marakkar - Onlookersmedia https://onlookersmedia.com/tag/marakkar/ First Entertainment website in Malayalam Mon, 30 Apr 2018 05:02:52 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 marakkar - Onlookersmedia https://onlookersmedia.com/tag/marakkar/ 32 32 54783289 പ്രിയദർശന്റെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലെന്നു സന്തോഷ് ശിവൻ..! https://onlookersmedia.com/latest-news/priyadarshans-kunjali-marakkar-is-being-making-in-international-making-quality/ https://onlookersmedia.com/latest-news/priyadarshans-kunjali-marakkar-is-being-making-in-international-making-quality/#respond Mon, 30 Apr 2018 05:02:52 +0000 http://onlookersmedia.com/?p=10735 മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കുന്ന മരക്കാർ:അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒരുങ്ങുന്നത് അന്തരാഷ്ട്ര നിലവാരത്തിലെന്നു മമ്മൂട്ടിയെ നായകനാക്കി കുന്ജലി മരക്കാർ ഒരുക്കാൻ പ്ലാൻ ചെയ്യുന്ന സന്തോഷ് ശിവൻ. മമ്മൂട്ടിയെ വെച്ച് താൻ ഒരുക്കാൻ പോകുന്ന പോകുന്ന കുഞ്ഞാലി ഈ വർഷം എന്തായാലും ഉണ്ടാവില്ല എന്നും അതുകൊണ്ടു തന്നെയാണ് പ്രിയദർശൻ തന്നോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രൊജെക്ടുമായി മുന്നോട്ടു പോയിക്കൊള്ളാൻ താൻ പറഞ്ഞതെന്നും സന്തോഷ് ശിവൻ വെളിപ്പെടുത്തുന്നു. പ്രിയദർശന്റെ മോഹൻലാൽ ചിത്രത്തിൽ കടൽയുദ്ധത്തിനാണ് കൂടുതലും പ്രാധാന്യം നൽകുന്നതെന്നും അതുകൊണ്ടു തന്നെ […]

The post പ്രിയദർശന്റെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലെന്നു സന്തോഷ് ശിവൻ..! first appeared on Onlookersmedia.

The post പ്രിയദർശന്റെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലെന്നു സന്തോഷ് ശിവൻ..! appeared first on Onlookersmedia.

]]>
മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കുന്ന മരക്കാർ:അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒരുങ്ങുന്നത് അന്തരാഷ്ട്ര നിലവാരത്തിലെന്നു മമ്മൂട്ടിയെ നായകനാക്കി കുന്ജലി മരക്കാർ ഒരുക്കാൻ പ്ലാൻ ചെയ്യുന്ന സന്തോഷ് ശിവൻ. മമ്മൂട്ടിയെ വെച്ച് താൻ ഒരുക്കാൻ പോകുന്ന പോകുന്ന കുഞ്ഞാലി ഈ വർഷം എന്തായാലും ഉണ്ടാവില്ല എന്നും അതുകൊണ്ടു തന്നെയാണ് പ്രിയദർശൻ തന്നോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രൊജെക്ടുമായി മുന്നോട്ടു പോയിക്കൊള്ളാൻ താൻ പറഞ്ഞതെന്നും സന്തോഷ് ശിവൻ വെളിപ്പെടുത്തുന്നു. പ്രിയദർശന്റെ മോഹൻലാൽ ചിത്രത്തിൽ കടൽയുദ്ധത്തിനാണ് കൂടുതലും പ്രാധാന്യം നൽകുന്നതെന്നും അതുകൊണ്ടു തന്നെ ഇന്റർനാഷണൽ നിലവാരമുള്ള ഒരു ചിത്രമൊരുക്കാനാണ് അദ്ദേഹം പ്ലാൻ ചെയ്യുന്നതെന്നും സന്തോഷ് ശിവൻ പറയുന്നു . ഏഴു മാസത്തോളം പ്രീ-പ്രൊഡക്ഷനും അതുപോലെ എട്ടു മാസത്തോളം പോസ്റ്റ്-പ്രൊഡക്ഷനും വേണ്ടി വരും തന്റെ ചിത്രത്തിനെന്നു പ്രിയദർശനും മാധ്യമങ്ങളോട് പറഞ്ഞു. 1996 മുതൽ പ്രിയദർശൻ മനസ്സിൽ കൊണ്ട് നടക്കുന്ന പ്രൊജക്റ്റ് ആണ് കുഞ്ഞാലി മരക്കാർ എന്നും സന്തോഷ് ശിവൻ കൂട്ടിച്ചേർത്തു.

