parava - Onlookersmedia https://onlookersmedia.com/tag/parava/ First Entertainment website in Malayalam Sun, 08 Oct 2017 06:39:27 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png parava - Onlookersmedia https://onlookersmedia.com/tag/parava/ 32 32 വെളിപാടിന്‍റെ പുസ്തകത്തെ പിന്നിലാക്കി പറവ https://onlookersmedia.com/latest-news/4991/ https://onlookersmedia.com/latest-news/4991/#respond Sun, 08 Oct 2017 06:39:27 +0000 http://onlookersmedia.com/?p=6285 ഓണച്ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം ഏതാനും സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കലക്ഷന്‍റെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഓണചിത്രങ്ങളില്‍ ഒന്നാം സ്ഥാനം വെളിപാടിന്‍റെ പുസ്തകത്തിനാണ്. 35 ദിവസങ്ങള്‍ കൊണ്ട് 17 കോടിയാണ് കേരളത്തില്‍ മാത്രം ചിത്രം നേടിയത്. കേരളത്തിന് പുറത്തു നിന്നും ചിത്രം 5 കോടിയിലധികം കളക്ഷന്‍ നേടുകയുണ്ടായി. എന്നാല്‍ വെളിപാടിന്‍റെ പുസ്തകത്തിന്‍റെ കലക്ഷനെ വെറും 15 ദിവസം കൊണ്ട് പിന്നിലാക്കിയിരിക്കുകയാണ് പറവ. കേരളത്തില്‍ നിന്നും മാത്രം 17.2 കോടിയാണ് പറവ 15 ദിവസം കൊണ്ട് നേടിയത്. രാമലീലയുടെ […]

The post വെളിപാടിന്‍റെ പുസ്തകത്തെ പിന്നിലാക്കി പറവ first appeared on Onlookersmedia.

The post വെളിപാടിന്‍റെ പുസ്തകത്തെ പിന്നിലാക്കി പറവ appeared first on Onlookersmedia.

]]>
ഓണച്ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം ഏതാനും സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കലക്ഷന്‍റെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഓണചിത്രങ്ങളില്‍ ഒന്നാം സ്ഥാനം വെളിപാടിന്‍റെ പുസ്തകത്തിനാണ്. 35 ദിവസങ്ങള്‍ കൊണ്ട് 17 കോടിയാണ് കേരളത്തില്‍ മാത്രം ചിത്രം നേടിയത്. കേരളത്തിന് പുറത്തു നിന്നും ചിത്രം 5 കോടിയിലധികം കളക്ഷന്‍ നേടുകയുണ്ടായി.

എന്നാല്‍ വെളിപാടിന്‍റെ പുസ്തകത്തിന്‍റെ കലക്ഷനെ വെറും 15 ദിവസം കൊണ്ട് പിന്നിലാക്കിയിരിക്കുകയാണ് പറവ. കേരളത്തില്‍ നിന്നും മാത്രം 17.2 കോടിയാണ് പറവ 15 ദിവസം കൊണ്ട് നേടിയത്.

രാമലീലയുടെ റിലീസോടെ പറവയുടെ കുതിപ്പിന്‍റെ ശക്തി കുറഞ്ഞെങ്കിലും നിലവിലുള്ള തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ ഇപ്പോളും പറവയ്ക്ക് ലഭിക്കുന്നുണ്ട്.

സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ നിര്‍മ്മിച്ചിരിക്കുന്നത് അന്‍വര്‍ റഷീദ് ആണ്.

The post വെളിപാടിന്‍റെ പുസ്തകത്തെ പിന്നിലാക്കി പറവ first appeared on Onlookersmedia.

The post വെളിപാടിന്‍റെ പുസ്തകത്തെ പിന്നിലാക്കി പറവ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4991/feed/ 0
ഓർക്കുക.. പ്രേക്ഷകർ എന്നും സിനിമയ്‌ക്കൊപ്പം https://onlookersmedia.com/latest-news/4936/ https://onlookersmedia.com/latest-news/4936/#respond Thu, 28 Sep 2017 11:31:04 +0000 http://onlookersmedia.com/?p=6030 ഗൂഢാലോചന കേസിൽ ദിലീപ് ജയിലിൽ ആയതോടെ കുറച്ച് സിനിമ വിരോധികളും സിനിമ പരസ്യം കിട്ടാത്ത പ്രമുഖ പത്രവും അതിന്റെ ചാനലും വെബ്സൈറ്റും മലയാള സിനിമയ്ക്കെതിരെ കുറ്റം പറച്ചിലുമായി വന്നിരുന്നു. ദിലീപിന്റെ അറസ്റ്റോടെ മലയാള സിനിമ ലോകം അപ്പാടെ ഇക്കൂട്ടർക്ക് തകർന്നിരുന്നു. ഹൗസ്ഫുൾ ആയി പ്രദർശനം തുടരുന്ന ചിത്രങ്ങൾ പോലും ഇക്കൂട്ടർക്ക് ആളൊഴിഞ്ഞ തിയേറ്ററുകളായിരുന്നു. സിനിമയുടെ കഥ മുഴുവനും ഒപ്പം ക്ലൈമാക്സും വരെ എഴുതിയിട്ട് ഇവർ മലയാള സിനിമയെ മൊത്തമൊന്നു പേടിപ്പിക്കാൻ നോക്കി. പക്ഷെ പൊട്ടക്കിണറ്റിലെ തവളയുടെ കഥ […]

