Oru Kuttanadan Blog - Onlookersmedia https://onlookersmedia.com/tag/oru-kuttanadan-blog/ First Entertainment website in Malayalam Thu, 13 Sep 2018 20:42:05 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Oru Kuttanadan Blog - Onlookersmedia https://onlookersmedia.com/tag/oru-kuttanadan-blog/ 32 32 54783289 കുടുംബ പ്രേക്ഷകർക്ക്‌ ഉത്സവമാക്കാൻ ഒരു കുട്ടനാടൻ ബ്ലോഗ് ; തിയേറ്റർ ലിസ്റ്റ് ഇതാ. https://onlookersmedia.com/latest-news/mammootty-new-movie-oru-kuttanadan-blog-theater-list/ https://onlookersmedia.com/latest-news/mammootty-new-movie-oru-kuttanadan-blog-theater-list/#respond Thu, 13 Sep 2018 20:15:16 +0000 http://onlookersmedia.com/?p=14740 പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന മമ്മൂട്ടി- സേതു ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തി ചേരുകയാണ്. പ്രശസ്ത തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. ഒരു പക്കാ എന്റെർറ്റൈനെർ ഒരുക്കി കൊണ്ട് തന്നെയാണ് സേതു അരങ്ങേറുന്നത് എന്നാണ് ചിത്രത്തിന്റെ ട്രൈലെർ, ടീസർ, ഗാനങ്ങൾ എന്നിവ നമ്മുക്ക് നൽകുന്ന സൂചന . അനന്താ വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളിയും ചേര്‍ന്നാണ് ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത്. […]

The post കുടുംബ പ്രേക്ഷകർക്ക്‌ ഉത്സവമാക്കാൻ ഒരു കുട്ടനാടൻ ബ്ലോഗ് ; തിയേറ്റർ ലിസ്റ്റ് ഇതാ. first appeared on Onlookersmedia.

The post കുടുംബ പ്രേക്ഷകർക്ക്‌ ഉത്സവമാക്കാൻ ഒരു കുട്ടനാടൻ ബ്ലോഗ് ; തിയേറ്റർ ലിസ്റ്റ് ഇതാ. appeared first on Onlookersmedia.

]]>
പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന മമ്മൂട്ടി- സേതു ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തി ചേരുകയാണ്. പ്രശസ്ത തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. ഒരു പക്കാ എന്റെർറ്റൈനെർ ഒരുക്കി കൊണ്ട് തന്നെയാണ് സേതു അരങ്ങേറുന്നത് എന്നാണ് ചിത്രത്തിന്റെ ട്രൈലെർ, ടീസർ, ഗാനങ്ങൾ എന്നിവ നമ്മുക്ക് നൽകുന്ന സൂചന . അനന്താ വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളിയും ചേര്‍ന്നാണ് ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത്. വളരെ സാധാരണക്കാരനായ കുട്ടനാട്ടുകാരനായ ഹരിയേട്ടൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Oru Kuttanadan Blog stills

സണ്ണി വെയ്ൻ, അനന്യ, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം , ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ദിഖ്, നെടുമുടി വേണു, സോഹൻ സീനുലാല് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ മൂന്നു നായികമാർ ആണുള്ളത്. ലക്ഷ്മി റായ്, അനു സിതാര, ഷംന കാസിം എന്നിവരാണ് ആ മൂന്നു നായികമാർ. ഇന്ത്യ ഒട്ടാകെ 250 സ്‌ക്രീനുകളിൽ ആയാണ് ഈ ചിത്രം നാളെ റിലീസ് ചെയ്യുന്നത്.

ശ്രീനാഥ് ശിവശങ്കരൻ എന്ന നവാഗതൻ ഈണം നൽകിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോഴേ ഹിറ്റ് ആണ്. യുവ താരം ഉണ്ണി മുകുന്ദനും ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് പ്രദീപ് നായർ ആണ്. കിടിലൻ ട്രെയ്‌ലറും, രസകരമായ പോസ്റ്ററുകളുമെല്ലാം ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഘടകങ്ങൾ ആണ്. ഈ വർഷത്തെ മമ്മൂട്ടിയുടെ അഞ്ചാമത്തെ റിലീസ് ആണ് ഒരു കുട്ടനാടൻ ബ്ലോഗ്.

The post കുടുംബ പ്രേക്ഷകർക്ക്‌ ഉത്സവമാക്കാൻ ഒരു കുട്ടനാടൻ ബ്ലോഗ് ; തിയേറ്റർ ലിസ്റ്റ് ഇതാ. first appeared on Onlookersmedia.