ഇപ്പോൾ താര നിർണ്ണയം നടന്നു വരികയാണെന്നും അതോടൊപ്പം തന്നെ തിരക്കഥയുടെ ഫൈനൽ ഡ്രാഫ്റ്റും പൂർത്തിയാവും എന്നും പ്രിയൻ അറിയിച്ചു. ഈ വർഷം നവംബർ ഒന്നിന് ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം ഒറ്റ ഷെഡ്യൂളിൽ തന്നെ തീർക്കാൻ ആണ് പ്ലാൻ ചെയ്യുന്നത്. സന്തോഷ് ശിവൻ ആവട്ടെ ഇപ്പോൾ മണി രത്‌നം ചിത്രത്തിന്റെ കാമറ വർക്കുമായി ബന്ധപെട്ടു തിരക്കിലാണ്. അതിനു ശേഷം അദ്ദേഹം സിൻ എന്ന പേരിൽ ജാവേദ് ജഫ്രിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. അതിനും ശേഷം മാത്രമേ മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലി മരക്കാർ തുടങ്ങാൻ സാധിക്കു എന്ന് സന്തോഷ് ശിവൻ വ്യക്ത്മാക്കി. പ്രിയദർശന്റെയും തന്റെയും ചിത്രങ്ങൾ രണ്ടു വ്യത്യസ്ത ആംഗിളിൽ നിന്നായിരിക്കും അവതരിപ്പിക്കപ്പെടുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറു കോടി ബഡ്ജറ്റിൽ ആണ് മോഹൻലാൽ- പ്രിയദർശൻ ചിത്രം ഒരുങ്ങുക.

The post പ്രിയദർശന്റെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലെന്നു സന്തോഷ് ശിവൻ..! first appeared on Onlookersmedia.

The post പ്രിയദർശന്റെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലെന്നു സന്തോഷ് ശിവൻ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/priyadarshans-kunjali-marakkar-is-being-making-in-international-making-quality/feed/ 0 10735
പറങ്കികളുടെ മുന്നിൽ കയ്യും കെട്ടി തലയും കുനിച്ചു നിക്കാനേ കൊണ്ട് നിങ്ങൾക്കു ഈ കുഞ്ഞാലീനെ കിട്ടൂല്ല; മരക്കാർ ടീസർ ഡയലോഗ് തരംഗമാകുന്നു..! https://onlookersmedia.com/latest-news/marakkar-teaser-dialogue-getting-viral/ https://onlookersmedia.com/latest-news/marakkar-teaser-dialogue-getting-viral/#respond Sun, 29 Apr 2018 17:51:11 +0000 http://onlookersmedia.com/?p=10728 കഴിഞ്ഞ ദിവസമാണ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രോജക്ടിന്റെ പ്രഖ്യാപനം കൊച്ചിയിൽ വെച്ച് നടന്നത്. മലയാളത്തിന്റെ മഹാനടനും താര ചക്രവർത്തിയുമായ മോഹൻലാൽ, മാസ്റ്റർ ഡയറക്ടർ പ്രിയദർശനുമായി ഒരിക്കൽ കൂടി കൈകോർക്കുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ഒഫീഷ്യൽ ആയി അനൗൺസ് ചെയ്തത്. പ്രിയദർശനും ഐ വി ശശിയുടെ മകൻ അനിയും കൂടി തിരക്കഥ രചിക്കുന്ന ഈ ചിത്രം നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി […]

The post പറങ്കികളുടെ മുന്നിൽ കയ്യും കെട്ടി തലയും കുനിച്ചു നിക്കാനേ കൊണ്ട് നിങ്ങൾക്കു ഈ കുഞ്ഞാലീനെ കിട്ടൂല്ല; മരക്കാർ ടീസർ ഡയലോഗ് തരംഗമാകുന്നു..! first appeared on Onlookersmedia.

