nivin pauly - Onlookersmedia http://onlookersmedia.com/tag/nivin-pauly/ First Entertainment website in Malayalam Wed, 10 Sep 2025 18:49:01 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 nivin pauly - Onlookersmedia http://onlookersmedia.com/tag/nivin-pauly/ 32 32 54783289 ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ് https://onlookersmedia.com/quick-reads/vala-to-be-distributed-in-tamilnadu-by-ags-cinemas/ https://onlookersmedia.com/quick-reads/vala-to-be-distributed-in-tamilnadu-by-ags-cinemas/#respond Wed, 10 Sep 2025 18:48:59 +0000 https://onlookersmedia.com/?p=52880 ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’ യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ് സിനിമാസ്. സെപ്റ്റംബർ 19ന് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട’, ‘പുഴു’ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും നിർണ്ണായക വേഷം ചെയ്യുന്നു. ഫെയർബെ ഫിലിംസാണ് […]

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ് first appeared on Onlookersmedia.

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ് appeared first on Onlookersmedia.

]]>
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’ യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ് സിനിമാസ്. സെപ്റ്റംബർ 19ന് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട’, ‘പുഴു’ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും നിർണ്ണായക വേഷം ചെയ്യുന്നു. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ചിത്രത്തിൻ്റെ ടീസർ ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ് first appeared on Onlookersmedia.

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/vala-to-be-distributed-in-tamilnadu-by-ags-cinemas/feed/ 0 52880
കിഷ്കിന്ധാ കാണ്ഡം മണിച്ചിത്രത്താഴ് പോലെ; ശ്രദ്ധ നേടി ഫാസിലിന്റെ വാക്കുകൾ https://onlookersmedia.com/latest-news/fazil-compared-kishkindha-kaandams-screenplay-to-that-of-manichithrathazhu-reveals-dinjith-ayyathan/ https://onlookersmedia.com/latest-news/fazil-compared-kishkindha-kaandams-screenplay-to-that-of-manichithrathazhu-reveals-dinjith-ayyathan/#respond Sat, 14 Sep 2024 10:49:53 +0000 https://onlookersmedia.com/?p=50596 ആസിഫ് അലി, വിജയ രാഘവൻ, അപർണ്ണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത കിഷ്കിന്ധാ കാണ്ഡം എന്ന മലയാള ചിത്രം നേടുന്നത് അഭൂതപൂർവമായ പ്രേക്ഷക- നിരൂപക പ്രതികരണമാണ്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി തന്നെ കിഷ്കിന്ധാ കാണ്ഡം സ്ഥാനം പിടിച്ചു കഴിഞ്ഞു. ആസിഫ് അലി, വിജയ രാഘവൻ എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതുപോലെ തന്നെ, ദിൻജിത് അയ്യത്താൻ ഒരുക്കിയ ഈ ചിത്രത്തിന്റെ നട്ടെല്ലായി നിൽക്കുന്നത്, ബാഹുൽ രമേശ് ഒരുക്കിയ തിരക്കഥയാണ്. ചിത്രീകരണത്തിന് മുൻപ് തന്നെ […]

The post കിഷ്കിന്ധാ കാണ്ഡം മണിച്ചിത്രത്താഴ് പോലെ; ശ്രദ്ധ നേടി ഫാസിലിന്റെ വാക്കുകൾ first appeared on Onlookersmedia.

The post കിഷ്കിന്ധാ കാണ്ഡം മണിച്ചിത്രത്താഴ് പോലെ; ശ്രദ്ധ നേടി ഫാസിലിന്റെ വാക്കുകൾ appeared first on Onlookersmedia.

]]>
ആസിഫ് അലി, വിജയ രാഘവൻ, അപർണ്ണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത കിഷ്കിന്ധാ കാണ്ഡം എന്ന മലയാള ചിത്രം നേടുന്നത് അഭൂതപൂർവമായ പ്രേക്ഷക- നിരൂപക പ്രതികരണമാണ്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി തന്നെ കിഷ്കിന്ധാ കാണ്ഡം സ്ഥാനം പിടിച്ചു കഴിഞ്ഞു. ആസിഫ് അലി, വിജയ രാഘവൻ എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതുപോലെ തന്നെ, ദിൻജിത് അയ്യത്താൻ ഒരുക്കിയ ഈ ചിത്രത്തിന്റെ നട്ടെല്ലായി നിൽക്കുന്നത്, ബാഹുൽ രമേശ് ഒരുക്കിയ തിരക്കഥയാണ്.

ചിത്രീകരണത്തിന് മുൻപ് തന്നെ ഇതിന്റെ തിരക്കഥ പൂർണ്ണമായി വായിച്ച പ്രശസ്ത സംവിധായകൻ ഫാസിൽ പറഞ്ഞത്, മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രത്തിന്റേത് പോലെ സങ്കീർണ്ണമാണ് കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ എന്നാണ്. സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം ഫാസില്‍ പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അപ്പുപിള്ളയുടെ കഥാപാത്രം ചെയ്യേണ്ടത് ഏറ്റവും മികച്ച ഒരു നടനായിരിക്കണം എന്നതാണ്. പണ്ടെല്ലാം തിലകനെപ്പോലെ ശക്തരായ നടന്മാരുണ്ടായിരുന്നു എന്നും, ഇപ്പോൾ അങ്ങനെ ഉള്ളവർ കുറവായത് കൊണ്ട് തന്നെ ആ കഥാപാത്രം ചെയ്യുന്ന നടനെ സൂക്ഷിച്ചു തിരഞ്ഞെടുക്കണമെന്നും ഫാസിൽ പറഞ്ഞതായി സംവിധായകൻ ദിൻജിത് അയ്യത്താൻ ദി ക്യൂ സ്റ്റുഡിയോക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി.

ആ കഥാപാത്രത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന അദ്ദേഹത്തിന്റെ നിർദേശം പരിഗണിച്ച്, ആ കഥാപാത്രത്തിന്റെ സ്ഥാനത്ത് നടത്താനിരുന്ന പരീക്ഷണം തങ്ങൾ വേണ്ടെന്നു വെച്ചെന്നും അദ്ദേഹം പറയുന്നു. മണിച്ചിത്രത്താഴ് പോലെ അത്രയും സങ്കീര്‍ണ്ണമായ ഒരു കഥ പറയുന്നത് കൊണ്ട്, കൃത്യമായി ചിത്രീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാളിപ്പോകുമെന്നും അതിന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നും അദ്ദേഹം പറഞ്ഞ കാര്യവും ദിൻജിത് കൂട്ടിച്ചേർത്തു.

The post കിഷ്കിന്ധാ കാണ്ഡം മണിച്ചിത്രത്താഴ് പോലെ; ശ്രദ്ധ നേടി ഫാസിലിന്റെ വാക്കുകൾ first appeared on Onlookersmedia.

