വിജയമായിരുന്നു ചിത്രത്തിലൂടെ ഉണ്ടായത്. പിന്നീട് ജിഗർത്തണ്ട, ഇരൈവി തുടങ്ങി ഏറെ വ്യത്യസ്തമായ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. മേർക്കുറിയാണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ […]

The post രജനികാന്തിന്റെ വാക്കുകൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കാർത്തിക് സുബ്ബരാജ്…. first appeared on Onlookersmedia.

The post രജനികാന്തിന്റെ വാക്കുകൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കാർത്തിക് സുബ്ബരാജ്…. appeared first on Onlookersmedia.

]]>
വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ തമിഴ് സിനിമയിൽ വലിയ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. ആദ്യ ചിത്രമായ പിസ വമ്പൻ വിജയമാക്കിക്കൊണ്ട് സിനിമയിലേക്ക് അരങ്ങേറിയ അദ്ദേഹം ചിത്രത്തിലൂടെ തമിഴ് സിനിമയ്ക്ക് വിജയ് സേതുപതിയെന്ന നായകനെയും നൽകി. അത്രനാൾ സഹതാരമായി മാത്രം തിളങ്ങിയിരുന്ന വിജയ് സേതുപതിയുടെയും സംവിധായകൻ എന്ന നിലക്ക് കാർത്തികിന്റെയും വമ്പൻ വിജയമായിരുന്നു ചിത്രത്തിലൂടെ ഉണ്ടായത്. പിന്നീട് ജിഗർത്തണ്ട, ഇരൈവി തുടങ്ങി ഏറെ വ്യത്യസ്തമായ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. മേർക്കുറിയാണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ അദ്ദേഹം സൂപ്പർസ്റ്റാർ രാജനികാന്തുമൊത്ത് പുതിയ ചിത്രം ചെയ്യാൻ ഒരുങ്ങുകയാണ്.

ചിത്രത്തിനായി രജനീകാന്തിനെ സമീപിച്ച കഥയാണ് ഇപ്പോൾ കാർത്തിക് പറയുന്നത്. ചിത്രത്തിനായി അദ്ദേഹത്തിന്റെ പക്കൽ പോയ താൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. തന്നെ സ്വീകരിച്ച അദ്ദേഹം തന്റെ ചിത്രങ്ങൾ എല്ലാം കണ്ടിട്ടുണ്ടെന്നും വളരെ ഇഷ്ടമാണെന്നും പറഞ്ഞു. നമ്മുടെ ചിത്രം ഉടൻ ചെയ്യാമെന്നും അദ്ദേഹം അറിയുക്കുകയുണ്ടായി കാർത്തിക് പറഞ്ഞു. പിന്നീട് ചിത്രത്തിലേക്ക് സുഹൃത്തായ വിജയ് സേതുപതിയേയും ക്ഷണിക്കുകയായിരുന്നു.സണ് പിക്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെയാകും ആരംഭിക്കുക. ചിത്രം ഒരു പക്കാ രജനി ചിത്രമായിരിക്കുമെന്നും കാർത്തിക് പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിലാണ് കാർത്തിക് സുബ്ബരാജിന്റെ ഈ വെളിപ്പെടുത്തൽ.

The post രജനികാന്തിന്റെ വാക്കുകൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കാർത്തിക് സുബ്ബരാജ്…. first appeared on Onlookersmedia.

The post രജനികാന്തിന്റെ വാക്കുകൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കാർത്തിക് സുബ്ബരാജ്…. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/rajinikanths-words-shook-me-karthick-subburaj/feed/ 0 12051
ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. https://onlookersmedia.com/videos/4912/ https://onlookersmedia.com/videos/4912/#respond Fri, 25 Aug 2017 12:55:51 +0000 http://onlookersmedia.com/?p=4912 തമിഴ് സിനിമ ലോകം മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്തിരന്‍ 2 അഥവാ 2.0. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ സംവിധായകന്‍ ശങ്കര്‍ തന്നെ പുറത്ത് വിട്ടു. ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നതിന്‍റെ ക്ലിപ്പുകളാണ് 2 മിനിറ്റോളം നീളുന്ന വീഡിയോയില്‍ ഉള്ളത്. ബാഹുബലിയെക്കാളും വലിയ സിനിമയായാണ് എന്തിരന്‍ 2 ഒരുങ്ങുന്നത്. എസ് എസ് രാജമൌലിയുടെ […]

The post ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. first appeared on Onlookersmedia.

The post ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. appeared first on Onlookersmedia.

]]>
തമിഴ് സിനിമ ലോകം മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്തിരന്‍ 2 അഥവാ 2.0. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ സംവിധായകന്‍ ശങ്കര്‍ തന്നെ പുറത്ത് വിട്ടു. ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നതിന്‍റെ ക്ലിപ്പുകളാണ് 2 മിനിറ്റോളം നീളുന്ന വീഡിയോയില്‍ ഉള്ളത്.

ബാഹുബലിയെക്കാളും വലിയ സിനിമയായാണ് എന്തിരന്‍ 2 ഒരുങ്ങുന്നത്. എസ് എസ് രാജമൌലിയുടെ ബാഹുബലി സീരിയസോടെ ഷങ്കറിന് ഇന്ത്യന്‍ സിനിമയുടെ ഷോ മാന്‍ എന്ന വിശേഷണം നഷ്ടമായിരുന്നു. അത് കൊണ്ട് തന്നെ ബാഹുബലിയുടെ മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ച് തന്നെയാണ് ഷങ്കര്‍ എന്തിരന്‍ 2 ആരംഭിച്ചത്.

ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന് ഏകദേശം 400 കോടിയാണ് ബഡ്ജറ്റായി കേള്‍ക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്.

enthiran 2 making video

എന്തിരനില്‍ ഐശ്വര്യ റായി നായികയായപ്പോള്‍ ആമി ജാക്സണ്‍ ആണ് രണ്ടാം ഭാഗത്തില്‍ നായികയാകുന്നത്.

The post ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. first appeared on Onlookersmedia.

The post ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/4912/feed/ 0 4912