The post കുടുംബ പ്രേക്ഷകർക്ക്‌ ഉത്സവമാക്കാൻ ഒരു കുട്ടനാടൻ ബ്ലോഗ് ; തിയേറ്റർ ലിസ്റ്റ് ഇതാ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-new-movie-oru-kuttanadan-blog-theater-list/feed/ 0 14740
ശ്രീനാഥ് ശിവശങ്കരനെ പ്രശംസിച്ചു റഫീഖ് അഹമ്മദ്; ഒരു കുട്ടനാടൻ ബ്ലോഗിലെ സംഗീതം മനോഹരമെന്നു ഗാനരചയിതാവ്..! https://onlookersmedia.com/latest-news/rafeek-ahammads-word-of-praise-for-sreenath-songs-from-oru-kuttanadan-blog-getting-superb-reviews/ https://onlookersmedia.com/latest-news/rafeek-ahammads-word-of-praise-for-sreenath-songs-from-oru-kuttanadan-blog-getting-superb-reviews/#respond Wed, 05 Sep 2018 07:44:09 +0000 http://onlookersmedia.com/?p=14571 ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ യുവ ഗായകനാണ് ശ്രീനാഥ് ശിവശങ്കരൻ. തന്റെ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരനായ ശ്രീനാഥ് ഇപ്പോൾ സംഗീത സംവിധായകൻ ആയും മലയാള സിനിമയിൽ അരങ്ങേറി കഴിഞ്ഞു. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന് വേണ്ടിയാണു ശ്രീനാഥ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങൾ ഇതിനോടകം റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഇപ്പോൾ ശ്രീനാഥിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് […]

The post ശ്രീനാഥ് ശിവശങ്കരനെ പ്രശംസിച്ചു റഫീഖ് അഹമ്മദ്; ഒരു കുട്ടനാടൻ ബ്ലോഗിലെ സംഗീതം മനോഹരമെന്നു ഗാനരചയിതാവ്..! first appeared on Onlookersmedia.

The post ശ്രീനാഥ് ശിവശങ്കരനെ പ്രശംസിച്ചു റഫീഖ് അഹമ്മദ്; ഒരു കുട്ടനാടൻ ബ്ലോഗിലെ സംഗീതം മനോഹരമെന്നു ഗാനരചയിതാവ്..! appeared first on Onlookersmedia.

]]>
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ യുവ ഗായകനാണ് ശ്രീനാഥ് ശിവശങ്കരൻ. തന്റെ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരനായ ശ്രീനാഥ് ഇപ്പോൾ സംഗീത സംവിധായകൻ ആയും മലയാള സിനിമയിൽ അരങ്ങേറി കഴിഞ്ഞു. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന് വേണ്ടിയാണു ശ്രീനാഥ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങൾ ഇതിനോടകം റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഇപ്പോൾ ശ്രീനാഥിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് പ്രശസ്ത ഗാന രചയിതാവും ഈ ചിത്രത്തിലെ മാനത്തെ എന്ന് തുടങ്ങുന്ന ഗാനവും രചിച്ച റഫീഖ് അഹമ്മദ് ആണ്. ശ്രീനാഥ് ഈണം നൽകിയ മാനത്തെ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുതിയപ്പോൾ മനസ്സിന് വലിയ ആഹ്ലാദം ആണ് ഉണ്ടായതു എന്ന് റഫീഖ് അഹമ്മദ് കുറിക്കുന്നു.

അന്ധമായ അനുകരണങ്ങൾക്കും കാതടപ്പിക്കുന്ന ഒച്ചകൾക്കും പുറകെ പോവാതെ ഹൃദയത്തിൽ തൊടുന്ന മധുരമായ സംഗീത ശൈലിയാണ് ശ്രീനാഥ് എന്ന യുവാവ് പിന്തുടരുന്നത് എന്നതാണ് ആ സന്തോഷത്തിനു കാരണമെന്നാണ് റഫീഖ് അഹമ്മദ് പറയുന്നത്. അത് വളരെയേറെ പ്രതീക്ഷ നൽകുന്നു എന്ന് പറഞ്ഞ അദ്ദേഹം മലയാള ചലച്ചിത്ര ഗാന ശാഖയുടെ മലയാളിത്തമുള്ള തനത് വ്യക്തിത്വം ശ്രീനാഥിനെപോലെയുള്ളവരിലൂടെ ഇനിയും ആവിഷ്കരിക്കപ്പെടും എന്നുമുള്ള പ്രതീക്ഷയും അഭിനന്ദന കുറിപ്പിലൂടെ പങ്കു വെക്കുന്നു. വിജയ് യേശുദാസും മൃദുല വാര്യരും ചേർന്ന് ആലപിച്ച ഈ ഗാനം ഹൃദ്യമായ സംഗീതം കൊണ്ടും മനോഹരമായ ദൃശ്യങ്ങൾ കൊണ്ടും പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു. യുവ താരം ഉണ്ണി മുകുന്ദനും ഈ ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. സേതു ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്നാണ്.

The post ശ്രീനാഥ് ശിവശങ്കരനെ പ്രശംസിച്ചു റഫീഖ് അഹമ്മദ്; ഒരു കുട്ടനാടൻ ബ്ലോഗിലെ സംഗീതം മനോഹരമെന്നു ഗാനരചയിതാവ്..! first appeared on Onlookersmedia.

The post ശ്രീനാഥ് ശിവശങ്കരനെ പ്രശംസിച്ചു റഫീഖ് അഹമ്മദ്; ഒരു കുട്ടനാടൻ ബ്ലോഗിലെ സംഗീതം മനോഹരമെന്നു ഗാനരചയിതാവ്..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/rafeek-ahammads-word-of-praise-for-sreenath-songs-from-oru-kuttanadan-blog-getting-superb-reviews/feed/ 0 14571