The post കിഷ്കിന്ധാ കാണ്ഡം മണിച്ചിത്രത്താഴ് പോലെ; ശ്രദ്ധ നേടി ഫാസിലിന്റെ വാക്കുകൾ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/fazil-compared-kishkindha-kaandams-screenplay-to-that-of-manichithrathazhu-reveals-dinjith-ayyathan/feed/ 0 50596
തലയുയർത്തി നേര്, തലയെടുപ്പോടെ രാഗം; 17 ദിവസം കൊണ്ട് വിറ്റ ടിക്കറ്റുകൾ അരലക്ഷം https://onlookersmedia.com/latest-news/mohanlals-neru-ticket-sales-in-thrissur-ragam-theater-crossed-50000-in-just-17-days/ https://onlookersmedia.com/latest-news/mohanlals-neru-ticket-sales-in-thrissur-ragam-theater-crossed-50000-in-just-17-days/#respond Mon, 08 Jan 2024 07:42:58 +0000 https://onlookersmedia.com/?p=49384 മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി ആഗോള തലത്തിൽ 100 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്. ഇതിനോടകം 81 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം 45 കോടിയിലേക്ക് കുതിക്കുകയാണ്. അതിൽ തന്നെ കേരളത്തിൽ ഈ ചിത്രത്തിന്റെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ തീയേറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്, കേരളത്തിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ തീയേറ്ററുകളിലൊന്നായ തൃശൂർ രാഗം തീയേറ്റർ. ഏറ്റവും […]

The post തലയുയർത്തി നേര്, തലയെടുപ്പോടെ രാഗം; 17 ദിവസം കൊണ്ട് വിറ്റ ടിക്കറ്റുകൾ അരലക്ഷം first appeared on Onlookersmedia.

The post തലയുയർത്തി നേര്, തലയെടുപ്പോടെ രാഗം; 17 ദിവസം കൊണ്ട് വിറ്റ ടിക്കറ്റുകൾ അരലക്ഷം appeared first on Onlookersmedia.

]]>
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി ആഗോള തലത്തിൽ 100 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്. ഇതിനോടകം 81 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം 45 കോടിയിലേക്ക് കുതിക്കുകയാണ്. അതിൽ തന്നെ കേരളത്തിൽ ഈ ചിത്രത്തിന്റെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ തീയേറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്, കേരളത്തിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ തീയേറ്ററുകളിലൊന്നായ തൃശൂർ രാഗം തീയേറ്റർ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നേര് റിലീസ് ചെയ്ത് ആദ്യ പതിനേഴ് ദിവസം കൊണ്ട് തൃശൂർ രാഗത്തിൽ നിന്ന് മാത്രം അര ലക്ഷം ടിക്കറ്റുകൾക്ക് മുകളിലാണ് ഈ ചിത്രത്തിന്റേതായി വിറ്റു പോയത്. ആദ്യ പതിനേഴ് ദിവസം കൊണ്ട് 52 ലക്ഷത്തിലധികമാണ് ഈ ചിത്രത്തിന്റെ രാഗത്തിലെ മാത്രം ഗ്രോസ്.

മൾട്ടിപ്ളെക്സ് സ്ക്രീനുകൾ സിനിമാ വ്യവസായം ഭരിക്കുന്ന കാലത്തും രാഗം പോലെയൊരു സിംഗിൾ സ്ക്രീനിലേക്ക് ആളുകൾ ഒഴുകിയെത്തുന്ന കാഴ്ചയും നേരിലൂടെ നമ്മുക്ക് കാണാൻ സാധിക്കുന്നുണ്ട്. മോഹൻലാൽ ചിത്രങ്ങൾക്ക് എന്നും വമ്പൻ സ്വീകരണം ലഭിക്കുന്ന തൃശൂരിൽ, മോഹൻലാൽ ചിത്രവും രാഗം തീയേറ്ററും പ്രേക്ഷകർക്ക് ഒഴിവാക്കാനാവാത്ത ഒരു ഗംഭീര കോമ്പിനേഷൻ തന്നെയാണെന്ന് തൃശ്ശൂർ നിവാസികളും സാക്ഷ്യപ്പെടുത്തുന്നു. നേരിന്റെ ടിക്കറ്റ് വിറ്റു പോയ കണക്കിൽ രാഗത്തിന് പിന്നിൽ നിൽക്കുന്നത് എറണാകുളം കവിത എന്ന സിംഗിൾ സ്ക്രീനും തിരുവനന്തപുരം ഏരീസ് പ്ലെക്സുമാണ്. ഏതായാലും കേരളത്തിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ആശീർവാദ് സിനിമാസ് നിർമ്മിച്ച നേര് എന്ന ഈ ഇമോഷണൽ കോർട്ട് റൂം ഡ്രാമ.

The post തലയുയർത്തി നേര്, തലയെടുപ്പോടെ രാഗം; 17 ദിവസം കൊണ്ട് വിറ്റ ടിക്കറ്റുകൾ അരലക്ഷം first appeared on Onlookersmedia.

The post തലയുയർത്തി നേര്, തലയെടുപ്പോടെ രാഗം; 17 ദിവസം കൊണ്ട് വിറ്റ ടിക്കറ്റുകൾ അരലക്ഷം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlals-neru-ticket-sales-in-thrissur-ragam-theater-crossed-50000-in-just-17-days/feed/ 0 49384
നിങ്ങൾ കണ്ട ഗോൾഡ് എൻ്റെ ഗോൾഡല്ല, അത് പൃഥ്വിരാജ്- ലിസ്റ്റിൻ ടീമിന്റെ ഗോൾഡ്; വെളിപ്പെടുത്തലുമായി അൽഫോൺസ് പുത്രൻ https://onlookersmedia.com/latest-news/alphonse-puthrens-words-on-prithviraj-starrer-gold-movie-getting-the-attention-of-social-media/ https://onlookersmedia.com/latest-news/alphonse-puthrens-words-on-prithviraj-starrer-gold-movie-getting-the-attention-of-social-media/#respond Mon, 20 Nov 2023 06:37:57 +0000 https://onlookersmedia.com/?p=49059 മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ അൽഫോൺസ് പുത്രൻ ഈ അടുത്തിടെയാണ് താൻ തീയേറ്ററിന് വേണ്ടി സിനിമ സംവിധാനം ചെയ്യുന്നത് അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചത്. ആരോഗ്യ കാരണങ്ങൾ കൊണ്ടാണ് തീയേറ്റർ ഫിലിം കരിയറിന് അവസാനം കുറിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഹൃസ്വ ചിത്രങ്ങൾ, ഒടിടി ചിത്രങ്ങൾ, മ്യൂസിക് വീഡിയോ എന്നിവ ചെയ്യുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരം, പ്രേമം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച അൽഫോൺസ് പുത്രന്റെ അവസാന റിലീസ് ആയിരുന്നു […]

The post നിങ്ങൾ കണ്ട ഗോൾഡ് എൻ്റെ ഗോൾഡല്ല, അത് പൃഥ്വിരാജ്- ലിസ്റ്റിൻ ടീമിന്റെ ഗോൾഡ്; വെളിപ്പെടുത്തലുമായി അൽഫോൺസ് പുത്രൻ first appeared on Onlookersmedia.

