prithviraj - Onlookersmedia https://onlookersmedia.com/tag/prithviraj/ First Entertainment website in Malayalam Thu, 05 Jul 2018 15:35:51 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 prithviraj - Onlookersmedia https://onlookersmedia.com/tag/prithviraj/ 32 32 54783289 പൃഥ്വിരാജ്- പാർവതി ചിത്രം ‘മൈ സ്റ്റോറി’ നാളെ മുതൽ…തിയേറ്റർ ലിസ്റ്റ് ഇതാ .. https://onlookersmedia.com/latest-news/prithviraj-parvathy-movie-my-story-theater-list/ https://onlookersmedia.com/latest-news/prithviraj-parvathy-movie-my-story-theater-list/#respond Thu, 05 Jul 2018 15:35:10 +0000 http://onlookersmedia.com/?p=13082 ‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- പാർവതി എന്നിവർ വീണ്ടും ഒന്നിക്കുന്ന മറ്റൊരു പ്രണയ ചിത്രം കൂടിയാണ് മൈ സ്റ്റോറി. നവാഗതയായ റോഷിണി ദിനകർ ആണ് സംവിധാനം ചെയ്തിരിക്കുന്നത് . കഴിഞ്ഞ 15 കൊല്ലമായി കന്നഡ സിനിമ മേഖലയിൽ ജോലിചെയ്ത പരിചയ സമ്പത്തുവുമായിയാണ് റോഷിണി ദിനകർ ഈ ചിത്രം സംവിധാനം ചെയുന്നത് . പോർച്ചുഗലിൽ ആദ്യമായി ചിത്രീകരിക്കുന്ന മലയാള ചിത്രം എന്ന റെക്കോർഡും ‘മൈ സ്റ്റോറി’ക്കു സ്വന്തമാണ് . ചിത്രം പൂർണമായും വിദേശത്താണ് […]

The post പൃഥ്വിരാജ്- പാർവതി ചിത്രം ‘മൈ സ്റ്റോറി’ നാളെ മുതൽ…തിയേറ്റർ ലിസ്റ്റ് ഇതാ .. first appeared on Onlookersmedia.

The post പൃഥ്വിരാജ്- പാർവതി ചിത്രം ‘മൈ സ്റ്റോറി’ നാളെ മുതൽ…തിയേറ്റർ ലിസ്റ്റ് ഇതാ .. appeared first on Onlookersmedia.

]]>
‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- പാർവതി എന്നിവർ വീണ്ടും ഒന്നിക്കുന്ന മറ്റൊരു പ്രണയ ചിത്രം കൂടിയാണ് മൈ സ്റ്റോറി. നവാഗതയായ റോഷിണി ദിനകർ ആണ് സംവിധാനം ചെയ്തിരിക്കുന്നത് . കഴിഞ്ഞ 15 കൊല്ലമായി കന്നഡ സിനിമ മേഖലയിൽ ജോലിചെയ്ത പരിചയ സമ്പത്തുവുമായിയാണ് റോഷിണി ദിനകർ ഈ ചിത്രം സംവിധാനം ചെയുന്നത് . പോർച്ചുഗലിൽ ആദ്യമായി ചിത്രീകരിക്കുന്ന മലയാള ചിത്രം എന്ന റെക്കോർഡും ‘മൈ സ്റ്റോറി’ക്കു സ്വന്തമാണ് . ചിത്രം പൂർണമായും വിദേശത്താണ് ചിത്രികരിച്ചിരിക്കുന്നതു .വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് റോഷിണി ദിനകർ പ്രൊഡക്ഷന്റെ ബാനറിൽ ദിനകറും റോഷിണി ദിനകറും ചേർന്നാണ് . വൈശാഖാ സിനിമയാണ് ‘മൈ സ്റ്റോറി’ തിയേറ്ററുകളിലെത്തിക്കുന്നത്

സെൻസറിങ് പൂർത്തിയാക്കിയ ചിത്രം ക്ലീൻ U സർട്ടിഫിക്കറ്റുമായി കേരളത്തിൽ 129 തീയറ്ററുകളിൽ നാളെ റീലീസിനെത്തും. 138 ദൈർഘ്യമാണ് ചിത്രത്തിനുള്ളത് .

‘കേരളാ കഫെ’, ‘ഉറുമി’, ‘നത്തോലി ഒരു ചെറിയ മീനല്ല’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ‘മൈ സ്‌റ്റോറി’ എന്ന ചിത്രത്തിലൂടെ വീണ്ടും തിരക്കഥാകൃത്താവുകയാണ് .ശങ്കര്‍ രാമകൃഷ്ണന്‍. മനോജ് കെ ജയൻ ,മണിയൻപിള്ള രാജു, സണ്ണി വെയ്ൻ, നന്ദു, സഞ്ജു ശിവാറാം , അരുൺ ബെന്നി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത് .ഡൂഡിലീയും വിനോദും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ പ്രിയങ്ക് പ്രേംകുമാറാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

എന്ന് നിന്റെ മൊയ്‌തീൻ’ പോലെ ചിത്രം ഒരു വൻ വിജയമാവുമെന്നാണ് സിനിമ പ്രേമികൾ ആകാംഷായോടെ ഉറ്റു നോക്കുന്നത്

The post പൃഥ്വിരാജ്- പാർവതി ചിത്രം ‘മൈ സ്റ്റോറി’ നാളെ മുതൽ…തിയേറ്റർ ലിസ്റ്റ് ഇതാ .. first appeared on Onlookersmedia.

