njandukalude naattil oridavela - Onlookersmedia https://onlookersmedia.com/tag/njandukalude-naattil-oridavela/ First Entertainment website in Malayalam Tue, 12 Sep 2017 09:11:28 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 njandukalude naattil oridavela - Onlookersmedia https://onlookersmedia.com/tag/njandukalude-naattil-oridavela/ 32 32 54783289 തകർപ്പൻ കലക്ഷനിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പത്ത് ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ നേടിയത്.. https://onlookersmedia.com/collection-reports/njandukalude-naattil-oridavela-collection-10-days/ https://onlookersmedia.com/collection-reports/njandukalude-naattil-oridavela-collection-10-days/#respond Tue, 12 Sep 2017 09:11:28 +0000 http://onlookersmedia.com/?p=5581 നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ബോക്‌സ്ഓഫീസ് ഹിറ്റിലേക്ക്. പോളി ജൂനിയര്‍ പ്രൊഡക്ഷനിന്‍റെ ബാനറിൽ നിവിൻ പോളി നിർമിച്ച ചിത്രം 10 ദിവസം കൊണ്ട് കേരളത്തിൽ നിന്നും മാത്രം നേടിയ കളക്ഷന്‍ 11.8 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരൂപക പ്രശംസ ഏറെ നേടാന്‍ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് സാധിച്ചു. 19 വർഷങ്ങൾക്ക് ശേഷം ശക്തമായ സ്‌ത്രീ വേഷത്തിൽ ശാന്തി കൃഷ്ണ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണിത്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ച് […]

The post തകർപ്പൻ കലക്ഷനിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പത്ത് ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ നേടിയത്.. first appeared on Onlookersmedia.

The post തകർപ്പൻ കലക്ഷനിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പത്ത് ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ നേടിയത്.. appeared first on Onlookersmedia.

]]>
നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ബോക്‌സ്ഓഫീസ് ഹിറ്റിലേക്ക്. പോളി ജൂനിയര്‍ പ്രൊഡക്ഷനിന്‍റെ ബാനറിൽ നിവിൻ പോളി നിർമിച്ച ചിത്രം 10 ദിവസം കൊണ്ട് കേരളത്തിൽ നിന്നും മാത്രം നേടിയ കളക്ഷന്‍ 11.8 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരൂപക പ്രശംസ ഏറെ നേടാന്‍ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് സാധിച്ചു. 19 വർഷങ്ങൾക്ക് ശേഷം ശക്തമായ സ്‌ത്രീ വേഷത്തിൽ ശാന്തി കൃഷ്ണ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണിത്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ച് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

താരരാജാക്കന്മാരുടെ സിനിമകളായിരുന്നു ഇത്തവണത്തെ ഓണത്തിന് ബോക്സോഫീസില്‍ മത്സരിക്കാന്‍. മോഹൻലാലിന്‍റെ വെളിപാടിന്‍റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, പൃഥ്വിരാജ് നായകനായ ആദം ജോആന്‍ എന്നീ സിനിമകൾക്ക് ഒപ്പമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസ് ചെയ്തത്.

വെളിപാടിന്റെ പുസ്തകം 11 ദിവസം കൊണ്ട് 15 കോടിയിലധികം കലക്ഷന്‍ നേടിയിരുന്നു. പുള്ളിക്കാരൻ സ്റ്റാറാ 10 ദിവസം കൊണ്ട് നേടിയത് 10 കോടിയോളമാണ്. മമ്മൂട്ടി ചിത്രത്തെക്കാൾ കളക്ഷന്റെ കാര്യത്തിൽ ഇപ്പൊ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മുന്നിട്ട് നിൽക്കുകയാണ്.

ലാൽ, അഹാന കൃഷ്ണ, ശ്രിന്ദ, സിജു വിൽസൺ, സൈജു കുറുപ്പ്, ഷറഫുദ്ദീൻ, കൃഷ്ണ ശങ്കർ എന്നിവരാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ മറ്റു താരങ്ങൾ. നവാഗതനായ മുകേഷ് മുരളീധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

The post തകർപ്പൻ കലക്ഷനിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പത്ത് ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ നേടിയത്.. first appeared on Onlookersmedia.

