Poomaram - Onlookersmedia https://onlookersmedia.com/tag/poomaram/ First Entertainment website in Malayalam Mon, 30 Apr 2018 05:19:38 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Poomaram - Onlookersmedia https://onlookersmedia.com/tag/poomaram/ 32 32 54783289 വിജയമാവർത്തിക്കാൻ എബ്രിഡ് ഷൈൻ വീണ്ടും; പുതിയ ചിത്രം ആരംഭിക്കുന്നു… https://onlookersmedia.com/latest-news/to-continue-his-success-abrid-shine-gearing-up-for-his-new-movie/ https://onlookersmedia.com/latest-news/to-continue-his-success-abrid-shine-gearing-up-for-his-new-movie/#respond Mon, 30 Apr 2018 05:19:38 +0000 http://onlookersmedia.com/?p=10738 ചുരുങ്ങിയ കാലയളവിൽ തന്നെ തന്റെ ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് എബ്രിഡ് ഷൈൻ. പഴയകാല ഓർമ്മകൾ മലയാളികൾക്ക് തിരികെ സമ്മാനിച്ച 1983 എന്ന ചിത്രമൊരുക്കിയാണ് എബ്രിഡ് ഷൈൻ മലയാളസിനിമയിലേക്ക് അരങ്ങേറിയത്. ചിത്രം മികച്ച വിജയമായതിനൊപ്പം പ്രേക്ഷകപ്രീതിയും കരസ്ഥമാക്കി. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച എബ്രിഡ് ഷൈൻ നിവിൻ പോളിയെ നായകനാക്കി രണ്ടാമത്തെ ചിത്രവും ഒരുക്കി. രണ്ടാം ചിത്രമായ ആക്ഷൻ ഹീറോ ബിജു ആഖ്യാന മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ആദ്യ ചിത്രം […]

The post വിജയമാവർത്തിക്കാൻ എബ്രിഡ് ഷൈൻ വീണ്ടും; പുതിയ ചിത്രം ആരംഭിക്കുന്നു… first appeared on Onlookersmedia.

The post വിജയമാവർത്തിക്കാൻ എബ്രിഡ് ഷൈൻ വീണ്ടും; പുതിയ ചിത്രം ആരംഭിക്കുന്നു… appeared first on Onlookersmedia.

]]>
ചുരുങ്ങിയ കാലയളവിൽ തന്നെ തന്റെ ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് എബ്രിഡ് ഷൈൻ. പഴയകാല ഓർമ്മകൾ മലയാളികൾക്ക് തിരികെ സമ്മാനിച്ച 1983 എന്ന ചിത്രമൊരുക്കിയാണ് എബ്രിഡ് ഷൈൻ മലയാളസിനിമയിലേക്ക് അരങ്ങേറിയത്. ചിത്രം മികച്ച വിജയമായതിനൊപ്പം പ്രേക്ഷകപ്രീതിയും കരസ്ഥമാക്കി. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച എബ്രിഡ് ഷൈൻ നിവിൻ പോളിയെ നായകനാക്കി രണ്ടാമത്തെ ചിത്രവും ഒരുക്കി. രണ്ടാം ചിത്രമായ ആക്ഷൻ ഹീറോ ബിജു ആഖ്യാന മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ആദ്യ ചിത്രം നേടിയ വിജയം ചിത്രത്തിലൂടെ ആവർത്തിച്ചു. താരതമ്യേന പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമായിരുന്നു അദ്ദേഹം മൂന്നാമതായി ഒരുക്കിയത്. കാളിദാസ് ജയറാം നായകനായി മലയാളത്തിൽ അരങ്ങേറിയ പൂമരം നിരവധി നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വ്യത്യസ്ത കഥാ പശ്ചാത്തലത്തിലൊരുക്കിയ മൂന്ന് ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന നാലാമത്തെ ചിത്രം ഉടൻ ഷൂട്ടിംഗ് ആരംഭിക്കും എന്ന് വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

നവാഗതർക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കിയ പൂമരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രകടനമായിരുന്നു നീത പിള്ളയുടേത്. ഐറിൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നീത എത്തിയത്. ചിത്രത്തിൽ നായകനോടൊപ്പം ഏറെ ശ്രദ്ധ നേടിയതും നീത തന്നെ. നീത പിള്ളയുമായി കഴിഞ്ഞദിവസം ഒരു മാധ്യമം നടത്തിയ അഭിമുഖത്തിലാണ് എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രത്തെപ്പറ്റി നീത വെളിപ്പെടുത്തുന്നത്. ചിത്രം ഉടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്നും നീത അറിയിച്ചു. ചിത്രത്തിൽ നായികയായി നീത എത്തുമെന്നാണ് അഭിമുഖത്തിൽ അറിയിച്ചത്.