The post പൃഥ്വിരാജ്- പാർവതി ചിത്രം ‘മൈ സ്റ്റോറി’ നാളെ മുതൽ…തിയേറ്റർ ലിസ്റ്റ് ഇതാ .. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/prithviraj-parvathy-movie-my-story-theater-list/feed/ 0 13082
പേർളി മാണിയുടെ പുതിയ ചിത്രം ‘ who’ ന് ആശംസകളുമായി പൃഥ്വിരാജ്…. https://onlookersmedia.com/latest-news/prithvirajs-wishes-for-pearly-maney-new-movie-who/ https://onlookersmedia.com/latest-news/prithvirajs-wishes-for-pearly-maney-new-movie-who/#respond Tue, 29 May 2018 07:11:39 +0000 http://onlookersmedia.com/?p=11949 ചാനൽ അവതരണത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പേർളി മാണി പുതിയ ചിത്രവുമായി എത്തുകയാണ്. ഹൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് ദേവലോകമാണ്. നിരവധി ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ച അജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൂ. കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത്, രാജീവ് പിള്ള, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. അമിത് സുരേന്ദ്രൻ ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നു. പേർളി മാണിയുടെ പിറന്നാൾ ദിവസമായ ഇന്നലെ ചിത്രത്തിലെ പ്രോമോ സോങ് പുറത്തിറങ്ങി. പൃഥ്വിരാജാണ് ചിത്രത്തിലെ […]

The post പേർളി മാണിയുടെ പുതിയ ചിത്രം ‘ who’ ന് ആശംസകളുമായി പൃഥ്വിരാജ്…. first appeared on Onlookersmedia.

The post പേർളി മാണിയുടെ പുതിയ ചിത്രം ‘ who’ ന് ആശംസകളുമായി പൃഥ്വിരാജ്…. appeared first on Onlookersmedia.

]]>
ചാനൽ അവതരണത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പേർളി മാണി പുതിയ ചിത്രവുമായി എത്തുകയാണ്. ഹൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് ദേവലോകമാണ്. നിരവധി ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ച അജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൂ. കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത്, രാജീവ് പിള്ള, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. അമിത് സുരേന്ദ്രൻ ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നു.

പേർളി മാണിയുടെ പിറന്നാൾ ദിവസമായ ഇന്നലെ ചിത്രത്തിലെ പ്രോമോ സോങ് പുറത്തിറങ്ങി. പൃഥ്വിരാജാണ് ചിത്രത്തിലെ ഗാനം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. ചിത്രത്തിന് എല്ലാ ഭാവുകങ്ങളും അദ്ദേഹം.നേരുകയുണ്ടായി

ഹൂ ആർ യു എന്ന് തുടങ്ങുന്ന പ്രമോ ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് മംഗൽ സുവർണ്ണൻ, പേർളി മാണി എന്നിവർ ചേർന്നാണ്. മംഗൾ സുവർണ്ണൻ തന്നെയാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ധനുഷ ഗോകുലാണ് ഗാനമാലപിച്ചിരിക്കുന്നത്. ക്ലിന്റ് സോളമൻ ഒരുക്കിയ ഗംഭീര വിഷ്വൽസുകളാൽ നിറഞ്ഞ ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.

https://youtu.be/XKZIfcQLdhg

ഒരു കൂട്ടം യുവാക്കളുടെ സ്വപ്ന സാക്ഷാത്കാരമായി ഒരുങ്ങുന്ന ചിത്രം കോറിഡോർ 6 ആണ് നിർമ്മിച്ചിരിക്കുന്നത്. ഏറെ വ്യത്യസ്തമായ പ്രമേയം ചർച്ചയാക്കുന്ന ചിത്രം ടൈം ട്രാവൽ കൺസെപ്റ്റ് മാജിക്കൽ റിയലിസത്തിലൂടെ അവതരിപ്പിക്കുന്നു. ചിത്രം ഈ വർഷത്തെ ക്യാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ഗംഭീര അഭിപ്രായം നേടിയിരുന്നു. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.

The post പേർളി മാണിയുടെ പുതിയ ചിത്രം ‘ who’ ന് ആശംസകളുമായി പൃഥ്വിരാജ്…. first appeared on Onlookersmedia.

