maradona - Onlookersmedia https://onlookersmedia.com/tag/maradona/ First Entertainment website in Malayalam Mon, 30 Jul 2018 14:32:06 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 maradona - Onlookersmedia https://onlookersmedia.com/tag/maradona/ 32 32 54783289 പ്രേക്ഷക ഹൃദയങ്ങളിൽ ഗോളടിച്ചു മറഡോണ; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം..! https://onlookersmedia.com/latest-news/maradonas-wonder-goal-went-straight-into-the-hearts-of-the-audience-getting-great-appreciation-from-social-media/ https://onlookersmedia.com/latest-news/maradonas-wonder-goal-went-straight-into-the-hearts-of-the-audience-getting-great-appreciation-from-social-media/#respond Mon, 30 Jul 2018 14:32:06 +0000 http://onlookersmedia.com/?p=13881 പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കാണ് മറഡോണ ഗോളടിച്ചു കേറ്റിയത്. ഈ പറയുന്നത് ഫുട്ബോൾ മാന്ത്രികൻ മറഡോണയെ കുറിച്ചല്ല, മലയാള സിനിമയിലെ പുതിയ ബോക്സ് ഓഫീസ് ഹിറ്റായി മാറുന്ന ടോവിനോ തോമസ് ചിത്രം മറഡോണയെ കുറിച്ചാണ്. സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരും ഒരേ മനസ്സോടെ മറഡോണയെ അഭിനന്ദിക്കുകയാണ്. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ വളരെ ആവേശകരമായ രീതിയിലും റിയലിസ്റ്റിക് ആയും അവതരിപ്പിച്ച ഈ ചിത്രം പ്രായഭേദമന്യേ പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിച്ചു കൊണ്ടാണ് […]

The post പ്രേക്ഷക ഹൃദയങ്ങളിൽ ഗോളടിച്ചു മറഡോണ; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം..! first appeared on Onlookersmedia.

The post പ്രേക്ഷക ഹൃദയങ്ങളിൽ ഗോളടിച്ചു മറഡോണ; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം..! appeared first on Onlookersmedia.

]]>
പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കാണ് മറഡോണ ഗോളടിച്ചു കേറ്റിയത്. ഈ പറയുന്നത് ഫുട്ബോൾ മാന്ത്രികൻ മറഡോണയെ കുറിച്ചല്ല, മലയാള സിനിമയിലെ പുതിയ ബോക്സ് ഓഫീസ് ഹിറ്റായി മാറുന്ന ടോവിനോ തോമസ് ചിത്രം മറഡോണയെ കുറിച്ചാണ്. സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരും ഒരേ മനസ്സോടെ മറഡോണയെ അഭിനന്ദിക്കുകയാണ്. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ വളരെ ആവേശകരമായ രീതിയിലും റിയലിസ്റ്റിക് ആയും അവതരിപ്പിച്ച ഈ ചിത്രം പ്രായഭേദമന്യേ പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിച്ചു കൊണ്ടാണ് വിജയ കുതിപ്പ് തുടരുന്നത്. ടോവിനോ തോമസിന്റെ ഗംഭീര പ്രകടനത്തിനും പ്രേക്ഷകരുടെ കയ്യടി ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ എങ്ങും ഇപ്പോൾ കാണാൻ കഴിയുന്നത് മറഡോണയെ കുറിച്ചുള്ള പോസിറ്റീവ് ആയ ചർച്ചകളും നിരൂപങ്ങളുമാണ്.

നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം വിമർശകരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കൃഷ്ണമൂർത്തി രചിച്ച ഈ ഫീൽ ഗുഡ് എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത് കാല എന്ന സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം കേരളത്തിൽ വിതരണം ചെയ്ത മിനി സ്റ്റുഡിയോ ആണ്. എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ ചേർന്നാണ് മിനി സ്റ്റുഡിയോയുടെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചത്.

ടോവിനോ തോമസിനെ കൂടാതെ ചെമ്പൻ വിനോദ്, ടിറ്റോ വിൽ‌സൺ, നവാഗതയായ ശരണ്യ, ലിയോണ ലിഷോയ് എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ആക്ഷനും പ്രണയവും ഫാമിലി ഡ്രാമയും കോമെടിയും ആവേശവുമെല്ലാം വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചാണ് മറഡോണ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നതു.

മായാനദിക്ക് ശേഷം മറ്റൊരു ടോവിനോ ചിത്രം കൂടി പ്രേക്ഷകരുടെ മനസ്സിന്റെ ചില്ലയിൽ കൂടു കൂട്ടുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്.

The post പ്രേക്ഷക ഹൃദയങ്ങളിൽ ഗോളടിച്ചു മറഡോണ; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം..! first appeared on Onlookersmedia.

The post പ്രേക്ഷക ഹൃദയങ്ങളിൽ ഗോളടിച്ചു മറഡോണ; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/maradonas-wonder-goal-went-straight-into-the-hearts-of-the-audience-getting-great-appreciation-from-social-media/feed/ 0 13881
ആക്ഷനും റൊമാന്സും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി മറഡോണ https://onlookersmedia.com/reviews/maradona-malayalam-movie-review/ https://onlookersmedia.com/reviews/maradona-malayalam-movie-review/#respond Sat, 28 Jul 2018 16:59:15 +0000 http://onlookersmedia.com/?p=13811 ടോവിനോയെ നായകനാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് ‘മറഡോണ’. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മറഡോണയുടെ ട്രെയ്‌ലർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു, എന്നാൽപ്പോലും വളരെ ചെറിയ ഹൈപ്പിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മലയാളികളായ രണ്ട് യുവാക്കളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ സുധിയെയും മറഡോണയെയും ചുറ്റുപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. എളുപ്പത്തിൽ പൈസ സമ്പാദിക്കാൻ കോട്ടേഷൻ ടീമിൽ പോലും ഭാഗമാവുന്ന രണ്ട് യുവാക്കളെയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. സമൂഹത്തിലെ ഉന്നത രാഷ്ട്രീയ നേതാവുമായുള്ള പ്രശ്നത്തെ തുടർന്ന് […]

The post ആക്ഷനും റൊമാന്സും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി മറഡോണ first appeared on Onlookersmedia.

