Prasobh Vijayan - Onlookersmedia https://onlookersmedia.com/tag/prasobh-vijayan/ First Entertainment website in Malayalam Wed, 11 Apr 2018 06:05:41 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Prasobh Vijayan - Onlookersmedia https://onlookersmedia.com/tag/prasobh-vijayan/ 32 32 54783289 മലയാളവും കടന്ന്‍ ലില്ലിയുടെ ചര്‍ച്ച തെലുങ്കിലേക്ക്, ആശംസകളുമായി ബാഹുബലി താരം https://onlookersmedia.com/latest-news/lilli-malayalam-movie-teaser-rana-daggubati/ https://onlookersmedia.com/latest-news/lilli-malayalam-movie-teaser-rana-daggubati/#respond Wed, 11 Apr 2018 06:05:41 +0000 http://onlookersmedia.com/?p=10043 മലയാള സിനിമ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച ലില്ലി എന്ന സിനിമയെ കുറിച്ചാണ്. ക്യാമറയ്ക്ക് പിന്നിലും മുന്നിലും പുതുമുഖങ്ങള്‍ അണിനിറക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് റിലീസ് ചെയ്തത്. വമ്പന്‍ സ്വീകരണമാണ് ടീസറിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. വ്യത്യസ്ഥമായൊരു സിനിമ അനുഭവം ലില്ലി സമ്മാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ലില്ലിയുടെ ചര്‍ച്ചകള്‍ മലയാളവും കടന്ന്‍ തെലുങ്കിലേക്ക് നീങ്ങിയിരിക്കുകയാണ്. ബാഹുബലി താരം റാണ ദഗുഭാട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ലില്ലിയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ലില്ലി ടീമിന് ആശംസകള്‍ എന്ന്‍ […]

The post മലയാളവും കടന്ന്‍ ലില്ലിയുടെ ചര്‍ച്ച തെലുങ്കിലേക്ക്, ആശംസകളുമായി ബാഹുബലി താരം first appeared on Onlookersmedia.

The post മലയാളവും കടന്ന്‍ ലില്ലിയുടെ ചര്‍ച്ച തെലുങ്കിലേക്ക്, ആശംസകളുമായി ബാഹുബലി താരം appeared first on Onlookersmedia.

]]>
മലയാള സിനിമ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച ലില്ലി എന്ന സിനിമയെ കുറിച്ചാണ്. ക്യാമറയ്ക്ക് പിന്നിലും മുന്നിലും പുതുമുഖങ്ങള്‍ അണിനിറക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് റിലീസ് ചെയ്തത്. വമ്പന്‍ സ്വീകരണമാണ് ടീസറിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. വ്യത്യസ്ഥമായൊരു സിനിമ അനുഭവം ലില്ലി സമ്മാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ ലില്ലിയുടെ ചര്‍ച്ചകള്‍ മലയാളവും കടന്ന്‍ തെലുങ്കിലേക്ക് നീങ്ങിയിരിക്കുകയാണ്. ബാഹുബലി താരം റാണ ദഗുഭാട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ലില്ലിയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ലില്ലി ടീമിന് ആശംസകള്‍ എന്ന്‍ പറഞ്ഞു ലില്ലിയുടെ ടീസര്‍ താരം പങ്ക് വെച്ചിരിക്കുകയാണ്.

സുഡാനി ഫ്രം നൈജെറിയ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഈ4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ലില്ലി ഒരുക്കുന്നത്. നവാഗതനായ പ്രശോഭ് വിജയനാണ് ലില്ലി സംവിധാനം ചെയ്തിരിക്കുന്നത്.

സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ്, ആര്യന്‍ കൃഷ്ണ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജൂലൈയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

The post മലയാളവും കടന്ന്‍ ലില്ലിയുടെ ചര്‍ച്ച തെലുങ്കിലേക്ക്, ആശംസകളുമായി ബാഹുബലി താരം first appeared on Onlookersmedia.

