neerali - Onlookersmedia https://onlookersmedia.com/tag/neerali/ First Entertainment website in Malayalam Tue, 10 Jul 2018 15:26:04 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png neerali - Onlookersmedia https://onlookersmedia.com/tag/neerali/ 32 32 കാണാൻ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി എന്ന് അപർണ ബാലമുരളിയും നമിത പ്രമോദും..! https://onlookersmedia.com/latest-news/aparna-balamurali-and-namitha-pramod-says-neerali-is-their-most-awaiting/ https://onlookersmedia.com/latest-news/aparna-balamurali-and-namitha-pramod-says-neerali-is-their-most-awaiting/#respond Tue, 10 Jul 2018 15:26:04 +0000 http://onlookersmedia.com/?p=13237 കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ നീരാളി എന്ന ചിത്രം ഈ വരുന്ന വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത ഈ ചിത്രം വില്ലൻ എന്ന ചിത്രത്തിന് ശേഷമുള്ള മോഹൻലാലിൻറെ ആദ്യ റിലീസ് ആണ്. ഏകദേശം എട്ടു മാസത്തിനു ശേഷമാണു ഒരു മോഹൻലാൽ ചിത്രം ഇവിടെ റിലീസ് ചെയ്യാൻ പോകുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാൽ ആരാധകരും കേരളത്തിലെ ഓരോ സിനിമാ പ്രേമിയും വളരെയധികം ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന […]

The post കാണാൻ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി എന്ന് അപർണ ബാലമുരളിയും നമിത പ്രമോദും..! first appeared on Onlookersmedia.

The post കാണാൻ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി എന്ന് അപർണ ബാലമുരളിയും നമിത പ്രമോദും..! appeared first on Onlookersmedia.

]]>
കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ നീരാളി എന്ന ചിത്രം ഈ വരുന്ന വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത ഈ ചിത്രം വില്ലൻ എന്ന ചിത്രത്തിന് ശേഷമുള്ള മോഹൻലാലിൻറെ ആദ്യ റിലീസ് ആണ്. ഏകദേശം എട്ടു മാസത്തിനു ശേഷമാണു ഒരു മോഹൻലാൽ ചിത്രം ഇവിടെ റിലീസ് ചെയ്യാൻ പോകുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാൽ ആരാധകരും കേരളത്തിലെ ഓരോ സിനിമാ പ്രേമിയും വളരെയധികം ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് നീരാളി. ഇപ്പോഴിതാ നീരാളിക്ക് വേണ്ടി തങ്ങളും കാത്തിരിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് മലയാള സിനിമയിലെ രണ്ടു മുൻനിര നായികമാരായ അപർണ ബാലമുരളിയും നമിത പ്രമോദുമാണ്.

തങ്ങൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി എന്നും ലാലേട്ടന്റെ കിടിലൻ പെർഫോമൻസ് തിയേറ്ററിൽ പോയി കാണാൻ വെയിറ്റ് ചെയ്യുകയാണ് എന്നുമാണ് ഇവർ പറയുന്നത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്ന സന്തോഷ് ടി കുരുവിളയുടെ ഉടമസ്ഥതയിൽ ഉള്ള ഡോനട്ട് ഫാക്ടറിയിൽ എത്തിയപ്പോൾ ആയിരുന്നു അപർണ്ണയും നമിതയും നീരാളിയെ കുറിച്ച് സംസാരിച്ചത്. എറണാകുളം പനമ്പിള്ളി നഗറിൽ ഉള്ള ഡോനട്ട് ഫാക്ടറിയിൽ നീരാളി സ്പെഷ്യൽ ഡോനട്ട് ലോഞ്ച് ചെയ്യാൻ എത്തിയതാണ് അവർ. നീരാളിക്ക് വേണ്ടി ഏവരെയും പോലെ തന്നെ തങ്ങളും വളരെയധികം പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് കാത്തിരിക്കുന്നതെന്ന് ഇവർ പറയുന്നു. മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതനായ സാജു തോമസ് ആണ്. ഒരു സർവൈവൽ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

The post കാണാൻ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി എന്ന് അപർണ ബാലമുരളിയും നമിത പ്രമോദും..! first appeared on Onlookersmedia.

