odiyan - Onlookersmedia http://onlookersmedia.com/tag/odiyan/ First Entertainment website in Malayalam Mon, 16 Oct 2023 09:47:15 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 odiyan - Onlookersmedia http://onlookersmedia.com/tag/odiyan/ 32 32 54783289 അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ ആദ്യ ദിന റെക്കോർഡ് തകർത്ത് ലിയോ; കേരളത്തിൽ ദളപതി വിജയ് തരംഗം. https://onlookersmedia.com/latest-news/vijays-leo-broke-all-existing-opening-day-records-in-kerala-through-just-advance-bookings/ https://onlookersmedia.com/latest-news/vijays-leo-broke-all-existing-opening-day-records-in-kerala-through-just-advance-bookings/#respond Mon, 16 Oct 2023 09:46:59 +0000 https://onlookersmedia.com/?p=48688 ദളപതി വിജയ് നായകനായി എത്തുന്ന ലിയോയുടെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ അഭൂതപൂർവമായ പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. കേരളത്തിലെ 650 ന് മുകളിൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ഏകദേശം മുഴുവനായി വിറ്റു തീർന്നിരിക്കുകയാണ്. അഡ്വാൻസ് ബുക്കിംഗ് കൊണ്ട് മാത്രം കേരളത്തിൽ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനെന്ന […]

The post അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ ആദ്യ ദിന റെക്കോർഡ് തകർത്ത് ലിയോ; കേരളത്തിൽ ദളപതി വിജയ് തരംഗം. first appeared on Onlookersmedia.

The post അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ ആദ്യ ദിന റെക്കോർഡ് തകർത്ത് ലിയോ; കേരളത്തിൽ ദളപതി വിജയ് തരംഗം. appeared first on Onlookersmedia.

]]>
ദളപതി വിജയ് നായകനായി എത്തുന്ന ലിയോയുടെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ അഭൂതപൂർവമായ പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. കേരളത്തിലെ 650 ന് മുകളിൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ഏകദേശം മുഴുവനായി വിറ്റു തീർന്നിരിക്കുകയാണ്. അഡ്വാൻസ് ബുക്കിംഗ് കൊണ്ട് മാത്രം കേരളത്തിൽ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനെന്ന റെക്കോർഡും ലിയോ നേടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേരളത്തിൽ നിന്ന് ആദ്യ ദിനം 7 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ രണ്ടേ രണ്ട് ചിത്രങ്ങൾ യാഷ് നായകനായ കെ ജി എഫ് 2 (7 കോടി 30 ലക്ഷം), മോഹൻലാൽ നായകനായ ഒടിയൻ (7 കോടി 20 ലക്ഷം) എന്നിവയാണ്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിനത്തിലെ ഫാൻസ്‌ ഷോസ്, അഡ്വാൻസ് ബുക്കിംഗ് എന്നിവ കൊണ്ട് മാത്രം ലിയോ ഈ രണ്ട് ചിത്രങ്ങളുടേയും കളക്ഷൻ മറികടന്നു.

ആദ്യ ദിനം കഴിയുമ്പോൾ ലിയോ എത്ര വലിയ മാർജിനിലാണ് ആദ്യ ദിന റെക്കോർഡ് കേരളത്തിൽ സ്വന്തമാക്കാൻ പോകുന്നതെന്ന് കണ്ടറിയണം.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം, അദ്ദേഹത്തിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാനുള്ള ആകാംഷയാണ് ഈ ചിത്രത്തിന് ലഭിക്കുന്ന ഞെട്ടിക്കുന്ന അഡ്വാൻസ് ബുക്കിങ്ങിന്റെ പ്രധാന ഘടകമെന്ന് ട്രേഡ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നു. കേരളത്തിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ഗംഭീര ബുക്കിംഗ് നേടുന്ന ഈ ചിത്രം ആദ്യ ദിനം തന്നെ 100 കോടി ക്ലബിൽ കയറുന്ന തമിഴ് ചിത്രമായി മാറുമെന്നും ഉറപ്പായിട്ടുണ്ട്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ നിർമാതാവും വിതരണക്കാരനുമായ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

The post അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ ആദ്യ ദിന റെക്കോർഡ് തകർത്ത് ലിയോ; കേരളത്തിൽ ദളപതി വിജയ് തരംഗം. first appeared on Onlookersmedia.

