mamata mohandas - Onlookersmedia https://onlookersmedia.com/tag/mamata-mohandas/ First Entertainment website in Malayalam Thu, 04 Oct 2018 14:15:25 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 mamata mohandas - Onlookersmedia https://onlookersmedia.com/tag/mamata-mohandas/ 32 32 54783289 കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസും ; ജോണി ജോണി യെസ് അപ്പാ റിലീസിന് ഒരുങ്ങുന്നു. https://onlookersmedia.com/latest-news/latest-poster-of-johny-johny-yes-appa-released-mamata-mohandas-will-be-seen-playing-an-important-character/ https://onlookersmedia.com/latest-news/latest-poster-of-johny-johny-yes-appa-released-mamata-mohandas-will-be-seen-playing-an-important-character/#respond Thu, 04 Oct 2018 14:15:25 +0000 http://onlookersmedia.com/?p=15068 പ്രശസ്ത നടി മമത മോഹൻദാസ് പ്രധാന വേഷത്തിൽ എത്തിയ നീലി എന്ന ഹൊറർ ചിത്രം ഈ വർഷം പ്രേക്ഷക ശ്രദ്ധനേടിയെടുത്തിരുന്നു. നീലിക്കു ശേഷം മമത നമ്മുടെ മുന്നിൽ എത്തുന്ന ചിത്രമാണ് പാവാടക്കു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പ എന്ന ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയിരിക്കുന്ന ഈ ഫാമിലി കോമഡി എന്റർടൈനറിൽ വളരെ നിർണ്ണായകമായ ഒരു വേഷം ആണ് മമത മോഹൻദാസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മമത സ്‌പെഷ്യൽ പോസ്റ്റർ ഇപ്പോൾ […]

The post കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസും ; ജോണി ജോണി യെസ് അപ്പാ റിലീസിന് ഒരുങ്ങുന്നു. first appeared on Onlookersmedia.

The post കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസും ; ജോണി ജോണി യെസ് അപ്പാ റിലീസിന് ഒരുങ്ങുന്നു. appeared first on Onlookersmedia.

]]>
പ്രശസ്ത നടി മമത മോഹൻദാസ് പ്രധാന വേഷത്തിൽ എത്തിയ നീലി എന്ന ഹൊറർ ചിത്രം ഈ വർഷം പ്രേക്ഷക ശ്രദ്ധനേടിയെടുത്തിരുന്നു. നീലിക്കു ശേഷം മമത നമ്മുടെ മുന്നിൽ എത്തുന്ന ചിത്രമാണ് പാവാടക്കു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പ എന്ന ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയിരിക്കുന്ന ഈ ഫാമിലി കോമഡി എന്റർടൈനറിൽ വളരെ നിർണ്ണായകമായ ഒരു വേഷം ആണ് മമത മോഹൻദാസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മമത സ്‌പെഷ്യൽ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. അനു സിതാരയും ഈ ചിത്രത്തിൽ നായികാ വേഷം അവതരിപ്പിക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസ് അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ഏഴു വർഷം മുൻപ് റീലീസ് ചെയ്ത റേസ് എന്ന ചിത്രത്തിൽ ആണ് ഇവർ ഇതിനു മുൻപ് ഒന്നിച്ചു അഭിനയിച്ചത്.

വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് തിരക്കഥ രചിച്ച ജോജി തോമസ് രചിച്ച ജോണി ജോണി യെസ് അപ്പ നിർമ്മിച്ചിരിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ്. കുഞ്ചാക്കോ ബോബൻ, മമത മോഹൻദാസ്, അനു സിതാര എന്നിവർക്ക് പുറമെ, ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ്, ഗീത എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ അണിനിരക്കുന്നു.

മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന് ശേഷം തീയേറ്ററിൽ എത്താൻ പോകുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് ഇത്. ജോണി ജോണി യെസ് അപ്പയുടെ ട്രെയ്‌ലർ ഇപ്പോഴേ സിനിമാ പ്രേമികളും ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഒക്ടോബർ അവസാന വാരം ഈ ചിത്രം തീയേറ്ററുകളിൽ എത്തും.

The post കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസും ; ജോണി ജോണി യെസ് അപ്പാ റിലീസിന് ഒരുങ്ങുന്നു. first appeared on Onlookersmedia.