The post തകർപ്പൻ കലക്ഷനിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പത്ത് ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ നേടിയത്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/njandukalude-naattil-oridavela-collection-10-days/feed/ 0 5581
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ https://onlookersmedia.com/latest-news/njandukalude-naattil-oridavela-outside-kerala-collection/ https://onlookersmedia.com/latest-news/njandukalude-naattil-oridavela-outside-kerala-collection/#respond Sun, 03 Sep 2017 09:01:45 +0000 http://onlookersmedia.com/?p=5260 നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കേരള ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു മുന്നേറുകയാണ്. കുടുംബ പ്രേക്ഷകരെ പൂര്‍ണ്ണമായും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തൃപ്തിപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നു. 3 ദിവസം കൊണ്ട് ഒരു കോടിയോളം കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് കലക്ഷന്‍ ലഭിക്കും എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ തിരക്ക് മാനിച്ചു കേരളത്തിന് പുറത്തുള്ള കൂടുതല്‍ സ്ക്രീനുകളിലേക്ക് സിനിമ […]

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ appeared first on Onlookersmedia.

]]>
നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കേരള ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു മുന്നേറുകയാണ്.

കുടുംബ പ്രേക്ഷകരെ പൂര്‍ണ്ണമായും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തൃപ്തിപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നു.

Njandukalude Naattil Oridavela, Njandukalude Naattil Oridavela collection report, nivin pauly, aiswarya lakshmi, shanthi krishna

3 ദിവസം കൊണ്ട് ഒരു കോടിയോളം കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് കലക്ഷന്‍ ലഭിക്കും എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ തിരക്ക് മാനിച്ചു കേരളത്തിന് പുറത്തുള്ള കൂടുതല്‍ സ്ക്രീനുകളിലേക്ക് സിനിമ അടുത്ത ദിവസങ്ങളില്‍ എത്തുമെന്ന് പ്രശസ്ത ബോക്സോഫീസ് ട്രാക്കര്‍ ആയ ശ്രീധര്‍ പിളൈ പറയുന്നു.

Njandukalude Naattil Oridavela, Njandukalude Naattil Oridavela collection report, nivin pauly, aiswarya lakshmi, shanthi krishna

പ്രേമം, സഖാവ് തുടങ്ങിയ ചിത്രങ്ങളില്‍ നിവിന്‍ പോളിയ്ക്ക് ഒപ്പം അഭിനയിച്ച അല്‍ത്താഫ് സലീം ആണ് ചിത്രം സംവിധാനം ചെയ്തത്. ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Njandukalude Naattil Oridavela, Njandukalude Naattil Oridavela collection report, nivin pauly, aiswarya lakshmi, shanthi krishna

പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയേറ്ററുകളിലേക്ക് എത്തിച്ചത് പ്രമുഖ ബാനറായ ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സും സ്റ്റുഡിയോ 11 റിലീസുമാണ്.

Njandukalude Naattil Oridavela, Njandukalude Naattil Oridavela collection report, nivin pauly, aiswarya lakshmi, shanthi krishna

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/njandukalude-naattil-oridavela-outside-kerala-collection/feed/ 0 5260
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു https://onlookersmedia.com/latest-news/4915/ https://onlookersmedia.com/latest-news/4915/#respond Sat, 02 Sep 2017 10:14:17 +0000 http://onlookersmedia.com/?p=5236 ഓണച്ചിത്രമായി എത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മികച്ച ഫാമിലി സപ്പോട്ടുമായി മുന്നേറുകയാണ്. നിവിന്‍ പോളി നായകനാകുന്ന ചിത്രം എല്ലാ പ്രായക്കാരെയും രസിപ്പിക്കുന്നു എന്നതാണ് തിയേറ്ററുകളിലെ ഹൌസ്ഫുള്‍ ബോര്‍ഡുകള്‍ തെളിയിക്കുന്നത്. ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം, സഖാവ് എന്നീ നിവിന്‍ പോളിയുടെ തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് പിന്നാലേ എത്തിയ ഈ ചിത്രവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുമെന്നാണ് കരുതുന്നത്. റിലീസ് ചെയ്ത തിയേറ്ററുകളില്‍ നിന്നുമെല്ലാം നല്ല പ്രതികരണമാണ് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഞണ്ടുകളുടെ […]

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു appeared first on Onlookersmedia.

