Lucifer - Onlookersmedia https://onlookersmedia.com/tag/lucifer/ First Entertainment website in Malayalam Sun, 08 Jul 2018 07:07:37 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Lucifer - Onlookersmedia https://onlookersmedia.com/tag/lucifer/ 32 32 54783289 ദേവാസുരത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ മംഗലശ്ശേരി നീലകണ്ഠന്റെ ഓർമകളുണർത്തി മോഹൻലാലിന്റെ ലൂസിഫർ ലുക്ക്..! https://onlookersmedia.com/latest-news/lucifer-first-look-evokes-memories-of-devasuram-on-its-25th-anniversary/ https://onlookersmedia.com/latest-news/lucifer-first-look-evokes-memories-of-devasuram-on-its-25th-anniversary/#respond Sun, 08 Jul 2018 07:07:37 +0000 http://onlookersmedia.com/?p=13169 കഴിഞ്ഞ ദിവസമാണ് ആരാധകരെയും സിനിമാ പ്രേമികളെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു കൊണ്ട് കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ ലൂസിഫർ ഫസ്റ്റ് ലുക്ക് എത്തിയത്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ജൂലൈ പതിനാറു മുതൽ ചിത്രീകരണം ആരംഭിക്കും. ഇന്നലെ പുറത്തു വിട്ട ലൂസിഫർ ഫസ്റ്റ് ലുക്കിൽ മോഹൻലാലിൻറെ മുഖം വെളിപ്പെടുത്തിയിട്ടില്ല എങ്കിലും തൂവെള്ള ഷർട്ടും കറുത്ത കരയുള്ള വെളുത്ത മുണ്ടുമുടുത്തു ഗാംഭീര്യത്തോടെ കാലിൽ കാൽ കയറ്റി വെച്ചിരിക്കുന്ന മോഹൻലാലിനെ നമ്മുക്ക് കാണാം. […]

The post ദേവാസുരത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ മംഗലശ്ശേരി നീലകണ്ഠന്റെ ഓർമകളുണർത്തി മോഹൻലാലിന്റെ ലൂസിഫർ ലുക്ക്..! first appeared on Onlookersmedia.

The post ദേവാസുരത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ മംഗലശ്ശേരി നീലകണ്ഠന്റെ ഓർമകളുണർത്തി മോഹൻലാലിന്റെ ലൂസിഫർ ലുക്ക്..! appeared first on Onlookersmedia.

]]>
കഴിഞ്ഞ ദിവസമാണ് ആരാധകരെയും സിനിമാ പ്രേമികളെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു കൊണ്ട് കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ ലൂസിഫർ ഫസ്റ്റ് ലുക്ക് എത്തിയത്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ജൂലൈ പതിനാറു മുതൽ ചിത്രീകരണം ആരംഭിക്കും. ഇന്നലെ പുറത്തു വിട്ട ലൂസിഫർ ഫസ്റ്റ് ലുക്കിൽ മോഹൻലാലിൻറെ മുഖം വെളിപ്പെടുത്തിയിട്ടില്ല എങ്കിലും തൂവെള്ള ഷർട്ടും കറുത്ത കരയുള്ള വെളുത്ത മുണ്ടുമുടുത്തു ഗാംഭീര്യത്തോടെ കാലിൽ കാൽ കയറ്റി വെച്ചിരിക്കുന്ന മോഹൻലാലിനെ നമ്മുക്ക് കാണാം. ഈ ഫസ്റ്റ് ലുക്ക് മലയാളികളെ കൂട്ടികൊണ്ടു പോയത് മലയാള സിനിമയിലെ ഇത്തരമൊരു കിടിലൻ ഗെറ്റപ്പ് ആദ്യമായി ആഘോഷിക്കപെട്ട 1993 എന്ന വർഷത്തിലേക്ക് ആണ്. ആ വർഷമാണ് ദേവാസുരം എന്ന മോഹൻലാൽ- ഐ വി ശശി ചിത്രം റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്റർ വിജയം നേടിയത്.