The post നിങ്ങൾ കണ്ട ഗോൾഡ് എൻ്റെ ഗോൾഡല്ല, അത് പൃഥ്വിരാജ്- ലിസ്റ്റിൻ ടീമിന്റെ ഗോൾഡ്; വെളിപ്പെടുത്തലുമായി അൽഫോൺസ് പുത്രൻ appeared first on Onlookersmedia.

]]>
മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ അൽഫോൺസ് പുത്രൻ ഈ അടുത്തിടെയാണ് താൻ തീയേറ്ററിന് വേണ്ടി സിനിമ സംവിധാനം ചെയ്യുന്നത് അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചത്. ആരോഗ്യ കാരണങ്ങൾ കൊണ്ടാണ് തീയേറ്റർ ഫിലിം കരിയറിന് അവസാനം കുറിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഹൃസ്വ ചിത്രങ്ങൾ, ഒടിടി ചിത്രങ്ങൾ, മ്യൂസിക് വീഡിയോ എന്നിവ ചെയ്യുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരം, പ്രേമം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച അൽഫോൺസ് പുത്രന്റെ അവസാന റിലീസ് ആയിരുന്നു പൃഥ്വിരാജ് സുകുമാരൻ നായകനായ ഗോൾഡ്. വലിയ പരാജയമായ ഗോൾഡ് ഏറെ വിമർശനങ്ങളും നേരിട്ടു. അതിന്റെ പേരിൽ അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും പലപ്പോഴായി വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയമായിട്ടുണ്ട്. ഇപ്പോഴിതാ ഗോൾഡിനെ കുറിച്ച് അദ്ദേഹം പറഞ്ഞ പുതിയ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഇൻസ്റ്റഗ്രാമിൽ താൻ പങ്കുവെച്ച ഒരു ചിത്രത്തിനു താഴെ വന്ന ആരാധകൻ്റെ ചോദ്യത്തിനാണ് അൽഫോൺസ് പുത്രൻ മറുപടി കൊടുത്തത്. പ്രേമത്തിന്‍റെ ഡിലീറ്റഡ് സീന്‍ റിലീസ് ചെയ്യുമോ എന്നായിരുന്നു ആരാധകൻ അൽഫോൺസ് പുത്രനോട് ചോദിച്ചത്.താൻ എഴുതിയ ജോര്‍ജ് എന്ന കഥാപാത്രവുമായി യോജിക്കാത്ത രംഗങ്ങളാണ് പ്രേമത്തില്‍ നിന്ന് ഒഴിവാക്കിയത് എന്നും ജോര്‍ജ് തിരക്കഥയുമായി യോജിക്കുമായിരുന്നില്ലെങ്കിലും മലരും തിരക്കഥയുമായി യോജിക്കുമായിരുന്നില്ല എന്നും അൽഫോൺസ് പുത്രൻ പറയുന്നു. അതിനാല്‍ ഈ ചോദ്യം തന്നോട് വീണ്ടും ചോദിക്കരുത് എന്നും അദ്ദേഹം പറയുന്നു. പിന്നീടാണ് ഗോൾഡിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വന്നത്.

നിങ്ങള്‍ കണ്ട ഗോള്‍ഡ് തന്റെ ഗോള്‍ഡ് അല്ല എന്നും കൊവിഡ് കാലത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്‍റെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും സംരംഭത്തില്‍ താൻ തന്റെ ലോഗോ വെക്കുക മാത്രമാണ് ചെയ്തത് എന്നും അൽഫോൺസ് പുത്രൻ വെളിപ്പെടുത്തുന്നു. കൈതപ്രം സാര്‍ എഴുതി, വിജയ് യേശുദാസും ശ്വേത മോഹനും പാടിയ ഗാനം തനിക്ക് ചിത്രീകരിക്കാന്‍ സാധിച്ചില്ലെന്നും ആ പാട്ട് തനിക് ഭയങ്കര ഇഷ്ടമായിരുന്നു എന്നും അൽഫോൺസ് പുത്രൻ പറയുന്നു. ആ പാട്ടിന്‍റെ ചിത്രീകരണത്തിനായി എല്ലാ അഭിനേതാക്കളോടും രണ്ട് ദിവസത്തെ ഡേറ്റ് മാറ്റിവെക്കാന്‍ താൻ പറഞ്ഞെങ്കിലും അത് സംഭവിച്ചില്ലെന്നും, അതുപോലെ തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള സന്നാഹങ്ങളും സൗകര്യങ്ങളുമൊന്നും ഗോൾഡിന്റെ ചിത്രീകരണ സമയത്ത് തനിക്ക് ലഭിച്ചില്ല എന്ന് അൽഫോൺസ് പുത്രൻ വിശദീകരിച്ചു. ആ സമയത്ത് തനിക്ക് ക്രോണിക് പാന്‍ക്രിയാറ്റൈറ്റസ് ഉണ്ടായിരുന്നതിനാല്‍ തിരക്കഥയും സംവിധാനവും കളറിംഗും എഡിറ്റിംഗും മാത്രമേ സ്വന്തമായി ചെയ്യാന്‍ സാധിച്ചുള്ളൂ എന്നും കുറിച്ച അൽഫോൺസ്, അതിനാല്‍ ഗോള്‍ഡ് മറന്നേക്കുക എന്നും പറഞ്ഞാണ് മറുപടി അവസാനിപ്പിച്ചത്.

The post നിങ്ങൾ കണ്ട ഗോൾഡ് എൻ്റെ ഗോൾഡല്ല, അത് പൃഥ്വിരാജ്- ലിസ്റ്റിൻ ടീമിന്റെ ഗോൾഡ്; വെളിപ്പെടുത്തലുമായി അൽഫോൺസ് പുത്രൻ first appeared on Onlookersmedia.

