Laddoo - Onlookersmedia https://onlookersmedia.com/tag/laddoo/ First Entertainment website in Malayalam Fri, 02 Nov 2018 14:53:47 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Laddoo - Onlookersmedia https://onlookersmedia.com/tag/laddoo/ 32 32 54783289 ലഡ്ഡുവിന് പിന്തുണയുമായി നിവിൻ പോളിയും ഫഹദ് ഫാസിലും..! https://onlookersmedia.com/latest-news/nivin-pauly-and-fahad-fazil-came-out-supporting-laddoo/ https://onlookersmedia.com/latest-news/nivin-pauly-and-fahad-fazil-came-out-supporting-laddoo/#respond Fri, 02 Nov 2018 14:53:47 +0000 http://onlookersmedia.com/?p=15566 നവാഗതനായ അരുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്ത കോമഡി എന്റർടൈനേർ ആണ് ലഡൂ. ഈ വരുന്ന നവംബർ പതിനാറിന് പ്രദർശനത്തിന് എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രത്തിന്റെ ട്രയ്ലറിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനൊപ്പം തന്നെ മലയാള സിനിമയിലെ മിന്നും താരങ്ങളായ നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവരും ഈ ചിത്രത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. ലഡ്ഡുവിന്റെ […]

The post ലഡ്ഡുവിന് പിന്തുണയുമായി നിവിൻ പോളിയും ഫഹദ് ഫാസിലും..! first appeared on Onlookersmedia.

The post ലഡ്ഡുവിന് പിന്തുണയുമായി നിവിൻ പോളിയും ഫഹദ് ഫാസിലും..! appeared first on Onlookersmedia.

]]>
നവാഗതനായ അരുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്ത കോമഡി എന്റർടൈനേർ ആണ് ലഡൂ. ഈ വരുന്ന നവംബർ പതിനാറിന് പ്രദർശനത്തിന് എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രത്തിന്റെ ട്രയ്ലറിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനൊപ്പം തന്നെ മലയാള സിനിമയിലെ മിന്നും താരങ്ങളായ നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവരും ഈ ചിത്രത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. ലഡ്ഡുവിന്റെ ട്രയ്ലർ ഇവർ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഷെയർ ചെയ്തു കഴിഞ്ഞു. പൊട്ടിച്ചിരിയുടെ പുതിയ രസക്കൂട്ടുകളുമായി ആണ് ലഡ്ഡു എത്തുന്നത്.

വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാഗർ സത്യൻ ആണ്. സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം കാല, ധനുഷ് ചിത്രം വട ചെന്നൈ എന്നിവ കേരളത്തിൽ വിതരണം ചെയ്ത മിനി സ്റ്റുഡിയോ ആണ് ലഡ്ഡു നിർമ്മിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റായ ടോവിനോ തോമസ് ചിത്രമായ മറഡോണ നിർമ്മിച്ചതും ഇവർ തന്നെയാണ്. എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ ആണ് മിനി സ്റ്റുഡിയോക്ക് നേതൃത്വം നൽകുന്നത്.

റൊമാന്സും കോമെഡിയും നിറഞ്ഞ ഈ ചിത്രം ഒരു ഗംഭീര എന്റെർറ്റൈനെർ ആവുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഗൗതം ശങ്കർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് രാജേഷ് മുരുഗേഷനും എഡിറ്റ് ചെയ്തിരിക്കുന്നത് ലാൽ കൃഷ്ണനും ആണ്. ബോബി സിംഹ, ദിലീഷ് പോത്തൻ, സാജു നവോദയ, മനോജ് ഗിന്നസ്, ഇന്ദ്രൻസ്, നിഷ സാരംഗ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.

The post ലഡ്ഡുവിന് പിന്തുണയുമായി നിവിൻ പോളിയും ഫഹദ് ഫാസിലും..! first appeared on Onlookersmedia.

