oru bhayankara kaamukan - Onlookersmedia https://onlookersmedia.com/tag/oru-bhayankara-kaamukan/ First Entertainment website in Malayalam Wed, 23 Aug 2017 10:50:18 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 oru bhayankara kaamukan - Onlookersmedia https://onlookersmedia.com/tag/oru-bhayankara-kaamukan/ 32 32 54783289 ദുൽഖറിന്റെ ഒരു  ഭയങ്കര കാമുകൻ ഈ വർഷം തുടങ്ങില്ലെന്നു നിർമ്മാതാവ് https://onlookersmedia.com/latest-news/dulquer-oru-bhayankara-kaamukan/ https://onlookersmedia.com/latest-news/dulquer-oru-bhayankara-kaamukan/#respond Wed, 23 Aug 2017 10:50:18 +0000 http://onlookersmedia.com/?p=4825 കുറച്ചു നാളായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന  ഒന്നാണ് യുവ താരം ദുൽകർ സൽമാന്റെ  ചിത്രമായ ഒരു ഭയങ്കര കാമുകന്റെ ചിത്രീകരണം  തുടങ്ങുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ. വിക്രമാദിത്യന് ശേഷം ലാൽ ജോസും ദുൽകർ സൽമാനും ഒന്നിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. ഈ ചിത്രം കഴിഞ്ഞ വർഷം തന്നെ അനൗൺസ് ചെയ്യപ്പെട്ട ഒന്നാണ്. ഈ വർഷം മെയ് മാസത്തിൽ ചിത്രീകരണം തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത് എങ്കിലും മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം […]

The post ദുൽഖറിന്റെ ഒരു  ഭയങ്കര കാമുകൻ ഈ വർഷം തുടങ്ങില്ലെന്നു നിർമ്മാതാവ് first appeared on Onlookersmedia.

The post ദുൽഖറിന്റെ ഒരു  ഭയങ്കര കാമുകൻ ഈ വർഷം തുടങ്ങില്ലെന്നു നിർമ്മാതാവ് appeared first on Onlookersmedia.

]]>
കുറച്ചു നാളായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന  ഒന്നാണ് യുവ താരം ദുൽകർ സൽമാന്റെ  ചിത്രമായ ഒരു ഭയങ്കര കാമുകന്റെ ചിത്രീകരണം  തുടങ്ങുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ. വിക്രമാദിത്യന് ശേഷം ലാൽ ജോസും ദുൽകർ സൽമാനും ഒന്നിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആർ ആണ്.
ഈ ചിത്രം കഴിഞ്ഞ വർഷം തന്നെ അനൗൺസ് ചെയ്യപ്പെട്ട ഒന്നാണ്. ഈ വർഷം മെയ് മാസത്തിൽ ചിത്രീകരണം തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത് എങ്കിലും മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം ചെയ്യുന്നതിനാൽ ലാൽ ജോസ് ദുൽകർ  ചിത്രത്തിന്റെ ജോലികൾ ഒക്ടോബർ മാസത്തേക്ക് മാറ്റി വെച്ചു.
അതുകൊണ്ട് ഒക്ടോബർ മാസത്തിൽ ആയിരിക്കും ദുൽകർ- ലാൽ ജോസ് ചിത്രം തുടങ്ങുക എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ദുൽകർ- ലാൽ ജോസ് ചിത്രം ഒരു ഭയങ്കര കാമുകൻ അടുത്ത വർഷം ജനുവരിയിൽ മാത്രമേ തുടങ്ങു എന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ഷെബിൻ ബക്കർ മാധ്യമങ്ങളോട് പറഞ്ഞു.
ഈ ചിത്രത്തിന് വിദേശ ലൊക്കേഷനുകൾ ഉണ്ടെന്ന വാർത്തകളും നിർമ്മാതാവ് നിഷേധിച്ചു. കാടിന് സമീപമുള്ള ഒരു ചെറിയ ഗ്രാമത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നത് കൊണ്ട് തന്നെ ഈ ചിത്രത്തിന് വിദേശത്തു ഷൂട്ട് ഇല്ല എന്ന് അദ്ദേഹം വിശദീകരിച്ചു.
ചിത്രത്തെ കുറിച്ച് പ്രചരിക്കുന്ന മറ്റു വാർത്തകൾ എല്ലാം വ്യാജം ആണെന്നും ഒഫീഷ്യൽ ആയുള്ള വിവരങ്ങൾ അതിന്റെ സമയത്തു പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു.
ദുൽകർ സൽമാൻ ഇപ്പോൾ തന്റെ തെലുങ്കു ചിത്രം പൂർത്തിയാക്കുകയാണ്. അതിനു ശേഷം ഒരു തമിഴ് ചിത്രത്തിലും പിന്നീട്  ഒരു ബോളിവുഡ് ചിത്രത്തിലും ദുൽകർ അഭിനയിക്കും. ഈ വർഷം  അവസാനം മറ്റൊരു തമിഴ് ചിത്രത്തിന്റെ കൂടി ഭാഗമായേക്കും ദുൽകർ  എന്നും സൂചനകൾ ഉണ്ട്.
ബിജോയ് നമ്പ്യാരുടെ ദ്വിഭാഷാ ചിത്രം സോളോയും അതുപോലെ സൗബിൻ ഷാഹിറിന്റെ പറവയും ആണ് ദുൽഖറിന്റെ ഈ വർഷത്തെ റിലീസുകൾ. രണ്ടു ചിത്രവും സെപ്റ്റംബറിൽ പ്രദര്ശനത്തിന് എത്തും. പറവയിൽ ദുൽകർ അതിഥി വേഷമാണ് ചെയ്യുന്നത്.

