lal jose - Onlookersmedia https://onlookersmedia.com/tag/lal-jose/ First Entertainment website in Malayalam Sat, 07 Oct 2017 06:58:44 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 lal jose - Onlookersmedia https://onlookersmedia.com/tag/lal-jose/ 32 32 54783289 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും https://onlookersmedia.com/latest-news/velipadinte-pusthakam-20-crore-club/ https://onlookersmedia.com/latest-news/velipadinte-pusthakam-20-crore-club/#respond Sat, 07 Oct 2017 06:58:44 +0000 http://onlookersmedia.com/?p=6261 മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ വെളിപാടിന്‍റെ പുസ്തകം 20 കോടി ക്ലബ്ബില്‍ ഇടം നേടി. കേരളത്തില്‍ നിന്നു മാത്രം 32 ദിവസം കൊണ്ട് 17 കോടി കളക്ഷന്‍ നേടിയ ചിത്രം കേരളത്തിന് പുറത്തു നിന്നും 5 കോടിയിലേറെ നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വമ്പന്‍ പ്രതീക്ഷകളോടെയാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായതിനാല്‍ പ്രതീക്ഷകളും ഏറെ ആയിരുന്നു. എന്നാല്‍ റിലീസിന്‍റെ ആദ്യ ദിവസം മുതല്‍ വെളിപാടിന്‍റെ പുസ്തകത്തിന് മോശം അഭിപ്രായം മാത്രമേ […]

The post 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും first appeared on Onlookersmedia.

The post 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും appeared first on Onlookersmedia.

]]>
മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ വെളിപാടിന്‍റെ പുസ്തകം 20 കോടി ക്ലബ്ബില്‍ ഇടം നേടി. കേരളത്തില്‍ നിന്നു മാത്രം 32 ദിവസം കൊണ്ട് 17 കോടി കളക്ഷന്‍ നേടിയ ചിത്രം കേരളത്തിന് പുറത്തു നിന്നും 5 കോടിയിലേറെ നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വമ്പന്‍ പ്രതീക്ഷകളോടെയാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായതിനാല്‍ പ്രതീക്ഷകളും ഏറെ ആയിരുന്നു. എന്നാല്‍ റിലീസിന്‍റെ ആദ്യ ദിവസം മുതല്‍ വെളിപാടിന്‍റെ പുസ്തകത്തിന് മോശം അഭിപ്രായം മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

കെട്ടുറപ്പ് ഇല്ലാത്ത തിരക്കഥ ചിത്രത്തിന് പാരയായി. മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ മൂല്യവും ‘ജിമിക്കി കമ്മല്‍’ ഗാനം ഉണ്ടാക്കിയ തരംഗവുമാണ് വലിയ പരാജയം ആകേണ്ടിയിരുന്ന സിനിമയെ ബോക്സോഫീസ് വിജയമാക്കി മാറ്റിയത്.

‘ജിമിക്കി കമ്മല്‍’ ഗാനം ഈ വര്‍ഷത്തെ ഏറ്റവും ഹിറ്റ് ഗാനമായി മാറുമ്പോള്‍ വെളിപാടിന്‍റെ പുസ്തകത്തിന് ആശ്വാസ വിജയവും നേടാന്‍ സാധിച്ചു.

The post 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും first appeared on Onlookersmedia.

The post 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/velipadinte-pusthakam-20-crore-club/feed/ 0 6261
വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ https://onlookersmedia.com/collection-reports/5243/ https://onlookersmedia.com/collection-reports/5243/#respond Sat, 02 Sep 2017 14:33:06 +0000 http://onlookersmedia.com/?p=5243 ഓണ ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനുമായി മുന്നേറുകയാണ്. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്. ആദ്യ ദിനം കേരളത്തില്‍ നിന്നും മാത്രം 3.70 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ്ങില്‍ ഒന്നാണിത്. വമ്പന്‍ പ്രതീക്ഷകളില്‍ എത്തിയ വെളിപാടിന്‍റെ പുസ്തകം എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെങ്കിലും ബോക്സോഫീസില്‍ മികച്ച കലക്ഷന്‍ തുടരുന്നുണ്ട്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് നേടിയത് 2.10 കോടിക്ക് മുകളിലാണ്. രണ്ടു […]

The post വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ first appeared on Onlookersmedia.