The post അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ ആദ്യ ദിന റെക്കോർഡ് തകർത്ത് ലിയോ; കേരളത്തിൽ ദളപതി വിജയ് തരംഗം. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vijays-leo-broke-all-existing-opening-day-records-in-kerala-through-just-advance-bookings/feed/ 0 48688
മനസ്സ് കീഴടക്കുന്ന മധുര സംഗീതവുമായി ഒടിയൻ; ആദ്യ ഗാനത്തിനു വമ്പൻ സ്വീകരണം https://onlookersmedia.com/videos/heartwarming-song-from-odiyan-has-been-released/ https://onlookersmedia.com/videos/heartwarming-song-from-odiyan-has-been-released/#respond Sun, 18 Nov 2018 11:18:34 +0000 http://onlookersmedia.com/?p=15741 പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് നാലു മണിക്ക് റിലീസ് ചെയ്തു. ചിത്രത്തിലെ നായകനായ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ആണ് ഗാനം പുലർത്തു വിട്ടത്. ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. എം ജയചന്ദ്രൻ ഈണം നൽകി സുദീപും ശ്രേയാ ഘോഷാലുംആലപിച്ച കൊണ്ടോരാം കൊണ്ടോരാം കൈതോല പായ കൊണ്ടോരാം എന്ന മനോഹരമായ ഒരു മെലഡിയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് […]

The post മനസ്സ് കീഴടക്കുന്ന മധുര സംഗീതവുമായി ഒടിയൻ; ആദ്യ ഗാനത്തിനു വമ്പൻ സ്വീകരണം first appeared on Onlookersmedia.

The post മനസ്സ് കീഴടക്കുന്ന മധുര സംഗീതവുമായി ഒടിയൻ; ആദ്യ ഗാനത്തിനു വമ്പൻ സ്വീകരണം appeared first on Onlookersmedia.

]]>
പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് നാലു മണിക്ക് റിലീസ് ചെയ്തു. ചിത്രത്തിലെ നായകനായ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ആണ് ഗാനം പുലർത്തു വിട്ടത്. ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. എം ജയചന്ദ്രൻ ഈണം നൽകി സുദീപും ശ്രേയാ ഘോഷാലുംആലപിച്ച കൊണ്ടോരാം കൊണ്ടോരാം കൈതോല പായ കൊണ്ടോരാം എന്ന മനോഹരമായ ഒരു മെലഡിയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് റഫീഖ് അഹമ്മദ് വരികൾ എഴുതിയിരിക്കുന്ന ഈ ഗാനം ഒരു തവണ കേട്ടാൽ തന്നെ നമ്മുടെ മനസ്സ് കീഴടക്കും എന്നുറപ്പിച്ചു പറയാൻ സാധിക്കും. അത്ര മനോഹരമായ രീതിയിലാണ് എം ജയചന്ദ്രൻ ഈ ഗാനം ഒരുക്കിയിരിക്കുന്നതും സുദീപ്, ശ്രേയാ എന്നിവർ ആലപിച്ചിരിക്കുന്നതും.

ഇതിന്റെ വീഡിയോ അടുത്ത മാസം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിരപ്പള്ളിയിൽ ചിത്രീകരിച്ച ഒരു ഗാനം ആണിതെന്നും മോഹൻലാലിൻറെ ഒടിയൻ മാണിക്യനും മഞ്ജു വാര്യരുടെ പ്രഭ എന്ന കഥാപാത്രവുമുള്ള ഒരു ഡ്യുവറ്റ് ആണ് ഇതെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. അതിമനോഹരമായ ദൃശ്യങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഷാജി കുമാർ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺ കുട്ടി ആണ്. ഹരികൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രം വി എ ശ്രീകുമാർ മേനോൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അടുത്ത മാസം പതിനാലിന് ലോകം മുഴുവൻ ഒടിയൻ പ്രദർശനം ആരംഭിക്കും. പീറ്റർ ഹെയ്‌ൻ ഒരുക്കിയ ആറു സംഘട്ടനങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാണ്.

The post മനസ്സ് കീഴടക്കുന്ന മധുര സംഗീതവുമായി ഒടിയൻ; ആദ്യ ഗാനത്തിനു വമ്പൻ സ്വീകരണം first appeared on Onlookersmedia.

The post മനസ്സ് കീഴടക്കുന്ന മധുര സംഗീതവുമായി ഒടിയൻ; ആദ്യ ഗാനത്തിനു വമ്പൻ സ്വീകരണം appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/heartwarming-song-from-odiyan-has-been-released/feed/ 0 15741
ഒടിയനിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ? https://onlookersmedia.com/latest-news/mammootty-is-all-set-to-become-a-part-of-mohanlals-odiyan/ https://onlookersmedia.com/latest-news/mammootty-is-all-set-to-become-a-part-of-mohanlals-odiyan/#respond Sat, 29 Sep 2018 15:23:55 +0000 http://onlookersmedia.com/?p=14994 ഇന്ന് മലയാള സിനിമാ പ്രേമികൾ ഏവരും ഏറ്റവും കൂടുതൽ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രം മോഹൻലാൽ നായകനായ ഒടിയൻ ആണ്. മോളിവുഡിലെ ഏറ്റവും വലിയ ഏറ്റവും വലിയ ചിത്രം എന്ന നിലയിൽ ആണ് ഒടിയൻ ആദ്യം ശ്രദ്ധ നേടിയത്. പിന്നീട് അതിന്റെ പ്രമേയവും ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ മേക് ഓവറും പിന്നീട് പുറത്തു വന്ന സ്റ്റില്ലുകളും ടീസറുകളുമെല്ലാം പ്രേക്ഷക പ്രതീക്ഷ വാനോളമാക്കി. ഇതിന്റെ താര നിറയും കുറച്ചൊന്നുമല്ല പ്രേക്ഷകർക്ക് പ്രതീക്ഷ സമ്മാനിക്കുന്നത്. ഇപ്പോൾ വരുന്ന […]

The post ഒടിയനിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ? first appeared on Onlookersmedia.