The post മലയാളവും കടന്ന്‍ ലില്ലിയുടെ ചര്‍ച്ച തെലുങ്കിലേക്ക്, ആശംസകളുമായി ബാഹുബലി താരം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/lilli-malayalam-movie-teaser-rana-daggubati/feed/ 0 10043
മലയാള സിനിമയിൽ ഇങ്ങനെ ഒരു ടീസർ ഇതാദ്യം, ലില്ലിയുടെ ഗംഭീര ടീസര്‍ എത്തി https://onlookersmedia.com/videos/lilli-malayalam-movie-teaser/ https://onlookersmedia.com/videos/lilli-malayalam-movie-teaser/#respond Mon, 09 Apr 2018 11:55:20 +0000 http://onlookersmedia.com/?p=10012 മലയാളത്തിൽ നവ തരംഗമാണ് ഇപ്പോൾ. താരങ്ങൾക്ക് പകരം വ്യത്യസ്ഥമായ സിനിമകൾ പ്രേക്ഷകർ തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ ഒട്ടേറെ പുതുമുഖ ചിത്രങ്ങൾ ആണ് വെള്ളിത്തിരയിൽ എത്തുന്നത്. വലിയ താരങ്ങൾ ഇല്ലാതെ സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കാം എന്ന് ഈ വർഷം റിലീസ് ചെയ്ത സുഡാനി ഫ്രം നൈജീരിയ, ക്വീൻ തുടങ്ങിയ ചിത്രങ്ങൾ തെളിയിച്ചു. ഈ കൂട്ടത്തിലേക്കാണ് ഈ4 എന്റർടൈന്മെന്റ് ഒരുക്കുന്ന പുതിയ ചിത്രം ലില്ലി എത്തുന്നത്. ചിത്രത്തിന്റെ ടീസർ ഇന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ പ്രേക്ഷകർക്ക് […]

The post മലയാള സിനിമയിൽ ഇങ്ങനെ ഒരു ടീസർ ഇതാദ്യം, ലില്ലിയുടെ ഗംഭീര ടീസര്‍ എത്തി first appeared on Onlookersmedia.

The post മലയാള സിനിമയിൽ ഇങ്ങനെ ഒരു ടീസർ ഇതാദ്യം, ലില്ലിയുടെ ഗംഭീര ടീസര്‍ എത്തി appeared first on Onlookersmedia.

]]>
മലയാളത്തിൽ നവ തരംഗമാണ് ഇപ്പോൾ. താരങ്ങൾക്ക് പകരം വ്യത്യസ്ഥമായ സിനിമകൾ പ്രേക്ഷകർ തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ ഒട്ടേറെ പുതുമുഖ ചിത്രങ്ങൾ ആണ് വെള്ളിത്തിരയിൽ എത്തുന്നത്. വലിയ താരങ്ങൾ ഇല്ലാതെ സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കാം എന്ന് ഈ വർഷം റിലീസ് ചെയ്ത സുഡാനി ഫ്രം നൈജീരിയ, ക്വീൻ തുടങ്ങിയ ചിത്രങ്ങൾ തെളിയിച്ചു.

ഈ കൂട്ടത്തിലേക്കാണ് ഈ4 എന്റർടൈന്മെന്റ് ഒരുക്കുന്ന പുതിയ ചിത്രം ലില്ലി എത്തുന്നത്. ചിത്രത്തിന്റെ ടീസർ ഇന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെച്ചു. മികച്ച പ്രതികരണമാണ് ലില്ലിയുടെ ടീസറിന് ലഭിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിലാണ് ലില്ലി ടീസർ എത്തിയിരിക്കുന്നത്.

പുതുമുഖ ചിത്രമായിരുന്നിട്ടും ഒറ്റ ടീസർ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ ലില്ലിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം ഈ4 എന്‍റര്‍ടൈന്‍മെന്‍റ് ഒരുക്കുന്ന ചിത്രമാണ് ലില്ലി.

