kunchacko boban - Onlookersmedia https://onlookersmedia.com/tag/kunchacko-boban/ First Entertainment website in Malayalam Thu, 12 Oct 2023 18:24:38 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 kunchacko boban - Onlookersmedia https://onlookersmedia.com/tag/kunchacko-boban/ 32 32 54783289 വരൂ… ഈ തെരുവിലെ രക്തം കാണൂ…ജീവനും ജീവിതവും നഷ്ടമായ ചോരയുടെ മണമുള്ള ‘ചാവേർ’…റിവ്യൂ വായിക്കാം https://onlookersmedia.com/reviews/chaaver-malayalam-movie-review/ https://onlookersmedia.com/reviews/chaaver-malayalam-movie-review/#respond Sat, 07 Oct 2023 18:05:00 +0000 https://onlookersmedia.com/?p=48642 പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ടിനു പാപ്പച്ചൻ ചിത്രമായ ചാവേർ വെള്ളിത്തിരയിലെത്തി. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ടിനു പാപ്പച്ചനൊരുക്കിയ ചാവേർ രചിച്ചത് പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഈ ചിത്രത്തിൽ ആന്റണി വര്ഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനും കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. […]

The post വരൂ… ഈ തെരുവിലെ രക്തം കാണൂ…ജീവനും ജീവിതവും നഷ്ടമായ ചോരയുടെ മണമുള്ള ‘ചാവേർ’…റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post വരൂ… ഈ തെരുവിലെ രക്തം കാണൂ…ജീവനും ജീവിതവും നഷ്ടമായ ചോരയുടെ മണമുള്ള ‘ചാവേർ’…റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ടിനു പാപ്പച്ചൻ ചിത്രമായ ചാവേർ വെള്ളിത്തിരയിലെത്തി. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ടിനു പാപ്പച്ചനൊരുക്കിയ ചാവേർ രചിച്ചത് പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഈ ചിത്രത്തിൽ ആന്റണി വര്ഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനും കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇതിവൃത്തം:

വരൂ ഈ തെരുവിലെ രക്തം കാണൂ.
ചെടികൾ പറിച്ചെറിഞ്ഞിട്ട്
വസന്തം വരുമെന്ന് കള്ളം പറയുന്നവരേ
നിങ്ങൾ തെരുവിലേക്ക് വരൂ- ഈ കാഴ്ചകൾ കാണൂ..”
എന്ന അതിപ്രസിദ്ധമായ പാബ്ലോ നെരൂദയുടെ കവിതയെ ഓർമപ്പെടുത്തിയാണ് ചാവേർ തുടങ്ങുന്നതും അവസാനിക്കുന്നതും തെരുവിൽ പാലിനൊപ്പം കലർന്ന് പതയുന്ന ചോരയുടെ ഫ്രെയിം കാട്ടി ടിനു പാപ്പച്ചൻ എന്ന സംവിധായകൻ ചാവേറിന്റെ ആദ്യഷോട്ടുമുതൽ വ്യക്തമായ രാഷ്ട്രീയം പറയുന്നുണ്ട്..

കണ്ണൂർ രാഷ്ട്രീയത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന രാഷ്ട്രീയ ഗുണ്ടയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചാവേറിന്റെ കഥ മുന്നോട്ട് പോകുന്നത്. അശോകനും സംഘവും ഒരു രാഷ്ട്രീയ നേതാവിന്റെ ആഹ്വാന പ്രകാരം കിരൺ എന്ന കഥാപാത്രത്തെ കൊലപ്പെടുത്തുകയും അതിന് ശേഷം പൊലീസിന് പിടി കൊടുക്കാതിരിക്കാനുള്ള അവരുടെ ശ്രമങ്ങളും യാത്രയും ഒളിവ് ജീവിതവുമാണ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്നത്. കൊലപാതക ശ്രമത്തിനിടെ പരിക്കേൽക്കുന്ന അശോകന് ചികിത്സ നൽകാനെത്തുന്ന അരുൺ എന്ന മെഡിക്കൽ വിദ്യാർത്ഥിയും ഇവരുടെ ഒപ്പം കുടുങ്ങി പോകുന്നതോടെ ചിത്രം സങ്കീർണമാക്കുന്നു.