The post ഓർക്കുക.. പ്രേക്ഷകർ എന്നും സിനിമയ്‌ക്കൊപ്പം first appeared on Onlookersmedia.

The post ഓർക്കുക.. പ്രേക്ഷകർ എന്നും സിനിമയ്‌ക്കൊപ്പം appeared first on Onlookersmedia.

]]>
ഗൂഢാലോചന കേസിൽ ദിലീപ് ജയിലിൽ ആയതോടെ കുറച്ച് സിനിമ വിരോധികളും സിനിമ പരസ്യം കിട്ടാത്ത പ്രമുഖ പത്രവും അതിന്റെ ചാനലും വെബ്സൈറ്റും മലയാള സിനിമയ്ക്കെതിരെ കുറ്റം പറച്ചിലുമായി വന്നിരുന്നു. ദിലീപിന്റെ അറസ്റ്റോടെ മലയാള സിനിമ ലോകം അപ്പാടെ ഇക്കൂട്ടർക്ക് തകർന്നിരുന്നു. ഹൗസ്ഫുൾ ആയി പ്രദർശനം തുടരുന്ന ചിത്രങ്ങൾ പോലും ഇക്കൂട്ടർക്ക് ആളൊഴിഞ്ഞ തിയേറ്ററുകളായിരുന്നു. സിനിമയുടെ കഥ മുഴുവനും ഒപ്പം ക്ലൈമാക്സും വരെ എഴുതിയിട്ട് ഇവർ മലയാള സിനിമയെ മൊത്തമൊന്നു പേടിപ്പിക്കാൻ നോക്കി.

പക്ഷെ പൊട്ടക്കിണറ്റിലെ തവളയുടെ കഥ പോലെ അവരുടെ വെല്ലുവിളികളും ഭീഷണിയൊന്നും എങ്ങും എത്തിയില്ല എന്നാണ് ബോക്സോഫീസ് കലക്ഷനുകൾ പറയുന്നത്. ഓണചിത്രങ്ങൾ മികച്ച കലക്ഷൻ തന്നെ കേരളത്തിൽ നേടിയിരുന്നു. കഴിഞ്ഞ വാരം റിലീസ് ചെയ്ത പറവയും ഗംഭീര കലക്ഷനിലാണ് തുടരുന്നത്.

ഇന്ന് റിലീസ് ചെയ്ത ദിലീപ് ചിത്രം രാമലീലയ്ക്ക് എതിരെ തിയേറ്ററിൽ ആളില്ല എന്ന രീതിയിലുള്ള പോസ്റ്റുകളും പടത്തിനു മലയാളികൾ പോകണോ എന്ന ചാനൽ ചർച്ചയും ഉണ്ടായിട്ടും എങ്ങും ഹൗസ്ഫുൾ ഷോകളാണ് രാമലീലയ്ക്ക് ലഭിക്കുന്നത്.

മലയാള സിനിമയുടെ പരസ്യം കിട്ടാത്തത് കൊണ്ട് മലയാള സിനിമ ലോകത്തെ ‘അങ്ങ് ഉണ്ടാക്കിയേക്കാം’ എന്ന് കരുതുന്ന ഈകൂട്ടർക്ക് കിട്ടുന്ന തിരിച്ചടി തന്നെയാണ് ബോക്സോഫീസിൽ മലയാള സിനിമകൾക്ക് കിട്ടുന്ന ഓരോ കലക്ഷനും.

ഓർക്കുക പ്രേക്ഷകർ സിനിമയ്ക്കൊപ്പമാണ്.. എന്നും അങ്ങനെ തന്നെയായിരിക്കും.

The post ഓർക്കുക.. പ്രേക്ഷകർ എന്നും സിനിമയ്‌ക്കൊപ്പം first appeared on Onlookersmedia.

The post ഓർക്കുക.. പ്രേക്ഷകർ എന്നും സിനിമയ്‌ക്കൊപ്പം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4936/feed/ 0
പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു https://onlookersmedia.com/collection-reports/parava-collection-report-6-days/ https://onlookersmedia.com/collection-reports/parava-collection-report-6-days/#respond Wed, 27 Sep 2017 12:10:40 +0000 http://onlookersmedia.com/?p=5997 അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിക്ക്, ഹരിശ്രീ അശോകന്‍, ഷൈന്‍ നിഗം, അര്‍ജുന്‍ അശോകന്‍, സിനില്‍ സൈനുദ്ധീന്‍ തുടങ്ങി വലിയ താര നിര തന്നെയുണ്ട്. ആദ്യ ദിനം മുതല്‍ മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളെ […]

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു first appeared on Onlookersmedia.