The post പേർളി മാണിയുടെ പുതിയ ചിത്രം ‘ who’ ന് ആശംസകളുമായി പൃഥ്വിരാജ്…. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/prithvirajs-wishes-for-pearly-maney-new-movie-who/feed/ 0 11949
സിനിമയിൽ എത്തിയിട്ട് 15 വർഷം, പ്രേക്ഷകർക്ക് നന്ദി പറഞ്ഞു പൃഥ്വിരാജ് https://onlookersmedia.com/latest-news/4930/ https://onlookersmedia.com/latest-news/4930/#respond Wed, 13 Sep 2017 04:49:52 +0000 http://onlookersmedia.com/?p=5615 മലയായികളുടെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സിനിമയിൽ എത്തീട്ട് 15 വർഷം തികയുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചത്, ഒപ്പം തന്‍റെ പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തി. പൃഥ്വിരാജിന്‍റെ 15 വർഷം മലയാളികൾക്ക് സമ്മാനിച്ചത് ഒരുപിടി നല്ല സിനിമകൾ ആണ്. മലയാളികളുടെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായ സുകുമാരന്റെ മകനായ പ്രിഥ്വിരാജ് 2002 ൽ രഞ്ജിത് സംവിധാനത്തിൽ പുറത്തിറങ്ങിയ നന്ദനത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്.തുടർന്നങ്ങോട്ട് പൃഥ്വിരാജ് സിനിമകളുടെ കാലമായിരുന്നു. ഈ ഓണത്തിന് പുറത്തിറങ്ങിയ ആദം ജോണ് ഉൾപ്പെടെ […]

The post സിനിമയിൽ എത്തിയിട്ട് 15 വർഷം, പ്രേക്ഷകർക്ക് നന്ദി പറഞ്ഞു പൃഥ്വിരാജ് first appeared on Onlookersmedia.

The post സിനിമയിൽ എത്തിയിട്ട് 15 വർഷം, പ്രേക്ഷകർക്ക് നന്ദി പറഞ്ഞു പൃഥ്വിരാജ് appeared first on Onlookersmedia.

]]>
മലയായികളുടെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സിനിമയിൽ എത്തീട്ട് 15 വർഷം തികയുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചത്, ഒപ്പം തന്‍റെ പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തി.

പൃഥ്വിരാജിന്‍റെ 15 വർഷം മലയാളികൾക്ക് സമ്മാനിച്ചത് ഒരുപിടി നല്ല സിനിമകൾ ആണ്. മലയാളികളുടെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായ സുകുമാരന്റെ മകനായ പ്രിഥ്വിരാജ് 2002 ൽ രഞ്ജിത് സംവിധാനത്തിൽ പുറത്തിറങ്ങിയ നന്ദനത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്.തുടർന്നങ്ങോട്ട് പൃഥ്വിരാജ് സിനിമകളുടെ കാലമായിരുന്നു.

ഈ ഓണത്തിന് പുറത്തിറങ്ങിയ ആദം ജോണ് ഉൾപ്പെടെ 96 സിനിമകളിലാണ് പൃഥ്വിരാജ് അഭിനയിച്ചിട്ടുള്ളത്. മികച്ച സെലക്ഷനും തന്റേതായ അഭിനയചാതുര്യവും പൃഥ്വിയെ എന്നും വേറിട്ടുനിർത്തി.

2006ൽ പുറത്തിറങ്ങിയ വാസ്തവം എന്ന സിനിമയിലെ അഭിനയമികവിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് പൃഥ്വിരാജിനെ തേടിയെത്തി. തുടർന്ന് 2012ൽ കമൽ ചിത്രം സെല്ലുലോയ്ഡിലെയും ലാൽജോസ് ചിത്രം അയാളും ഞാനും തമ്മിലിലെയും മികച്ച പ്രകടനത്തിന് ഒരിക്കൽകൂടി സംസ്ഥാന അവാർഡ് പൃഥ്വിക്ക് ലഭിച്ചു.

കാവ്യ തലൈവൻ എന്ന തമിഴ് സിനിമയിലെ വില്ലൻ കഥാപത്രത്തിലൂടെ ഗംഭീര അഭിനയം കാഴ്ച വെച്ച പൃഥ്വിക്ക് 2014 ലെ തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡിൽ ബെസ്റ്റ് വില്ലനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. അയ്യ, നാം ഷബാന, ഔറംഗസേബ് എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിനും പൃഥ്വിരാജ് പരിചിതനായി.

മലയാളസിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പൃഥ്വിരാജ് സംവിധാനരംഗത്തേക്കും കടക്കുകയാണ്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന് ലുസിഫർ എന്നാണ് പേരിട്ടിരിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

തന്നെ ഇത്രക്ക് സ്നേഹിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അഭിനയജീവിതത്തിലെ 15 വർഷം തികഞ്ഞിരിക്കുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞത്. ആദം ജോണ്‍ ആണ് പൃഥ്വിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മികച്ച പ്രതികരണം നേടിയ ഓണചിത്രമായിരുന്നു ആദം ജോണ്‍.

The post സിനിമയിൽ എത്തിയിട്ട് 15 വർഷം, പ്രേക്ഷകർക്ക് നന്ദി പറഞ്ഞു പൃഥ്വിരാജ് first appeared on Onlookersmedia.