The post ഒടിയനിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ? appeared first on Onlookersmedia.

]]>
ഇന്ന് മലയാള സിനിമാ പ്രേമികൾ ഏവരും ഏറ്റവും കൂടുതൽ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രം മോഹൻലാൽ നായകനായ ഒടിയൻ ആണ്. മോളിവുഡിലെ ഏറ്റവും വലിയ ഏറ്റവും വലിയ ചിത്രം എന്ന നിലയിൽ ആണ് ഒടിയൻ ആദ്യം ശ്രദ്ധ നേടിയത്. പിന്നീട് അതിന്റെ പ്രമേയവും ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ മേക് ഓവറും പിന്നീട് പുറത്തു വന്ന സ്റ്റില്ലുകളും ടീസറുകളുമെല്ലാം പ്രേക്ഷക പ്രതീക്ഷ വാനോളമാക്കി. ഇതിന്റെ താര നിറയും കുറച്ചൊന്നുമല്ല പ്രേക്ഷകർക്ക് പ്രതീക്ഷ സമ്മാനിക്കുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടി ആരാധകർക്കും ആഹ്ലാദിക്കാൻ ഉള്ള വക ഒടിയനിൽ ഉണ്ടാകും. സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത് ഈ ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മമ്മൂട്ടി ഉണ്ടാകും എന്നാണ്.

ഒടിയൻ എന്ന ചിത്രം തുടങ്ങുന്നത് മമ്മൂട്ടിയുടെ വോയിസ് ഓവറിലൂടെ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പരക്കുന്നത്. നേരത്തെ മോഹൻലാൽ ചിത്രമായ ബീയോണ്ട് ബോർഡേഴ്സിലും മമ്മൂട്ടി വോയിസ് ഓവർ നൽകിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്ന പഴശ്ശി രാജയിൽ വോയിസ് ഓവർ നൽകിയത് മോഹൻലാൽ ആയിരുന്നു. ഏതായാലും ഒടിയൻ എന്ന ചിത്രത്തിന്റെ ഭാഗമാവാൻ മമ്മൂട്ടിയും എത്തുമോ എന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും.

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ അടുത്ത മാസം എത്തും. വരുന്ന ഡിസംബർ മാസത്തിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ ആണ്. മഞ്ജു വാര്യർ , പ്രകാശ് രാജ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.

The post ഒടിയനിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ? first appeared on Onlookersmedia.

The post ഒടിയനിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-is-all-set-to-become-a-part-of-mohanlals-odiyan/feed/ 0 14994
ഒടിയൻ മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കുമെന്നും ചിത്രത്തിൽ മോഹൻലാലിന്റെ ഗംഭീര പ്രകടനമെന്നും സാം സി എസ്..! https://onlookersmedia.com/latest-news/odiyan-would-take-the-malayalam-film-industry-to-the-next-level-says-sam-c-s/ https://onlookersmedia.com/latest-news/odiyan-would-take-the-malayalam-film-industry-to-the-next-level-says-sam-c-s/#respond Tue, 26 Jun 2018 16:19:40 +0000 http://onlookersmedia.com/?p=12812 മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിനായി കാത്തിരിക്കുന്നതെന്ന് പറയാം. ഒരു ട്രൈലെർ പോലും ഈ ചിത്രത്തിന്റേതായി പുറത്തു വന്നിട്ടില്ല എങ്കിലും ഇന്ന് മലയാള സിനിമയിൽ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രമേതെന്ന ചോദ്യത്തിന് ഒടിയൻ എന്ന ഒരുത്തരമേയുള്ളു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം ഇതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റെജിൽ ആണ്. എന്നാൽ ഇപ്പോൾ പ്രശസ്ത സംഗീത സംവിധായകൻ സാം സി എസ് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ […]

The post ഒടിയൻ മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കുമെന്നും ചിത്രത്തിൽ മോഹൻലാലിന്റെ ഗംഭീര പ്രകടനമെന്നും സാം സി എസ്..! first appeared on Onlookersmedia.

The post ഒടിയൻ മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കുമെന്നും ചിത്രത്തിൽ മോഹൻലാലിന്റെ ഗംഭീര പ്രകടനമെന്നും സാം സി എസ്..! appeared first on Onlookersmedia.

