njandukalude naatil oru edevela - Onlookersmedia https://onlookersmedia.com/tag/njandukalude-naatil-oru-edevela/ First Entertainment website in Malayalam Wed, 23 Aug 2017 05:33:15 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 njandukalude naatil oru edevela - Onlookersmedia https://onlookersmedia.com/tag/njandukalude-naatil-oru-edevela/ 32 32 54783289 ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… https://onlookersmedia.com/latest-news/onam-boxoffice-films/ https://onlookersmedia.com/latest-news/onam-boxoffice-films/#respond Wed, 23 Aug 2017 05:33:15 +0000 http://onlookersmedia.com/?p=4799 ഈ ഓണത്തിന് മലയാള സിനിമയിൽ റിലീസുകളുടെ ഉത്സവം ഒരുങ്ങുകയാണ്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഉൾപ്പെടെ ഏഴു പ്രമുഖ ചിത്രങ്ങൾ ആണ് ഈ ഓണക്കാലത്തു പ്രദർശനത്തിന് തയ്യാറായി നിൽക്കുന്നത്. താരങ്ങൾ കൂടുതൽ പേരും ഈ ഓണത്തിന് ടെലിവിഷനിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതോടെ ഓണക്കാലത്തും തിയേറ്ററിൽ തിരക്കേറും എന്നുറപ്പാണ്. എല്ലാവരുടെയും ചിത്രങ്ങൾക്ക് വമ്പൻ പ്രതീക്ഷ ഉള്ളത് കൊണ്ട് ഏതൊക്കെ ചിത്രങ്ങൾ കാണും എന്ന കാര്യത്തിൽ പ്രേക്ഷകരുടെ ഇടയിലും ചെറിയൊരു ആശയ കുഴപ്പം ഉണ്ടെന്നു പറയാം. എല്ലാത്തരം പ്രേക്ഷകരെയും […]

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… first appeared on Onlookersmedia.

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… appeared first on Onlookersmedia.

]]>
ഈ ഓണത്തിന് മലയാള സിനിമയിൽ റിലീസുകളുടെ ഉത്സവം ഒരുങ്ങുകയാണ്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഉൾപ്പെടെ ഏഴു പ്രമുഖ ചിത്രങ്ങൾ ആണ് ഈ ഓണക്കാലത്തു പ്രദർശനത്തിന് തയ്യാറായി നിൽക്കുന്നത്.

താരങ്ങൾ കൂടുതൽ പേരും ഈ ഓണത്തിന് ടെലിവിഷനിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതോടെ ഓണക്കാലത്തും തിയേറ്ററിൽ തിരക്കേറും എന്നുറപ്പാണ്. എല്ലാവരുടെയും ചിത്രങ്ങൾക്ക് വമ്പൻ പ്രതീക്ഷ ഉള്ളത് കൊണ്ട് ഏതൊക്കെ ചിത്രങ്ങൾ കാണും എന്ന കാര്യത്തിൽ പ്രേക്ഷകരുടെ ഇടയിലും ചെറിയൊരു ആശയ കുഴപ്പം ഉണ്ടെന്നു പറയാം.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്ത ചിത്രങ്ങൾ ആയിരിക്കും ഈ വർഷം എത്തുക എന്നത് ഉറപ്പാണ്. കാരണം ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

മലയാളത്തിന്റെ സൂപ്പർ മെഗാ സ്റ്റാർ മോഹൻലാൽ നായകനായി എത്തുന്ന വെളിപാടിന്റെ പുസ്തകം ആണ് ആദ്യത്തെ ഓണം റിലീസ്. ലാൽ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഓണ ചിത്രങ്ങൾക്കിടയിലെ ഏറ്റവും വലിയ റിലീസും ഈ മോഹൻലാൽ ചിത്രമായിരിക്കും. ഓഗസ്റ്റ് 31 നു ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക.

അന്ന് തന്നെ പ്രദർശനത്തിന് എത്തും എന്ന് കരുതപ്പെടുന്ന മറ്റൊരു ചിത്രമാണ് പ്രിത്വി രാജ് നായകനായ ആദം ജോൺ . ജിനു എബ്രഹാം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ഫാമിലി ത്രില്ലറിൽ നരെയ്ൻ, ഭാവന, മിഷ്‌ടി ചക്രവർത്തി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സെപ്തംബര് ഒന്നിനും രണ്ടു ചിത്രങ്ങൾ എത്തുന്നുണ്ട്. മമ്മൂട്ടി- ശ്യാം ധർ ടീമിന്റെ പുള്ളിക്കാരൻ സ്റ്റാറാ എന്ന കുടുംബ ചിത്രവും അതുപോലെ നിവിൻ പോളി- അൽത്താഫ് സലിം ടീമിന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും ആണവ. രണ്ടു ചിത്രങ്ങളും കുടുംബ പ്രേക്ഷകരെ ഉന്നം വെച്ചാണ് ഇറക്കുന്നത്.