The post സിനിമയിൽ എത്തിയിട്ട് 15 വർഷം, പ്രേക്ഷകർക്ക് നന്ദി പറഞ്ഞു പൃഥ്വിരാജ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4930/feed/ 0 5615
മകൾ അലംകൃതയുടെ പുതിയ ഫോട്ടോ പുറത്തുവിട്ട് പൃഥ്വിരാജ് https://onlookersmedia.com/latest-news/4924/ https://onlookersmedia.com/latest-news/4924/#respond Sat, 09 Sep 2017 06:01:53 +0000 http://onlookersmedia.com/?p=5488 പൃഥ്വിരാജ് – സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടെ മൂന്നാം പിറന്നാൾ ആയിരുന്നു ഇന്നലെ. മകളുടെ പുതിയ ഫോട്ടോ ഫേസ്‌ബുക്കിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചു. ‘ഹാപ്പി ബര്‍ത്ത് ഡേ സണ്‍ ഷൈന്‍! നീ വളരുന്നത് കാണുന്നതാണ് ദാദയുടെയും മമ്മയുടെയും വലിയ സന്തോഷം എന്നാണ് പൃഥ്വിയുടെ ഫേസ്ബുക് പോസ്റ്റ്. ചതയമാണ് അലംകൃതയുടെ നക്ഷത്രം. അലങ്കരിക്കപ്പെട്ടവൾ എന്ന അർത്ഥം വരുന്ന അലംകൃത പേര് സുപ്രിയയാണ് നൽകിയത്. സെൻസ് എന്ന മറ്റൊരർത്ഥം കൂടി പേരിനുണ്ട്. പൃഥ്വിയുടെ ആഗ്രഹമായിരുന്നു അലംകൃതയെ പോലൊരു മകൾ, മകൾക്ക് […]

The post മകൾ അലംകൃതയുടെ പുതിയ ഫോട്ടോ പുറത്തുവിട്ട് പൃഥ്വിരാജ് first appeared on Onlookersmedia.

The post മകൾ അലംകൃതയുടെ പുതിയ ഫോട്ടോ പുറത്തുവിട്ട് പൃഥ്വിരാജ് appeared first on Onlookersmedia.

]]>
പൃഥ്വിരാജ് – സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടെ മൂന്നാം പിറന്നാൾ ആയിരുന്നു ഇന്നലെ. മകളുടെ പുതിയ ഫോട്ടോ ഫേസ്‌ബുക്കിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചു.

‘ഹാപ്പി ബര്‍ത്ത് ഡേ സണ്‍ ഷൈന്‍! നീ വളരുന്നത് കാണുന്നതാണ് ദാദയുടെയും മമ്മയുടെയും വലിയ സന്തോഷം എന്നാണ് പൃഥ്വിയുടെ ഫേസ്ബുക് പോസ്റ്റ്.

ചതയമാണ് അലംകൃതയുടെ നക്ഷത്രം. അലങ്കരിക്കപ്പെട്ടവൾ എന്ന അർത്ഥം വരുന്ന അലംകൃത പേര് സുപ്രിയയാണ് നൽകിയത്. സെൻസ് എന്ന മറ്റൊരർത്ഥം കൂടി പേരിനുണ്ട്.

പൃഥ്വിയുടെ ആഗ്രഹമായിരുന്നു അലംകൃതയെ പോലൊരു മകൾ, മകൾക്ക് പൃഥ്വിയുടെ ദേഷ്യം ഉണ്ടെന്നാണ് സുപ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

2011 ഏപ്രിൽ 25നാണ് പൃഥ്വിയും സുപ്രിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

ഓണചിത്രമായ ആദം ജോണ് ആണ് പൃഥ്വിയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.

The post മകൾ അലംകൃതയുടെ പുതിയ ഫോട്ടോ പുറത്തുവിട്ട് പൃഥ്വിരാജ് first appeared on Onlookersmedia.

The post മകൾ അലംകൃതയുടെ പുതിയ ഫോട്ടോ പുറത്തുവിട്ട് പൃഥ്വിരാജ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4924/feed/ 0 5488
മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പൃഥ്വിരാജ് https://onlookersmedia.com/latest-news/mammootty-prithviraj-movie/ https://onlookersmedia.com/latest-news/mammootty-prithviraj-movie/#respond Thu, 07 Sep 2017 06:06:54 +0000 http://onlookersmedia.com/?p=5443 മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 66ആം പിറന്നാൾ ആയ ഇന്ന് പിറന്നാൾ ആശംസകൾ നേരുന്നതിനോടോപ്പം ഫേസ്ബുക്കിൽ താരത്തോടൊപ്പം ഒരിക്കൽ കൂടി സ്ക്രീൻ പങ്കുവെക്കാൻ ആഗ്രഹമുണ്ടെന്ന് പൃഥ്വിരാജ് അറിയിച്ചു. മെഗാസ്റ്റാറിന് ആരാധകരും സിനിമലോകവും ഒരു പോലെ പിറന്നാൾ ആശംസകൾ അറിയിക്കുന്നതിനിടെയാണ് പൃഥ്വിരാജ് ഇങ്ങനൊരു ആഗ്രഹം പ്രകടിപ്പിച്ചത്. മമ്മൂട്ടിയുടെ മകന്‍ ദുലഖർ സൽമാൻ, ടോവിനോ തോമസ്, ആഷിക് അബു എന്നിവർക്ക് പുറമെ മോഹൻലാലിന്‍റെയും പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിന് പുറകെയാണ് പൃഥ്വിരാജിന്‍റെ ഈ ഫേസ്ബുക്ക് പോസ്റ്റ്. വണ്‍വേ ടിക്കറ്റ്, […]

The post മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പൃഥ്വിരാജ് first appeared on Onlookersmedia.

The post മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പൃഥ്വിരാജ് appeared first on Onlookersmedia.