ആ ചിത്രത്തിലൂടെയാണ് മോഹൻലാലിൻറെ മുണ്ടുടുത്തു മീശ പിരിച്ച ആസുരഭാവം ആദ്യമായി ജനങ്ങൾ ആഘോഷിച്ചത്. അതിനു ശേഷം കേരളക്കരയെ പ്രകമ്പനം കൊള്ളിച്ച മാസ്സ് കഥാപാത്രങ്ങൾ ഈ രൂപത്തിൽ മോഹൻലാൽ തന്നെ ഒരുപാട് തന്നെങ്കിലും ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ ഇന്ന് ഓരോ മലയാളിക്കും ആവേശവും വികാരവുമാണ്. ദേവാസുരത്തിനു ശേഷമാണു മുണ്ടുടുത്ത ഈ ഗെറ്റപ്പ് പോലും മലയാള സിനിമയിലും മലയാളിയുടെ ജീവിതത്തിലും ആണത്തത്തിന്റെ പര്യായമായി മാറിയത്. ആ അർഥത്തിൽ മലയാളത്തിലെ ട്രെൻഡ് സെറ്റർ ലുക്കുകളിൽ ഒന്നായിരുന്നു അത്.

ദേവാസുരം ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ 2018 ഇൽ തന്നെ അതേ ആവേശം സമ്മാനിക്കുന്ന ഒരു ഗെറ്റപ്പുമായി ലൂസിഫർ ഫസ്റ്റ് ലുക് വന്നതോടെ മോഹൻലാൽ ആരാധകരും മലയാള സിനിമാ പ്രേമികളും ഒരുപോലെ ത്രില്ലടിച്ചിരിക്കുകയാണ്. മുരളി ഗോപി രചിച്ച ലൂസിഫർ ഒരു മാസ്സ് എന്റെർറ്റൈനെർ ആണെന്നും ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ബ്ലഡ്, ബ്രദർ ഹുഡ്, ബിട്രെയൽ എന്നാണ് ലൂസിഫർ ഫസ്റ്റ് ലുക് പോസ്റ്ററിലെ വാക്കുകൾ നമ്മളോട് പറയുന്നത്. മോഹൻലാലിന്റെ താടി വെച്ച ഗെറ്റപ്പ് ആയിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ നല്ല കട്ട താടി വെച്ച് മീശ പിരിച്ചു തൂവെള്ള മുണ്ടും ഷർട്ടുമിട്ട ഒരു മാസ്സ് മോഹൻലാൽ ഗെറ്റപ്പ് ഇനി കേരളം കാണാൻ ഇരിക്കുന്നതേയുള്ളു എന്ന് നമ്മുക്ക് പറയാൻ സാധിക്കും. ഏതായാലും ഒരൊറ്റ പോസ്റ്റർ കൊണ്ട് തന്നെ ലൂസിഫർ മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായി കഴിഞ്ഞു.

The post ദേവാസുരത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ മംഗലശ്ശേരി നീലകണ്ഠന്റെ ഓർമകളുണർത്തി മോഹൻലാലിന്റെ ലൂസിഫർ ലുക്ക്..! first appeared on Onlookersmedia.

The post ദേവാസുരത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ മംഗലശ്ശേരി നീലകണ്ഠന്റെ ഓർമകളുണർത്തി മോഹൻലാലിന്റെ ലൂസിഫർ ലുക്ക്..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/lucifer-first-look-evokes-memories-of-devasuram-on-its-25th-anniversary/feed/ 0 13169
സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ലൂസിഫർ ഫസ്റ്റ് ലുക്ക് എത്തി..! https://onlookersmedia.com/latest-news/mohanlal-conquered-social-media-again-this-time-with-lucifer-first-look/ https://onlookersmedia.com/latest-news/mohanlal-conquered-social-media-again-this-time-with-lucifer-first-look/#respond Sat, 07 Jul 2018 13:40:43 +0000 http://onlookersmedia.com/?p=13156 ഇന്നുച്ചയ്ക്ക് മുതൽ മലയാള സിനിമാ പ്രേമികളും മോഹൻലാൽ, പൃഥ്‌വി രാജ് ആരാധകരും കാത്തിരുന്നത് വൈകുന്നേരം ഏഴു മണിയായി കിട്ടാനാണ്. കാരണം കേരളം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് ഏഴു മണിക്ക് പുറത്തു വരുമെന്ന് സംവിധായകനായ പൃഥ്‌വി രാജ് സുകുമാരനും നായകനായ മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത് ഇന്ന് ഉച്ചയോടെ ആണ്. യുവ സൂപ്പർ താരമായ പൃഥ്‌വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ ഒരു മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുങ്ങുന്നത്. വമ്പൻ […]

The post സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ലൂസിഫർ ഫസ്റ്റ് ലുക്ക് എത്തി..! first appeared on Onlookersmedia.