പിന്നീട് വരുന്ന ഒരു പ്രമുഖ റിലീസ് ആണ് നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ. ദുൽകർ സൽമാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

ജയറാം നായകനായി എത്തുന്ന , സമുദ്രക്കനി സംവിധാനം ചെയ്ത ആകാശ മിട്ടായി ആണ് മറ്റൊരു ഓണ ചിത്രം. സമുദ്രക്കനി തന്നെ സംവിധാനം ചെയ്ത അപ്പ എന്ന തമിഴ് ചിത്രത്തിന്റെ മലയാളം റീമേക് ആണ് ഈ ചിത്രം.

നീരജ് മാധവ് തിരക്കഥയൊരുക്കിയ ലവ കുശ എന്ന ചിത്രവും ഈ ഓണത്തിനെത്തും. ബിജു മേനോൻ, നീരജ് മാധവ്, അജു വർഗീസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… first appeared on Onlookersmedia.

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/onam-boxoffice-films/feed/ 0 4799
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച്‌ നിവിൻ പോളി https://onlookersmedia.com/latest-news/njandukalude-nattil-oru-edavela-nivin-pauly-character/ https://onlookersmedia.com/latest-news/njandukalude-nattil-oru-edavela-nivin-pauly-character/#respond Mon, 07 Aug 2017 16:36:01 +0000 http://onlookersmedia.com/?p=4406 യുവതാരം നിവിൻ പോളിയുടെ അടുത്തതായി ഇറങ്ങാൻ പോവുന്നത് ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന ചിത്രമാണ്. നാവാഗതനായ അൽതാഫ്സലാം ആണ്ചിത്രത്തിന്റെ സംവിധായകൻ . പ്രേമം,സഖാവ് എന്നി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് . ഈ അടുത്താണ് ചിത്രത്തിന്റെ കഥാപാത്രത്തെ കുറിച്ച നിവിൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത് കുരിയൻ ചാക്കോ എന്ന ടൈറ്റിൽ റോളിൽ ആയിരിക്കും നിവിൻ വരുക . പ്രണയ നായകനായും തമാശക്കാരനായും പകൽക്കിനാവ് കാണുകയും, ഇത്രെയും പെട്ടന്ന് വിവാഹിതനാകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരനുമൊക്കെ ആയിട്ടാണ് നിവിൻ പോളിയെ ഈ […]

The post ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച്‌ നിവിൻ പോളി first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച്‌ നിവിൻ പോളി appeared first on Onlookersmedia.

]]>
യുവതാരം നിവിൻ പോളിയുടെ അടുത്തതായി ഇറങ്ങാൻ പോവുന്നത് ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന ചിത്രമാണ്. നാവാഗതനായ അൽതാഫ്സലാം ആണ്ചിത്രത്തിന്റെ സംവിധായകൻ . പ്രേമം,സഖാവ് എന്നി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് .

ഈ അടുത്താണ് ചിത്രത്തിന്റെ കഥാപാത്രത്തെ കുറിച്ച നിവിൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത് കുരിയൻ ചാക്കോ എന്ന ടൈറ്റിൽ റോളിൽ ആയിരിക്കും നിവിൻ വരുക .

പ്രണയ നായകനായും തമാശക്കാരനായും പകൽക്കിനാവ് കാണുകയും, ഇത്രെയും പെട്ടന്ന് വിവാഹിതനാകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരനുമൊക്കെ ആയിട്ടാണ് നിവിൻ പോളിയെ ഈ ചിത്രത്തിൽ കാണാൻ സാധിക്കുക.

This is me as Kurian Chacko who is fun-loving & a day-dreamer. Kurian is someone who wants to desperately get married. This is a character that is close to my heart. Watch out for the suave Kurian this Onam in Njandukalude Naattil Oridavela 🙂

താരങ്ങളായി ലാൽ ,ശാന്തി കൃഷ്ണ ,സിജു വിൽ‌സൺ ,സൃന്ദ അർഹാൻ ,അഹാന കൃഷ്ണൻ എന്നിവരും ഉണ്ട് ചിത്രത്തിൽ .

തികച്ചും ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ തന്നെ ആവും ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന് പ്രതീക്ഷിക്കുന്നു .ഈ ഓണത്തിനാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള തീയേറ്ററിൽ എത്തുക, നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

The post ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച്‌ നിവിൻ പോളി first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച്‌ നിവിൻ പോളി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/njandukalude-nattil-oru-edavela-nivin-pauly-character/feed/ 0 4406