The post വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ appeared first on Onlookersmedia.

]]>
ഓണ ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനുമായി മുന്നേറുകയാണ്. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്.

ആദ്യ ദിനം കേരളത്തില്‍ നിന്നും മാത്രം 3.70 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ്ങില്‍ ഒന്നാണിത്.

വമ്പന്‍ പ്രതീക്ഷകളില്‍ എത്തിയ വെളിപാടിന്‍റെ പുസ്തകം എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെങ്കിലും ബോക്സോഫീസില്‍ മികച്ച കലക്ഷന്‍ തുടരുന്നുണ്ട്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് നേടിയത് 2.10 കോടിക്ക് മുകളിലാണ്. രണ്ടു ദിവസം കൊണ്ട് 5.8 കോടി കലക്ഷനാണ് ചിത്രം നേടിയത്.

ഈ വര്‍ഷം റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്‍റെ മൂന്നാമത്തെ ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. 2017ന്‍റെ തുടക്കത്തില്‍ റിലീസ് ചെയ്ത മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ 50 കോടി കലക്ഷന്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്നു വന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡര്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി.

മോഹന്‍ലാലിനെ നായകനാക്കി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് ലാല്‍ ജോസ് ആണ്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രം കൂടിയാണ് വെളിപാടിന്‍റെ പുസ്തകം.

The post വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ first appeared on Onlookersmedia.

The post വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/5243/feed/ 0 5243
മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിന്‍റെ ‘വെളിപാടി’ന്‍റെ പുസ്തകം https://onlookersmedia.com/reviews/velipadinte-pusthakam-review/ https://onlookersmedia.com/reviews/velipadinte-pusthakam-review/#respond Thu, 31 Aug 2017 09:10:51 +0000 http://onlookersmedia.com/?p=5104 അനൗൺസ് ചെയ്ത നാൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. സൂപ്പർ സ്റ്റാർ മോഹൻലാലും ജനപ്രിയ സംവിധായകൻ ലാൽ ജോസും ഒന്നിക്കുന്ന ആദ്യ ചിത്രം എന്നത് തന്നെയായിരുന്നു ചിത്രത്തിന്‍റെ പ്രത്യേകത. തുടർന്ന് ഇറങ്ങിയ ചിത്രത്തിലെ സ്റ്റില്ലുകളും പോസ്റ്ററുകളും പ്രതീക്ഷകൾ നിലനിർത്തിയെങ്കിലും “ജിമ്മിക്കി കമ്മൽ” എന്ന ഗാനത്തോടെ ചിത്രം സോഷ്യൽ മീഡിയയിലും പുറത്തും തരംഗം തീർത്തു. തല്ലുകൊള്ളികളായ കുട്ടികൾ പഠിക്കുന്ന തീരദേശ കോളേജിലേക്ക് പുതിയ വൈസ് പ്രിൻസിപ്പാളായി പ്രൊഫസർ മൈക്കിൾ ഇടിക്കുള (മോഹൻലാൽ) എത്തുന്നു. അതുവരെ […]

The post മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിന്‍റെ ‘വെളിപാടി’ന്‍റെ പുസ്തകം first appeared on Onlookersmedia.

The post മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിന്‍റെ ‘വെളിപാടി’ന്‍റെ പുസ്തകം appeared first on Onlookersmedia.