]]>
മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിനായി കാത്തിരിക്കുന്നതെന്ന് പറയാം. ഒരു ട്രൈലെർ പോലും ഈ ചിത്രത്തിന്റേതായി പുറത്തു വന്നിട്ടില്ല എങ്കിലും ഇന്ന് മലയാള സിനിമയിൽ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രമേതെന്ന ചോദ്യത്തിന് ഒടിയൻ എന്ന ഒരുത്തരമേയുള്ളു. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം ഇതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റെജിൽ ആണ്. എന്നാൽ ഇപ്പോൾ പ്രശസ്ത സംഗീത സംവിധായകൻ സാം സി എസ് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നതു. വിക്രം വേദ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ സംഗീത സംവിധായകനാണ് സാം സി എസ്. അദ്ദേഹമാണ് ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നതിന് മുൻപേ താൻ ഒടിയൻ കണ്ടു എന്നും ഈ ചിത്രം മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കുമെന്നാണ് സാം പറയുന്നത്. അത്ര ഗംഭീരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സാം പറയുന്നു. മോഹൻലാൽ എന്ന നടന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഗംഭീര പ്രകടനമായിരിക്കും ഒടിയൻ എന്ന ചിത്രത്തിൽ കാണാൻ കഴിയുക എന്നും സാം പറയുന്നു.

തമിഴ് സിനിമയിൽ രജനികാന്ത് ചിത്രത്തിൽ ജോലി ചെയ്യുന്നത് പോലെ അഭിമാനകരമാണ് മലയാളത്തിൽ എത്തി മോഹൻലാൽ ചിത്രത്തിൽ ജോലി ചെയ്യുന്നത് എന്ന് നേരത്തെ ഒരിക്കൽ പറഞ്ഞ പറഞ്ഞ സാം, ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറാൻ സാധിക്കുന്നത് തന്റെ ഭാഗ്യം ആണെന്നും കഴിഞ്ഞ ദിവസം പുറത്തു വിട്ട വീഡിയോയിലൂടെ പറഞ്ഞു. ശ്രീകുമാർ മേനോന്റെ സംവിധാനം കണ്ടാൽ ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രമാണെന്ന് തോന്നില്ലെന്നും അത്ര വിശദമായി തന്നെ ഇതിന്റെ ഗംഭീരമായ തിരക്കഥക്കു അദ്ദേഹം ദൃശ്യ ഭാഷ നൽകിയിട്ടുണ്ടെന്നും സാം ഒടിയൻ കണ്ടിട്ട് പറഞ്ഞു. എം ജയചന്ദ്രൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സാം ഇപ്പോൾ ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുകയാണ്. സൗണ്ട് മിക്സിങ് സ്റ്റേജിൽ ആണ് ഇപ്പോൾ ഒടിയൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

The post ഒടിയൻ മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കുമെന്നും ചിത്രത്തിൽ മോഹൻലാലിന്റെ ഗംഭീര പ്രകടനമെന്നും സാം സി എസ്..! first appeared on Onlookersmedia.

The post ഒടിയൻ മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കുമെന്നും ചിത്രത്തിൽ മോഹൻലാലിന്റെ ഗംഭീര പ്രകടനമെന്നും സാം സി എസ്..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/odiyan-would-take-the-malayalam-film-industry-to-the-next-level-says-sam-c-s/feed/ 0 12812
സോഷ്യൽ മീഡിയയിൽ കൊടുംകാറ്റ് സൃഷ്ടിച്ചു കൊണ്ട് ഒടിയൻ ടീസർ എത്തി.. https://onlookersmedia.com/videos/odiyan-teaser-released/ https://onlookersmedia.com/videos/odiyan-teaser-released/#respond Tue, 08 May 2018 16:07:41 +0000 http://onlookersmedia.com/?p=11073 മലയാള സിനിമാ പ്രേമികൾ ഇന്ന് ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ഒടിയൻ. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത് ഏപ്രിൽ അവസാന വാരം ആണ്. ഇപ്പോഴിതാ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിൻറെ ആദ്യ ചിത്രമായ ആദിയുടെ നൂറാം ദിവസം ആഘോഷിച്ച വേളയിൽ ഒടിയൻ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പ്രദർശിപ്പിക്കുകയും അധികം വൈകാതെ തന്നെ ആ ടീസർ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. മോഹൻലാൽ ആണ് ടീസർ തന്റെ […]

The post സോഷ്യൽ മീഡിയയിൽ കൊടുംകാറ്റ് സൃഷ്ടിച്ചു കൊണ്ട് ഒടിയൻ ടീസർ എത്തി.. first appeared on Onlookersmedia.

The post സോഷ്യൽ മീഡിയയിൽ കൊടുംകാറ്റ് സൃഷ്ടിച്ചു കൊണ്ട് ഒടിയൻ ടീസർ എത്തി.. appeared first on Onlookersmedia.

]]>
മലയാള സിനിമാ പ്രേമികൾ ഇന്ന് ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ഒടിയൻ. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത് ഏപ്രിൽ അവസാന വാരം ആണ്. ഇപ്പോഴിതാ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിൻറെ ആദ്യ ചിത്രമായ ആദിയുടെ നൂറാം ദിവസം ആഘോഷിച്ച വേളയിൽ ഒടിയൻ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പ്രദർശിപ്പിക്കുകയും അധികം വൈകാതെ തന്നെ ആ ടീസർ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. മോഹൻലാൽ ആണ് ടീസർ തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ എങ്ങും കൊടുംകാറ്റ് പോലെ ആഞ്ഞടിക്കുകയാണ് ഒടിയൻ എന്ന് പറയാം. ഏവരുടെയും ചർച്ച ഒടിയൻ മാത്രം.