The post നിങ്ങൾ കണ്ട ഗോൾഡ് എൻ്റെ ഗോൾഡല്ല, അത് പൃഥ്വിരാജ്- ലിസ്റ്റിൻ ടീമിന്റെ ഗോൾഡ്; വെളിപ്പെടുത്തലുമായി അൽഫോൺസ് പുത്രൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/alphonse-puthrens-words-on-prithviraj-starrer-gold-movie-getting-the-attention-of-social-media/feed/ 0 49059
വിനീത് ശ്രീനിവാസന്റെ തിര 2 ഇൽ നായകനായി പൃഥ്വിരാജ്?: വരുന്നത് വെബ് സീരിസ് https://onlookersmedia.com/latest-news/vineeth-sreenivasans-thira-2-planned-with-prithviraj-sukumaran-reveals-writer-rakesh-mantodi/ https://onlookersmedia.com/latest-news/vineeth-sreenivasans-thira-2-planned-with-prithviraj-sukumaran-reveals-writer-rakesh-mantodi/#respond Sun, 19 Nov 2023 05:45:47 +0000 https://onlookersmedia.com/?p=49053 വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ, 2013 ഇൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ധ്യാൻ ശ്രീനിവാസൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തിര. ശോഭനയും പ്രധാന വേഷം ചെയ്ത ഈ ചിത്രം രചിച്ചത് രാകേഷ് മൻറ്റോടിയാണ്. റിലീസ് ചെയ്ത സമയത്ത് തീയേറ്ററുകളിൽ വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും, പിന്നീട് ടെലിവിഷനിലൂടെ ഈ ചിത്രം വലിയ ജനപ്രീതി നേടി. അന്ന് ഈ ചിത്രത്തിന് തിര 2 എന്ന പേരിൽ ഒരു രണ്ടാം ഭാഗവും പ്ലാൻ ചെയ്തിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് കൂടുതൽ […]

The post വിനീത് ശ്രീനിവാസന്റെ തിര 2 ഇൽ നായകനായി പൃഥ്വിരാജ്?: വരുന്നത് വെബ് സീരിസ് first appeared on Onlookersmedia.

The post വിനീത് ശ്രീനിവാസന്റെ തിര 2 ഇൽ നായകനായി പൃഥ്വിരാജ്?: വരുന്നത് വെബ് സീരിസ് appeared first on Onlookersmedia.

]]>
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ, 2013 ഇൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ധ്യാൻ ശ്രീനിവാസൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തിര. ശോഭനയും പ്രധാന വേഷം ചെയ്ത ഈ ചിത്രം രചിച്ചത് രാകേഷ് മൻറ്റോടിയാണ്. റിലീസ് ചെയ്ത സമയത്ത് തീയേറ്ററുകളിൽ വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും, പിന്നീട് ടെലിവിഷനിലൂടെ ഈ ചിത്രം വലിയ ജനപ്രീതി നേടി. അന്ന് ഈ ചിത്രത്തിന് തിര 2 എന്ന പേരിൽ ഒരു രണ്ടാം ഭാഗവും പ്ലാൻ ചെയ്തിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് ആ ചിത്രത്തിന്റെ രചയിതാവായ രാകേഷ്. ക്യൂ സ്‌റ്റുഡിയോക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. തിരക്ക് ഒരു രണ്ടാം ഭാഗവും മൂന്നാം ഭാഗവും ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നുവെന്നും പൃഥ്വിരാജ് സുകുമാരനെ വെച്ച് തിര രണ്ടാം ഭാഗത്തിന്റെ ഒരു ടീസർ ഇറക്കാനും ആലോചിച്ചിരുന്നുവെന്നും രാകേഷ് പറയുന്നു.

എന്നാൽ തിര തീയേറ്ററുകളിൽ പരാജയപ്പെട്ടതോടെയാണ് ആ ശ്രമം വേണ്ടെന്നു വെച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടും മൂന്നും ഭാഗങ്ങളിൽ എന്താണ് പറയാൻ പോകുന്നതെന്നുള്ള വ്യക്തമായ ധാരണ തങ്ങൾക്ക് ഉണ്ടായിരുന്നുവെന്നും, അത് കൊണ്ട് തന്നെ ഇനിയുള്ള കഥ ഒരു വെബ് സീരിസ് ആയി വന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ വിനീത് മറ്റ് തിരക്കുകളിൽ ആയത് കൊണ്ട് തന്നെ തിര എന്ന കഥ ആദ്യം മുതൽ വ്യത്യസ്ത സീസണുകളിലുള്ള വെബ് സീരിസ് ആയി ഉടനെ ഉണ്ടാകുമോയെന്ന് തനിക്ക് പറയാൻ സാധിക്കില്ല എന്നും അദ്ദേഹം വിശദീകരിച്ചു. തിരയുടെ ബാക്കി കഥ പറയണം എന്ന ആഗ്രഹം തങ്ങൾക്ക് രണ്ട് പേർക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബേസിൽ ജോസഫ് ഒരുക്കിയ ഗോദ എന്ന സൂപ്പർ ഹിറ്റ് ചിത്രവും രചിച്ച രാകേഷിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ, വരവ്, ഒരു ജാതി ജാതകം എന്നിവയാണ്.

The post വിനീത് ശ്രീനിവാസന്റെ തിര 2 ഇൽ നായകനായി പൃഥ്വിരാജ്?: വരുന്നത് വെബ് സീരിസ് first appeared on Onlookersmedia.

The post വിനീത് ശ്രീനിവാസന്റെ തിര 2 ഇൽ നായകനായി പൃഥ്വിരാജ്?: വരുന്നത് വെബ് സീരിസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vineeth-sreenivasans-thira-2-planned-with-prithviraj-sukumaran-reveals-writer-rakesh-mantodi/feed/ 0 49053
ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് https://onlookersmedia.com/latest-news/mammootty-and-mohanlal-became-the-everest-in-mollywood-because-of-their-strategy-in-film-selection-says-tovino-thomas/ https://onlookersmedia.com/latest-news/mammootty-and-mohanlal-became-the-everest-in-mollywood-because-of-their-strategy-in-film-selection-says-tovino-thomas/#respond Sun, 19 Nov 2023 04:55:15 +0000 https://onlookersmedia.com/?p=49047 മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഡോക്ടർ ബിജു ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ടോവിനോ തോമസ് നടത്തിയ മേക്കോവർ ഞെട്ടിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയിൽ ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി അദൃശ്യ ജാലകങ്ങൾ മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഒരു താരമായി നിൽക്കുമ്പോഴും ഇത്തരം അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ താൻ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ടോവിനോ തോമസ്. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം […]

The post ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് first appeared on Onlookersmedia.

The post ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് appeared first on Onlookersmedia.

]]>
മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഡോക്ടർ ബിജു ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ടോവിനോ തോമസ് നടത്തിയ മേക്കോവർ ഞെട്ടിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയിൽ ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി അദൃശ്യ ജാലകങ്ങൾ മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഒരു താരമായി നിൽക്കുമ്പോഴും ഇത്തരം അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ താൻ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ടോവിനോ തോമസ്. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. മോഹൻലാൽ, മമ്മൂട്ടി എന്നീ ഇതിഹാസങ്ങൾ അവരുടെ തുടക്കകാലത്ത് പിന്തുടർന്ന രീതി അങ്ങനെ തന്നെ കോപ്പി ചെയ്യുകയാണ് താനെന്നും, ഇത്രയും വിജയിച്ച രണ്ട് മഹാനടന്മാർ ഉദാഹരണമായി നമ്മുടെ മുന്നിലുള്ളപ്പോൾ അതിലും വലിയ റോൾ മോഡലുകൾ വേറെ ഇല്ലെന്നും ടോവിനോ പറയുന്നു.