]]>
ഓണച്ചിത്രമായി എത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മികച്ച ഫാമിലി സപ്പോട്ടുമായി മുന്നേറുകയാണ്. നിവിന്‍ പോളി നായകനാകുന്ന ചിത്രം എല്ലാ പ്രായക്കാരെയും രസിപ്പിക്കുന്നു എന്നതാണ് തിയേറ്ററുകളിലെ ഹൌസ്ഫുള്‍ ബോര്‍ഡുകള്‍ തെളിയിക്കുന്നത്.

ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം, സഖാവ് എന്നീ നിവിന്‍ പോളിയുടെ തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് പിന്നാലേ എത്തിയ ഈ ചിത്രവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുമെന്നാണ് കരുതുന്നത്.

റിലീസ് ചെയ്ത തിയേറ്ററുകളില്‍ നിന്നുമെല്ലാം നല്ല പ്രതികരണമാണ് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ലഭിക്കുന്നത്.

നിവിന്‍ പോളിയുടെയും ശാന്തി കൃഷ്ണയുടെയും പ്രകടനം ഏറെ പ്രശംസ നേടുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചു വരവ് ശാന്തി കൃഷ്ണ ഗംഭീരമാക്കിയിട്ടുണ്ട്. നിവിന്‍ പോളി പതിവ് പോലെ തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നു.

ലാല്‍, അഹാന കൃഷ്ണ, സൈജു കുറുപ്പ്, സൃന്ത, ദിലീഷ് പോത്തന്‍, സിജു വില്‍സണ്‍ തുടങ്ങിയ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാകുന്നത്.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4915/feed/ 0 5236
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ https://onlookersmedia.com/latest-news/4913/ https://onlookersmedia.com/latest-news/4913/#respond Sat, 02 Sep 2017 05:01:38 +0000 http://onlookersmedia.com/?p=5198 നിവിന്‍ പോളി നായകനായി എത്തിയ പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. പൂര്‍ണ്ണമായും കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖും എത്തിയിരിക്കുകയാണ്. “പ്രിയ അല്‍ത്താഫിന്, അഭിനന്ദനങ്ങള്‍. ‘ഞണ്ടുകളുടെ നാട്ടില്‍’ കണ്ടു. തുടക്കക്കാരന്റെ ഒരു പിഴവുകളുമില്ലാതെ കയ്യൊതുക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നു. പ്രമേയത്തിലും ,അതിന്റെ അവതരണത്തിലും, പാലിച്ചിരുന്ന പോസിറ്റീവ് സമീപനം. സിനിമയെ കൂടുതല്‍ ഹൃദ്യമാക്കിയിട്ടുണ്ട് നിവിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍” തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് […]

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ appeared first on Onlookersmedia.

]]>
നിവിന്‍ പോളി നായകനായി എത്തിയ പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. പൂര്‍ണ്ണമായും കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖും എത്തിയിരിക്കുകയാണ്.

“പ്രിയ അല്‍ത്താഫിന്, അഭിനന്ദനങ്ങള്‍. ‘ഞണ്ടുകളുടെ നാട്ടില്‍’ കണ്ടു. തുടക്കക്കാരന്റെ ഒരു പിഴവുകളുമില്ലാതെ കയ്യൊതുക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നു. പ്രമേയത്തിലും ,അതിന്റെ അവതരണത്തിലും, പാലിച്ചിരുന്ന പോസിറ്റീവ് സമീപനം. സിനിമയെ കൂടുതല്‍ ഹൃദ്യമാക്കിയിട്ടുണ്ട് നിവിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍” തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു വൈശാഖിന്റെ പ്രതികരണം.