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു appeared first on Onlookersmedia.

]]>
അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിക്ക്, ഹരിശ്രീ അശോകന്‍, ഷൈന്‍ നിഗം, അര്‍ജുന്‍ അശോകന്‍, സിനില്‍ സൈനുദ്ധീന്‍ തുടങ്ങി വലിയ താര നിര തന്നെയുണ്ട്.

ആദ്യ ദിനം മുതല്‍ മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളെ പ്രധാന വേഷത്തില്‍ വെച്ചു ഒരുക്കിയ സിനിമ ആണെങ്കിലും മികച്ച ഓപ്പണിങ് നേടാന്‍ ചിത്രത്തിന് കഴിഞ്ഞു.

6 ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ മാത്രം 10 കോടിക്ക് മുകളിലാണ് പറവയുടെ കലക്ഷന്‍. സൂപ്പര്‍ താര ചിത്രങ്ങള്‍ അടക്കമുള്ള ഓണ ചിത്രങ്ങള്‍ പ്രതീക്ഷകള്‍ക്ക് ഒത്തു ഉയരാത്തതും പറവയുടെ കുതിപ്പിന് കാരണമായി.

കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നു പറവ നേടിയ കലക്ഷന്‍ ഇതുവരെ ലഭ്യമല്ല.

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു first appeared on Onlookersmedia.

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/parava-collection-report-6-days/feed/ 0
പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ https://onlookersmedia.com/collection-reports/parava-first-day-collection-report/ https://onlookersmedia.com/collection-reports/parava-first-day-collection-report/#respond Fri, 22 Sep 2017 16:19:47 +0000 http://onlookersmedia.com/?p=5901 സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രത്തില്‍ ഒന്നായാണ് പറവയെ നിരൂപകര്‍ വിലയിരുത്തുന്നത്. മികച്ച അഭിപ്രായത്തോടൊപ്പം മികച്ച കലക്ഷനുമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്. 2.7 കോടിയാണ് പറവയുടെ ആദ്യ ദിന കേരള കലക്ഷന്‍. ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്‍റെ സാമീപ്യം തന്നെയാണ് പറവ പോലൊരു ചെറിയ ചിത്രത്തിന് ആദ്യ ദിനത്തില്‍ ഇത്ര […]

The post പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ first appeared on Onlookersmedia.

The post പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ appeared first on Onlookersmedia.

]]>
സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രത്തില്‍ ഒന്നായാണ് പറവയെ നിരൂപകര്‍ വിലയിരുത്തുന്നത്.

മികച്ച അഭിപ്രായത്തോടൊപ്പം മികച്ച കലക്ഷനുമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്. 2.7 കോടിയാണ് പറവയുടെ ആദ്യ ദിന കേരള കലക്ഷന്‍.

ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്‍റെ സാമീപ്യം തന്നെയാണ് പറവ പോലൊരു ചെറിയ ചിത്രത്തിന് ആദ്യ ദിനത്തില്‍ ഇത്ര വലിയൊരു കലക്ഷന്‍ നേടാന്‍ സഹായിച്ചത്. ചിത്രത്തില്‍ 25 മിനുറ്റോളം മാത്രമേ ദുല്‍ഖര്‍ ഉള്ളൂവെങ്കിലും ചിത്രത്തിലെ ദുല്‍ഖറിന്‍റെ പ്രകടനം കയ്യടി നേടുന്നു.

മട്ടാഞ്ചേരിയില്‍ പ്രാവ് വളര്‍ത്തലുമായി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്ഥിരം കണ്ടു വരുന്ന രീതിയിലുള്ള കഥപറച്ചില്‍ രീതികള്‍ അല്ലാതെ ആദ്യാവസാനം മെയിക്കിങ്ങില്‍ പുതുമ കൊണ്ട് വരുന്നുണ്ട് സംവിധായകന്‍ സൌബിന്‍ ഷാഹിര്‍.

അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ സംവിധായകന്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

The post പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ first appeared on Onlookersmedia.

