kunjali marakkar - Onlookersmedia https://onlookersmedia.com/tag/kunjali-marakkar/ First Entertainment website in Malayalam Sat, 26 May 2018 16:43:54 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 kunjali marakkar - Onlookersmedia https://onlookersmedia.com/tag/kunjali-marakkar/ 32 32 54783289 മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരക്കാരിൽ പ്രിയദർശന്റെ സഹസംവിധായകനായി മേജർ രവി..! https://onlookersmedia.com/latest-news/major-ravi-to-assist-priyadarshan-in-mohanlal-big-budget-movie-kunjali-marakkar/ https://onlookersmedia.com/latest-news/major-ravi-to-assist-priyadarshan-in-mohanlal-big-budget-movie-kunjali-marakkar/#respond Sat, 26 May 2018 16:43:54 +0000 http://onlookersmedia.com/?p=11854 മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രവുമായാണ് മോഹൻലാൽ- പ്രിയദർശൻ ടീം എത്താൻ പോകുന്നതെന്ന് നമുക്കറിയാം. മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നൂറു കോടി രൂപ ബഡ്ജറ്റിൽ ആണ് നിർമ്മിക്കാൻ പോകുന്നത്. നവംബർ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതു ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയിയും മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ഈ ചിത്രത്തിന്റെ […]

The post മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരക്കാരിൽ പ്രിയദർശന്റെ സഹസംവിധായകനായി മേജർ രവി..! first appeared on Onlookersmedia.

The post മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരക്കാരിൽ പ്രിയദർശന്റെ സഹസംവിധായകനായി മേജർ രവി..! appeared first on Onlookersmedia.

]]>
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രവുമായാണ് മോഹൻലാൽ- പ്രിയദർശൻ ടീം എത്താൻ പോകുന്നതെന്ന് നമുക്കറിയാം. മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നൂറു കോടി രൂപ ബഡ്ജറ്റിൽ ആണ് നിർമ്മിക്കാൻ പോകുന്നത്. നവംബർ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതു ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയിയും മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ ആവും. മോഹൻലാൽ നായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ തെലുങ്കിൽ നിന്ന് നാഗാർജുനയും , ഹിന്ദിയിൽ നിന്ന് സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതുകൂടാതെ തമിഴിൽ നിന്നുള്ള ഒരു സൂപ്പർ താരവും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആവുമെന്നാണ് സൂചന. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് ഒരു പുതിയ വിവരം കൂടി പുറത്തു വന്നിരിക്കുകയാണ്.

പ്രശസ്ത സംവിധായകൻ മേജർ രവി ഈ ചിത്രത്തിൽ പ്രിയദർശന്റെ സഹസംവിധായകൻ ആയി ജോലി ചെയ്യും. പ്രിയദർശൻ തന്റെ ഗുരു ആണെന്നും അദ്ദേഹത്തിനുള്ള ഗുരു ദക്ഷിണ ആണ് താൻ ഈ ചിത്രത്തിൽ ചെയ്യുന്ന ജോലി എന്നും മേജർ രവി പറഞ്ഞു.

കുഞ്ഞാലി മരക്കാരിനു ശേഷം നിവിൻ പോളിയെ വെച് ഒരു ചിത്രവും അതിനു ശേഷം മോഹൻലാലിനെ വെച്ച് ആറാം തമ്പുരാൻ ശൈലിയിൽ ഒരു ചിത്രവും താൻ പ്ലാൻ ചെയ്യുന്നുണ്ട് എന്നും മേജർ രവി പറഞ്ഞു. മേജർ രവിയുടെ നിവിൻ പോളി ചിത്രം രചിക്കുന്നത് ബെന്നി പി നായരമ്പലം ആണ്. നിവിൻ ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്ന പ്രൊജെക്ടുകൾ പൂർത്തിയാക്കിയതിനു ശേഷമാണു മേജർ രവി ചിത്രം തുടങ്ങുക. ജോമോൻ ടി ജോൺ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

The post മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരക്കാരിൽ പ്രിയദർശന്റെ സഹസംവിധായകനായി മേജർ രവി..! first appeared on Onlookersmedia.