]]>
മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 66ആം പിറന്നാൾ ആയ ഇന്ന് പിറന്നാൾ ആശംസകൾ നേരുന്നതിനോടോപ്പം ഫേസ്ബുക്കിൽ താരത്തോടൊപ്പം ഒരിക്കൽ കൂടി സ്ക്രീൻ പങ്കുവെക്കാൻ ആഗ്രഹമുണ്ടെന്ന് പൃഥ്വിരാജ് അറിയിച്ചു. മെഗാസ്റ്റാറിന് ആരാധകരും സിനിമലോകവും ഒരു പോലെ പിറന്നാൾ ആശംസകൾ അറിയിക്കുന്നതിനിടെയാണ് പൃഥ്വിരാജ് ഇങ്ങനൊരു ആഗ്രഹം പ്രകടിപ്പിച്ചത്.

മമ്മൂട്ടിയുടെ മകന്‍ ദുലഖർ സൽമാൻ, ടോവിനോ തോമസ്, ആഷിക് അബു എന്നിവർക്ക് പുറമെ മോഹൻലാലിന്‍റെയും പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിന് പുറകെയാണ് പൃഥ്വിരാജിന്‍റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.

വണ്‍വേ ടിക്കറ്റ്, ട്വന്‍റി 20, കേരള കഫെ എന്നീ സിനിമകളിൽ മമ്മൂട്ടിയും പ്രിഥ്വിരാജും അഭിനയിച്ചിട്ടുണ്ടെങ്കിലും രണ്ട് പേരും ത്രൂ ഔട്ട് അഭിനയിച്ച ചിത്രം പോക്കിരിരാജ ആയിരുന്നു. മമ്മൂട്ടിയുടെ അനിയനായി പൃഥ്വിരാജ് എത്തിയ പോക്കിരി രാജയായിരുന്നു ഇവർ തമ്മിൽ അഭിനയിച്ച അവസാന ചിത്രം. പോക്കിരിരാജ ബോക്സ്ഓഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു.

മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, പൃഥ്വിരാജിന്‍റെ ആദം ജോണ് എന്നീ രണ്ട് ചിത്രങ്ങൾ ഓണത്തിന് റിലീസ് ചെയ്തിട്ടുണ്ട്. രണ്ടു ചിത്രങ്ങളും തമ്മില്‍ ഒരു മത്സരം തന്നെ ബോക്സോഫീസില്‍ നടക്കുകയാണ്.

പിറന്നാൾ സമ്മാനമായി മമ്മൂട്ടി ആരാധകർക്ക് ലഭിച്ച മറ്റൊരു വാർത്തയായിരുന്നു ടീം ഗ്രേറ്റ് ഫാദർ ഒരിക്കൽ കൂടി ഒന്നിക്കുന്നു എന്നത്.ഈ വർഷത്തെ ഹിറ്റുകളിൽ ഒന്നായ ഗ്രേറ്റ് ഫാദർ ടീം അടുത്ത മമ്മൂട്ടി ചിത്രത്തിൽ ഒന്നിക്കുമ്പോൾ നിരവധി വർഷങ്ങളായി അസ്സോസിയേറ്റ് ഡയറക്ടർ ആയി വർക് ചെയ്യുന്ന ഷാജി പാടൂരാണ് ആണ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ്. അബ്രഹാമിന്റെ സന്തതികൾ – എ പോലീസ് സ്റ്റോറി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

The post മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പൃഥ്വിരാജ് first appeared on Onlookersmedia.

The post മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പൃഥ്വിരാജ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-prithviraj-movie/feed/ 0 5443
ഇതാണ് പൃഥ്വിരാജിന്‍റെ വിമാനം ലുക്ക്.. https://onlookersmedia.com/latest-news/4917-2/ https://onlookersmedia.com/latest-news/4917-2/#respond Mon, 04 Sep 2017 09:21:31 +0000 http://onlookersmedia.com/?p=5326 ഷൂട്ടിങിന് മുന്നേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയാണ് പൃഥ്വിരാജിന്‍റെ വിമാനം. വിമാനത്തിന്‍റെ അതേ കഥയാണ് വിനീത് ശ്രീനിവാസന്‍റെ ചിത്രമായ എബിയുടേത് എന്ന്‍ പറഞ്ഞ് ഒരു കേസുണ്ടായിരുന്നു. കേസെല്ലാം മാറി എബി റിലീസ് ആകുകയും ചെയ്തു. വിമാനം ഇപ്പോള്‍ റിലീസിങ്ങിനായി ഒരുങ്ങുകയാണ്. ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് വിമാനം ഒരുങ്ങുന്നത്. എന്ന്‍ നിന്‍റെ മൊയിതീന് ശേഷം യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി പൃഥ്വിരാജ് ചെയ്യുന്ന സിനിമ കൂടെയാണ് വിമാനം. വിമാനത്തിലെ പൃഥ്വിരാജിന്‍റെ ലുക്ക് ഇന്ന് പുറത്തുവിട്ടു. ക്ലീന്‍ ഷെയിവില്‍ തടി […]

The post ഇതാണ് പൃഥ്വിരാജിന്‍റെ വിമാനം ലുക്ക്.. first appeared on Onlookersmedia.

The post ഇതാണ് പൃഥ്വിരാജിന്‍റെ വിമാനം ലുക്ക്.. appeared first on Onlookersmedia.