The post ദുൽഖറിന്റെ ഒരു  ഭയങ്കര കാമുകൻ ഈ വർഷം തുടങ്ങില്ലെന്നു നിർമ്മാതാവ് first appeared on Onlookersmedia.

The post ദുൽഖറിന്റെ ഒരു  ഭയങ്കര കാമുകൻ ഈ വർഷം തുടങ്ങില്ലെന്നു നിർമ്മാതാവ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-oru-bhayankara-kaamukan/feed/ 0 4825
ദുൽകർ സൽമാൻ- ലാൽ ജോസ് ചിത്രം ഈ വർഷം തുടങ്ങുമോ https://onlookersmedia.com/latest-news/dulquer-salmaan-laljose-film/ https://onlookersmedia.com/latest-news/dulquer-salmaan-laljose-film/#respond Mon, 14 Aug 2017 13:38:07 +0000 http://onlookersmedia.com/?p=4620 മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ലാൽ ജോസ്. ഈ ഓണത്തിന് മലയാള സിനിമയിലെ ഏറ്റവും വമ്പൻ റിലീസുകളിൽ ഒന്നായിട്ടായിരിക്കും വെളിപാടിന്റെ പുസ്തകം തീയേറ്ററുകളിൽ എത്തുക. ലാൽ ജോസിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും ഈ ചിത്രം എന്നുറപ്പാണ്. ഇതിന്റെ റിലീസിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം ദുൽകർ സൽമാനെ നായകനാക്കിയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഉണ്ണി ആർ തിരക്കഥ രചിച്ചിരിക്കുന്ന ഈ […]

The post ദുൽകർ സൽമാൻ- ലാൽ ജോസ് ചിത്രം ഈ വർഷം തുടങ്ങുമോ first appeared on Onlookersmedia.

The post ദുൽകർ സൽമാൻ- ലാൽ ജോസ് ചിത്രം ഈ വർഷം തുടങ്ങുമോ appeared first on Onlookersmedia.

]]>
മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ലാൽ ജോസ്. ഈ ഓണത്തിന് മലയാള സിനിമയിലെ ഏറ്റവും വമ്പൻ റിലീസുകളിൽ ഒന്നായിട്ടായിരിക്കും വെളിപാടിന്റെ പുസ്തകം തീയേറ്ററുകളിൽ എത്തുക.

ലാൽ ജോസിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും ഈ ചിത്രം എന്നുറപ്പാണ്. ഇതിന്റെ റിലീസിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം ദുൽകർ സൽമാനെ നായകനാക്കിയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഉണ്ണി ആർ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പേര് ഒരു ഭയങ്കര കാമുകൻ എന്നാണ്. ഈ വരുന്ന ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത് എങ്കിലും ഔദ്യോഗികമായി ഈ ചിത്രം എന്നാരംഭിക്കുമെന്നുള്ള വിവരം അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

കേരളം, മൊറോക്കോ, ദുബായ് എന്നിവിടങ്ങളിലായാവും ഈ ചിത്രം ചിത്രീകരിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ ചിത്രം, ലാൽ ജോസ് ദുൽകർ സൽമാനെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാകും.

ദുൽകർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിക്രമാദിത്യൻ എന്നൊരു ചിത്രം ലാൽ ജോസ് ഒരുക്കിയിരുന്നു. വിക്രമാദിത്യൻ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രവുമായിരുന്നു. അതിൽ നിവിൻ പോളിയും അതിഥി വേഷത്തിൽ എത്തിയിരുന്നു എന്നതാണ് ആ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ദുൽകർ സൽമാൻ ഇനി കുറച്ചു നാളത്തേക്ക് അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിൽ ആയിരിക്കും. ഇപ്പോൾ ഒരു തെലുങ്കു ചിത്രത്തിൽ അഭിനയിക്കുന്ന ദുൽകർ അത് പൂർത്തിയാക്കിയ ഉടൻ തന്നെ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലും, അതിനു ശേഷം മറ്റൊരു തമിഴ് ചിത്രത്തിലും അഭിനയിക്കും.

ആകർഷ് ഖുറാന ആണ് ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് എങ്കിൽ ദേസിംഗ് പെരിയസാമി ആണ് ദുൽഖറിന്റെ അടുത്ത തമിഴ് ചിത്രത്തിനിടെ സംവിധായകൻ.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ദ്വിഭാഷാ ചിത്രമായ സോളോ , സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്നിവയാണ് ദുൽകർ സൽമാന്റെ അടുത്ത റിലീസുകൾ.

The post ദുൽകർ സൽമാൻ- ലാൽ ജോസ് ചിത്രം ഈ വർഷം തുടങ്ങുമോ first appeared on Onlookersmedia.

The post ദുൽകർ സൽമാൻ- ലാൽ ജോസ് ചിത്രം ഈ വർഷം തുടങ്ങുമോ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salmaan-laljose-film/feed/ 0 4620