The post മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരക്കാരിൽ പ്രിയദർശന്റെ സഹസംവിധായകനായി മേജർ രവി..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/major-ravi-to-assist-priyadarshan-in-mohanlal-big-budget-movie-kunjali-marakkar/feed/ 0 11854
വൈകിയാലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും; സന്തോഷ് ശിവൻ മനസ്സ് തുറക്കുന്നു.. https://onlookersmedia.com/latest-news/mammoottys-kunjali-marakkar-will-happen-even-if-late-santhosh-sivan/ https://onlookersmedia.com/latest-news/mammoottys-kunjali-marakkar-will-happen-even-if-late-santhosh-sivan/#respond Mon, 30 Apr 2018 05:31:32 +0000 http://onlookersmedia.com/?p=10741 മലയാള സിനിമാ ലോകത്ത് പുതിയ തർക്കങ്ങൾക്ക് ചർച്ചകൾക്കും വഴിവെച്ച ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ ഒരിടവേളയ്ക്ക് ശേഷം മോളീവുഡിൽ വീണ്ടും കുഞ്ഞാലി മരയ്ക്കാർ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ, മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും ചിത്രം ഒരുക്കുന്നു എന്ന വാർത്തകൾ വന്നത് മുതൽ ആണ് തർക്കങ്ങൾ ഉടലെടുത്തത്. ഇതിനോടകം ആരാധകരും ചിത്രത്തിന്റെ പേരിൽ തർക്കം ആരംഭിച്ചുകഴിഞ്ഞു. അതിനിടെയാണ് കഴിഞ്ഞദിവസം പ്രിയദർശനും മോഹൻലാലും തങ്ങളുടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം […]

The post വൈകിയാലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും; സന്തോഷ് ശിവൻ മനസ്സ് തുറക്കുന്നു.. first appeared on Onlookersmedia.

The post വൈകിയാലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും; സന്തോഷ് ശിവൻ മനസ്സ് തുറക്കുന്നു.. appeared first on Onlookersmedia.

]]>
മലയാള സിനിമാ ലോകത്ത് പുതിയ തർക്കങ്ങൾക്ക് ചർച്ചകൾക്കും വഴിവെച്ച ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ ഒരിടവേളയ്ക്ക് ശേഷം മോളീവുഡിൽ വീണ്ടും കുഞ്ഞാലി മരയ്ക്കാർ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ, മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും ചിത്രം ഒരുക്കുന്നു എന്ന വാർത്തകൾ വന്നത് മുതൽ ആണ് തർക്കങ്ങൾ ഉടലെടുത്തത്. ഇതിനോടകം ആരാധകരും ചിത്രത്തിന്റെ പേരിൽ തർക്കം ആരംഭിച്ചുകഴിഞ്ഞു. അതിനിടെയാണ് കഴിഞ്ഞദിവസം പ്രിയദർശനും മോഹൻലാലും തങ്ങളുടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസാണ്. ആശിർവാദ് നിർമ്മിക്കുന്ന 25ആമത് ചിത്രമായിരിക്കും ഇത്. ആശിർവാദിനൊപ്പം കോൺഫിഡന്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടൈന്മെന്റ്സും ചിത്രം നിർമ്മിക്കും. ചിത്രത്തിന്റെ പ്രഖ്യാപനത്തിനുശേഷം ആരാധകരെല്ലാം വലിയ ആവേശത്തിലായിരുന്നു.

അതിനിടെയാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഉണ്ടാകുമെന്ന് ഉറപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ പുതിയ പോസ്റ്ററുമായി നിർമ്മാതാവ് ഷാജി നടേശൻ എത്തിയത്. ചർച്ചകൾ ഇങ്ങനെ മുറുകുമ്പോഴാണ് സന്തോഷ് ശിവൻ തന്റെ അഭിപ്രായം ഒരു മാധ്യമത്തോട് തുറന്നു പറഞ്ഞത്.