The post പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/parava-first-day-collection-report/feed/ 0
ഉയരങ്ങള്‍ കീഴടക്കുന്ന പറവ https://onlookersmedia.com/reviews/parava-review/ https://onlookersmedia.com/reviews/parava-review/#respond Thu, 21 Sep 2017 09:12:53 +0000 http://onlookersmedia.com/?p=5865 ചില സിനിമകളെ പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്, ചിലത് കരയിപ്പിക്കാറുണ്ട്, ചിലത് കൊതിപ്പിക്കാറുണ്ട്. ഇവയെല്ലാം ഒരു സിനിമ ചെയ്യുകയാണെങ്കില്‍ പ്രേക്ഷകന് എക്കാലവും ഓര്‍ത്തിരിക്കാവുന്ന ഒരു സിനിമാ അനുഭവം തന്നെയായിരിക്കും അത്. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ അത്തരത്തില്‍ ഒരു സിനിമയാണ്. ഓരോ നിമിഷവും സിനിമയിലേക്ക് പ്രേക്ഷകനെ വലിക്കുന്ന ഒരു മാജിക്ക് ഉള്ള സിനിമ. മട്ടാഞ്ചേരിയിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറവ പറയുന്നത്. പറവ പറത്തല്‍ മത്സരത്തിനായി തങ്ങളുടെ പ്രാവുകളെ ഒരുക്കി കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളിലൂടെ തുടങ്ങുന്ന സിനിമ […]

The post ഉയരങ്ങള്‍ കീഴടക്കുന്ന പറവ first appeared on Onlookersmedia.

The post ഉയരങ്ങള്‍ കീഴടക്കുന്ന പറവ appeared first on Onlookersmedia.

]]>
ചില സിനിമകളെ പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്, ചിലത് കരയിപ്പിക്കാറുണ്ട്, ചിലത് കൊതിപ്പിക്കാറുണ്ട്. ഇവയെല്ലാം ഒരു സിനിമ ചെയ്യുകയാണെങ്കില്‍ പ്രേക്ഷകന് എക്കാലവും ഓര്‍ത്തിരിക്കാവുന്ന ഒരു സിനിമാ അനുഭവം തന്നെയായിരിക്കും അത്. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ അത്തരത്തില്‍ ഒരു സിനിമയാണ്. ഓരോ നിമിഷവും സിനിമയിലേക്ക് പ്രേക്ഷകനെ വലിക്കുന്ന ഒരു മാജിക്ക് ഉള്ള സിനിമ.

parava review, parava hit or flop, parava malayalam movie review, dulquer, best malayalam movie 2017,

മട്ടാഞ്ചേരിയിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറവ പറയുന്നത്. പറവ പറത്തല്‍ മത്സരത്തിനായി തങ്ങളുടെ പ്രാവുകളെ ഒരുക്കി കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളിലൂടെ തുടങ്ങുന്ന സിനിമ അവരുടെ ചുറ്റുപാടിന്‍റെ സൌഹൃദവും പ്രണയവും നൊമ്പരവുമെല്ലാം പങ്കുവെക്കുന്നു.

parava review, parava hit or flop, parava malayalam movie review, dulquer, best malayalam movie 2017,

ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തെ വെച്ചാണ് ചിത്രം മാര്‍ക്കറ്റ് ചെയ്തിരിക്കുന്നതെങ്കിലും ഒരു താരത്തിന്‍റെയും സിനിമയായി പറവയെ പറയാന്‍ കഴിയില്ല. പ്രധാന വേഷത്തില്‍ എത്തുന്നത് രണ്ട് കുട്ടികളാണ്. എന്നാല്‍ ദുല്‍ഖറിന്‍റെ താരമൂല്യം തന്നെയാണ് പറവയെ ആകര്‍ഷിപ്പിക്കുന്നതും. മുഴുനീള വേഷത്തില്‍ എത്തുന്ന സിനിമകളിലേക്കാള്‍ ഒരുപക്ഷേ ഈ ചിത്രത്തിലെ ദുല്‍ഖറിനെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടും.

parava review, parava hit or flop, parava malayalam movie review, dulquer, best malayalam movie 2017,

സൗബിന്‍ ഷാഹിറിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സൗബിനും പുതുമുഖമായ മുനീര്‍ അലിയും ചേര്‍ന്നാണ്. ഒരു പ്രദേശത്തിന്‍റെ മൊത്തം ഭംഗിയും തിരക്കഥയില്‍ ഒരുക്കിയിട്ടുണ്ട്. സ്കൂളും ക്ലാസ് മുറിയും വീടും പ്രാവുകളും ക്ലബ്ബും എല്ലാം നമുക്ക് ചുറ്റുമുള്ളത് പോലെ തോന്നിപ്പിക്കുന്നുണ്ട്. നമ്മളും അവരില്‍ ഒരാളായത് പോലെ.

parava review, parava hit or flop, parava malayalam movie review, dulquer, best malayalam movie 2017,

മുറുക്കമുള്ള തിരക്കഥയെ കൂടുതല്‍ കെട്ടുറപ്പുള്ളത് ആക്കുന്നതാണ് സൗബിന്‍ ഷാഹിറിന്‍റെ സംവിധാനം. താരങ്ങള്‍ക്ക് പ്രധാന്യം നല്‍കാതെ കഥയ്ക്ക് വേണ്ടി അവരെ ഒരുക്കിയിരിക്കുകയാണ് സൗബിന്‍ ഷാഹിര്‍ ആദ്യ ചിത്രത്തില്‍ തന്നെ.