തിരക്കഥ- സംവിധാനം:

ആഴവും പരപ്പുമുള്ള കഥകൾ കാണാനാഗ്രഹിക്കുന്ന സിനിമാ പ്രേക്ഷകരെ പൂർണ്ണമായും തൃപ്തരാക്കുന്ന ഒരു മാസ്സ് പൊളിറ്റിക്കൽ ഡ്രാമ ഒരുക്കിക്കൊണ്ടാണ് ടിനു പാപ്പച്ചനെന്ന സംവിധായകൻ ഈ മൂന്നാം വരവിൽ നമ്മുടെ മുന്നിലെത്തിയിരിക്കുന്നതെന്നു പറയാം. ജോയ് മാത്യു എഴുതിയ വളരെ ശ്കതവും തീവ്രവുമായ ഒരു ഗംഭീര തിരക്കഥക്ക് ഈ യുവസംവിധായകൻ ചമച്ച ദൃശ്യ ഭാഷ അതിലും ഗംഭീരമായിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരെ വൈകാരികമായി ആകർഷിച്ച ചിത്രം, ആദ്യ പകുതിയുടെ അവസാനത്തോടെ മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു എന്ന് വേണം പറയാൻ. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്ഥാനം നൽകാനും, അവരുൾപ്പെടുന്ന കഥാസന്ദര്ഭങ്ങൾക്കെല്ലാം പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കാനുള്ള തീവ്രത പകരാനും ഓരോ സംഭാഷണവും കുറിക്കു കൊള്ളുന്ന വിധത്തിൽ ഉപയോഗിക്കാനും കഴിഞ്ഞു എന്നത് എഴുത്തുക്കാരന്റെയും സംവിധായകന്റെയും വിജയമാണ്. ജോയ് മാത്യു ഒരുക്കിയ തിരക്കഥ പഴുതടച്ചതായിരുന്നു. മാസും ക്ലാസും ഒരേ പോലെ ചേർന്ന ഈ തിരക്കഥയുടെ തീവ്രത ഒട്ടും ചോർന്നു പോകാതെ തന്നെ വെള്ളിത്തിരയിലെത്തിക്കാൻ ടിനുവിന് സാധിച്ചു. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ആക്ഷൻ രംഗങ്ങളും ആകാംഷ സമ്മാനിക്കുന്ന കഥാഗതിയും ചാവേറിന്റെ പ്രത്യേകതയാണ്. ഒരു നിമിഷം പോലും നമ്മുക്ക് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം ഗംഭീരമായാണ് ടിനു പാപ്പച്ചൻ ചാവേർ അവതരിപ്പിച്ചിരിക്കുന്നത്.

ജോയ് മാത്യുവിന്റെ തിരക്കഥയുടെ കരുത്ത് എടുത്തു പറയേണ്ടതാണ്. നമ്മൾ കാണുന്നതിനുമപ്പുറമുള്ള അർത്ഥ തലങ്ങളും, രാഷ്ട്രീയ വിമർശനവും ആഴവുമുള്ള ഒരു തിരക്കഥയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ഓരോ സാധാരണക്കാരനും ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങൾ കൂടി ഇതിലൂടെ അദ്ദേഹം മുന്നോട്ടു വെക്കുന്നു. രാഷ്ട്രീയ മേലാളന്മാർക്ക് വേണ്ടിയും ആശയങ്ങൾക്ക് വേണ്ടിയും സഹജീവികളുടെ ജീവനെടുക്കാൻ തുനിയുമ്പോൾ അതിൽ നിന്ന് ആരും ഒന്നും നേടുന്നില്ലെന്ന സത്യം അദ്ദേഹം വരച്ചിടുന്നുണ്ട്. കൊന്നവനും കൊല്ലപ്പെട്ടവനും ഒരുപോലെ ജീവിതം നഷ്ടമാകുമ്പോൾ അതിന് ആഹ്വാനം നൽകുന്നവർ സുരക്ഷിതരാണ്. ഒരാൾ കൊല്ലപ്പെടുമ്പോൾ അതിനൊപ്പം അറിഞ്ഞോ അറിയാതെയോ ഒട്ടേറെ ജീവനുകളും ജീവിതവും ഇല്ലാതാവുന്നതും ചാവേറിലൂടെ അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. വ്യക്തിഗത താല്പര്യങ്ങൾക്ക് വേണ്ടി നടക്കുന്ന കൊലപാതകങ്ങൾക്ക് വരെ രാഷ്ട്രീയ കൊലപാതകങ്ങളുടെ നിറവും മണവും നൽകുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് കുറച്ചു രക്തസാക്ഷികളും ചാവേറുകളും മാത്രമെന്നത് ഇതിലൂടെ ജോയ് മാത്യു പറയാൻ ശ്രമിക്കുന്നുണ്ട്. അതിനൊപ്പം, ഈ പുരോഗമന സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതി തിരിവുകളും, മേലാളൻ മനോഭാവവും അദ്ദേഹം വളരെ സൂക്ഷ്മമായി ചിത്രത്തിന്റെ പ്രമേയത്തിൽ കോർത്തിണക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