പ്രിയദർശന്റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായിരുന്നു കാലാപാനി, കാലാപാനിയുടെ ചിത്രീകരണം സമയം മുതൽ പ്രിയദർശന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കുഞ്ഞാലിമരയ്ക്കാർ എന്ന് സന്തോഷ് ശിവൻ പറഞ്ഞു. ചിത്രത്തിൽ താനും ഒപ്പമുണ്ടാകുമെന്ന് പ്രിയദർശൻ പറഞ്ഞു. ചിത്രത്തിനായി ഒന്നിച്ച് മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇരിക്കെയാണ് 4 വർഷങ്ങൾക്കു മുൻപേ ചിത്രം മാറ്റിവയ്ക്കാനായി പ്രിയദർശൻ തീരുമാനിച്ചത്. അപ്പോഴാണ് അമൽ നീരദ് ചിത്രം പ്രഖ്യാപിച്ചതും അതുതന്നെയായിരിക്കാം മാറ്റിവെക്കലിന് കാരണം. പിന്നീട് അത് നടക്കാതെ വന്നപ്പോൾ പ്രിയദർശന്റെ ചിത്രവുമായി മുന്നോട്ടുപോകുകയായിരുന്നു. പിന്നീട് തന്നെ വിളിച്ചപ്പോൾ മറ്റ് ചിത്രങ്ങളുടെ തിരക്കിലാണെന്നും ഉടൻ തന്നെ കുഞ്ഞാലിമരയ്ക്കാർ ചെയ്യുന്നില്ല എന്നും പറഞ്ഞതായി സന്തോഷ് ശിവൻ അറിയിച്ചു. എങ്കിലും തിരക്കുകൾക്ക് ശേഷം തങ്ങളുടെ ചിത്രവും ഒരുങ്ങുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നതും. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ശിവൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. കാലാപാനി ടീമിലെ എല്ലാവരും തന്നെ ഈ ചിത്രത്തിൽ കാണുമെന്ന് പ്രിയദർശൻ പറഞ്ഞത് പോലെ, കാലാപാനിയിലെ ഛായാഗ്രഹകനായ സന്തോഷ് ശിവനും ഈ ചിത്രത്തിൽ എത്തുമോ എന്ന് കണ്ടറിയേണ്ടതാണ്.

The post വൈകിയാലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും; സന്തോഷ് ശിവൻ മനസ്സ് തുറക്കുന്നു.. first appeared on Onlookersmedia.

The post വൈകിയാലും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തും; സന്തോഷ് ശിവൻ മനസ്സ് തുറക്കുന്നു.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammoottys-kunjali-marakkar-will-happen-even-if-late-santhosh-sivan/feed/ 0 10741
പ്രിയദർശന്റെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലെന്നു സന്തോഷ് ശിവൻ..! https://onlookersmedia.com/latest-news/priyadarshans-kunjali-marakkar-is-being-making-in-international-making-quality/ https://onlookersmedia.com/latest-news/priyadarshans-kunjali-marakkar-is-being-making-in-international-making-quality/#respond Mon, 30 Apr 2018 05:02:52 +0000 http://onlookersmedia.com/?p=10735 മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കുന്ന മരക്കാർ:അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒരുങ്ങുന്നത് അന്തരാഷ്ട്ര നിലവാരത്തിലെന്നു മമ്മൂട്ടിയെ നായകനാക്കി കുന്ജലി മരക്കാർ ഒരുക്കാൻ പ്ലാൻ ചെയ്യുന്ന സന്തോഷ് ശിവൻ. മമ്മൂട്ടിയെ വെച്ച് താൻ ഒരുക്കാൻ പോകുന്ന പോകുന്ന കുഞ്ഞാലി ഈ വർഷം എന്തായാലും ഉണ്ടാവില്ല എന്നും അതുകൊണ്ടു തന്നെയാണ് പ്രിയദർശൻ തന്നോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രൊജെക്ടുമായി മുന്നോട്ടു പോയിക്കൊള്ളാൻ താൻ പറഞ്ഞതെന്നും സന്തോഷ് ശിവൻ വെളിപ്പെടുത്തുന്നു. പ്രിയദർശന്റെ മോഹൻലാൽ ചിത്രത്തിൽ കടൽയുദ്ധത്തിനാണ് കൂടുതലും പ്രാധാന്യം നൽകുന്നതെന്നും അതുകൊണ്ടു തന്നെ […]

The post പ്രിയദർശന്റെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലെന്നു സന്തോഷ് ശിവൻ..! first appeared on Onlookersmedia.

The post പ്രിയദർശന്റെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലെന്നു സന്തോഷ് ശിവൻ..! appeared first on Onlookersmedia.