സ്റ്റാർഡം മാത്രം നോക്കിയല്ല മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചിത്രങ്ങൾ ചെയ്തിരുന്നതെന്നും, കൊമേർഷ്യൽ ചിത്രങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും തമ്മിലുള്ള കൃത്യമായ ബാലൻസ് ആയിരുന്നു 1980 കളിലും 90 കളിലും അതിന് ശേഷവും അവർ ചെയ്തതെന്നും ടോവിനോ പറഞ്ഞു. ആ ബാലൻസ് അവർ പുലർത്തിയത് കൊണ്ടാണ് ഇന്നവർ ഒരു കാറ്റിലും വീഴാത്ത എവറസ്റ്റ് കൊടുമുടി പോലെ നിൽക്കുന്നതെന്നും ടോവിനോ വിശദീകരിക്കുന്നു. അല്ലെങ്കിൽ അവർ ബുർജ് ഖലീഫ പോലെ വലിയ താരങ്ങൾ മാത്രമായി നിൽക്കുമായിരുന്നു എന്നും ടോവിനോ പറഞ്ഞു. കരിയർ മുന്നോട്ടു കൊണ്ട് പോകുമ്പോൾ അവർ സ്വീകരിച്ച രീതി തന്നെയാണ് താനും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും ടോവിനോ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലടക്കം ശ്രദ്ധ നേടിയ ചിത്രമാണ് ടോവിനോയുടെ അദൃശ്യ ജാലകങ്ങൾ.

The post ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് first appeared on Onlookersmedia.

The post ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-and-mohanlal-became-the-everest-in-mollywood-because-of-their-strategy-in-film-selection-says-tovino-thomas/feed/ 0 49047
സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം https://onlookersmedia.com/reviews/shane-nigam-sunny-wayne-movie-vela-emerged-as-a-clean-crime-drama-the-review-is-here/ https://onlookersmedia.com/reviews/shane-nigam-sunny-wayne-movie-vela-emerged-as-a-clean-crime-drama-the-review-is-here/#respond Fri, 10 Nov 2023 20:01:22 +0000 https://onlookersmedia.com/?p=48965 മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ത്രില്ലർ ചിത്രങ്ങളെ എന്നും സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് മലയാളി സിനിമാ പ്രേക്ഷകർക്കുള്ളത്. അത്തരമൊരു അനുഭവം വാഗ്ദാനം ചെയ്ത് കൊണ്ട് റിലീസ് ചെയ്ത ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച വേല. യുവ താരങ്ങളായ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശിയാണ്. എം സജാസ് രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. […]

The post സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ത്രില്ലർ ചിത്രങ്ങളെ എന്നും സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് മലയാളി സിനിമാ പ്രേക്ഷകർക്കുള്ളത്. അത്തരമൊരു അനുഭവം വാഗ്ദാനം ചെയ്ത് കൊണ്ട് റിലീസ് ചെയ്ത ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച വേല. യുവ താരങ്ങളായ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശിയാണ്. എം സജാസ് രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ബാദുഷ പ്രൊഡക്ഷൻസ് ആണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വേല കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്.

ഒരു ക്രൈം ഡ്രാമ ആയത് കൊണ്ടും ത്രില്ലർ സ്വഭാവം ഉള്ളത് കൊണ്ടും കൂടുതൽ വിശദമായി ഈ ചിത്രത്തിന്റെ കഥാസാരം വെളിപ്പെടുത്തുന്നത് ഉചിതമല്ല. എന്നിരുന്നാലും, പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ത്രില്ലർ ചിത്രം മുന്നോട്ട് നീങ്ങുന്നത് ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് അഗസ്റ്റിൻ, സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന മല്ലികാർജ്ജുനൻ എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതങ്ങളിലൂടെയാണ്. വളരെ സത്യസന്ധനായ ഉല്ലാസ് എന്ന സിവിൽ പോലീസ് ഓഫീസറുടെ ജീവിതത്തിലേക്ക്, ഒരു ക്രൈം ആയി ബന്ധപ്പെട്ട വിഷയത്തിൽ, മല്ലികാർജ്ജുനൻ കടന്നു വരുന്നതോടെ, ചിത്രത്തിന്റെ ഗതി മാറുന്നു. പിന്നീട് ഇരുവരും തമ്മിലുണ്ടാകുന്ന ചില പ്രശ്നങ്ങളും പോലീസ് കണ്ട്രോൾ റൂമിലേക്ക് വരുന്ന ഒരു ഫോൺ കോളും കഥയെ മുന്നോട്ട് നയിക്കുന്നു.

ഒരു ഗംഭീര ക്രൈം ഡ്രാമ ഒരുക്കികൊണ്ടു തന്നെയാണ് ശ്യാം ശശി എന്ന പ്രതിഭ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സംവിധായകനെന്ന നിലയിൽ ശ്യാം പുലർത്തിയ കയ്യടക്കമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയാം. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഒരു ത്രില്ലർ ആവശ്യപ്പെടുന്ന എല്ലാ ഘടകങ്ങളും ഒരുപോലെ കൂട്ടിയിണക്കി കഥ പറയാൻ ശ്യാമിനും, തിരക്കഥ രചിച്ച സജാസിനും സാധിച്ചിട്ടുണ്ട്. ഒരു ക്രൈം ത്രില്ലറായി കഥ പറയുമ്പോഴും, അതിനൊരു വൈകാരികമായ ആഴം സമ്മാനിക്കാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട് എന്നതാണ് വേലയുടെ ഹൈലൈറ്റ്. ഒരു ത്രില്ലർ ആവശ്യപ്പെടുന്ന എല്ലാ സാങ്കേതിക തികവോടെയും പ്രേക്ഷകന്റെ മുന്നിൽ വേല അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് ശ്യാം ശശിയും സജാസും വിജയം നേടിയത് . പ്രേക്ഷകനെ ആവേശം കൊള്ളിക്കാൻ കഴിയുന്ന കഥാ സാഹചര്യങ്ങളും ഉദ്വേഗം പകരുന്ന നിമിഷങ്ങളും ഒരുക്കാൻ കഴിഞ്ഞു എന്നതും ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ കാരണമായിട്ടുണ്ട്.