എന്നാൽ നായകനാരാണെന്നോ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്തായാലും ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ എബ്രിഡ് ഷൈൻ തന്നെ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.

The post വിജയമാവർത്തിക്കാൻ എബ്രിഡ് ഷൈൻ വീണ്ടും; പുതിയ ചിത്രം ആരംഭിക്കുന്നു… first appeared on Onlookersmedia.

The post വിജയമാവർത്തിക്കാൻ എബ്രിഡ് ഷൈൻ വീണ്ടും; പുതിയ ചിത്രം ആരംഭിക്കുന്നു… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/to-continue-his-success-abrid-shine-gearing-up-for-his-new-movie/feed/ 0 10738
ഒരു വര്‍ഷം നീണ്ട ഷൂട്ടിങ്ങ്, പൂമരം റിലീസിന് https://onlookersmedia.com/latest-news/kalidas-jayaram-poomaram-release-date/ https://onlookersmedia.com/latest-news/kalidas-jayaram-poomaram-release-date/#respond Sun, 03 Sep 2017 05:26:26 +0000 http://onlookersmedia.com/?p=5253 ഏറെ നാളായി മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് പൂമരം. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ ആബ്രിഡ് ഷൈന്‍ ഒരുക്കുന്ന സിനിമയായത് കൊണ്ട് തന്നെ പൂമരത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. ഒപ്പം “പൂമരപ്പാട്ട്” ഉണ്ടാക്കിയ തരംഗവും ചിത്രത്തിനുള്ള കാത്തിരിപ്പിന് കാരണമായി. നടന്‍ ജയറാമിന്‍റെ മകന്‍ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണ് പൂമരം. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റെയും എന്നീ സിനിമകളിലൂടെ ബാലതാരമായി എത്തിയ കാളിദാസ് ഒരു പക്ക […]

The post ഒരു വര്‍ഷം നീണ്ട ഷൂട്ടിങ്ങ്, പൂമരം റിലീസിന് first appeared on Onlookersmedia.

The post ഒരു വര്‍ഷം നീണ്ട ഷൂട്ടിങ്ങ്, പൂമരം റിലീസിന് appeared first on Onlookersmedia.

]]>
ഏറെ നാളായി മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് പൂമരം. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ ആബ്രിഡ് ഷൈന്‍ ഒരുക്കുന്ന സിനിമയായത് കൊണ്ട് തന്നെ പൂമരത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. ഒപ്പം “പൂമരപ്പാട്ട്” ഉണ്ടാക്കിയ തരംഗവും ചിത്രത്തിനുള്ള കാത്തിരിപ്പിന് കാരണമായി.

നടന്‍ ജയറാമിന്‍റെ മകന്‍ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണ് പൂമരം. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റെയും എന്നീ സിനിമകളിലൂടെ ബാലതാരമായി എത്തിയ കാളിദാസ് ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായകനായി മാറുന്നത്.

ഒരു പക്ക കഥൈ എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് റിലീസ് വൈകി. തുടര്‍ന്ന് വന്ന മീന്‍ കുഴമ്പും മണ്‍പാനയുമാണ് കാളിദാസ് നായകനായി തിയേറ്ററുകളില്‍ എത്തിയ ആദ്യ ചിത്രം. ബോക്സോഫീസില്‍ വലിയ ഹിറ്റായി മാറാന്‍ പക്ഷേ മീന്‍ കുഴമ്പും മണ്‍പാനയ്ക്കും കഴിഞ്ഞില്ല.

Kalidas Jayaram, Poomaram Release Date, Poomaram movie

ഒട്ടേറെ പുതുമുഖങ്ങളാണ് പൂമരത്തില്‍ കാളിദാസിന് ഒപ്പം അഭിനയിക്കുന്നത്. ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

പൂമരം കാളിദാസ് ജയറാമും ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. മലയാളത്തിലെ യുവതാരങ്ങള്‍ക്ക് ഇടയില്‍ സ്വന്താമായൊരു സ്ഥാനം ഉണ്ടാക്കാന്‍ കാളിദാസിന് കഴിയുമോ എന്ന്‍ കാത്തിരുന്ന് കാണാം.

The post ഒരു വര്‍ഷം നീണ്ട ഷൂട്ടിങ്ങ്, പൂമരം റിലീസിന് first appeared on Onlookersmedia.

The post ഒരു വര്‍ഷം നീണ്ട ഷൂട്ടിങ്ങ്, പൂമരം റിലീസിന് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/kalidas-jayaram-poomaram-release-date/feed/ 0 5253