The post കാണാൻ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി എന്ന് അപർണ ബാലമുരളിയും നമിത പ്രമോദും..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/aparna-balamurali-and-namitha-pramod-says-neerali-is-their-most-awaiting/feed/ 0
വിജയ ചരിത്രം ആവർത്തിക്കാൻ നീരാളി ; മോഹൻലാൽ ചിത്രം റംസാന് തീയറ്ററുകളിലെത്തും https://onlookersmedia.com/latest-news/neerali-to-repeat-the-success/ https://onlookersmedia.com/latest-news/neerali-to-repeat-the-success/#respond Fri, 01 Jun 2018 08:33:18 +0000 http://onlookersmedia.com/?p=12095 പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ സന്തോഷ് ടി കുരുവിള സാരഥിയായിട്ടുള്ള മൂൺഷോട്ട് എന്റർടൈൻമെൻറ്സ് നിർമ്മിച്ചു റംസാൻ റിലീസായി തീയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമാണ് നീരാളി. അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റിവഞ്ച് ത്രില്ലർ ആണെന്നാണ് ചിത്രത്തിന്റെ ട്രെയിലറുലും മോഷൻ പോസ്റ്ററുകളുമെല്ലാം നൽകുന്ന സൂചനകൾ. ഇന്ത്യക്ക് അകത്തും പുറത്തുമായി കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി, റെസ്റ്റോറന്റ് എന്നിങ്ങനെ പല മേഖലകളിലായി ഒരു ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ വ്യക്തിയാണ് ശ്രീ സന്തോഷ് ടി കുരുവിള. 2012ൽ ആഷിക് അബു സംവിധാനം […]

The post വിജയ ചരിത്രം ആവർത്തിക്കാൻ നീരാളി ; മോഹൻലാൽ ചിത്രം റംസാന് തീയറ്ററുകളിലെത്തും first appeared on Onlookersmedia.

The post വിജയ ചരിത്രം ആവർത്തിക്കാൻ നീരാളി ; മോഹൻലാൽ ചിത്രം റംസാന് തീയറ്ററുകളിലെത്തും appeared first on Onlookersmedia.

]]>
പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ സന്തോഷ് ടി കുരുവിള സാരഥിയായിട്ടുള്ള മൂൺഷോട്ട് എന്റർടൈൻമെൻറ്സ് നിർമ്മിച്ചു റംസാൻ റിലീസായി തീയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമാണ് നീരാളി. അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റിവഞ്ച് ത്രില്ലർ ആണെന്നാണ് ചിത്രത്തിന്റെ ട്രെയിലറുലും മോഷൻ പോസ്റ്ററുകളുമെല്ലാം നൽകുന്ന സൂചനകൾ.

ഇന്ത്യക്ക് അകത്തും പുറത്തുമായി കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി, റെസ്റ്റോറന്റ് എന്നിങ്ങനെ പല മേഖലകളിലായി ഒരു ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ വ്യക്തിയാണ് ശ്രീ സന്തോഷ് ടി കുരുവിള. 2012ൽ ആഷിക് അബു സംവിധാനം ചെയ്ത ‘ഡാ തട്ടിയ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് ടി കുരുവിള നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. ഇതിനെ തുടർന്ന് മഹേഷിന്റെ പ്രതികാരം, മായാനദി , പ്രിയദർശൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം റീമേക്കായ നിമിർ എന്നിങ്ങനെ പ്രേക്ഷക-നിരൂപക പ്രശംസയും ബോക്സോഫീസ് വിജയവും നേടിയവയാണ് മൂൺഷോട്ട് ഇതുവരെ ചെയ്ത ചിത്രങ്ങൾ.

