Marakkar:Arabikkadalinte Simham - Onlookersmedia https://onlookersmedia.com/tag/marakkararabikkadalinte-simham/ First Entertainment website in Malayalam Wed, 06 Sep 2023 19:39:15 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Marakkar:Arabikkadalinte Simham - Onlookersmedia https://onlookersmedia.com/tag/marakkararabikkadalinte-simham/ 32 32 54783289 മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം അടുത്ത വർഷം ഓണത്തിനെത്തും..! https://onlookersmedia.com/latest-news/mohanlals-magnum-opus-marakkararabikkadalinte-simham-to-grace-the-screens-in-next-september/ https://onlookersmedia.com/latest-news/mohanlals-magnum-opus-marakkararabikkadalinte-simham-to-grace-the-screens-in-next-september/#respond Tue, 11 Sep 2018 17:47:38 +0000 http://onlookersmedia.com/?p=14689 മാസ്റ്റർ ഡയറക്ടർ പ്രിയദർശന്റെ മോഹൻലാൽ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം ഈ വരുന്ന നവംബറിൽ ആണ് ഷൂട്ടിംഗ് ആരംഭിക്കുക .ഒറ്റ ഷെഡ്യൂളിൽ ആയി ഏകദേശം നൂറു ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാവുക. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഒരുപാട് വേണ്ടി വരുന്ന ചിത്രമായാണ് കൊണ്ട് തന്നെ ഈ ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന് പറയാനാവില്ല എന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞത് എങ്കിലും, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത് അടുത്ത വർഷം സെപ്റ്റംബർ മാസത്തിൽ ഓണം റിലീസ് ആയി ഈ […]

The post മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം അടുത്ത വർഷം ഓണത്തിനെത്തും..! first appeared on Onlookersmedia.

The post മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം അടുത്ത വർഷം ഓണത്തിനെത്തും..! appeared first on Onlookersmedia.

]]>
മാസ്റ്റർ ഡയറക്ടർ പ്രിയദർശന്റെ മോഹൻലാൽ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം ഈ വരുന്ന നവംബറിൽ ആണ് ഷൂട്ടിംഗ് ആരംഭിക്കുക .ഒറ്റ ഷെഡ്യൂളിൽ ആയി ഏകദേശം നൂറു ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാവുക. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഒരുപാട് വേണ്ടി വരുന്ന ചിത്രമായാണ് കൊണ്ട് തന്നെ ഈ ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന് പറയാനാവില്ല എന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞത് എങ്കിലും, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത് അടുത്ത വർഷം സെപ്റ്റംബർ മാസത്തിൽ ഓണം റിലീസ് ആയി ഈ ചിത്രം റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത് എന്നാണ്. നൂറു കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം മൊഴിമാറ്റി ഒരേ സമയം പ്രദർശനത്തിനെത്തിക്കാനാണ് നീക്കം.

തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ പ്രമുഖ നടന്മാരും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്റെ ഭാഗമായി വരുമെന്നും സംവിധായകൻ പ്രിയദർശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആയി എത്തുന്ന ഈ ചിത്രത്തിൽ മലയാളത്തിൽ നിന്ന് പ്രണവ് മോഹൻലാൽ, മധു എന്നിവർ ഉണ്ടാകും. മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാർ നാലാമന്റെ യൗവ്വനകാലമാണ് പ്രണവ് മോഹൻലാൽ അവതരിപ്പിക്കുക. തെലുങ്കു സൂപ്പർ താരം നാഗാർജുനയും ബോളിവുഡിലെ പ്രശസ്ത താരങ്ങൾ ആയ സുനിൽ ഷെട്ടിയും പരേഷ് റാവലും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാകും എന്നും സൂചനയുണ്ട്. പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരുപാട് പ്രഖ്യാപനങ്ങൾ ഈ ചിത്രത്തെ കുറിച്ച് വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഇപ്പോൾ നമ്മുക്ക് ലഭിക്കുന്ന സൂചന.

The post മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം അടുത്ത വർഷം ഓണത്തിനെത്തും..! first appeared on Onlookersmedia.

The post മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം അടുത്ത വർഷം ഓണത്തിനെത്തും..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlals-magnum-opus-marakkararabikkadalinte-simham-to-grace-the-screens-in-next-september/feed/ 0 14689