The post ആക്ഷനും റൊമാന്സും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി മറഡോണ appeared first on Onlookersmedia.

]]>
ടോവിനോയെ നായകനാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് ‘മറഡോണ’. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മറഡോണയുടെ ട്രെയ്‌ലർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു, എന്നാൽപ്പോലും വളരെ ചെറിയ ഹൈപ്പിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മലയാളികളായ രണ്ട് യുവാക്കളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ സുധിയെയും മറഡോണയെയും ചുറ്റുപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. എളുപ്പത്തിൽ പൈസ സമ്പാദിക്കാൻ കോട്ടേഷൻ ടീമിൽ പോലും ഭാഗമാവുന്ന രണ്ട് യുവാക്കളെയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. സമൂഹത്തിലെ ഉന്നത രാഷ്ട്രീയ നേതാവുമായുള്ള പ്രശ്നത്തെ തുടർന്ന് ജീവതത്തിൽ പിന്നീട് ഓടികൊണ്ടിരിക്കേണ്ടി വരുന്ന മറഡോണയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. ബന്ധുക്കളുടെ സഹായത്തോടെ മറഡോണ ബാംഗ്ലൂരിൽ താമസം തുടങ്ങുകയും, അതിന് ശേഷം മറഡോണ എന്ന വ്യക്തിക്ക് ചുറ്റുമുള്ള ആളുകളുടെ സ്വാധീനം മൂലം വ്യക്തിത്വത്തിൽ വരുന്ന മാറ്റങ്ങളാണ് കഥ മുന്നോട്ട് കൊണ്ടു പോകുന്നത്.

സംവിധായകൻ വിഷ്ണു നാരായണന്റെയും തിരകഥാകൃത്ത് കൃഷ്ണമൂർത്തിയുടെയും കഥ പറച്ചിലും രണ്ടും മികച്ച രീതിയിൽ അവിഷ്കരിച്ചിട്ടുണ്ട്. മറഡോണയുടെ പുതിയ ജീവിത സാഹചര്യങ്ങൾ ഒരു വശത്തും മറുവശത്ത് മറഡോണയെ തേടിയുള്ള ഗുണ്ടകളുടെ തിരച്ചിലും മനോഹരമായി ദൃശ്യാവിഷ്കാരിച്ചിട്ടുണ്ട്. ടോവിനോയുടെ പ്രകടനം ചിത്രത്തിന് മുതൽകൂടായിരുന്നു. ടോവിനോയുടെ കഥാപാത്രത്തിന് വരുന്ന മാറ്റങ്ങളും താരം വളരെ തന്മയത്തോട് കൂടി കൈകാര്യം ചെയ്തിട്ടുണ്ട്.

നവാഗത സംവിധായകൻ വിഷ്ണു നാരായണന് മികച്ചൊരു തുടക്കമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. വൈകാരിക രംഗങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പഞ്ചാത്തല സംഗീതവും സഹായകരമായിരുന്നു. ചിക്ക്മഗളൂറിലെ ആക്ഷൻ രംഗങ്ങൾ മികച്ചതായിരുന്നു. മറഡോണയും ആശയും തമ്മിലുള്ള പ്രണയ രംഗങ്ങലും സിനിമ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവം സമ്മാനിക്കും.

വളരെ സ്വാഭാവികമായാണ് കഥാന്തരീക്ഷം സംവിധായകൻ ഒരുക്കിയത്, അനാവശ്യ സംഭാഷണങ്ങൾ ഒന്നും തന്നെ ചിത്രത്തിൽ കാണാൻ സാധിക്കില്ല. പുതുമുഖ നായിക ശരണ്യ ആർ. നായർ പാർട്ട് ടൈം ഹോം നഴ്‌സായാണ് ചിത്രത്തിൽ വേഷമിടുന്നത്. ആദ്യ രംഗം മുതൽ തന്റെ റോൾ ഭംഗിയായി താരം അവതരിപ്പിച്ചിട്ടുണ്ട്.

സുഷിൻ ശ്യാമിന്റെ സംഗീതം ചിത്രത്തിന് നല്ലൊരു സിനിമ അനുഭവം സമ്മാനിക്കുന്ന കാര്യത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് ബോറടിപ്പിക്കാതെ രീതിയുള്ള എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. ക്ലൈമാക്സ് ഭാഗങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന കാര്യത്തിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. എന്തുകൊണ്ടും മലയാള സിനിമയിൽ അധികമാരും പരീക്ഷിക്കാത്ത വ്യത്യസ്ത നിറഞ്ഞ ഒരു ടോവിനോ ചിത്രമാണ് ‘മറഡോണ’.

The post ആക്ഷനും റൊമാന്സും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി മറഡോണ first appeared on Onlookersmedia.

The post ആക്ഷനും റൊമാന്സും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി മറഡോണ appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/maradona-malayalam-movie-review/feed/ 0 13811