പുറത്തിറങ്ങാനിരിക്കുന്ന നീരാളിയും ഈ ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കപെടും ചിത്രത്തെ ഇരുകൈയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കും എന്ന തന്നെയാണ് അണിയറപ്രവത്തകർ പ്രതീക്ഷിക്കുന്നത്. മോഹൻലാലിൻറെ പുതിയ ഗെറ്റപ്പ് ചേഞ്ചിന് ശേഷം തീയറ്ററിലെത്തുന്ന ആദ്യ ചിത്രം കൂടിയായ നീരാളിക്ക് വൻവരവേൽപ്പാണ്‌ മോഹൻലാൽ ആരാധകരും ഒരുക്കുന്നത്.

നീരാളിക്ക് ശേഷമുള്ള മൂൺഷോട്ട് എന്റർടൈൻമെൻറ്സ് ഒരുക്കുന്ന അടുത്ത നിർമ്മാണ സംരഭത്തിലും മോഹൻലാൽ തന്നെയാണ് നായകൻ.

മോഹൻലാൽ – പ്രിയദർശൻ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമാണത്തിൽ ആൻറണി പെരുമ്പാവൂർ , ഡോക്ടർ സി.ജെ റോയ് എന്നിവർക്കൊപ്പം സന്തോഷ് ടി കുരുവിള എന്ന ബിഗ് പ്രൊഡ്യൂസറും പങ്കാളിയാണ്.

The post വിജയ ചരിത്രം ആവർത്തിക്കാൻ നീരാളി ; മോഹൻലാൽ ചിത്രം റംസാന് തീയറ്ററുകളിലെത്തും first appeared on Onlookersmedia.

The post വിജയ ചരിത്രം ആവർത്തിക്കാൻ നീരാളി ; മോഹൻലാൽ ചിത്രം റംസാന് തീയറ്ററുകളിലെത്തും appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/neerali-to-repeat-the-success/feed/ 0
ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങുമായി നീരാളി എത്തുന്നു; നരനും പുലിമുരുകനും ശേഷം മോഹൻലാലിൻറെ കിടിലൻ സാഹസിക രംഗങ്ങൾ..! https://onlookersmedia.com/latest-news/neerali-with-hollywood-style-making/ https://onlookersmedia.com/latest-news/neerali-with-hollywood-style-making/#respond Sun, 06 May 2018 08:00:00 +0000 http://onlookersmedia.com/?p=10944 ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളി എന്ന മോഹൻലാൽ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാര വിഷയം. മെയ് നാലിന് റിലീസ് ചെയ്ത നീരാളിയുടെ ആദ്യ ടീസർ 20 ലക്ഷത്തിലധികം ഫേസ്ബുക് വ്യൂസും കഴിഞ്ഞു മുന്നേറുകയാണ്. വളരെ സാധാരണമായി കുടുംബ രംഗവുമായി തുടങ്ങിയ ടീസർ പ്രേക്ഷകരെ ഞെട്ടിച്ചത് അതിന്റെ അവസാന രംഗത്തിലൂടെയാണ്. അതിസാഹസികമായി, അഗാധ ഗർത്തത്തിലേക്ക് വീഴാൻ നിൽക്കുന്ന ഒരു വാഹനത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന മോഹൻലാൽ കഥാപാത്രത്തെയാണ് ആ ദൃശ്യങ്ങളിൽ കാണിക്കുന്നത്. അതോടു […]

The post ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങുമായി നീരാളി എത്തുന്നു; നരനും പുലിമുരുകനും ശേഷം മോഹൻലാലിൻറെ കിടിലൻ സാഹസിക രംഗങ്ങൾ..! first appeared on Onlookersmedia.

The post ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങുമായി നീരാളി എത്തുന്നു; നരനും പുലിമുരുകനും ശേഷം മോഹൻലാലിൻറെ കിടിലൻ സാഹസിക രംഗങ്ങൾ..! appeared first on Onlookersmedia.