പറവയിലെ നായകന്മാരായ രണ്ട് കുട്ടികള്‍, ദുല്‍ഖര്‍, സിദ്ധിക്ക്, ഷെയിന്‍ നിഗം, അര്‍ജുന്‍ അശോകന്‍, ഹരിശ്രീ അശോകന്‍, ആഷിക്ക് അബു, ശ്രിന്ദ, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

parava review, parava hit or flop, parava malayalam movie review, dulquer, best malayalam movie 2017,

ലിറ്റില്‍ സ്വയംപിന്‍റെ ക്യാമറയും റെക്സ് വിജയന്‍റെ സംഗീതവും പ്രവീണ്‍ പ്രഭാകറിന്‍റെ എഡിറ്റിങ്ങുമെല്ലാം സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു.

വ്യത്യസ്ഥമായ സിനിമകള്‍ ഈയടുത്തായി മലയാള സിനിമ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. നല്ല ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വലിയ വിജയവുമായി മാറുന്നുമുണ്ട്. ആ കൂട്ടത്തിലേക്ക് തന്നെയാണ് പറവയുടെ പറക്കലും.

The post ഉയരങ്ങള്‍ കീഴടക്കുന്ന പറവ first appeared on Onlookersmedia.

The post ഉയരങ്ങള്‍ കീഴടക്കുന്ന പറവ appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/parava-review/feed/ 0
ദുൽഖറിന്റെ സോളോയിലെ ഗാനങ്ങൾ സെപ്റ്റംബറിൽ എത്തും; പറവ പൂജ റിലീസ്..! https://onlookersmedia.com/latest-news/dulquer-solo-song-parava-pooja-release/ https://onlookersmedia.com/latest-news/dulquer-solo-song-parava-pooja-release/#respond Thu, 31 Aug 2017 06:59:30 +0000 http://onlookersmedia.com/?p=5098 കഴിഞ്ഞ ദിവസം ദുൽകർ സൽമാന്റെ സോളോയുടെ മറ്റൊരു ചെറിയ ടീസർ കൂടി നമ്മുക്ക് മുന്നിൽ എത്തിയിരുന്നു. വേൾഡ് ഓഫ് ശിവ എന്ന പേരിലാണ് ഈ ചിത്രത്തിലെ നാല് ദുൽകർ കഥാപാത്രങ്ങളിൽ ഒന്നിനെ കൂടി അടിസ്ഥാനമാക്കിയുള്ള ടീസർ വന്നത്. ആദ്യം വേൾഡ് ഓഫ് രുദ്ര എന്ന ടീസർ വന്നിരുന്നു. നാല് വ്യത്യസ്ത കഥകൾ പറയുന്ന ഈ ആന്തോളജി മൂവിയിൽ നാല് കഥാപാത്രങ്ങളെയാണ് ദുൽകർ അവതരിപ്പിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററുകൾ ഇന്ന് മുതലും […]

The post ദുൽഖറിന്റെ സോളോയിലെ ഗാനങ്ങൾ സെപ്റ്റംബറിൽ എത്തും; പറവ പൂജ റിലീസ്..! first appeared on Onlookersmedia.

The post ദുൽഖറിന്റെ സോളോയിലെ ഗാനങ്ങൾ സെപ്റ്റംബറിൽ എത്തും; പറവ പൂജ റിലീസ്..! appeared first on Onlookersmedia.

]]>
കഴിഞ്ഞ ദിവസം ദുൽകർ സൽമാന്റെ സോളോയുടെ മറ്റൊരു ചെറിയ ടീസർ കൂടി നമ്മുക്ക് മുന്നിൽ എത്തിയിരുന്നു. വേൾഡ് ഓഫ് ശിവ എന്ന പേരിലാണ് ഈ ചിത്രത്തിലെ നാല് ദുൽകർ കഥാപാത്രങ്ങളിൽ ഒന്നിനെ കൂടി അടിസ്ഥാനമാക്കിയുള്ള ടീസർ വന്നത്.

ആദ്യം വേൾഡ് ഓഫ് രുദ്ര എന്ന ടീസർ വന്നിരുന്നു. നാല് വ്യത്യസ്ത കഥകൾ പറയുന്ന ഈ ആന്തോളജി മൂവിയിൽ നാല് കഥാപാത്രങ്ങളെയാണ് ദുൽകർ അവതരിപ്പിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററുകൾ ഇന്ന് മുതലും ആദ്യ ഫുൾ ടീസർ ഓഗസ്റ്റ് 31 നും പുറത്തിറങ്ങും.