]]>
ഷൂട്ടിങിന് മുന്നേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയാണ് പൃഥ്വിരാജിന്‍റെ വിമാനം. വിമാനത്തിന്‍റെ അതേ കഥയാണ് വിനീത് ശ്രീനിവാസന്‍റെ ചിത്രമായ എബിയുടേത് എന്ന്‍ പറഞ്ഞ് ഒരു കേസുണ്ടായിരുന്നു. കേസെല്ലാം മാറി എബി റിലീസ് ആകുകയും ചെയ്തു. വിമാനം ഇപ്പോള്‍ റിലീസിങ്ങിനായി ഒരുങ്ങുകയാണ്.

ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് വിമാനം ഒരുങ്ങുന്നത്. എന്ന്‍ നിന്‍റെ മൊയിതീന് ശേഷം യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി പൃഥ്വിരാജ് ചെയ്യുന്ന സിനിമ കൂടെയാണ് വിമാനം.

Prithviraj,Vimanam

വിമാനത്തിലെ പൃഥ്വിരാജിന്‍റെ ലുക്ക് ഇന്ന് പുറത്തുവിട്ടു. ക്ലീന്‍ ഷെയിവില്‍ തടി കുറച്ചാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ എത്തുന്നത്.

പൃഥ്വിരാജ് നായകനാകുന്ന ആദം ജോആന്‍ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.

The post ഇതാണ് പൃഥ്വിരാജിന്‍റെ വിമാനം ലുക്ക്.. first appeared on Onlookersmedia.

The post ഇതാണ് പൃഥ്വിരാജിന്‍റെ വിമാനം ലുക്ക്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4917-2/feed/ 0 5326
പ്രിത്വി രാജിന്റെ വിമാനം എത്തുന്നത് പൂജ റിലീസ് ആയി…! https://onlookersmedia.com/latest-news/prithviraj-vimanam/ https://onlookersmedia.com/latest-news/prithviraj-vimanam/#respond Sat, 26 Aug 2017 10:06:39 +0000 http://onlookersmedia.com/?p=4925 പ്രിത്വി രാജ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് ആദം ജോണിന് വേണ്ടിയാണു. ജിനു എബ്രഹാം സംവിധാനം ചെയ്ത ഈ ഫാമിലി റിവഞ്ച് ത്രില്ലറാണ് പ്രിത്വി രാജിന്റെ ഓണം – ബക്രീദ് റിലീസ്. ഭാവനയും നരെയ്‌നും മിഷ്‌ടി ചക്രവർത്തിയും പ്രധാന വേഷങ്ങളിൽ പ്രിത്വി രാജിനൊപ്പം എത്തുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ഓഗസ്റ്റ് 31 നു ഈ ചിത്രം പ്രദർശനത്തിനെത്തും. ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരങ്ങൾ പ്രകാരം പ്രിത്വി രാജിന്റെ മറ്റൊരു വലിയ ചിത്രം […]

The post പ്രിത്വി രാജിന്റെ വിമാനം എത്തുന്നത് പൂജ റിലീസ് ആയി…! first appeared on Onlookersmedia.

The post പ്രിത്വി രാജിന്റെ വിമാനം എത്തുന്നത് പൂജ റിലീസ് ആയി…! appeared first on Onlookersmedia.

]]>
പ്രിത്വി രാജ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് ആദം ജോണിന് വേണ്ടിയാണു. ജിനു എബ്രഹാം സംവിധാനം ചെയ്ത ഈ ഫാമിലി റിവഞ്ച് ത്രില്ലറാണ് പ്രിത്വി രാജിന്റെ ഓണം – ബക്രീദ് റിലീസ്. ഭാവനയും നരെയ്‌നും മിഷ്‌ടി ചക്രവർത്തിയും പ്രധാന വേഷങ്ങളിൽ പ്രിത്വി രാജിനൊപ്പം എത്തുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

ഓഗസ്റ്റ് 31 നു ഈ ചിത്രം പ്രദർശനത്തിനെത്തും. ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരങ്ങൾ പ്രകാരം പ്രിത്വി രാജിന്റെ മറ്റൊരു വലിയ ചിത്രം കൂടി ഒരു മാസത്തിനുള്ളിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. പ്രദീപ് എം നായർ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ വിമാനം ഈ വരുന്ന പൂജ ഹോളിഡേയ്‌സിൽ തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

ഓഗസ്റ്റ് ആദ്യ വാരം തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. അത് മാത്രമല്ല ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച ശ്രദ്ധ നേടിയിരുന്നു.

പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലോപ്പസ്, പുതുമുഖം ദുര്‍ഗ്ഗ കൃഷ്ണ, സുധീര്‍ കരമന എന്നിവരും ഈ ചിത്രത്തിൽ പ്രിത്വി രാജിനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.

അതീവ രഹസ്യമായി ഷൂട്ടിംഗ് സ്റ്റില്ലുകൾ പോലും പുറത്തു വിടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഹൈസ്‌കൂളില്‍ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്ന ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന വാർത്തകൾ പറയുന്നത്.

തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് വിമാനം എന്ന ഈ ചിത്രമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

പ്രിത്വി രാജ് ഇപ്പോൾ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന രണം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. അതിനു ശേഷം ഒക്ടോബറിൽ കമലിന്റെ ആമിയിലും നവംബറിൽ ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിലും പ്രിത്വി രാജ് അഭിനയിക്കും.

ഇതിനിടക്ക് അഞ്ജലി മേനോന്റെ അടുത്ത സംവിധാന സംരംഭത്തിലും പ്രിത്വി അഭിനയിക്കും എന്നാണ് സ്ഥിതീകരിക്കാത്ത വിവരങ്ങൾ ലഭിക്കുന്നത്.

The post പ്രിത്വി രാജിന്റെ വിമാനം എത്തുന്നത് പൂജ റിലീസ് ആയി…! first appeared on Onlookersmedia.

The post പ്രിത്വി രാജിന്റെ വിമാനം എത്തുന്നത് പൂജ റിലീസ് ആയി…! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/prithviraj-vimanam/feed/ 0 4925
ടിയാന്‍ പരാജയപ്പെടാന്‍ കാരണം? പൃഥ്വിരാജ് പറയുന്നു https://onlookersmedia.com/latest-news/prithviraj-tiyaan-box-office-flop/ https://onlookersmedia.com/latest-news/prithviraj-tiyaan-box-office-flop/#respond Thu, 24 Aug 2017 04:33:01 +0000 http://onlookersmedia.com/?p=4853 ഈ വര്‍ഷം വമ്പന്‍ പ്രതീക്ഷകളോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി ടീമിന്‍റെ ടിയാന്‍. എന്നാല്‍ ബോക്സോഫീസില്‍ തീര്‍ത്തും പരാജയമായി ഈ ചിത്രം മാറുകയും ചെയ്തു. 20 കോടിയോളം ബഡ്ജറ്റില്‍ എത്തിയ ചിത്രത്തിന് പകുതി കലക്ഷന്‍ പോലും നേടാന്‍ കഴിഞ്ഞില്ല. എന്തു കൊണ്ട് ടിയാന്‍ തിയേറ്ററുകളില്‍ പാളി എന്ന ചോദ്യത്തിന് പൃഥ്വിരാജ് മറുപടി പറയുന്നു. “ടിയാന്‍ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയതില്‍ ഞാന്‍ പ്രേക്ഷകരെ കുറ്റം പറയുന്നില്ല. ക്ലാറിറ്റിയില്ലാതെ പോയതാകാം ചിത്രം തിയേറ്ററില്‍ പാളാന്‍ കാരണം. അണിയറ പ്രവര്‍ത്തകരായ […]

The post ടിയാന്‍ പരാജയപ്പെടാന്‍ കാരണം? പൃഥ്വിരാജ് പറയുന്നു first appeared on Onlookersmedia.

The post ടിയാന്‍ പരാജയപ്പെടാന്‍ കാരണം? പൃഥ്വിരാജ് പറയുന്നു appeared first on Onlookersmedia.

]]>
ഈ വര്‍ഷം വമ്പന്‍ പ്രതീക്ഷകളോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി ടീമിന്‍റെ ടിയാന്‍. എന്നാല്‍ ബോക്സോഫീസില്‍ തീര്‍ത്തും പരാജയമായി ഈ ചിത്രം മാറുകയും ചെയ്തു.

20 കോടിയോളം ബഡ്ജറ്റില്‍ എത്തിയ ചിത്രത്തിന് പകുതി കലക്ഷന്‍ പോലും നേടാന്‍ കഴിഞ്ഞില്ല. എന്തു കൊണ്ട് ടിയാന്‍ തിയേറ്ററുകളില്‍ പാളി എന്ന ചോദ്യത്തിന് പൃഥ്വിരാജ് മറുപടി പറയുന്നു.

“ടിയാന്‍ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയതില്‍ ഞാന്‍ പ്രേക്ഷകരെ കുറ്റം പറയുന്നില്ല. ക്ലാറിറ്റിയില്ലാതെ പോയതാകാം ചിത്രം തിയേറ്ററില്‍ പാളാന്‍ കാരണം. അണിയറ പ്രവര്‍ത്തകരായ ഞങ്ങളെ ത്തന്നെയാണ് അതില്‍ കുറ്റപ്പെടുത്താന്‍ ഉള്ളത്” പൃഥ്വിരാജ് പറയുന്നു.

ആദം ജോണ്‍ ആണ് പൃഥ്വിരാജിന്‍റേതായി തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന പുതിയ ചിത്രം. വലിയ പ്രതീക്ഷകള്‍ തന്നെയാണ് ഈ സിനിമയെ കുറിച്ച് നടന്‍ പൃഥ്വിരാജിന് ഉള്ളത്.

ചിത്രത്തിലെ ദീപക് ദേവ് ഒരുക്കിയ ഗാനങ്ങള്‍ എല്ലാം ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പാടിയ ഗാനം ഇറങ്ങിയതോടെ ആദം ജോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

The post ടിയാന്‍ പരാജയപ്പെടാന്‍ കാരണം? പൃഥ്വിരാജ് പറയുന്നു first appeared on Onlookersmedia.