സംവിധായകന്‍ അല്‍ത്താഫും ജോര്‍ജ്ജ് കോരയും ചേര്‍ന്നാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ തിരക്കഥ രചിച്ചത്. പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പഴയകാല നായിക ശാന്തി കൃഷ്ണ വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രവുമാണ് ഇത്.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ നായികയായി എത്തിയ അഹാന കൃഷ്ണ ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരി വേഷത്തില്‍ എത്തുന്നു. ലാല്‍, സൈജു കുറുപ്പ്, ശ്രീന്താ, ദിലീഷ് പോത്തന്‍ തുണ്ടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4913/feed/ 0 5198
കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള https://onlookersmedia.com/reviews/njandukalude-naattil-oridavela-review/ https://onlookersmedia.com/reviews/njandukalude-naattil-oridavela-review/#respond Fri, 01 Sep 2017 08:53:47 +0000 http://onlookersmedia.com/?p=5178 തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം നിവിൻ പോളി നായകനായി എത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഓണചിത്രമായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അൽത്താഫ് സലീം ആണ്. സന്തോഷമായി ജീവിച്ചിരുന്ന ചാക്കോ(ലാല്‍)യുടെയും ഷീല ചാക്കോ(ശാന്തി കൃഷ്ണ)യുടെയും ജീവിതത്തില്‍ ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുന്നു. അത് മക്കളോട് അവതരിപ്പിക്കാന്‍ ഷീലയും ചാക്കോയും തീരുമാനിക്കുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന മകന്‍ കുര്യന്‍ ചാക്കോ (നിവിന്‍ പോളി)യെയും ഈ കാര്യത്തിനായി അവര്‍ നാട്ടിലേക്കു വിളിച്ച് വരുത്തുന്നു. കല്യാണം കഴിപ്പിക്കാനായാണ് […]

The post കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള first appeared on Onlookersmedia.

The post കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള appeared first on Onlookersmedia.

]]>
തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം നിവിൻ പോളി നായകനായി എത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഓണചിത്രമായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അൽത്താഫ് സലീം ആണ്.

സന്തോഷമായി ജീവിച്ചിരുന്ന ചാക്കോ(ലാല്‍)യുടെയും ഷീല ചാക്കോ(ശാന്തി കൃഷ്ണ)യുടെയും ജീവിതത്തില്‍ ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുന്നു. അത് മക്കളോട് അവതരിപ്പിക്കാന്‍ ഷീലയും ചാക്കോയും തീരുമാനിക്കുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന മകന്‍ കുര്യന്‍ ചാക്കോ (നിവിന്‍ പോളി)യെയും ഈ കാര്യത്തിനായി അവര്‍ നാട്ടിലേക്കു വിളിച്ച് വരുത്തുന്നു. കല്യാണം കഴിപ്പിക്കാനായാണ് തന്നെ വിളിച്ച് വരുത്തിയത് എന്ന്‍ പ്രതീക്ഷിച്ചു വന്ന കുര്യനെ കാത്ത് ഒരു സുഖകരമല്ലാത്ത വാര്‍ത്തയുണ്ടായിരുന്നു. ആ പ്രശ്നം ആ കുടുംബം എങ്ങനെ തരണം ചെയ്യും എന്നതാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെ കുറിച്ച് പറയുമ്പോള്‍  എടുത്തു പറയേണ്ടത് ശാന്തി കൃഷ്ണയുടെ പ്രകടനമാണ്. ഷീല ചാക്കോ എന്ന കഥാപാത്രത്തിന്‍റെ എല്ലാ ഇമോഷനുകളും കൃത്യമായി അവതരിപ്പിക്കാന്‍ ശാന്തി കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശാന്തി കൃഷ്ണയുടെ തിരിച്ചു വരവ് ഗംഭീരമായി എന്ന്‍ തന്നെ പറയാം.