അതുപോലെ ചിത്രത്തിലെ ഗാനങ്ങളുടെ ഒഫീഷ്യൽ ലോഞ്ച് സെപ്റ്റംബർ നാലിനോ ആറിനോ ഉണ്ടാകും എന്നും വിവരങ്ങൾ ഉണ്ട്. സെപ്റ്റംബർ 21 നു റിലീസ് ചെയ്യുമെന്ന് ആദ്യം അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് സോളോ ഒക്ടോബർ പതിമൂന്നിനായിരിക്കും പ്രദർശനത്തിന് എത്തുകയെന്നാണ്.

ബിജോയ് നമ്പ്യാർ ഒരുക്കിയ ഈ തമിഴ്- മലയാളം ദ്വിഭാഷാ ചിത്രത്തിൽ ദുൽഖറിന് നാല് നായികമാർ ഉണ്ട്. ഒട്ടേറെ സംഗീത സംവിധായകരും മ്യൂസിക് ബാൻഡുകളും ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴിലെയും ഹിന്ദിയിലെയും കന്നഡയിലെയുമെല്ലാം പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ ദുൽഖറിനൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്..

ഓണത്തിന് എത്തുമെന്ന് കരുതപ്പെട്ടിരുന്ന സൗബിൻ ഷാഹിർ- ദുൽകർ ചിത്രമായ പറവ പൂജ റിലീസ് ആയി ആവും എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ദുൽകർ ഈ ചിത്രത്തിൽ അതിഥി വേഷമാണ് ചെയ്യുന്നത്. ഷെയിൻ നിഗം ആണ് ഈ ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്.

അൻവർ റഷീദ് നിർമ്മിക്കുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ അവസാന ഘട്ട ജോലികളിൽ ആണ്. ആദ്യം സെപ്റ്റംബർ മൂന്നിന് പറവ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഈ ചിത്രം സെപ്റ്റംബർ 14 ലേക്ക് മാറ്റി എന്ന് കേട്ടിരുന്നു. ഇപ്പോഴത്തെ വിവരങ്ങൾ പറയുന്നത് സെപ്റ്റംബർ 28 നു ആണ് ഈ ചിത്രം എത്തുകയുള്ളൂ എന്നാണ്.

The post ദുൽഖറിന്റെ സോളോയിലെ ഗാനങ്ങൾ സെപ്റ്റംബറിൽ എത്തും; പറവ പൂജ റിലീസ്..! first appeared on Onlookersmedia.

The post ദുൽഖറിന്റെ സോളോയിലെ ഗാനങ്ങൾ സെപ്റ്റംബറിൽ എത്തും; പറവ പൂജ റിലീസ്..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-solo-song-parava-pooja-release/feed/ 0
ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. https://onlookersmedia.com/latest-news/4957/ https://onlookersmedia.com/latest-news/4957/#respond Mon, 28 Aug 2017 03:55:37 +0000 http://onlookersmedia.com/?p=4957 മോഹൻലാൽ ചിത്രം വെളിപാടിന്റ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖർ-സൗബിൻ ടീമിന്റെ പറവ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പ്രിത്വിരാജിന്റെ ആദം ജോആൻ, അജു വർഗീസ്-നീരജ് മാധവ് ടീമിന്റെ ലവകുശ എന്നീ ചിത്രങ്ങൾ ആയിരുന്നു ഈ വർഷം ഓണം റിലീസായി പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് ചിത്രങ്ങൾ മത്സരത്തിൽ നിന്നും പിന്മാറി. ദുൽഖർ ചിത്രം പറവയും ലവകുശയുമാണ് ഓണം റിലീസിൽ നിന്നും മാറിയത്. പറവ ഓണം റിലീസ് അല്ലെങ്കിലും സെപ്റ്റംബർ14ന് തിയേറ്ററുകളിൽ […]

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. first appeared on Onlookersmedia.

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. appeared first on Onlookersmedia.

]]>
മോഹൻലാൽ ചിത്രം വെളിപാടിന്റ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖർ-സൗബിൻ ടീമിന്റെ പറവ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പ്രിത്വിരാജിന്റെ ആദം ജോആൻ, അജു വർഗീസ്-നീരജ് മാധവ് ടീമിന്റെ ലവകുശ എന്നീ ചിത്രങ്ങൾ ആയിരുന്നു ഈ വർഷം ഓണം റിലീസായി പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് ചിത്രങ്ങൾ മത്സരത്തിൽ നിന്നും പിന്മാറി.

ദുൽഖർ ചിത്രം പറവയും ലവകുശയുമാണ് ഓണം റിലീസിൽ നിന്നും മാറിയത്. പറവ ഓണം റിലീസ് അല്ലെങ്കിലും സെപ്റ്റംബർ14ന് തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷ. ലവകുശ റിലീസ് ഡേറ്റ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഇത്തവണ ഓണത്തിന് മത്സരം കടുക്കും എന്ന് തന്നെയാണ് അണിയറ ചർച്ചകൾ. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ നിന്നും പിറക്കുന്ന ആദ്യ സിനിമ എന്നത് തന്നെയാണ് ഈ ചിത്രത്തിന് പ്രതീക്ഷകള്‍ കൂട്ടുന്നത്.

മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറാ, നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോആൻ എന്നീ ചിത്രങ്ങളും പ്രതീക്ഷകൾക്ക് പിന്നിലല്ല. ഒരു ഗാപ്പിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും നിവിന്‍ പോളിയും പൃഥ്വിരാജും ബോക്സോഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര് നേടും എന്ന ആകാംഷയില്‍ ആണ് പ്രേക്ഷകര്‍.

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. first appeared on Onlookersmedia.

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4957/feed/ 0
ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… https://onlookersmedia.com/latest-news/onam-boxoffice-films/ https://onlookersmedia.com/latest-news/onam-boxoffice-films/#respond Wed, 23 Aug 2017 05:33:15 +0000 http://onlookersmedia.com/?p=4799 ഈ ഓണത്തിന് മലയാള സിനിമയിൽ റിലീസുകളുടെ ഉത്സവം ഒരുങ്ങുകയാണ്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഉൾപ്പെടെ ഏഴു പ്രമുഖ ചിത്രങ്ങൾ ആണ് ഈ ഓണക്കാലത്തു പ്രദർശനത്തിന് തയ്യാറായി നിൽക്കുന്നത്. താരങ്ങൾ കൂടുതൽ പേരും ഈ ഓണത്തിന് ടെലിവിഷനിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതോടെ ഓണക്കാലത്തും തിയേറ്ററിൽ തിരക്കേറും എന്നുറപ്പാണ്. എല്ലാവരുടെയും ചിത്രങ്ങൾക്ക് വമ്പൻ പ്രതീക്ഷ ഉള്ളത് കൊണ്ട് ഏതൊക്കെ ചിത്രങ്ങൾ കാണും എന്ന കാര്യത്തിൽ പ്രേക്ഷകരുടെ ഇടയിലും ചെറിയൊരു ആശയ കുഴപ്പം ഉണ്ടെന്നു പറയാം. എല്ലാത്തരം പ്രേക്ഷകരെയും […]

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… first appeared on Onlookersmedia.

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… appeared first on Onlookersmedia.

]]>
ഈ ഓണത്തിന് മലയാള സിനിമയിൽ റിലീസുകളുടെ ഉത്സവം ഒരുങ്ങുകയാണ്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഉൾപ്പെടെ ഏഴു പ്രമുഖ ചിത്രങ്ങൾ ആണ് ഈ ഓണക്കാലത്തു പ്രദർശനത്തിന് തയ്യാറായി നിൽക്കുന്നത്.

താരങ്ങൾ കൂടുതൽ പേരും ഈ ഓണത്തിന് ടെലിവിഷനിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതോടെ ഓണക്കാലത്തും തിയേറ്ററിൽ തിരക്കേറും എന്നുറപ്പാണ്. എല്ലാവരുടെയും ചിത്രങ്ങൾക്ക് വമ്പൻ പ്രതീക്ഷ ഉള്ളത് കൊണ്ട് ഏതൊക്കെ ചിത്രങ്ങൾ കാണും എന്ന കാര്യത്തിൽ പ്രേക്ഷകരുടെ ഇടയിലും ചെറിയൊരു ആശയ കുഴപ്പം ഉണ്ടെന്നു പറയാം.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്ത ചിത്രങ്ങൾ ആയിരിക്കും ഈ വർഷം എത്തുക എന്നത് ഉറപ്പാണ്. കാരണം ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

മലയാളത്തിന്റെ സൂപ്പർ മെഗാ സ്റ്റാർ മോഹൻലാൽ നായകനായി എത്തുന്ന വെളിപാടിന്റെ പുസ്തകം ആണ് ആദ്യത്തെ ഓണം റിലീസ്. ലാൽ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഓണ ചിത്രങ്ങൾക്കിടയിലെ ഏറ്റവും വലിയ റിലീസും ഈ മോഹൻലാൽ ചിത്രമായിരിക്കും. ഓഗസ്റ്റ് 31 നു ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക.

അന്ന് തന്നെ പ്രദർശനത്തിന് എത്തും എന്ന് കരുതപ്പെടുന്ന മറ്റൊരു ചിത്രമാണ് പ്രിത്വി രാജ് നായകനായ ആദം ജോൺ . ജിനു എബ്രഹാം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ഫാമിലി ത്രില്ലറിൽ നരെയ്ൻ, ഭാവന, മിഷ്‌ടി ചക്രവർത്തി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സെപ്തംബര് ഒന്നിനും രണ്ടു ചിത്രങ്ങൾ എത്തുന്നുണ്ട്. മമ്മൂട്ടി- ശ്യാം ധർ ടീമിന്റെ പുള്ളിക്കാരൻ സ്റ്റാറാ എന്ന കുടുംബ ചിത്രവും അതുപോലെ നിവിൻ പോളി- അൽത്താഫ് സലിം ടീമിന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും ആണവ. രണ്ടു ചിത്രങ്ങളും കുടുംബ പ്രേക്ഷകരെ ഉന്നം വെച്ചാണ് ഇറക്കുന്നത്.