The post പറങ്കികളുടെ മുന്നിൽ കയ്യും കെട്ടി തലയും കുനിച്ചു നിക്കാനേ കൊണ്ട് നിങ്ങൾക്കു ഈ കുഞ്ഞാലീനെ കിട്ടൂല്ല; മരക്കാർ ടീസർ ഡയലോഗ് തരംഗമാകുന്നു..! appeared first on Onlookersmedia.

]]>
കഴിഞ്ഞ ദിവസമാണ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രോജക്ടിന്റെ പ്രഖ്യാപനം കൊച്ചിയിൽ വെച്ച് നടന്നത്. മലയാളത്തിന്റെ മഹാനടനും താര ചക്രവർത്തിയുമായ മോഹൻലാൽ, മാസ്റ്റർ ഡയറക്ടർ പ്രിയദർശനുമായി ഒരിക്കൽ കൂടി കൈകോർക്കുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ഒഫീഷ്യൽ ആയി അനൗൺസ് ചെയ്തത്. പ്രിയദർശനും ഐ വി ശശിയുടെ മകൻ അനിയും കൂടി തിരക്കഥ രചിക്കുന്ന ഈ ചിത്രം നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് . ആശീർവാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമതു ചിത്രമായ ഇതിൽ നിർമ്മാണ പങ്കാളികൾ ആയി കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയിയും മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ഉടമ സന്തോഷ് ടി കുരുവിളയും ഉണ്ടാകും. ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായി ഒരു ടൈറ്റിൽ ടീസർ പുറത്തു വന്നിരുന്നു.

മോഹൻലാലിൻറെ തീപാറുന്ന ഡയലോഗുമായി എത്തിയ ഈ ടൈറ്റിൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ടീസറിലെ കുഞ്ഞാലി മരക്കാരുടെ ഭാഷയിലുള്ള മോഹൻലാലിൻറെ കിടിലൻ ഡയലോഗുകൾ ആരാധകരും സിനിമാ പ്രേമികളും ഒരേ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. മോഹൻലാലിന് ഒപ്പം തമിഴ്, തെലുങ്കു, ഹിന്ദി, ബ്രിട്ടീഷ്, ചൈനീസ് ഭാഷകളിലെ വമ്പൻ നടന്മാരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാകും. നവംബർ ഒന്നിന് ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രം മൂന്നു മാസം കൊണ്ട് തീർക്കുമെങ്കിലും, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ വളരെ സമയമെടുത്തെ ചെയ്യൂ എന്നും അതിനാൽ അത് തീർന്നതിനു ശേഷമേ റിലീസ് ഡേറ്റ് പ്രഖ്യാപിക്കു എന്നും പ്രിയദർശൻ അറിയിച്ചു. ടി ദാമോദരൻ മാഷാണ് ഈ ചിത്രത്തിന് പ്രചോദനമായ ആശയങ്ങൾ നൽകിയത് എന്നും പ്രിയദർശൻ പറഞ്ഞു.

The post പറങ്കികളുടെ മുന്നിൽ കയ്യും കെട്ടി തലയും കുനിച്ചു നിക്കാനേ കൊണ്ട് നിങ്ങൾക്കു ഈ കുഞ്ഞാലീനെ കിട്ടൂല്ല; മരക്കാർ ടീസർ ഡയലോഗ് തരംഗമാകുന്നു..! first appeared on Onlookersmedia.

The post പറങ്കികളുടെ മുന്നിൽ കയ്യും കെട്ടി തലയും കുനിച്ചു നിക്കാനേ കൊണ്ട് നിങ്ങൾക്കു ഈ കുഞ്ഞാലീനെ കിട്ടൂല്ല; മരക്കാർ ടീസർ ഡയലോഗ് തരംഗമാകുന്നു..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/marakkar-teaser-dialogue-getting-viral/feed/ 0 10728