ത്രില്ലർ മൂഡിൽ ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രശോഭ് വിജയൻ ആണ്. സംയുക്ത മേനോൻ, ധനേഷ് ആനന്ദ്, കണ്ണൻ നായർ, ആര്യൻ മേനോൻ, സജിൻ ചെറുകയിൽ, കെവിൻ ജോസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

The post മലയാള സിനിമയിൽ ഇങ്ങനെ ഒരു ടീസർ ഇതാദ്യം, ലില്ലിയുടെ ഗംഭീര ടീസര്‍ എത്തി first appeared on Onlookersmedia.

The post മലയാള സിനിമയിൽ ഇങ്ങനെ ഒരു ടീസർ ഇതാദ്യം, ലില്ലിയുടെ ഗംഭീര ടീസര്‍ എത്തി appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/lilli-malayalam-movie-teaser/feed/ 0 10012
ഗപ്പി, എസ്ര തുടങ്ങി ഒട്ടേറെ വ്യത്യസ്ഥ ചിത്രങ്ങള്‍, ഇ4ന്‍റെ അടുത്ത ചിത്രം ലില്ലി.. https://onlookersmedia.com/latest-news/4919/ https://onlookersmedia.com/latest-news/4919/#respond Tue, 05 Sep 2017 12:29:15 +0000 http://onlookersmedia.com/?p=5356 ഒരു കാലത്ത് മലയാള സിനിമ നിലനിര്‍ത്തി കൊണ്ട് പോയതില്‍ താരങ്ങളെക്കാളും വലിയ പങ്ക് വഹിച്ചിരുന്നത് നിര്‍മ്മാണ കമ്പനികള്‍ ആയിരുന്നു. ഉദയ, നവോദയ തുടങ്ങിയ ബാനറുകളുടെ പേരുകള്‍ നോക്കി പ്രേക്ഷകര്‍ സിനിമയ്ക്ക് പോയികൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലം മാറി താരങ്ങള്‍ക്ക് വേണ്ടി മാത്രം ഒരുക്കുന്ന സിനിമകള്‍ വന്നതോടെ ബാനറുകളുടെ പ്രതാപം നഷ്ടമായി. മലയാളത്തില്‍ ഇപ്പോള്‍ ക്വാളിറ്റിയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്ന ബാനറുകള്‍ തീരെ കുറവാണ് എന്ന്‍ തന്നെ പറയാം. മലയാളത്തില്‍ വ്യത്യസ്ഥ സിനിമകള്‍ ചെയ്യുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധ നേടിയ […]

The post ഗപ്പി, എസ്ര തുടങ്ങി ഒട്ടേറെ വ്യത്യസ്ഥ ചിത്രങ്ങള്‍, ഇ4ന്‍റെ അടുത്ത ചിത്രം ലില്ലി.. first appeared on Onlookersmedia.

The post ഗപ്പി, എസ്ര തുടങ്ങി ഒട്ടേറെ വ്യത്യസ്ഥ ചിത്രങ്ങള്‍, ഇ4ന്‍റെ അടുത്ത ചിത്രം ലില്ലി.. appeared first on Onlookersmedia.

]]>
ഒരു കാലത്ത് മലയാള സിനിമ നിലനിര്‍ത്തി കൊണ്ട് പോയതില്‍ താരങ്ങളെക്കാളും വലിയ പങ്ക് വഹിച്ചിരുന്നത് നിര്‍മ്മാണ കമ്പനികള്‍ ആയിരുന്നു. ഉദയ, നവോദയ തുടങ്ങിയ ബാനറുകളുടെ പേരുകള്‍ നോക്കി പ്രേക്ഷകര്‍ സിനിമയ്ക്ക് പോയികൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലം മാറി താരങ്ങള്‍ക്ക് വേണ്ടി മാത്രം ഒരുക്കുന്ന സിനിമകള്‍ വന്നതോടെ ബാനറുകളുടെ പ്രതാപം നഷ്ടമായി. മലയാളത്തില്‍ ഇപ്പോള്‍ ക്വാളിറ്റിയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്ന ബാനറുകള്‍ തീരെ കുറവാണ് എന്ന്‍ തന്നെ പറയാം.