പിന്നീട് വരുന്ന ഒരു പ്രമുഖ റിലീസ് ആണ് നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ. ദുൽകർ സൽമാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

ജയറാം നായകനായി എത്തുന്ന , സമുദ്രക്കനി സംവിധാനം ചെയ്ത ആകാശ മിട്ടായി ആണ് മറ്റൊരു ഓണ ചിത്രം. സമുദ്രക്കനി തന്നെ സംവിധാനം ചെയ്ത അപ്പ എന്ന തമിഴ് ചിത്രത്തിന്റെ മലയാളം റീമേക് ആണ് ഈ ചിത്രം.

നീരജ് മാധവ് തിരക്കഥയൊരുക്കിയ ലവ കുശ എന്ന ചിത്രവും ഈ ഓണത്തിനെത്തും. ബിജു മേനോൻ, നീരജ് മാധവ്, അജു വർഗീസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… first appeared on Onlookersmedia.

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/onam-boxoffice-films/feed/ 0
സൗബിൻ ഞെട്ടിക്കും, ഉറപ്പ് : ദുൽക്കർ സൽമാൻ https://onlookersmedia.com/latest-news/soubhin-dulquer-salmaan-parava/ https://onlookersmedia.com/latest-news/soubhin-dulquer-salmaan-parava/#respond Wed, 09 Aug 2017 13:50:24 +0000 http://onlookersmedia.com/?p=4513 ഏറെ പ്രതീക്ഷയോടെയാണ് സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പറവ ഒരുങ്ങുന്നത്. മലയാള സിനിമയിൽ ഇതുവരെ വരാത്ത ഒരു പ്രമേയമാണ് ചിത്രത്തിന്റേത് എന്നാണ് മലയാള സിനിമ മേഖലയിൽ നിന്നും വരുന്ന വാർത്തകൾ. യുവ സൂപ്പർ താരം ദുൽക്കറിന്റെ സാമിപ്യവും ചിത്രത്തിന്റെ പ്രതീക്ഷകൾ കൂട്ടുന്നു. കുട്ടികൾ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണെങ്കിലും ദുൽക്കർ, ഷെയിൻ നിഗം, അർജുൻ അശോകൻ തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പറവയെ കുറിച്ച് പറയുമ്പോൾ ദുൽക്കറിനും നൂറു നാവാണ്. ഏറെ പ്രതീക്ഷയോടെയാണ് താൻ ഈ ചിത്രം […]

The post സൗബിൻ ഞെട്ടിക്കും, ഉറപ്പ് : ദുൽക്കർ സൽമാൻ first appeared on Onlookersmedia.

The post സൗബിൻ ഞെട്ടിക്കും, ഉറപ്പ് : ദുൽക്കർ സൽമാൻ appeared first on Onlookersmedia.

]]>
ഏറെ പ്രതീക്ഷയോടെയാണ് സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പറവ ഒരുങ്ങുന്നത്. മലയാള സിനിമയിൽ ഇതുവരെ വരാത്ത ഒരു പ്രമേയമാണ് ചിത്രത്തിന്റേത് എന്നാണ് മലയാള സിനിമ മേഖലയിൽ നിന്നും വരുന്ന വാർത്തകൾ.

യുവ സൂപ്പർ താരം ദുൽക്കറിന്റെ സാമിപ്യവും ചിത്രത്തിന്റെ പ്രതീക്ഷകൾ കൂട്ടുന്നു.

കുട്ടികൾ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണെങ്കിലും ദുൽക്കർ, ഷെയിൻ നിഗം, അർജുൻ അശോകൻ തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

പറവയെ കുറിച്ച് പറയുമ്പോൾ ദുൽക്കറിനും നൂറു നാവാണ്. ഏറെ പ്രതീക്ഷയോടെയാണ് താൻ ഈ ചിത്രം കാത്തിരിക്കുന്നത് എന്ന് ദുൽക്കർ പറയുന്നു.

“ഇതുവരെ നിങ്ങൾ കാണാത്ത സിനിമയാകും പറവ. ഈ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. സൗബിൻ ഷാഹിർ പ്രേക്ഷകരെ ഉറപ്പായും ഞെട്ടിക്കും” ദുൽക്കർ കൂട്ടിച്ചേർക്കുന്നു.

The post സൗബിൻ ഞെട്ടിക്കും, ഉറപ്പ് : ദുൽക്കർ സൽമാൻ first appeared on Onlookersmedia.

The post സൗബിൻ ഞെട്ടിക്കും, ഉറപ്പ് : ദുൽക്കർ സൽമാൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/soubhin-dulquer-salmaan-parava/feed/ 0