എല്ലാത്തിലുമുപരി, കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾ പ്രേക്ഷകരുമായി സംവദിക്കുന്ന തരത്തിൽ കഥ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പോലീസ് കണ്ട്രോൾ റൂമിൽ നടക്കുന്ന കാര്യങ്ങളും അവിടെ ജോലി ചെയ്യുന്നവരുടെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളും വളരെ സത്യസന്ധമായി ആവിഷ്കരിക്കാനും ഈ ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളിലൂടെ മുന്നേറുന്നതാണ് ഈ ചിത്രത്തിന്റെ മികവ്.

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. വളരെ തീവ്രമായും, വിശ്വസനീയമായുമാണ് ഇവർ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. മികച്ച കഥാപാത്ര രൂപീകരണം ആയിരുന്നു എങ്കിലും അഭിനേതാക്കളെന്ന നിലയിൽ ഈ കഥാപാത്രങ്ങൾക്ക് ഇവർ രണ്ടു പേരും നൽകിയ ശരീര ഭാഷയും സംഭാഷണ ശൈലിയും അതിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തങ്ങളുടെ പ്രകടന മികവ് കൊണ്ട് ഇവർ ഈ ചിത്രത്തിന് കൊടുത്ത മാസ്സ് അപ്പീൽ ഇതിന്റെ ഹൈലൈറ്റാണെന്നു പറയാം.

മല്ലികാർജ്ജുനൻ എന്ന കഥാപാത്രമായി സണ്ണി വെയ്ൻ കാഴ്ച വെച്ചത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. തന്റെ അനുഭവ സമ്പത്തിലൂടെ ഇരുത്തം വന്ന നടനായി സണ്ണി മാറിയിട്ടുണ്ടെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ചിത്രത്തിലെ വില്ലൻ വേഷത്തിലുള്ള പ്രകടനം. ഒരിടത്ത് പോലും സ്വാഭാവികതയുടെ വരമ്പുകൾ ലംഘിക്കാതെ സണ്ണി നടത്തിയ പ്രകടനം ഈ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രേക്ഷകരുടെ മനസ്സുമായി സംയോജിപ്പിക്കുന്നുണ്ട്. ശരീര ഭാഷക്കൊപ്പം സംസാര ഭാഷയിലും ശബ്ദ ക്രമീകരണത്തിലും സണ്ണി കൊണ്ട് വന്ന മാറ്റങ്ങൾ ഈ നടന്റെ പ്രകടനത്തെ കൂടുതൽ ഉജ്ജ്വലമാക്കുന്നുണ്ട്. കഥാപാത്രത്തിന്റെ കരുത്തും ആഴവും ചിത്രത്തെ ബലപ്പെടുത്തുന്നത് സണ്ണിയുടെ പ്രകടനത്തിന്റെ കൂടെ മികവിലാണ്.

ഉല്ലാസ് അഗസ്റ്റിനായി ഷെയ്ൻ നിഗം ഒരിക്കൽ കൂടി തന്റെ അനായാസമായ അഭിനയ ശൈലിയാണ് കാണിച്ചു തന്നത്. വളരെ സ്വാഭാവികമായി കഥാപാത്രമായി പെരുമാറാനുള്ള കഴിവാണ് ഷെയ്ൻ നിഗത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. നമ്മളിലൊരാൾ എന്ന തോന്നൽ പ്രേക്ഷകരിലുണ്ടാക്കാൻ ഈ നടന് എപ്പോഴും സാധിക്കുന്നുണ്ട്. ആരെയും അനുകരിക്കാതെ, തന്റേതായ ഒരു കയ്യൊപ്പ് തന്റെ കഥാപാത്രങ്ങളിൽ കൊണ്ട് വരാൻ സാധിക്കുന്നു എന്നതാണ് ഷെയ്ൻ നിഗം എന്ന നടന്റെ വിജയം. ഉല്ലാസ് എന്ന കഥാപാത്രത്തിലും മനോഹരമായ ആ ഷെയ്ൻ നിഗം ടച്ച് നമ്മുക്ക് കാണാം. എന്നാൽ അതൊരിക്കലും കഥാപാത്രത്തിന്റെ പൂർണ്ണതയെ ബാധിക്കുന്നുമില്ല. മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങിയ നടന്മാരിൽ നമ്മൾ കാണുന്ന, വാക്കുകൾക്കൊപ്പം ഒഴുകുന്ന അനായാസമായ ശരീര ഭാഷയാണ് ഷെയ്ൻ നിഗത്തിന്റെയും ശക്തി.

നായികാ വേഷം ചെയ്യ്ത അതിഥി ബാലനും തന്റെ വേഷം മികച്ചതാക്കി. ചെറുതാണെങ്കിലും പൂർണ്ണമായും തന്റെ കഥാപാത്രത്തോട് നീതി പുലർത്തിയ അതിഥി ബാലൻ കാഴ്ചവെച്ചത് ഓർത്തിരിക്കാവുന്ന പ്രകടനമാണ്. സിദ്ധാർഥ് ഭരതൻ, നമൃത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓരോരുത്തരും തങ്ങളുടെ വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്.

കാമറ കൈകാര്യം ചെയ്ത സുരേഷ് രാജൻ മികച്ചതും മിഴിവാർന്നതുമായ ദൃശ്യങ്ങൾ ഒരുക്കി കൈയടി നേടി. അദ്ദേഹത്തിന്റെ ഛായാഗ്രഹണം ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. സാം സി എസ് ഒരുക്കിയ പശ്ചാത്തല സംഗീതം മികച്ചു നിന്നു. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡ് തന്നെ വേറെ ലെവലാക്കി മാറ്റിയിട്ടുണ്ട്. മഹേഷ് ഭുവനേന്ദ് എന്ന എഡിറ്റർ പുലർത്തിയ മികവ് ചിത്രത്തിന് മികച്ച വേഗതയും അതോടൊപ്പം സാങ്കേതികമായി ഉയർന്ന നിലവാരവുമാണ് പകർന്നു നൽകിയത്. പ്രേക്ഷകർക്ക് മടുപ്പു വരാതെ ചിത്രം മുന്നോട്ട് സഞ്ചരിച്ചതിന് കൃത്യമായ എഡിറ്റിംഗ് വഹിച്ച പങ്ക് വളരെ വലുതാണ്.

മലയാള സിനിമയിൽ ഇന്നേ വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ക്രൈം ഡ്രാമ ചിത്രങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന ഒരു ചിത്രമാണ് വേല. സാങ്കേതികമായും പ്രകടന മികവ് കൊണ്ടും, കഥാപരമായുമെല്ലാം പ്രേക്ഷകനെ തൃപ്തിപ്പെടുന്ന സിനിമാനുഭവമാണ് വേല സമ്മാനിക്കുന്നത്.