ഒരു കറുത്ത കമ്പളം പുതച്ചു തേങ്കുറിശ്ശിയിലെ തെരുവിലൂടെ നടന്നു പോകുന്ന ഒടിയൻ മാണിക്യൻ ആയുള്ള മോഹൻലാലിന്റെ ഒരു ഷോട്ട് മാത്രമാണ് ടീസറിൽ ഉള്ളത് എങ്കിലും ഈ ടീസറിന് വേണ്ടി സാം സി എസ് ഒരുക്കിയ പശ്ചാത്തല സംഗീതം അതിഗംഭീരമായിട്ടുണ്ട്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നതും ആരാധകരെയും സിനിമാ പ്രേമികളെയും ആവേശം കൊള്ളിക്കുന്നതുമാണ് ആ പശ്ചാത്തല സംഗീതം. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഒടിയൻ ഓണത്തിനോ അല്ലെങ്കിൽ പൂജക്കൊ തീയേറ്ററുകളിൽ എത്തും. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് പീറ്റർ ഹെയ്‌ൻ ആണ്. ഹരികൃഷ്ണൻ ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്, മനോജ് ജോഷി, സിദ്ദിഖ്, ഇന്നസെന്റ്, നരെയ്ൻ എന്നിവരും അഭിനയിക്കുന്നു.

The post സോഷ്യൽ മീഡിയയിൽ കൊടുംകാറ്റ് സൃഷ്ടിച്ചു കൊണ്ട് ഒടിയൻ ടീസർ എത്തി.. first appeared on Onlookersmedia.

The post സോഷ്യൽ മീഡിയയിൽ കൊടുംകാറ്റ് സൃഷ്ടിച്ചു കൊണ്ട് ഒടിയൻ ടീസർ എത്തി.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/odiyan-teaser-released/feed/ 0 11073
കാത്തിരിപ്പിനൊടുവില്‍ പഴയ ആ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തി https://onlookersmedia.com/latest-news/mohanlal-odiyan-new-look-teaser/ https://onlookersmedia.com/latest-news/mohanlal-odiyan-new-look-teaser/#respond Wed, 13 Dec 2017 05:03:06 +0000 http://onlookersmedia.com/?p=7757 2018 മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഈ ഫാന്‍റസി ത്രില്ലറില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ ആണ് മോഹന്‍ലാല്‍ എത്തുന്നത്. ആരാധകര്‍ കാണാന്‍ കാത്തിരുന്ന മാണിക്യന്‍റെ പുതിയ ലുക്ക് മോഹന്‍ലാല്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒടിയന്‍ മാണിക്യന്‍റെ പഴയ കാലത്തിനു വേണ്ടി തടി കുറച്ച് മീശ വടിച്ചാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. പട്ടിണി കിടന്നാണെങ്കിലും ഒടിയന് വേണ്ടി […]

The post കാത്തിരിപ്പിനൊടുവില്‍ പഴയ ആ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തി first appeared on Onlookersmedia.

The post കാത്തിരിപ്പിനൊടുവില്‍ പഴയ ആ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തി appeared first on Onlookersmedia.

]]>
2018 മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഈ ഫാന്‍റസി ത്രില്ലറില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ ആണ് മോഹന്‍ലാല്‍ എത്തുന്നത്.

ആരാധകര്‍ കാണാന്‍ കാത്തിരുന്ന മാണിക്യന്‍റെ പുതിയ ലുക്ക് മോഹന്‍ലാല്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒടിയന്‍ മാണിക്യന്‍റെ പഴയ കാലത്തിനു വേണ്ടി തടി കുറച്ച് മീശ വടിച്ചാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.

പട്ടിണി കിടന്നാണെങ്കിലും ഒടിയന് വേണ്ടി തടി കുറയ്ക്കും എന്ന്‍ പറഞ്ഞ മോഹന്‍ലാല്‍ ആ വാക്ക് പാലിച്ചു എന്നു തന്നെ പറയാം. 15 കിലോയില്‍ അധികമാണ് കഠിനമായ പരിശീലനത്തിലൂടെ മോഹന്‍ലാല്‍ കുറച്ചെടുത്തത്.

ഒടിയന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നത് മുതല്‍ മോഹന്‍ലാലിന്‍റെ ഒടിയന്‍ ലുക്ക് കാണാനായി കാത്തിരിക്കുകയായിരുന്നു സിനിമാലോകം. സൂപ്പര്‍ താരത്തിന്‍റെ ഈ പുതിയ ലുക്കിന് വമ്പന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒടിയന്‍റെ അടുത്ത ഘട്ട ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും.

The post കാത്തിരിപ്പിനൊടുവില്‍ പഴയ ആ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തി first appeared on Onlookersmedia.