കുര്യന്‍ ചാക്കോയായി നിവിന്‍ പോളി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ലാല്‍, ആഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ റോളുകള്‍ നന്നായി തന്നെ കൈകാര്യം ചെയ്തു.

ആവശ്യമായ പലയിടങ്ങളിലും വൈകാരിക മുഹൂര്‍ത്തങ്ങളുടെ കുറവും ചിത്രത്തിന്‍റെ ദൈര്‍ഘ്യവും പലയിടത്തും വില്ലനാകുന്നുണ്ടെങ്കിലും ഇത്തരം പാളിച്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ സിനിമ ഒരുക്കാന്‍ അല്‍ത്താഫിന് സാധിച്ചിട്ടുണ്ട്.

സിനിമയുടെ ടെക്നിക്കല്‍ സൈഡ് എടുത്തു പറയേണ്ടതാണ്. മുകേഷ് മുരളീധരന്‍റെ ക്യാമറയും ജസ്റ്റിന്‍ വര്‍ഗീസിന്‍റെ സംഗീതവും സിനിമയുടെ മൂഡ് നില നിര്‍ത്താന്‍ സഹായിക്കുന്നതാണ്.

ഒരു കുടുംബത്തെ രോഗങ്ങളും പ്രശ്നങ്ങളും എങ്ങനെ ബാധികും എന്നും തളരാതെ ഇതിനെതിരെ എങ്ങനെ പോരാടണമെന്നുമാണ് ഈ സിനിമ പറയുന്നത്.

ഈ ഓണക്കാലത്ത് കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയായിരിക്കും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.

The post കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള first appeared on Onlookersmedia.

The post കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/njandukalude-naattil-oridavela-review/feed/ 0 5178
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് മികച്ച റിപ്പോര്‍ട്ട് https://onlookersmedia.com/latest-news/njandukalude-nattil-oridavela-preview-reports/ https://onlookersmedia.com/latest-news/njandukalude-nattil-oridavela-preview-reports/#respond Thu, 31 Aug 2017 12:37:07 +0000 http://onlookersmedia.com/?p=5127 നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. കേരളമൊട്ടാകെ 100ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവാഗതനായ അല്‍ത്താഫ് സലീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസിങ്ങിന് മുന്നേ മികച്ച അഭിപ്രായമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ലഭിക്കുന്നത്. പ്രശസ്ഥ ബോക്സോഫീസ് ട്രാക്കറും നിരൂപകനുമായ ശ്രീധര്‍ പിളൈ ചിത്രത്തിന്‍റെ പ്രിവ്യൂ കണ്ടതിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഹൃദയത്തെ സ്പര്‍ശിക്കുന്ന കുടുംബ ചിത്രമാണ്, നിവിന്‍ പോളിയുടെയും […]

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് മികച്ച റിപ്പോര്‍ട്ട് first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് മികച്ച റിപ്പോര്‍ട്ട് appeared first on Onlookersmedia.

]]>
നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. കേരളമൊട്ടാകെ 100ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവാഗതനായ അല്‍ത്താഫ് സലീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റിലീസിങ്ങിന് മുന്നേ മികച്ച അഭിപ്രായമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ലഭിക്കുന്നത്. പ്രശസ്ഥ ബോക്സോഫീസ് ട്രാക്കറും നിരൂപകനുമായ ശ്രീധര്‍ പിളൈ ചിത്രത്തിന്‍റെ പ്രിവ്യൂ കണ്ടതിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഹൃദയത്തെ സ്പര്‍ശിക്കുന്ന കുടുംബ ചിത്രമാണ്, നിവിന്‍ പോളിയുടെയും ശാന്തി കൃഷ്ണയുടെയും പ്രകടനവും മികച്ചതായി എന്നും ശ്രീധര്‍ പിളൈ പറയുന്നു.

ഈ വര്‍ഷത്തെ ഓണ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയാകുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ആഹാന കൃഷ്ണ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുന്നു.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് മികച്ച റിപ്പോര്‍ട്ട് first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് മികച്ച റിപ്പോര്‍ട്ട് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/njandukalude-nattil-oridavela-preview-reports/feed/ 0 5127