The post സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/shane-nigam-sunny-wayne-movie-vela-emerged-as-a-clean-crime-drama-the-review-is-here/feed/ 0 48965
വെബ് സീരീസിൽ നായകനാവാൻ നിവിൻ പോളി; ഒപ്പം ബോളിവുഡ് താരവും. https://onlookersmedia.com/latest-news/nivin-pauly-to-make-his-web-series-debut-through-pr-aruns-pharma/ https://onlookersmedia.com/latest-news/nivin-pauly-to-make-his-web-series-debut-through-pr-aruns-pharma/#respond Thu, 19 Oct 2023 15:36:51 +0000 https://onlookersmedia.com/?p=48745 മലയാളത്തിന്റെ യുവ സൂപ്പർതാരങ്ങളിൽ ഒരാളായ നിവിൻ പോളി വെബ് സീരീസിൽ നായകനാവുന്നു എന്ന് റിപ്പോർട്ടുകൾ. മലയാളത്തിൽ നിന്ന് ദുൽഖർ സൽമാൻ, സുദേവ് നായർ, നീരജ് മാധവ്, അജു വർഗീസ്, ഷറഫുദീൻ, ലാൽ തുടങ്ങി ഒട്ടേറെ പേർ അടുത്തിടെ ഹിന്ദി, മലയാളം ഭാഷകൾ ഉൾപ്പെടെയുള്ള പല പല വെബ് സീരീസുകളുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന് വേണ്ടിയൊരുക്കാൻ പോകുന്ന പുതിയ മലയാളം വെബ് സീരിസിലാണ് നിവിൻ പോളി നായകനായി എത്തുന്നത്. ഫാർമ എന്ന് പേരിട്ടിരിക്കുന്ന ഈ […]

The post വെബ് സീരീസിൽ നായകനാവാൻ നിവിൻ പോളി; ഒപ്പം ബോളിവുഡ് താരവും. first appeared on Onlookersmedia.

The post വെബ് സീരീസിൽ നായകനാവാൻ നിവിൻ പോളി; ഒപ്പം ബോളിവുഡ് താരവും. appeared first on Onlookersmedia.

]]>
മലയാളത്തിന്റെ യുവ സൂപ്പർതാരങ്ങളിൽ ഒരാളായ നിവിൻ പോളി വെബ് സീരീസിൽ നായകനാവുന്നു എന്ന് റിപ്പോർട്ടുകൾ. മലയാളത്തിൽ നിന്ന് ദുൽഖർ സൽമാൻ, സുദേവ് നായർ, നീരജ് മാധവ്, അജു വർഗീസ്, ഷറഫുദീൻ, ലാൽ തുടങ്ങി ഒട്ടേറെ പേർ അടുത്തിടെ ഹിന്ദി, മലയാളം ഭാഷകൾ ഉൾപ്പെടെയുള്ള പല പല വെബ് സീരീസുകളുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന് വേണ്ടിയൊരുക്കാൻ പോകുന്ന പുതിയ മലയാളം വെബ് സീരിസിലാണ് നിവിൻ പോളി നായകനായി എത്തുന്നത്. ഫാർമ എന്ന് പേരിട്ടിരിക്കുന്ന ഈ വെബ് സീരീസിൽ ബോളിവുഡ് താരം രജത് കപൂര്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷി എന്ന ചിത്രത്തിൽ വേഷമിട്ടിട്ടുള്ള രജത് കപൂർ, ഒരു വലിയ ഇടവേളക്ക് ശേഷമാണ് മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ഫൈനല്‍സ് എന്ന ചിത്രമൊരുക്കി ഏറെ ശ്രദ്ധ നേടിയ പി ആർ അരുൺ ആണ് ഫാർമ സംവിധാനം ചെയ്യാൻ പോകുന്നത്.

അഭിനന്ദന്‍ രാമാനുജം കാമറ ചലിപ്പിക്കുന്ന ഈ സീരിസിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ് ആണ്. ശ്രീജിത്ത് സാരംഗ് ആണ് ഇതിന്റെ എഡിറ്റർ. ഇതിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് സൂചന. പ്രേക്ഷകർക്ക് സർപ്രൈസ് ആയി ചില പ്രമുഖ താരങ്ങൾ ഇതിൽ അഭിനയിക്കുമെന്നും സൂചനയുണ്ട്. യഥാർത്ഥ കഥകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ സീരിസ് ഒരുക്കാൻ പോകുന്നതെന്ന് പി ആർ അരുൺ പറയുന്നു. ഈ വെബ് സീരിസിന്റെ ഭാഗമാകുന്നതിൽ താൻ ഏറെ ആവേശവാനാണ് എന്നാണ് നിവിൻ പോളിയുടെ പ്രതികരണം. അതുപോലെ മികച്ച നടനുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം അഗ്നിസാക്ഷിയിലൂടെ നേടിയ രജത് കപൂറിന്, 25 വർഷം കഴിഞ്ഞുള്ള ഈ മടങ്ങി വരവും ഏറെ സന്തോഷം പകരുന്നുണ്ട്.

The post വെബ് സീരീസിൽ നായകനാവാൻ നിവിൻ പോളി; ഒപ്പം ബോളിവുഡ് താരവും. first appeared on Onlookersmedia.

The post വെബ് സീരീസിൽ നായകനാവാൻ നിവിൻ പോളി; ഒപ്പം ബോളിവുഡ് താരവും. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/nivin-pauly-to-make-his-web-series-debut-through-pr-aruns-pharma/feed/ 0 48745
നൂറാം ചിത്രവുമായി ഹരം പകരാൻ പ്രിയദർശൻ; മോഹൻലാൽ ചിത്രത്തിന് തിരക്കഥയൊരുക്കാൻ വിനീത് ശ്രീനിവാസൻ. https://onlookersmedia.com/latest-news/vineeth-sreenivasan-to-write-mohanlal-priyadarshan-teams-next/ https://onlookersmedia.com/latest-news/vineeth-sreenivasan-to-write-mohanlal-priyadarshan-teams-next/#respond Thu, 28 Sep 2023 17:46:19 +0000 https://onlookersmedia.com/?p=48511 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ പ്രിയദർശൻ 100 ചിത്രങ്ങളെന്ന അപൂർവ നേട്ടത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ വിരലിലെണ്ണാവുന്ന സംവിധായകർ മാത്രം കൈവരിച്ച നേട്ടമാണ് പ്രിയദർശനെ തേടിയെത്തുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച് മോഹൻലാലിനെ നായകനാക്കിയാണ് പ്രിയദർശൻ തന്റെ നൂറാം ചിത്രമൊരുക്കുന്നത്. ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആദ്യമായാണ് മോഹൻലാൽ- പ്രിയദർശൻ- വിനീത് ശ്രീനിവാസൻ ടീം ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വിനീത് ശ്രീനിവാസന്റെ അച്ഛനായ ശ്രീനിവാസനൊപ്പം മോഹൻലാൽ- പ്രിയദർശൻ ടീമൊന്നിച്ച ഒട്ടേറെ ക്ലാസിക് […]

The post നൂറാം ചിത്രവുമായി ഹരം പകരാൻ പ്രിയദർശൻ; മോഹൻലാൽ ചിത്രത്തിന് തിരക്കഥയൊരുക്കാൻ വിനീത് ശ്രീനിവാസൻ. first appeared on Onlookersmedia.