The post ടിയാന്‍ പരാജയപ്പെടാന്‍ കാരണം? പൃഥ്വിരാജ് പറയുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/prithviraj-tiyaan-box-office-flop/feed/ 0 4853
പ്രിത്വിരാജ് നായകനാകുന്ന രണം ആരംഭിക്കുന്നു… https://onlookersmedia.com/latest-news/prithviraj-new-movie-ranam/ https://onlookersmedia.com/latest-news/prithviraj-new-movie-ranam/#respond Mon, 21 Aug 2017 08:25:34 +0000 http://onlookersmedia.com/?p=4748 പ്രിത്വിരാജിന്റെ ഓണ ചിത്രമായ ആദം ജോൺ അധികം വൈകാതെ തന്നെ തീയേറ്ററുകളിലേക്കു എത്താൻ ഒരുങ്ങുകയാണ്. ജിനു എബ്രഹാം സംവിധായകനായി അരങ്ങേറുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനവും ചിത്രത്തിന്റെ ടീസറും വലിയ ജനശ്രദ്ധ നേടി കഴിഞ്ഞു. പ്രിത്വിരാജ് ഇപ്പോൾ തന്റെ അടുത്ത ചിത്രം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. രണം എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിർമ്മൽ സഹദേവ് ആണ്. അമേരിക്കയിലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം […]

The post പ്രിത്വിരാജ് നായകനാകുന്ന രണം ആരംഭിക്കുന്നു… first appeared on Onlookersmedia.

The post പ്രിത്വിരാജ് നായകനാകുന്ന രണം ആരംഭിക്കുന്നു… appeared first on Onlookersmedia.

]]>
പ്രിത്വിരാജിന്റെ ഓണ ചിത്രമായ ആദം ജോൺ അധികം വൈകാതെ തന്നെ തീയേറ്ററുകളിലേക്കു എത്താൻ ഒരുങ്ങുകയാണ്. ജിനു എബ്രഹാം സംവിധായകനായി അരങ്ങേറുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനവും ചിത്രത്തിന്റെ ടീസറും വലിയ ജനശ്രദ്ധ നേടി കഴിഞ്ഞു.

പ്രിത്വിരാജ് ഇപ്പോൾ തന്റെ അടുത്ത ചിത്രം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. രണം എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിർമ്മൽ സഹദേവ് ആണ്. അമേരിക്കയിലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം തന്നെ ഷൂട്ട് ചെയ്യുന്നത്. ഡെട്രോയിറ്റ് ക്രോസിംഗ് എന്നായിരുന്നു ഈ ചിത്രത്തിന്റെ ആദ്യത്തെ പേര്. അതിനു ശേഷം ആണ് രണം എന്ന പേര് അണിയറ പ്രവർത്തകർ ഉറപ്പിച്ചത്. പ്രിത്വിരാജ് ഈ ചിത്രത്തിനായി അമേരിക്കയിലേക്ക് തിരിച്ചു കഴിഞ്ഞു.

ഈ ചിത്രത്തിനായി അമ്പതു ദിവസത്തെ ഡേറ്റ് നൽകിയിരിക്കുന്ന പ്രിത്വി രാജ് ഒക്ടോബറിൽ തിരിച്ചെത്തും. നവംബറിൽ പ്രിത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട്ജീവിതം എന്ന ബിഗ് ബജറ്റ് ചിത്രം ആരംഭിക്കും.

മമ്ത മോഹൻദാസാണ് രണം എന്ന നിർമ്മൽ സഹദേവ് ചിത്രത്തിൽ നായികായയെത്തുന്നത്. തമിഴിൽ നിന്നുള്ള നടീനടന്മാരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമയി എത്തുന്നുണ്ട്. അമേരിക്കയിലെ ഡിട്രോയിറ്റ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷൻ.

ഒരു ക്രൈം ഡ്രാമായാണ് ഈ ചിത്രമൊരുങ്ങുന്നത്. നേരത്തെ നിർമ്മൽ സഹദേവ് പ്രിത്വിരാജ് നായകനായ ഇവിടെ എന്ന ചിത്രത്തിലും അതുപോലെ തന്നെ ഫഹദ് ഫാസിൽ നായകനായ മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിലും അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളും അമേരിക്കയിലാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നുള്ളതും ശ്രദ്ധേയമാണ്.

റോഷ്‌നി ദിനകർ സംവിധാനം ചെയ്ത മൈ സ്റ്റോറി, പ്രദീപ് എം നായർ ഒരുക്കിയ വിമാനം എന്നിവയാണ് പ്രിത്വിരാജ് നായകനായി എത്തുന്ന ഇനി വരാനിരിക്കുന്ന റിലീസുകൾ. അതോടൊപ്പം കമൽ മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തിലും പ്രിത്വി ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട് എന്നാണ് വാർത്തകൾ.

ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പ്രിത്വിയെ നായകനാക്കി ആർ എസ് വിമൽ ഒരുക്കുന്ന കർണ്ണനും ആരംഭിക്കും എന്നാണ് സൂചനകൾ.

The post പ്രിത്വിരാജ് നായകനാകുന്ന രണം ആരംഭിക്കുന്നു… first appeared on Onlookersmedia.

The post പ്രിത്വിരാജ് നായകനാകുന്ന രണം ആരംഭിക്കുന്നു… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/prithviraj-new-movie-ranam/feed/ 0 4748