]]>
അനൗൺസ് ചെയ്ത നാൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. സൂപ്പർ സ്റ്റാർ മോഹൻലാലും ജനപ്രിയ സംവിധായകൻ ലാൽ ജോസും ഒന്നിക്കുന്ന ആദ്യ ചിത്രം എന്നത് തന്നെയായിരുന്നു ചിത്രത്തിന്‍റെ പ്രത്യേകത. തുടർന്ന് ഇറങ്ങിയ ചിത്രത്തിലെ സ്റ്റില്ലുകളും പോസ്റ്ററുകളും പ്രതീക്ഷകൾ നിലനിർത്തിയെങ്കിലും “ജിമ്മിക്കി കമ്മൽ” എന്ന ഗാനത്തോടെ ചിത്രം സോഷ്യൽ മീഡിയയിലും പുറത്തും തരംഗം തീർത്തു.

തല്ലുകൊള്ളികളായ കുട്ടികൾ പഠിക്കുന്ന തീരദേശ കോളേജിലേക്ക് പുതിയ വൈസ് പ്രിൻസിപ്പാളായി പ്രൊഫസർ മൈക്കിൾ ഇടിക്കുള (മോഹൻലാൽ) എത്തുന്നു. അതുവരെ പരസ്പരം തല്ല് കൂടിയിരുന്ന വിദ്യാർത്ഥികൾ ഇടിക്കുളയുടെ വരവോട് കൂടി മാറി ചിന്തിച്ചു തുടങ്ങുന്നു. ഇടിക്കുളയുടെ വരവ് കോളേജിലും കുട്ടികൾക്കും ഇടയിലുണ്ടാകുന്ന മാറ്റത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

മോഹൻലാലിന്‍റെ തന്നെ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ പോലെ സരോപദേശവുമായി തുടങ്ങിയ സിനിമ, സിനിമയ്ക്കുള്ളിലെ സിനിമ ഷൂട്ടിംഗ് ഒക്കെയായി മുന്നോട്ട് പോകുന്നെങ്കിലും പ്രേക്ഷകരെ അത്ര രസിപ്പിക്കുന്നതാകുന്നില്ല ഇതൊന്നും. കെട്ടുറപ്പ് ഇല്ലാത്ത തിരക്കഥ സിനിമയിലുടനീളം മുഴച്ചു നില്‍ക്കുന്നുണ്ടായിരുന്നു.

കോളേജ് ജീവിതത്തില്‍ തുടങ്ങിയ സിനിമ പകുതിയോടടുക്കുമ്പോള്‍ മറ്റൊരു തലത്തിലേക്കാണ് സംവിധായകനും എഴുത്തുകാരന്‍ ബെന്നി പി നായരമ്പലവും കൊണ്ട് പോകാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കഥാപാത്രങ്ങളുടെ ‘ക്യാരക്ടറൈസേഷന്‍’ പലയിടത്തും പാളുന്നുണ്ട്.

പതിവ് പോലെ മോഹന്‍ലാല്‍ തന്‍റെ വേഷം മനോഹരമായി തന്നെ കൈകാര്യം ചെയ്തു. രണ്ട് ഗെറ്റപ്പിലും സിനിമയില്‍ ഉടനീളം മോഹന്‍ലാല്‍ നിറഞ്ഞാടുന്ന കാഴ്ച കാണാന്‍ കഴിയും. അനൂപ് മേനോന്‍റെ ബുള്ളറ്റ് വിശ്വന്‍ എന്ന കഥാപാത്രവും മികച്ചതായിരുന്നു. സലീം കുമാറിന്‍റെ കോമഡികള്‍ എല്ലാം നല്ലത് എന്ന്‍ പറയാന്‍ കഴിയില്ലെങ്കിലും ചിലതെല്ലാം ആശ്വാസം നല്‍കുന്നവയായിരുന്നു.