]]>
ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളി എന്ന മോഹൻലാൽ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാര വിഷയം. മെയ് നാലിന് റിലീസ് ചെയ്ത നീരാളിയുടെ ആദ്യ ടീസർ 20 ലക്ഷത്തിലധികം ഫേസ്ബുക് വ്യൂസും കഴിഞ്ഞു മുന്നേറുകയാണ്. വളരെ സാധാരണമായി കുടുംബ രംഗവുമായി തുടങ്ങിയ ടീസർ പ്രേക്ഷകരെ ഞെട്ടിച്ചത് അതിന്റെ അവസാന രംഗത്തിലൂടെയാണ്. അതിസാഹസികമായി, അഗാധ ഗർത്തത്തിലേക്ക് വീഴാൻ നിൽക്കുന്ന ഒരു വാഹനത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന മോഹൻലാൽ കഥാപാത്രത്തെയാണ് ആ ദൃശ്യങ്ങളിൽ കാണിക്കുന്നത്. അതോടു കൂടി തന്നെ ചത്രത്തിനു മേൽ വമ്പൻ പ്രതീക്ഷയാണ് ഇപ്പോൾ പ്രേക്ഷകർക്ക് ഉള്ളത്. മോഹൻലാലിൻറെ അതിസാഹസിക രംഗങ്ങൾ നിറഞ്ഞ ഒരു ചിത്രമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നരനും പുലി മുരുകനും ശേഷം മോഹൻലാലിൻറെ കിടിലൻ ആക്ഷൻ പ്രകടനം നിറഞ്ഞ ചിത്രമാണ് നീരാളി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഹോളിവുഡ് സ്റ്റൈലിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഒരു ഡ്രാമ ത്രില്ലർ എന്നോ അഡ്വെഞ്ചർ ത്രില്ലർ എന്നോ വിളിക്കാവുന്ന തരത്തിലാണ് ഈ ചിത്രത്തിൽ കഥ പറഞ്ഞിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. വി എഫ് എക്‌സിനു നിർണ്ണായക പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഒരുപാട് രംഗങ്ങളിൽ വി എഫ് എക്സ് ഉപയോഗിച്ചിട്ടുണ്ട്. കൂടുതലും ബോളിവുഡിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകരാണ് നീരാളിയിൽ ജോലി ചെയ്യുന്നത്. മലയാളിയും പ്രശസ്ത ബോളിവുഡ് ക്യാമെറാമാനുമായ സന്തോഷ് തുണ്ടിയിൽ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ബോളിവുഡ് സംഘട്ടന സംവിധായകനായ സുനിൽ റോഡ്രിഗസ് സംഘട്ടനം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സ്റ്റീഫൻ ദേവസ്സി ആണ്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ജോൺ തോമസ്, മെബു ജോസ് നെറ്റിക്കാടൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ സാജു തോമസ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗവും മുംബൈയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, നാസ്സർ, നാദിയ മൊയ്തു, പാർവതി നായർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

The post ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങുമായി നീരാളി എത്തുന്നു; നരനും പുലിമുരുകനും ശേഷം മോഹൻലാലിൻറെ കിടിലൻ സാഹസിക രംഗങ്ങൾ..! first appeared on Onlookersmedia.