മലയാളത്തില്‍ വ്യത്യസ്ഥ സിനിമകള്‍ ചെയ്യുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധ നേടിയ ബാനറാണ് ഇ4 എന്‍റര്‍ടൈന്‍മെന്‍റ്. നോര്‍ത്ത് 24 കാതം, ഗപ്പി, എസ്ര, ഗോദ തുടങ്ങിയ വ്യത്യസ്ഥമായ സിനിമകള്‍ ഇ4 എന്‍റര്‍ടൈന്‍മെന്‍റ് ഒരുക്കി. ഇതില്‍ നോര്‍ത്ത് 24 കാതം മികച്ച മലയാള സിനിമയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് സ്വന്തമാക്കുകയും ഗപ്പി ഒട്ടേറെ സ്റ്റേറ്റ് അവാര്‍ഡുകള്‍ നേടുകയും ചെയ്തു.

lilli, lilli malayalam movie, dhanesh anand, prasobh vijayan, aaryan menon,samyuktha menon

എസ്ര മലയാളത്തില്‍ നിന്നും വന്ന ഹോളിവുഡ് ക്വാളിറ്റിയുള്ള ഹൊറര്‍ ചിത്രവുമായിരുന്നു. പുതുമയുള്ള കഥകള്‍ക്ക് ഒപ്പം പുതിയ ആളുകളെയും വെള്ളിത്തിരയിലേക്ക് എത്തിക്കാനായി ഒരു വാതില്‍ തുറക്കുകയാണ് പുതിയ ചിത്രത്തിലൂടെ ഇ4 എന്‍റര്‍ടൈന്‍മെന്‍റ്.

lilli, lilli malayalam movie, dhanesh anand, prasobh vijayan, aaryan menon,samyuktha menon

പുതുമുഖങള്‍ക്ക് സിനിമയില്‍ അവസരം ഒരുക്കാനായി ഇ4 എക്സ്പെരിമെന്‍റ് എന്നൊരു സംരംഭമാണ് ഇ4 എന്‍റര്‍ടൈന്‍മെന്‍റില്‍ നിന്നും പുതുതായി എത്തിയത്. നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലിയാണ് ഈ സംരംഭത്തിലെ ആദ്യ ചിത്രം. ഒട്ടേറെ പുതുമുഖങ്ങളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരക്കുന്നത്.

lilli, lilli malayalam movie, dhanesh anand, prasobh vijayan, aaryan menon,samyuktha menon

ആര്യന്‍ മേനോന്‍, സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഏതാണ് ദിവസങ്ങള്‍ക്ക് മുന്നേ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ അനിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 3 ലക്ഷത്തില്‍ അധികമാളുകളാണ് ലില്ലിയുടെ മോഷന്‍ പോസ്റ്റര്‍ ഇതുവരെ കണ്ടത്.

നിഗൂഢത ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഈ മോഷന്‍ പോസ്റ്റര്‍ ഒട്ടേറെ പ്രേക്ഷക പ്രശംസയും ഏറ്റുവാങ്ങുന്നു. ഇ4 എക്സ്പെരിമെന്‍റിന്‍റെ ആദ്യ ചിത്രമായത് കൊണ്ട് തന്നെ തികച്ചും വ്യത്യസ്ഥമായ ഒരു ചലച്ചിത്രാനുഭവം തന്നെയായിരിക്കും ലില്ലി എന്നാണ് പ്രതീക്ഷകള്‍.

lilli, lilli malayalam movie, dhanesh anand, prasobh vijayan, aaryan menon,samyuktha menon

The post ഗപ്പി, എസ്ര തുടങ്ങി ഒട്ടേറെ വ്യത്യസ്ഥ ചിത്രങ്ങള്‍, ഇ4ന്‍റെ അടുത്ത ചിത്രം ലില്ലി.. first appeared on Onlookersmedia.