ആദ്യ ചിത്രത്തിലൂടെ തിളങ്ങിയ ‘അപ്പാനി രവി’ ശരത് കുമാറിനും അരുണ്‍ കുര്യനും അന്ന രാജനും ഈ ചിത്രത്തില്‍ തിളക്കം തീരെ നഷ്ടപ്പെട്ടു. “ജിമിക്കി കമ്മല്‍” ഗാനത്തിലെ എനര്‍ജി അപ്പാനി രവിക്ക് സിനിമയില്‍ ഉടനീളം കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. സിദ്ധിക്ക്, ചെമ്പന്‍ വിനോദ്, അലന്‍സിയര്‍ എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.

വിഷ്ണു ശര്‍മ്മയുടെ ക്യാമറ വര്‍ക്കുകളും ഷാന്‍ റഹ്മാന്‍റെ സംഗീതവും സിനിമയുമായി ചേര്‍ന്ന് നില്‍ക്കുന്നു. ആക്ഷന്‍ രംഗങ്ങളിലെ അനാവശ്യ സ്ലോ മോഷനുകള്‍ രസം കൊല്ലികള്‍ ആകുന്നുണ്ട്.

ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മില്‍, അറബിക്കഥ, മീശ മാധവന്‍, മറവത്തൂര്‍ കനവ് തുടങ്ങിയ മനോഹര സിനിമകള്‍ ചെയ്ത ലാല്‍ ജോസ് മാജിക്ക് ഒന്നും ഈ ചിത്രത്തില്‍ ഇല്ലെങ്കിലും സമീപ കാലത്ത് ഇറങ്ങിയ ലാല്‍ ജോസ് ചിത്രങ്ങളില്‍ ഭേദപെട്ട ഒരു സിനിമയെന്ന് വെളിപാടിന്‍റെ പുസ്തകത്തെ പറയാം.

The post മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിന്‍റെ ‘വെളിപാടി’ന്‍റെ പുസ്തകം first appeared on Onlookersmedia.

The post മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിന്‍റെ ‘വെളിപാടി’ന്‍റെ പുസ്തകം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/velipadinte-pusthakam-review/feed/ 0 5104
ടീസര്‍ കലക്കി, ഒടുവിലെ ആ അഡാര്‍ സീനും.. https://onlookersmedia.com/latest-news/5022/ https://onlookersmedia.com/latest-news/5022/#respond Tue, 29 Aug 2017 11:37:52 +0000 http://onlookersmedia.com/?p=5022 മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇന്ന്‍ റിലീസ് ചെയ്തു. നടന്‍ മോഹന്‍ലാല്‍ തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസര്‍ പുറത്ത് ഇറക്കിയത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ട് തുടങ്ങുന്ന ടീസറില്‍ 2 ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കുട്ടികള്‍ ഡ്രാക്കുള എന്ന്‍ വിളിക്കുന്ന പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം പേരാണ് ഫേസ്ബുക്ക് […]

The post ടീസര്‍ കലക്കി, ഒടുവിലെ ആ അഡാര്‍ സീനും.. first appeared on Onlookersmedia.

The post ടീസര്‍ കലക്കി, ഒടുവിലെ ആ അഡാര്‍ സീനും.. appeared first on Onlookersmedia.

]]>
മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇന്ന്‍ റിലീസ് ചെയ്തു. നടന്‍ മോഹന്‍ലാല്‍ തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസര്‍ പുറത്ത് ഇറക്കിയത്.

ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ട് തുടങ്ങുന്ന ടീസറില്‍ 2 ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കുട്ടികള്‍ ഡ്രാക്കുള എന്ന്‍ വിളിക്കുന്ന പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.

മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം പേരാണ് ഫേസ്ബുക്ക് വഴി ഈ വീഡിയോ കണ്ടത്.

പുതുതായി ഒരു കോളേജില്‍ പഠിപ്പിക്കാന്‍ എത്തുന്ന പ്രൊഫസറും കുട്ടികളും തമ്മിലുള്ള ബന്ധമാണ് ഈ സിനിമ പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

രസകരമായ രീതിയില്‍ കട്ട് ചെയ്തിരിക്കുന്ന ടീസറിന്‍റെ ഒടുവില്‍ രണ്ടാമത്തെ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ അല്‍പ്പം സസ്പെന്‍സും നില നിര്‍ത്തുന്നുണ്ട്.