The post ഹോളിവുഡ് സ്റ്റൈൽ മേക്കിങ്ങുമായി നീരാളി എത്തുന്നു; നരനും പുലിമുരുകനും ശേഷം മോഹൻലാലിൻറെ കിടിലൻ സാഹസിക രംഗങ്ങൾ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/neerali-with-hollywood-style-making/feed/ 0
ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷം’ : ശ്രേയാ ഘോഷാൽ https://onlookersmedia.com/latest-news/extremely-happy-to-sing-a-song-with-living-legend-mohanlal-sreya-ghoshal/ https://onlookersmedia.com/latest-news/extremely-happy-to-sing-a-song-with-living-legend-mohanlal-sreya-ghoshal/#respond Wed, 18 Apr 2018 20:54:50 +0000 http://onlookersmedia.com/?p=10309 ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രേയാ ഘോഷാൽ. മറ്റാരെയും കുറിച്ചല്ല ശ്രേയാ ഘോഷാലിന്റെ ഈ വാക്കുകൾ മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനെ കുറിച്ചാണ് കഴിഞ്ഞ ദിവസം ശ്രേയ ഇങ്ങനെ പറഞ്ഞത്. മോഹൻലാലിനൊപ്പം ഒരു ഗാനം ആലപിക്കാൻ എത്തിയതായിരുന്നു ശ്രേയാ ഘോഷാൽ. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നീരാളിക്ക് വേണ്ടിയാണ് മോഹൻലാൽ ഗാനം ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തെ പോലെ മലയാളത്തിലെ ഒരു മഹത് വ്യക്തിയോടൊപ്പം ഒരു ഗാനം ആലപിക്കാൻ കഴിഞ്ഞത്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി […]

The post ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷം’ : ശ്രേയാ ഘോഷാൽ first appeared on Onlookersmedia.

The post ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷം’ : ശ്രേയാ ഘോഷാൽ appeared first on Onlookersmedia.

]]>
ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രേയാ ഘോഷാൽ. മറ്റാരെയും കുറിച്ചല്ല ശ്രേയാ ഘോഷാലിന്റെ ഈ വാക്കുകൾ മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനെ കുറിച്ചാണ് കഴിഞ്ഞ ദിവസം ശ്രേയ ഇങ്ങനെ പറഞ്ഞത്. മോഹൻലാലിനൊപ്പം ഒരു ഗാനം ആലപിക്കാൻ എത്തിയതായിരുന്നു ശ്രേയാ ഘോഷാൽ. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നീരാളിക്ക് വേണ്ടിയാണ് മോഹൻലാൽ ഗാനം ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തെ പോലെ മലയാളത്തിലെ ഒരു മഹത് വ്യക്തിയോടൊപ്പം ഒരു ഗാനം ആലപിക്കാൻ കഴിഞ്ഞത്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി താൻ കരുതുന്നു എന്ന് ശ്രേയ കൂട്ടിച്ചേർത്തു. മനോഹരമായ ഒരു മെലഡിയാണ് ചിത്രത്തിൽ ഇരുവരും ചേർന്ന് പാടിയിരിക്കുന്നത്. ഗാനം മോഹൻലാലിന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാകും എന്നാണ് ശ്രേയയുടെ അഭിപ്രായം. സ്റ്റീഫൻ ദേവസ്സിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

റിലീസിന് മുൻപ് തന്നെ നീരാളി സോഷ്യൽ മീഡിയയിൽ അങ്ങനെ വീണ്ടും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ബോളീവുഡ് സംവിധായകനായ അജോയ് വർമ്മ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന്റെ അണിയറയിൽ നിന്നും പുറത്തുവന്ന വാർത്തകൾ ആരാധക പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.

പുലിമുരുഗനെ കടത്തി വെട്ടുന്ന vfx വർക്കുകളാണ് ചിത്രത്തിൽ ഉള്ളതെന്നാണ് അറിയാൻ കഴിഞ്ഞത്. ഒടിയന് വേണ്ടി രൂപമാറ്റം നടത്തിയ പുതിയ ലുക്കിലെത്തുന്ന മോഹൻലാലിനെയാവും ചിത്രത്തിൽ കാണാനാവുക. മോഹൻലാൽ സണ്ണി എന്ന ജെമ്മോളജിസ്റ്റായി ചിത്രത്തിൽ എത്തുമ്പോൾ നായികയായി എത്തുന്നത് നദിയ മൊയ്തുവാണ്. ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

The post ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷം’ : ശ്രേയാ ഘോഷാൽ first appeared on Onlookersmedia.

The post ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷം’ : ശ്രേയാ ഘോഷാൽ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/extremely-happy-to-sing-a-song-with-living-legend-mohanlal-sreya-ghoshal/feed/ 0