The post കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസും ; ജോണി ജോണി യെസ് അപ്പാ റിലീസിന് ഒരുങ്ങുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/latest-poster-of-johny-johny-yes-appa-released-mamata-mohandas-will-be-seen-playing-an-important-character/feed/ 0 15068
പ്രിത്വിരാജ് നായകനാകുന്ന രണം ആരംഭിക്കുന്നു… https://onlookersmedia.com/latest-news/prithviraj-new-movie-ranam/ https://onlookersmedia.com/latest-news/prithviraj-new-movie-ranam/#respond Mon, 21 Aug 2017 08:25:34 +0000 http://onlookersmedia.com/?p=4748 പ്രിത്വിരാജിന്റെ ഓണ ചിത്രമായ ആദം ജോൺ അധികം വൈകാതെ തന്നെ തീയേറ്ററുകളിലേക്കു എത്താൻ ഒരുങ്ങുകയാണ്. ജിനു എബ്രഹാം സംവിധായകനായി അരങ്ങേറുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനവും ചിത്രത്തിന്റെ ടീസറും വലിയ ജനശ്രദ്ധ നേടി കഴിഞ്ഞു. പ്രിത്വിരാജ് ഇപ്പോൾ തന്റെ അടുത്ത ചിത്രം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. രണം എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിർമ്മൽ സഹദേവ് ആണ്. അമേരിക്കയിലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം […]

The post പ്രിത്വിരാജ് നായകനാകുന്ന രണം ആരംഭിക്കുന്നു… first appeared on Onlookersmedia.

The post പ്രിത്വിരാജ് നായകനാകുന്ന രണം ആരംഭിക്കുന്നു… appeared first on Onlookersmedia.

]]>
പ്രിത്വിരാജിന്റെ ഓണ ചിത്രമായ ആദം ജോൺ അധികം വൈകാതെ തന്നെ തീയേറ്ററുകളിലേക്കു എത്താൻ ഒരുങ്ങുകയാണ്. ജിനു എബ്രഹാം സംവിധായകനായി അരങ്ങേറുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനവും ചിത്രത്തിന്റെ ടീസറും വലിയ ജനശ്രദ്ധ നേടി കഴിഞ്ഞു.

പ്രിത്വിരാജ് ഇപ്പോൾ തന്റെ അടുത്ത ചിത്രം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. രണം എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിർമ്മൽ സഹദേവ് ആണ്. അമേരിക്കയിലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം തന്നെ ഷൂട്ട് ചെയ്യുന്നത്. ഡെട്രോയിറ്റ് ക്രോസിംഗ് എന്നായിരുന്നു ഈ ചിത്രത്തിന്റെ ആദ്യത്തെ പേര്. അതിനു ശേഷം ആണ് രണം എന്ന പേര് അണിയറ പ്രവർത്തകർ ഉറപ്പിച്ചത്. പ്രിത്വിരാജ് ഈ ചിത്രത്തിനായി അമേരിക്കയിലേക്ക് തിരിച്ചു കഴിഞ്ഞു.

ഈ ചിത്രത്തിനായി അമ്പതു ദിവസത്തെ ഡേറ്റ് നൽകിയിരിക്കുന്ന പ്രിത്വി രാജ് ഒക്ടോബറിൽ തിരിച്ചെത്തും. നവംബറിൽ പ്രിത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട്ജീവിതം എന്ന ബിഗ് ബജറ്റ് ചിത്രം ആരംഭിക്കും.

മമ്ത മോഹൻദാസാണ് രണം എന്ന നിർമ്മൽ സഹദേവ് ചിത്രത്തിൽ നായികായയെത്തുന്നത്. തമിഴിൽ നിന്നുള്ള നടീനടന്മാരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമയി എത്തുന്നുണ്ട്. അമേരിക്കയിലെ ഡിട്രോയിറ്റ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷൻ.

ഒരു ക്രൈം ഡ്രാമായാണ് ഈ ചിത്രമൊരുങ്ങുന്നത്. നേരത്തെ നിർമ്മൽ സഹദേവ് പ്രിത്വിരാജ് നായകനായ ഇവിടെ എന്ന ചിത്രത്തിലും അതുപോലെ തന്നെ ഫഹദ് ഫാസിൽ നായകനായ മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിലും അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളും അമേരിക്കയിലാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നുള്ളതും ശ്രദ്ധേയമാണ്.

റോഷ്‌നി ദിനകർ സംവിധാനം ചെയ്ത മൈ സ്റ്റോറി, പ്രദീപ് എം നായർ ഒരുക്കിയ വിമാനം എന്നിവയാണ് പ്രിത്വിരാജ് നായകനായി എത്തുന്ന ഇനി വരാനിരിക്കുന്ന റിലീസുകൾ. അതോടൊപ്പം കമൽ മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തിലും പ്രിത്വി ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട് എന്നാണ് വാർത്തകൾ.

ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പ്രിത്വിയെ നായകനാക്കി ആർ എസ് വിമൽ ഒരുക്കുന്ന കർണ്ണനും ആരംഭിക്കും എന്നാണ് സൂചനകൾ.

The post പ്രിത്വിരാജ് നായകനാകുന്ന രണം ആരംഭിക്കുന്നു… first appeared on Onlookersmedia.

The post പ്രിത്വിരാജ് നായകനാകുന്ന രണം ആരംഭിക്കുന്നു… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/prithviraj-new-movie-ranam/feed/ 0 4748