The post സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ലൂസിഫർ ഫസ്റ്റ് ലുക്ക് എത്തി..! appeared first on Onlookersmedia.

]]>
ഇന്നുച്ചയ്ക്ക് മുതൽ മലയാള സിനിമാ പ്രേമികളും മോഹൻലാൽ, പൃഥ്‌വി രാജ് ആരാധകരും കാത്തിരുന്നത് വൈകുന്നേരം ഏഴു മണിയായി കിട്ടാനാണ്. കാരണം കേരളം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് ഏഴു മണിക്ക് പുറത്തു വരുമെന്ന് സംവിധായകനായ പൃഥ്‌വി രാജ് സുകുമാരനും നായകനായ മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത് ഇന്ന് ഉച്ചയോടെ ആണ്. യുവ സൂപ്പർ താരമായ പൃഥ്‌വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ ഒരു മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുങ്ങുന്നത്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തി൯ൽ ഇന്ത്യൻ സിനിമയുടെ നടനവിസ്മയവും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാൽ ആണ് നായകനായി എത്തുന്നത്. അങ്ങനെ പ്രേക്ഷകരുടെ ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ലൂസിഫർ ഫസ്റ്റ് ലുക്ക് കൃത്യം ഏഴു മണിക്ക് തന്നെയെത്തി.

ആരാധകർ പറഞ്ഞത് പോലെ , ഏഴാം മാസത്തിലെ ഏഴാം ദിവസം കൃത്യം ഏഴു മണിക്ക് തന്നെ നരകത്തിന്റെ അധിപനായ ലൂസിഫർ തന്റെ ആദ്യ ദർശനം പ്രേക്ഷകർക്കു നൽകി. ഏവരെയും ആവേശം കൊള്ളിക്കുന്ന കിടിലൻ ഫസ്റ്റ് ലുക് ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. മോഹൻലാലിൻറെ മുഖം പോസ്റ്ററിൽ ഇല്ലെങ്കിലും വെളുത്ത ഷർട്ടും മുണ്ടും ധരിച്ചു കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കുന്ന മോഹൻലാലിൻറെ കഴുത്തിന് താഴോട്ടുള്ള രൂപമാണ് പോസ്റ്ററിൽ വന്നിരിക്കുന്നത്. മോഹൻലാലിൻറെ ലൂസിഫർ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയെ ഇപ്പോൾ പ്രകമ്പനം കൊള്ളിക്കുകയാണ്. ഇന്നലെ ഒടിയൻ ടീസർ ഇറക്കി ഓൾ ഇന്ത്യ ലെവലിൽ ട്രെൻഡ് ചെയ്യിച്ച മോഹൻലാൽ തൊട്ടടുത്ത ദിവസം തന്നെ ലൂസിഫർ ആയി ആ കൊടുംകാറ്റ് വീണ്ടും സൃഷ്ടിക്കുകയാണ് സോഷ്യൽ മീഡിയയിൽ എന്ന് പറഞ്ഞെ പറ്റു.

മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ മാസ്സ് എന്റെർറ്റൈനെർ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഈ മാസം പതിനെട്ടു മുതൽ ചിത്രീകരണം ആരംഭിക്കും. കുട്ടിക്കാനം, ട്രിവാൻഡ്രം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, പൂജപ്പുര സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ ആയി ആദ്യ ഷെഡ്യൂൾ പ്ലാൻ ചെയ്യുന്ന ഈ ചിത്രം എറണാകുളം, മുംബൈ എന്നിവിടങ്ങളിലും ചിത്രീകരിക്കും എന്നാണ് സൂചന. 100 ദിവസം കൊണ്ടാണ് ഈ ചിത്രം ചിത്രീകരിക്കുക എന്നതും സൂചകൾ ഉണ്ട്. സുജിത് വാസുദേവ് കാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആയിരിക്കും. മഞ്ജു വാര്യർ , വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, സാനിയ എന്നിവർ ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ട്. ആ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

The post സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ലൂസിഫർ ഫസ്റ്റ് ലുക്ക് എത്തി..! first appeared on Onlookersmedia.

The post സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ലൂസിഫർ ഫസ്റ്റ് ലുക്ക് എത്തി..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-conquered-social-media-again-this-time-with-lucifer-first-look/feed/ 0 13156