The post നൂറാം ചിത്രവുമായി ഹരം പകരാൻ പ്രിയദർശൻ; മോഹൻലാൽ ചിത്രത്തിന് തിരക്കഥയൊരുക്കാൻ വിനീത് ശ്രീനിവാസൻ. appeared first on Onlookersmedia.

]]>
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ പ്രിയദർശൻ 100 ചിത്രങ്ങളെന്ന അപൂർവ നേട്ടത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ വിരലിലെണ്ണാവുന്ന സംവിധായകർ മാത്രം കൈവരിച്ച നേട്ടമാണ് പ്രിയദർശനെ തേടിയെത്തുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച് മോഹൻലാലിനെ നായകനാക്കിയാണ് പ്രിയദർശൻ തന്റെ നൂറാം ചിത്രമൊരുക്കുന്നത്. ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആദ്യമായാണ് മോഹൻലാൽ- പ്രിയദർശൻ- വിനീത് ശ്രീനിവാസൻ ടീം ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വിനീത് ശ്രീനിവാസന്റെ അച്ഛനായ ശ്രീനിവാസനൊപ്പം മോഹൻലാൽ- പ്രിയദർശൻ ടീമൊന്നിച്ച ഒട്ടേറെ ക്ലാസിക് സൂപ്പർ ഹിറ്റുകൾ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇന്നും തിളങ്ങി നിൽക്കുമ്പോഴാണ് ഈ പുത്തൻ കൂട്ടുകെട്ട് ഒന്നിക്കുന്നത്.

ഹരം എന്നാണ് പ്രിയദർശന്റെ നൂറാം ചിത്രത്തിന് നൽകിയിരിക്കുന്ന പേരെന്നാണ് സൂചന. അടുത്ത വർഷം ചിത്രീകരണം പ്ലാൻ ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ഇപ്പോൾ പ്രണവ് മോഹൻലാൽ നായകനായ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിനീത് ശ്രീനിവാസൻ. അതിന് ശേഷം ഈ മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിന്റെ ജോലികളിലേക്ക് വിനീത് കടക്കുമെന്നാണ് വാർത്തകൾ വരുന്നത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹൻലാൽ- പ്രിയദർശൻ ടീം. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നീ മൂന്ന് ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ച ഈ ടീമിൽ നിന്ന് ലഭിച്ച ചിത്രങ്ങളിലേറെയും ഇന്ന് മലയാള സിനിമയിലെ ക്ലാസ്സിക്കുകളായാണ് വിലയിരുത്തപ്പെടുന്നത്. പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശന്റെ അവസാന റിലീസ് ഷെയ്ൻ നിഗം നായകനായ കൊറോണ പേപ്പേഴ്സ് ആയിരുന്നു.

The post നൂറാം ചിത്രവുമായി ഹരം പകരാൻ പ്രിയദർശൻ; മോഹൻലാൽ ചിത്രത്തിന് തിരക്കഥയൊരുക്കാൻ വിനീത് ശ്രീനിവാസൻ. first appeared on Onlookersmedia.

The post നൂറാം ചിത്രവുമായി ഹരം പകരാൻ പ്രിയദർശൻ; മോഹൻലാൽ ചിത്രത്തിന് തിരക്കഥയൊരുക്കാൻ വിനീത് ശ്രീനിവാസൻ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vineeth-sreenivasan-to-write-mohanlal-priyadarshan-teams-next/feed/ 0 48511
പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. https://onlookersmedia.com/latest-news/malayalam-actress-meera-nandan-got-engaged/ https://onlookersmedia.com/latest-news/malayalam-actress-meera-nandan-got-engaged/#respond Wed, 13 Sep 2023 20:37:46 +0000 https://onlookersmedia.com/?p=48357 പ്രശസ്ത മലയാള നായികാ താരമായ മീര നന്ദൻ വിവാഹിതയാകുന്നു. ലണ്ടനിൽ ജോലി ചെയുന്ന ശ്രീജുവാണ് മീരയുടെ വരൻ. ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മീര നന്ദന്‍ തന്നെയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചതും ചിത്രങ്ങൾ പങ്കു വെച്ചതും. ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സ് ഫോട്ടോഗ്രാഫി നിർവഹിച്ച ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ അവരുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയും പങ്കു വെച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും പരിചയപ്പെട്ട മീരയും […]

The post പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. first appeared on Onlookersmedia.

The post പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. appeared first on Onlookersmedia.

]]>
പ്രശസ്ത മലയാള നായികാ താരമായ മീര നന്ദൻ വിവാഹിതയാകുന്നു. ലണ്ടനിൽ ജോലി ചെയുന്ന ശ്രീജുവാണ് മീരയുടെ വരൻ. ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മീര നന്ദന്‍ തന്നെയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചതും ചിത്രങ്ങൾ പങ്കു വെച്ചതും. ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സ് ഫോട്ടോഗ്രാഫി നിർവഹിച്ച ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ അവരുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയും പങ്കു വെച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും പരിചയപ്പെട്ട മീരയും ശ്രീജുവും പിന്നീട് രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. മീരയെ കാണാനായി ശ്രീജു ലണ്ടനിൽ നിന്ന് ദുബായിൽ എത്തുകയും ചെയ്തു.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദന്‍ ഇപ്പോൾ ദുബായിലെ മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നുണ്ട്. ലാല്‍ജോസ് ചിത്രം മുല്ലയിലൂടെ 2008 ഇൽ ദിലീപിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മീര നന്ദൻ, അതിന് ശേഷം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയറാം, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി, ജയസൂര്യ തുടങ്ങി മലയാളത്തിലെ എല്ലാ പ്രമുഖ നായക താരങ്ങളുടെ ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുള്ള മീരയുടെ അവസാനം റിലീസായ ചിത്രം ഈ വർഷം പുറത്ത് വന്ന ‘എന്നാലും എന്റെ അളിയാ’ ആണ്. പുതിയ മുഖം, ലോക്പാൽ, കടൽ കടന്ന് ഒരു മാത്തുക്കുട്ടി, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി, റെഡ് വൈൻ, മല്ലു സിങ്, സ്വപ്ന സഞ്ചാരി, സീനിയേഴ്സ്, കേരളാ കഫേ, കറൻസി എന്നിവയാണ് മീരയുടെ മറ്റ് പ്രധാന ചിത്രങ്ങൾ.

The post പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. first appeared on Onlookersmedia.

The post പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/malayalam-actress-meera-nandan-got-engaged/feed/ 0 48357