The post ലഡ്ഡുവിന് പിന്തുണയുമായി നിവിൻ പോളിയും ഫഹദ് ഫാസിലും..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/nivin-pauly-and-fahad-fazil-came-out-supporting-laddoo/feed/ 0 15566
പൊട്ടിച്ചിരിയുടെ പുതിയ രസക്കൂട്ടുമായി ലഡ്ഡു എത്തുന്നു; റിലീസ് നവംബർ പതിനാറിന്.. https://onlookersmedia.com/latest-news/laddoo-to-release-on-november-16th-a-complete-comedy-entertainer-on-cards/ https://onlookersmedia.com/latest-news/laddoo-to-release-on-november-16th-a-complete-comedy-entertainer-on-cards/#respond Sun, 28 Oct 2018 13:55:12 +0000 http://onlookersmedia.com/?p=15454 നവാഗതനായ അരുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്ത ചിത്രമാണ് ലഡൂ. ഈ വരുന്ന നവംബർ പതിനാറിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം പൊട്ടിച്ചിരിയുടെ പുതിയ രസക്കൂട്ടുകളുമായി ആണ് എത്തുന്നത്. വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാഗർ സത്യൻ ആണ്. എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ നേതൃത്വം നൽകുന്ന മിനി സ്റ്റുഡിയോ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൂപ്പർ […]

The post പൊട്ടിച്ചിരിയുടെ പുതിയ രസക്കൂട്ടുമായി ലഡ്ഡു എത്തുന്നു; റിലീസ് നവംബർ പതിനാറിന്.. first appeared on Onlookersmedia.

The post പൊട്ടിച്ചിരിയുടെ പുതിയ രസക്കൂട്ടുമായി ലഡ്ഡു എത്തുന്നു; റിലീസ് നവംബർ പതിനാറിന്.. appeared first on Onlookersmedia.

]]>
നവാഗതനായ അരുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്ത ചിത്രമാണ് ലഡൂ. ഈ വരുന്ന നവംബർ പതിനാറിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം പൊട്ടിച്ചിരിയുടെ പുതിയ രസക്കൂട്ടുകളുമായി ആണ് എത്തുന്നത്. വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാഗർ സത്യൻ ആണ്. എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ നേതൃത്വം നൽകുന്ന മിനി സ്റ്റുഡിയോ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം കാല, ധനുഷ് ചിത്രം വട ചെന്നൈ എന്നിവ കേരളത്തിൽ വിതരണം ചെയ്ത ഇവരാണ് സൂപ്പർ ഹിറ്റായ ടോവിനോ തോമസ് ചിത്രമായ മറഡോണ നിർമ്മിച്ചത്.

ഒരു റൊമാന്റിക് കോമഡി ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് എന്നിവർ അവതരിപ്പിക്കുന്ന മൂന്നു കൂട്ടുകാരുടെ കഥയാണ് അവതരിപ്പിക്കുന്നത്. റൊമാന്സും കോമെഡിയും നിറഞ്ഞ ഈ ചിത്രം ഒരു ഗംഭീര എന്റെർറ്റൈനെർ ആവുമെന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ. ഈ ചിത്രത്തിന്റെ രസകരമായ പോസ്റ്ററുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. ദിലീഷ് പോത്തൻ, സാജു നവോദയ, മനോജ് ഗിന്നസ്, ഇന്ദ്രൻസ്, നിഷ സാരംഗ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. ഗൗതം ശങ്കർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് രാജേഷ് മുരുഗേഷനും എഡിറ്റ് ചെയ്തിരിക്കുന്നത് ലാൽ കൃഷ്ണനും ആണ്. ഏതായാലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വളരെ വലുതാണ്.

The post പൊട്ടിച്ചിരിയുടെ പുതിയ രസക്കൂട്ടുമായി ലഡ്ഡു എത്തുന്നു; റിലീസ് നവംബർ പതിനാറിന്.. first appeared on Onlookersmedia.

The post പൊട്ടിച്ചിരിയുടെ പുതിയ രസക്കൂട്ടുമായി ലഡ്ഡു എത്തുന്നു; റിലീസ് നവംബർ പതിനാറിന്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/laddoo-to-release-on-november-16th-a-complete-comedy-entertainer-on-cards/feed/ 0 15454