ടീസറില്‍ മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ഗെറ്റപ്പിലെ എന്‍ട്രി ശെരിക്കും ആവേശം പകരുന്നതാണ്. ഷാന്‍ റഹ്മാന്‍റെ സംഗീതം ഒരു മാസ്സ് ഫീല്‍ തന്നെ ആ രംഗത്തിന് നല്‍കുന്നുണ്ട്.

ശരത് കുമാര്‍, അനൂപ് മേനോന്‍, രേഷ്മ രാജന്‍, സിദ്ധിക്ക്, സലീം കുമാര്‍ തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ ഉണ്ട്.

The post ടീസര്‍ കലക്കി, ഒടുവിലെ ആ അഡാര്‍ സീനും.. first appeared on Onlookersmedia.

The post ടീസര്‍ കലക്കി, ഒടുവിലെ ആ അഡാര്‍ സീനും.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5022/feed/ 0 5022
കാത്തിരിപ്പുകള്‍ക്ക് വിരാമം. വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇറങ്ങി.. https://onlookersmedia.com/videos/velipadinte-pusthakam-teaser/ https://onlookersmedia.com/videos/velipadinte-pusthakam-teaser/#respond Tue, 29 Aug 2017 10:38:11 +0000 http://onlookersmedia.com/?p=5016 ഈ വര്‍ഷം സിനിമ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ വെച്ചു ഒരുക്കുന്ന സിനിമ എന്നത് തന്നെയാണ് വെളിപാടിന്‍റെ പുസ്തകത്തിന്‍റെ പ്രതീക്ഷകള്‍ എറാന്‍ കാരണം. മോഹന്‍ലാലിനൊപ്പം അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്‍, രേഷ്മ രാജന്‍, അനൂപ് മേനോന്‍, സിദ്ധിക്ക്, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വെളിപാടിന്‍റെ പുസ്തകത്തിന്‍റെ പുതിയ ടീസര്‍ മോഹന്‍ലാല്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. വെളിപാടിന്‍റെ […]

The post കാത്തിരിപ്പുകള്‍ക്ക് വിരാമം. വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇറങ്ങി.. first appeared on Onlookersmedia.

The post കാത്തിരിപ്പുകള്‍ക്ക് വിരാമം. വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇറങ്ങി.. appeared first on Onlookersmedia.

]]>
ഈ വര്‍ഷം സിനിമ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ വെച്ചു ഒരുക്കുന്ന സിനിമ എന്നത് തന്നെയാണ് വെളിപാടിന്‍റെ പുസ്തകത്തിന്‍റെ പ്രതീക്ഷകള്‍ എറാന്‍ കാരണം.

മോഹന്‍ലാലിനൊപ്പം അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്‍, രേഷ്മ രാജന്‍, അനൂപ് മേനോന്‍, സിദ്ധിക്ക്, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വെളിപാടിന്‍റെ പുസ്തകത്തിന്‍റെ പുതിയ ടീസര്‍ മോഹന്‍ലാല്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

വെളിപാടിന്‍റെ പുസ്തകത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രത്തെ കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണ്. എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലാണ് ലാല്‍ ജോസ് ചിത്രം ഒരുക്കിയിരിക്കുന്നത്.

3 ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് അണിയറ സംസാരം. 2 ഗെറ്റപ്പുകള്‍ ഇതിനകം പുറത്തു വിട്ടിട്ടുണ്ട്.

ചിത്രത്തിന്‍റെ ടീസറും ഒരു ഗാനവും റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് ഇവ രണ്ടും നേടിയതും. “ജിമിക്കി കമ്മല്‍” എന്ന ഗാനം ഇതിനകം തന്നെ 30 ലക്ഷത്തില്‍ അധികം പേര്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്.