The post കാത്തിരിപ്പിനൊടുവില്‍ പഴയ ആ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-odiyan-new-look-teaser/feed/ 0 7757
പട്ടിണി കിടന്നിട്ടാണേലും ഒടിയന് വേണ്ടി തടി കുറയ്ക്കുമെന്ന് മോഹൻലാൽ https://onlookersmedia.com/latest-news/4922-2/ https://onlookersmedia.com/latest-news/4922-2/#respond Thu, 07 Sep 2017 11:32:22 +0000 http://onlookersmedia.com/?p=5452 1000 കോടി ബഡ്ജറ്റിൽ ഇറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതത്തിന് മുൻപ് സംവിധായകന്‍ വിഎ ശ്രീകുമാർ മേനോനും മോഹൻലാലും ഒന്നിക്കുന്ന ഒടിയന്‍ ഷൂട്ടിങ്ങ് ആരംഭിച്ചു. വ്യത്യസ്ഥ ലുക്കുകളില്‍ ആണ് മോഹന്‍ലാല്‍ ഒടിയനില്‍ എത്തുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മെലിഞ്ഞു ക്ലീന്‍ ഷെയിവ് ചെയ്ത മോഹന്‍ലാലിന്‍റെ രൂപം ഫസ്റ്റ് ലുക്ക് ആയി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടതോടെ സിനിമ പ്രേമികളുടെ മനസില്‍ ഒരു സംശയം ഉണ്ടായിരുന്നു, […]

The post പട്ടിണി കിടന്നിട്ടാണേലും ഒടിയന് വേണ്ടി തടി കുറയ്ക്കുമെന്ന് മോഹൻലാൽ first appeared on Onlookersmedia.

The post പട്ടിണി കിടന്നിട്ടാണേലും ഒടിയന് വേണ്ടി തടി കുറയ്ക്കുമെന്ന് മോഹൻലാൽ appeared first on Onlookersmedia.

]]>
1000 കോടി ബഡ്ജറ്റിൽ ഇറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതത്തിന് മുൻപ് സംവിധായകന്‍ വിഎ ശ്രീകുമാർ മേനോനും മോഹൻലാലും ഒന്നിക്കുന്ന ഒടിയന്‍ ഷൂട്ടിങ്ങ് ആരംഭിച്ചു. വ്യത്യസ്ഥ ലുക്കുകളില്‍ ആണ് മോഹന്‍ലാല്‍ ഒടിയനില്‍ എത്തുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

മെലിഞ്ഞു ക്ലീന്‍ ഷെയിവ് ചെയ്ത മോഹന്‍ലാലിന്‍റെ രൂപം ഫസ്റ്റ് ലുക്ക് ആയി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടതോടെ സിനിമ പ്രേമികളുടെ മനസില്‍ ഒരു സംശയം ഉണ്ടായിരുന്നു, മോഹന്‍ലാലിന് ഇത്ര തടി കുറക്കാന്‍ കഴിയുമോ ?

എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി മോഹന്‍ലാല്‍ തന്നെ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. പട്ടിണി കിടന്നിട്ടാണേലും തടി കുറക്കുമെന്ന് മോഹൻലാൽ.അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ ആണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

ആരാധകർ ഏറെ പ്രതീക്ഷയോയാണ് ഒടിയനിലെ മോഹൻലാലിനെ കാത്തിരിക്കുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിടാത്ത സാഹചര്യത്തിൽ ആണ് മോഹന്‍ലാല്‍ ഒടിയനിലെ തന്‍റെ ഗെറ്റപ്പിനെ കുറിച്ച് പറഞ്ഞത്.

രണ്ട് കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ഒടിയനിലേതെന്നും ഒരു കാലഘട്ടം ഇപ്പോള്‍ നടക്കുന്നതാണെന്നും മറ്റേത് 30 വർഷം മുമ്പുള്ളതാണെന്നും മോഹൻലാൽ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. 30 വർഷം മുമ്പുള്ള കാലഘട്ടത്തിൽ അതിന്റെതായ രീതിയിൽ ശരീരഘടനയിൽ മാറ്റം വരേണ്ടതായിട്ടുള്ളതിനാൽ അതിനായി പട്ടിണി കിടന്നും തടി കുറക്കുമെന്ന മോഹന്‍ലാലിന്‍റെ പ്രസ്താവന ഏറെ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.

The post പട്ടിണി കിടന്നിട്ടാണേലും ഒടിയന് വേണ്ടി തടി കുറയ്ക്കുമെന്ന് മോഹൻലാൽ first appeared on Onlookersmedia.