]]>
മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കുന്ന മരക്കാർ:അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒരുങ്ങുന്നത് അന്തരാഷ്ട്ര നിലവാരത്തിലെന്നു മമ്മൂട്ടിയെ നായകനാക്കി കുന്ജലി മരക്കാർ ഒരുക്കാൻ പ്ലാൻ ചെയ്യുന്ന സന്തോഷ് ശിവൻ. മമ്മൂട്ടിയെ വെച്ച് താൻ ഒരുക്കാൻ പോകുന്ന പോകുന്ന കുഞ്ഞാലി ഈ വർഷം എന്തായാലും ഉണ്ടാവില്ല എന്നും അതുകൊണ്ടു തന്നെയാണ് പ്രിയദർശൻ തന്നോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രൊജെക്ടുമായി മുന്നോട്ടു പോയിക്കൊള്ളാൻ താൻ പറഞ്ഞതെന്നും സന്തോഷ് ശിവൻ വെളിപ്പെടുത്തുന്നു. പ്രിയദർശന്റെ മോഹൻലാൽ ചിത്രത്തിൽ കടൽയുദ്ധത്തിനാണ് കൂടുതലും പ്രാധാന്യം നൽകുന്നതെന്നും അതുകൊണ്ടു തന്നെ ഇന്റർനാഷണൽ നിലവാരമുള്ള ഒരു ചിത്രമൊരുക്കാനാണ് അദ്ദേഹം പ്ലാൻ ചെയ്യുന്നതെന്നും സന്തോഷ് ശിവൻ പറയുന്നു . ഏഴു മാസത്തോളം പ്രീ-പ്രൊഡക്ഷനും അതുപോലെ എട്ടു മാസത്തോളം പോസ്റ്റ്-പ്രൊഡക്ഷനും വേണ്ടി വരും തന്റെ ചിത്രത്തിനെന്നു പ്രിയദർശനും മാധ്യമങ്ങളോട് പറഞ്ഞു. 1996 മുതൽ പ്രിയദർശൻ മനസ്സിൽ കൊണ്ട് നടക്കുന്ന പ്രൊജക്റ്റ് ആണ് കുഞ്ഞാലി മരക്കാർ എന്നും സന്തോഷ് ശിവൻ കൂട്ടിച്ചേർത്തു.

ഇപ്പോൾ താര നിർണ്ണയം നടന്നു വരികയാണെന്നും അതോടൊപ്പം തന്നെ തിരക്കഥയുടെ ഫൈനൽ ഡ്രാഫ്റ്റും പൂർത്തിയാവും എന്നും പ്രിയൻ അറിയിച്ചു. ഈ വർഷം നവംബർ ഒന്നിന് ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം ഒറ്റ ഷെഡ്യൂളിൽ തന്നെ തീർക്കാൻ ആണ് പ്ലാൻ ചെയ്യുന്നത്. സന്തോഷ് ശിവൻ ആവട്ടെ ഇപ്പോൾ മണി രത്‌നം ചിത്രത്തിന്റെ കാമറ വർക്കുമായി ബന്ധപെട്ടു തിരക്കിലാണ്. അതിനു ശേഷം അദ്ദേഹം സിൻ എന്ന പേരിൽ ജാവേദ് ജഫ്രിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. അതിനും ശേഷം മാത്രമേ മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലി മരക്കാർ തുടങ്ങാൻ സാധിക്കു എന്ന് സന്തോഷ് ശിവൻ വ്യക്ത്മാക്കി. പ്രിയദർശന്റെയും തന്റെയും ചിത്രങ്ങൾ രണ്ടു വ്യത്യസ്ത ആംഗിളിൽ നിന്നായിരിക്കും അവതരിപ്പിക്കപ്പെടുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറു കോടി ബഡ്ജറ്റിൽ ആണ് മോഹൻലാൽ- പ്രിയദർശൻ ചിത്രം ഒരുങ്ങുക.

The post പ്രിയദർശന്റെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലെന്നു സന്തോഷ് ശിവൻ..! first appeared on Onlookersmedia.

The post പ്രിയദർശന്റെ കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലെന്നു സന്തോഷ് ശിവൻ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/priyadarshans-kunjali-marakkar-is-being-making-in-international-making-quality/feed/ 0 10735