The post കാത്തിരിപ്പുകള്‍ക്ക് വിരാമം. വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇറങ്ങി.. first appeared on Onlookersmedia.

The post കാത്തിരിപ്പുകള്‍ക്ക് വിരാമം. വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇറങ്ങി.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/velipadinte-pusthakam-teaser/feed/ 0 5016
സർവ്വോപരി പാലാക്കാരൻ ഒന്നാന്തരം സിനിമ : ലാൽ ജോസ് https://onlookersmedia.com/latest-news/sarvopari-palakkaran-super-movie-lal-jose/ https://onlookersmedia.com/latest-news/sarvopari-palakkaran-super-movie-lal-jose/#respond Tue, 08 Aug 2017 13:16:34 +0000 http://onlookersmedia.com/?p=4465 അനൂപ് മേനോനെ നായകനാക്കി വേണു ഗോപൻ സംവിധാനം ചെയ്ത സർവ്വോപരി പാലാക്കാരൻ കഴിഞ്ഞ വാരം തിയേറ്ററുകളിൽ എത്തിയിരുന്നു. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം സിനിമ മേഖലയിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. സർവ്വോപരി പാലാക്കാരനെ പുകഴ്ത്തി സംവിധായകൻ ലാൽ ജോസ് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയുണ്ടായി. മലയാളി ആൺ സമൂഹത്തിന്റെ കപട നാട്യങ്ങളെ തുറന്ന് കാണിക്കുന്ന സിനിമയാണ് സർവ്വോപരി പാലക്കാരൻ. എല്ലാവരും കുടുംബ […]

The post സർവ്വോപരി പാലാക്കാരൻ ഒന്നാന്തരം സിനിമ : ലാൽ ജോസ് first appeared on Onlookersmedia.

The post സർവ്വോപരി പാലാക്കാരൻ ഒന്നാന്തരം സിനിമ : ലാൽ ജോസ് appeared first on Onlookersmedia.

]]>
അനൂപ് മേനോനെ നായകനാക്കി വേണു ഗോപൻ സംവിധാനം ചെയ്ത സർവ്വോപരി പാലാക്കാരൻ കഴിഞ്ഞ വാരം തിയേറ്ററുകളിൽ എത്തിയിരുന്നു. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തിയത്.

സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം സിനിമ മേഖലയിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.

സർവ്വോപരി പാലാക്കാരനെ പുകഴ്ത്തി സംവിധായകൻ ലാൽ ജോസ് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയുണ്ടായി. മലയാളി ആൺ സമൂഹത്തിന്റെ കപട നാട്യങ്ങളെ തുറന്ന് കാണിക്കുന്ന സിനിമയാണ് സർവ്വോപരി പാലക്കാരൻ. എല്ലാവരും കുടുംബ സമേതം ഈ സിനിമ കാണണം. ലാൽ ജോസ് എഴുതുന്നു.

ലാൽ ജോസിന്റെ കുറിപ്പ് വായിക്കാം..

“സർവ്വോപരി പാലാക്കാരൻ കണ്ടു. മലയാളി ആൺ സമൂഹത്തിന്റെ കപട നാട്യങ്ങളെ തുറന്നു കാട്ടുന്ന ഒന്നാന്തരം ഒരു സിനിമ. കുടുംബ സമേതം എല്ലാവരും ഈ സിനിമ കാണണം.. കാരണം, ഇതിൽ ഞാനും നിങ്ങളും ഉണ്ട്.”

The post സർവ്വോപരി പാലാക്കാരൻ ഒന്നാന്തരം സിനിമ : ലാൽ ജോസ് first appeared on Onlookersmedia.

The post സർവ്വോപരി പാലാക്കാരൻ ഒന്നാന്തരം സിനിമ : ലാൽ ജോസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/sarvopari-palakkaran-super-movie-lal-jose/feed/ 0 4465