Ladoo - Onlookersmedia https://onlookersmedia.com/tag/ladoo/ First Entertainment website in Malayalam Sun, 18 Nov 2018 11:45:54 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png Ladoo - Onlookersmedia https://onlookersmedia.com/tag/ladoo/ 32 32 പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു ലഡൂ; സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണം..! https://onlookersmedia.com/latest-news/great-response-for-ladoo-in-social-medias/ https://onlookersmedia.com/latest-news/great-response-for-ladoo-in-social-medias/#respond Sun, 18 Nov 2018 11:45:54 +0000 http://onlookersmedia.com/?p=15745 ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത മലയാള ചിത്രമാണ് നവാഗതനായ അരുൺ ജോർജ് സംവിധാനം ചെയ്ത ലഡൂ എന്ന കോമഡി എന്റെർറ്റൈനെർ. വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ റൊമാന്റിക് കോമഡി ചിത്രം രചിച്ചിരിക്കുന്നത് സാഗർ സത്യനും അതുപോലെ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ ചേർന്നുമാണ്. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ഈ […]

The post പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു ലഡൂ; സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണം..! first appeared on Onlookersmedia.

The post പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു ലഡൂ; സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണം..! appeared first on Onlookersmedia.

]]>
ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത മലയാള ചിത്രമാണ് നവാഗതനായ അരുൺ ജോർജ് സംവിധാനം ചെയ്ത ലഡൂ എന്ന കോമഡി എന്റെർറ്റൈനെർ. വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ റൊമാന്റിക് കോമഡി ചിത്രം രചിച്ചിരിക്കുന്നത് സാഗർ സത്യനും അതുപോലെ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ ചേർന്നുമാണ്. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ഈ ചിത്രം നേടിയെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ നിന്ന് പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിക്കുന്ന ഈ ചിത്രം ഒരു പക്കാ പൈസ വസൂൽ എന്റെർറ്റൈനെർ ആണെന്ന് തന്നെയാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ തീയേറ്ററുകളിൽ എത്തിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവരവതരിപ്പിക്കുന്ന , വിനു , രാഹുൽ, എസ് കെ എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ലഡ്ഡുവിന്റെ കഥ വികസിക്കുന്നത്. ഇവരുടെ ഒരു യാത്രയാണ് ഈ ചിത്രത്തിൽ ചിരിയുടെ പൂരം തീർക്കുന്നത് എന്ന് പറയാം. ഇവർക്കൊപ്പം ഗായത്രി അശോക്, ബോബി സിംഹ, ദിലീഷ് പോത്തൻ, സാജു നവോദയ, മനോജ് ഗിന്നസ്, ഇന്ദ്രൻസ്, നിഷ സാരംഗ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഗൗതം ശങ്കർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലെ രസകരമായ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് പ്രേമം ഫെയിം രാജേഷ് മുരുകേശൻ ആണ്. ലാൽ കൃഷ്ണൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഏതായാലും ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ലഡ്ഡുവും ഇടം നേടുമെന്നാണ് പ്രേക്ഷകരുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

The post പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു ലഡൂ; സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണം..! first appeared on Onlookersmedia.

The post പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു ലഡൂ; സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണം..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/great-response-for-ladoo-in-social-medias/feed/ 0