The post പട്ടിണി കിടന്നിട്ടാണേലും ഒടിയന് വേണ്ടി തടി കുറയ്ക്കുമെന്ന് മോഹൻലാൽ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4922-2/feed/ 0 5452
ഒടിയന്‍ മാണിക്യന്‍റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍, വീഡിയോ കാണാം.. https://onlookersmedia.com/latest-news/5409/ https://onlookersmedia.com/latest-news/5409/#respond Wed, 06 Sep 2017 05:25:17 +0000 http://onlookersmedia.com/?p=5409 വമ്പന്‍ സര്‍പ്രൈസുകളുമായാണ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ സിനിമ ലോകത്തെ ഞെട്ടിക്കുന്നത് ആയിരുന്നു. മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിക്കാത്ത ഒരു മേയ്ക്ക്ഓവറില്‍ ആയിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മോഹന്‍ലാല്‍ എത്തിയത്. വണ്ണം കുറച്ച് ക്ലീന്‍ ഷെയിവ് ആയി 20 വയസ്സുകാരന്‍റെ ചുറുചുറുക്കോടെയാണ് മോഹന്‍ലാലിന്‍റെ ഒരു ലുക്ക് ഒടിയനില്‍ ഒരുക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കഴിഞ്ഞ വാരം വാരണാസിയില്‍ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നു. വയസായ ഒടിയന്‍റെ ലുക്കില്‍ ആണ് ഈ […]

The post ഒടിയന്‍ മാണിക്യന്‍റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍, വീഡിയോ കാണാം.. first appeared on Onlookersmedia.

The post ഒടിയന്‍ മാണിക്യന്‍റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍, വീഡിയോ കാണാം.. appeared first on Onlookersmedia.

]]>
വമ്പന്‍ സര്‍പ്രൈസുകളുമായാണ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ സിനിമ ലോകത്തെ ഞെട്ടിക്കുന്നത് ആയിരുന്നു. മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിക്കാത്ത ഒരു മേയ്ക്ക്ഓവറില്‍ ആയിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മോഹന്‍ലാല്‍ എത്തിയത്. വണ്ണം കുറച്ച് ക്ലീന്‍ ഷെയിവ് ആയി 20 വയസ്സുകാരന്‍റെ ചുറുചുറുക്കോടെയാണ് മോഹന്‍ലാലിന്‍റെ ഒരു ലുക്ക് ഒടിയനില്‍ ഒരുക്കുന്നത്.

ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കഴിഞ്ഞ വാരം വാരണാസിയില്‍ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നു. വയസായ ഒടിയന്‍റെ ലുക്കില്‍ ആണ് ഈ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ എത്തിയത്. മുടി നീട്ടില്‍ വളര്‍ത്തി സന്യാസിയുടെ വേഷത്തിലുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ഒടിയനില്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ഇതാ ഇപ്പോള്‍ ഒടിയന്‍റെ വിശേഷങ്ങളുമായ് മോഹന്‍ലാല്‍ തന്നെ എത്തിയിരിക്കുകയാണ്. തന്‍റെ ഒഫീഷ്യല്‍ പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഒടിയന്‍ മാണിക്ക്യനെ കുറിച്ച് പറയുന്നത്. എല്ലാവരെയും പോലെ തനിക്കും ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഒടിയന്‍. ഒടിയന്‍ മാണിക്ക്യന്‍ എന്തിന് വാരണാസിയില്‍ വന്നു എന്തുകൊണ്ട് തിരിച്ചു പോകുന്നു എന്നെല്ലാമാണ് ഈ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്.

The post ഒടിയന്‍ മാണിക്യന്‍റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍, വീഡിയോ കാണാം.. first appeared on Onlookersmedia.

The post ഒടിയന്‍ മാണിക്യന്‍റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍, വീഡിയോ കാണാം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5409/feed/ 0 5409
ഞെട്ടിക്കാനായി മോഹന്‍ലാല്‍ വീണ്ടും, ഒടിയനില്‍ അഞ്ച് ഗെറ്റപ്പ്.. https://onlookersmedia.com/latest-news/odiyan-mohanlal-looks/ https://onlookersmedia.com/latest-news/odiyan-mohanlal-looks/#respond Fri, 01 Sep 2017 03:43:23 +0000 http://onlookersmedia.com/?p=5160 30 കോടിയോളം ബഡ്ജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം ഡെല്‍ഹി ടൈംസ് പുറത്തു വിട്ടിരുന്നു. കാവി വേഷം ധരിച്ച് മുടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്‍റെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗംഗയുടെ തീരത്താണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്നത്. പ്രായമായ ഒടിയന്‍റെ ഭാഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഒടിയന്‍ മാണിക്ക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. മാണിക്ക്യന്‍റെ 20 വയസ്സ് മുതല്‍ […]

The post ഞെട്ടിക്കാനായി മോഹന്‍ലാല്‍ വീണ്ടും, ഒടിയനില്‍ അഞ്ച് ഗെറ്റപ്പ്.. first appeared on Onlookersmedia.

The post ഞെട്ടിക്കാനായി മോഹന്‍ലാല്‍ വീണ്ടും, ഒടിയനില്‍ അഞ്ച് ഗെറ്റപ്പ്.. appeared first on Onlookersmedia.

]]>
30 കോടിയോളം ബഡ്ജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം ഡെല്‍ഹി ടൈംസ് പുറത്തു വിട്ടിരുന്നു. കാവി വേഷം ധരിച്ച് മുടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്‍റെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഗംഗയുടെ തീരത്താണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്നത്. പ്രായമായ ഒടിയന്‍റെ ഭാഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്.