The post ഗപ്പി, എസ്ര തുടങ്ങി ഒട്ടേറെ വ്യത്യസ്ഥ ചിത്രങ്ങള്‍, ഇ4ന്‍റെ അടുത്ത ചിത്രം ലില്ലി.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4919/feed/ 0 5356
എസ്രയ്ക്കും ഗോദയ്ക്കും ശേഷം ഈ ഫോറിന്‍റെ ലില്ലി, മോഷന്‍ പോസ്റ്റര്‍ കാണാം.. https://onlookersmedia.com/latest-news/lilli-malayalam-movie-motion-poster/ https://onlookersmedia.com/latest-news/lilli-malayalam-movie-motion-poster/#respond Fri, 01 Sep 2017 14:56:50 +0000 http://onlookersmedia.com/?p=5192 മലയാള സിനിമയിലെ വമ്പന്‍ ബാനറായ ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സില്‍ നിന്നും പുതിയൊരു സിനിമ ഒരുങ്ങുകയാണ്. ലില്ലി എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തിന് പിന്നില്‍ ഒരു കൂട്ടം ചെറുപ്പക്കാരാണ് അണിനിരക്കുന്നത്. ലില്ലിയുടെ മോഷന്‍ പോസ്റ്റര്‍ ഇന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. പുതിയ ആളുകളെ വെള്ളിത്തിരയിലേക്ക് കൊണ്ട് വരാനായി ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ പുത്തന്‍ സംരംഭമായ ഇ ഫോര്‍ എക്സ്പെരിമെന്‍റിന്‍റെ ബാനറിലാണ് ലില്ലി ഒരുങ്ങുന്നത്. എസ്ര, ഗോദാ എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിന് ശേഷം ഇ ഫോര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് […]

The post എസ്രയ്ക്കും ഗോദയ്ക്കും ശേഷം ഈ ഫോറിന്‍റെ ലില്ലി, മോഷന്‍ പോസ്റ്റര്‍ കാണാം.. first appeared on Onlookersmedia.

The post എസ്രയ്ക്കും ഗോദയ്ക്കും ശേഷം ഈ ഫോറിന്‍റെ ലില്ലി, മോഷന്‍ പോസ്റ്റര്‍ കാണാം.. appeared first on Onlookersmedia.

]]>
മലയാള സിനിമയിലെ വമ്പന്‍ ബാനറായ ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സില്‍ നിന്നും പുതിയൊരു സിനിമ ഒരുങ്ങുകയാണ്. ലില്ലി എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തിന് പിന്നില്‍ ഒരു കൂട്ടം ചെറുപ്പക്കാരാണ് അണിനിരക്കുന്നത്. ലില്ലിയുടെ മോഷന്‍ പോസ്റ്റര്‍ ഇന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

പുതിയ ആളുകളെ വെള്ളിത്തിരയിലേക്ക് കൊണ്ട് വരാനായി ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ പുത്തന്‍ സംരംഭമായ ഇ ഫോര്‍ എക്സ്പെരിമെന്‍റിന്‍റെ ബാനറിലാണ് ലില്ലി ഒരുങ്ങുന്നത്.

എസ്ര, ഗോദാ എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിന് ശേഷം ഇ ഫോര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ലില്ലി. നവാഗതനായ സംവിധായകന്‍ പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആര്യന്‍ മേനോന്‍, സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

പുതുമുഖം ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എസ്ര, ദി ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സുഷീന്‍ ശ്യാമാണ് ലില്ലിയ്ക്ക് വേണ്ടി മ്യൂസിക്ക് ഒരുക്കുന്നത്.

The post എസ്രയ്ക്കും ഗോദയ്ക്കും ശേഷം ഈ ഫോറിന്‍റെ ലില്ലി, മോഷന്‍ പോസ്റ്റര്‍ കാണാം.. first appeared on Onlookersmedia.

The post എസ്രയ്ക്കും ഗോദയ്ക്കും ശേഷം ഈ ഫോറിന്‍റെ ലില്ലി, മോഷന്‍ പോസ്റ്റര്‍ കാണാം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/lilli-malayalam-movie-motion-poster/feed/ 0 5192