ഒടിയന്‍ മാണിക്ക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. മാണിക്ക്യന്‍റെ 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടമാണ് ഈ ചിത്രത്തില്‍ പറയുന്നത്.

5 ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാലിന്‍റെ മറ്റൊരു ഗെറ്റപ്പ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയിരുന്നു.

മെലിഞ്ഞു ക്ലീന്‍ ഷേവ് ആയ മണിയന്‍റെ ഗെറ്റപ്പായിരുന്നു അത്. മോഹന്‍ലാലിന്‍റെ മറ്റ് ഗെറ്റപ്പുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ രംഗത്ത് ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആണ്.

The post ഞെട്ടിക്കാനായി മോഹന്‍ലാല്‍ വീണ്ടും, ഒടിയനില്‍ അഞ്ച് ഗെറ്റപ്പ്.. first appeared on Onlookersmedia.

The post ഞെട്ടിക്കാനായി മോഹന്‍ലാല്‍ വീണ്ടും, ഒടിയനില്‍ അഞ്ച് ഗെറ്റപ്പ്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/odiyan-mohanlal-looks/feed/ 0 5160
ഇതാണ് മോഹന്‍ലാലിന്‍റെ ഒടിയനിലെ മറ്റൊരു ലുക്ക്.. https://onlookersmedia.com/latest-news/mohanlal-odiyan-new-look/ https://onlookersmedia.com/latest-news/mohanlal-odiyan-new-look/#respond Thu, 31 Aug 2017 11:27:51 +0000 http://onlookersmedia.com/?p=5122 മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്‍ ഷൂട്ടിങ്ങ് ആരംഭിച്ചു. 30 കോടിയോളം ബഡ്ജറ്റ് ഉള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ ആണ് എത്തുക. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടത്തെ കഥയാണ് ഈ സിനിമ പറയുന്നത്. അതുകൊണ്ട് തന്നെ അഞ്ചില്‍ അധികം ഗെറ്റപ്പുകള്‍ ഈ സിനിമയില്‍ മോഹന്‍ലാലിന് ഉണ്ടെന്ന് പറയപ്പെടുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ആദ്യ ഗെറ്റപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റാറായി തന്നെ അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയിരുന്നു. […]

The post ഇതാണ് മോഹന്‍ലാലിന്‍റെ ഒടിയനിലെ മറ്റൊരു ലുക്ക്.. first appeared on Onlookersmedia.

The post ഇതാണ് മോഹന്‍ലാലിന്‍റെ ഒടിയനിലെ മറ്റൊരു ലുക്ക്.. appeared first on Onlookersmedia.

]]>
മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്‍ ഷൂട്ടിങ്ങ് ആരംഭിച്ചു. 30 കോടിയോളം ബഡ്ജറ്റ് ഉള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ ആണ് എത്തുക. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടത്തെ കഥയാണ് ഈ സിനിമ പറയുന്നത്. അതുകൊണ്ട് തന്നെ അഞ്ചില്‍ അധികം ഗെറ്റപ്പുകള്‍ ഈ സിനിമയില്‍ മോഹന്‍ലാലിന് ഉണ്ടെന്ന് പറയപ്പെടുന്നു.

ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ആദ്യ ഗെറ്റപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റാറായി തന്നെ അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയിരുന്നു. തടി കുറച്ചു ക്ലീന്‍ ഷേവ് ചെയ്ത മോഹന്‍ലാലിന്‍റെ ആ ലുക്ക് ഏറെ ശ്രദ്ധയും നേടിയതാണ്.

Odiyan, Mohanlal

ഇപ്പോള്‍ ഒടിയനിലെ മോഹന്‍ലാലിന്‍റെ മറ്റൊരു ഗെറ്റപ്പ് പുറത്തു വന്നിരിക്കുകയാണ്. ഡെല്‍ഹി ടൈംസ് ആണ് ഒടിയന്‍റെ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തി കാവി വേഷത്തിലാണ് മോഹന്‍ലാല്‍ ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Odiyan, Mohanlal

സന്യാസിയുടേത് എന്ന്‍ തോന്നിക്കുന്ന ഈ വേഷപകര്‍ച്ച ഏറെ മികച്ചത് തന്നെയാണ്. ഇതുവരെ കാണാത്ത രീതിയിലുള്ള മോഹന്‍ലാലിന്‍റെ രണ്ടു ലുക്കുകളും ഒടിയന്‍റെ പ്രതീക്ഷകള്‍ കൂട്ടുന്നുണ്ട്.

പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയിന്‍ ആക്ഷന്‍ ഒരുക്കുന്ന മലയാള ചിത്രം കൂടിയാണ് ഒടിയന്‍.

The post ഇതാണ് മോഹന്‍ലാലിന്‍റെ ഒടിയനിലെ മറ്റൊരു ലുക്ക്.. first appeared on Onlookersmedia.

The post ഇതാണ് മോഹന്‍ലാലിന്‍റെ ഒടിയനിലെ മറ്റൊരു ലുക്ക്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-odiyan-new-look/feed/ 0 5122