സാങ്കേതികത:

ടിനു പാപ്പച്ചൻ എന്ന സംവിധായകന്റെ മേക്കിങ് ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അത്രയ്ക്ക് ഗംഭീരമായ ദൃശ്യഖണ്ഡങ്ങളിലൂടെയാണ് സങ്കീർണമായ ഈ കഥ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ജിന്റോ ജോർജ് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന് വേണ്ട ആവേശവും ആകാംഷയും നിറഞ്ഞ തീവ്രമായ കഥാന്തരീക്ഷം പകർന്ന് നൽകിയപ്പോൾ, ജസ്റ്റിൻ വർഗീസ് തന്റെ പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തെ വേറെ ഒരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. അദ്ദേഹമൊരുക്കിയ ഗാനങ്ങളും മികവ് പുലർത്തി. നിഷാദ് യൂസഫ് ഒരിക്കൽ കൂടി തന്റെ എഡിറ്റിംഗ് മികവിലൂടെ ചിത്രത്തെ സാങ്കേതികമായി ഉയർന്ന നിലവാരത്തിലെത്തിക്കുന്നതിനൊപ്പം, ചിത്രത്തിന് മികച്ച വേഗത പകർന്ന് നൽകുകയും ചെയ്തിട്ടുണ്ട്. ജിന്റോയുടെ ദൃശ്യങ്ങൾ പുലർത്തിയ മിഴിവ് വളരെ വലുതായിരുന്നു. അദ്ദേഹം ഉപയോഗിച്ച ലൈറ്റിങ്, കളർ എന്നിവയെല്ലാം ചാവേറിലെ കഥാന്തരീക്ഷത്തിനു പകർന്ന് നൽകിയ ആഴം വളരെ വലുതാണ്. തെയ്യഗാനത്തിന്റെ ഫ്ലേവറിൽ ജസ്റ്റിൻ വർഗീസ് നൽകിയ സംഗീതം ചിത്രം കഴിഞ്ഞാലും പ്രേക്ഷകന്റെ മനസ്സിനെ വേട്ടയാടുമെന്നുറപ്പ്.

പ്രകടന മികവ്:

അശോകനെന്ന രാഷ്ട്രീയ ഗുണ്ടയായി കുഞ്ചാക്കോബോബൻ നൽകിയ ഗംഭീര പ്രകടനമായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. കുഞ്ചാക്കോ ബോബനെന്ന മികച്ച നടൻ അക്ഷരാർഥത്തിൽ തകർത്താടിയ കഥാപാത്രമായി ചാവേറിലെ അശോകൻ മാറി. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നിനാണ് ചാവേറിലൂടെ പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. നോക്കിലും വാക്കിലും ചലനങ്ങളിലും കുഞ്ചാക്കോ ബോബൻ ഭയം പരത്തുന്ന ഗുണ്ടയായി മാറി. അതേ സമയം ഈ കഥാപാത്രം കടന്നു പോകുന്ന വ്യത്യസ്തമായ വൈകാരിക തലങ്ങളും മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

അർജുൻ അശോകൻ അരുണെന്ന കഥാപാത്രമായി മിന്നുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ കിരൺ ആയെത്തിയ ആന്റണി വർഗീസും വ്യത്യസ്തമായ പ്രകടനത്തിലൂടെ തന്റെ ഭാഗം ഏറ്റവും മികച്ചതാക്കി. വളരെ സാധാരണക്കാരനായ അരുൺ എന്ന മെഡിക്കൽ വിദ്യാർത്ഥിയായി അർജുൻ അശോകൻ നൽകിയത് പക്വതയാർന്ന പ്രകടനമാണ്. അപ്രതീക്ഷിതമായി ഒരു ജീവൻ-മരണ സാഹചര്യത്തിൽ പെട്ട് പോകുന്ന ചെറുപ്പക്കാരന്റെ നിസ്സഹായതയും വിഹ്വലതയുമെല്ലാം ഈ നടൻ തിരശീലയിലെത്തിച്ചത് മനോഹരമായാണ്.

ഏതാനും രംഗങ്ങൾ മാത്രമേ ഉള്ളെങ്കിലും, തന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തവും ശ്കതവുമായ പ്രകടനമാണ് ആന്റണി വർഗീസ് നൽകിയത്. തെയ്യം കെട്ടാൻ നേർച്ചയെടുത്തിരുന്ന കിരൺ എന്ന യുവാവിന്റെ നിഷ്കളങ്കതയും, എന്തിനെന്ന് പോലുമറിയാതെ ഒരു സംഘം ആളുകളാൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന മുഹൂർത്തത്തിലെ വേദനയും ആശങ്കയും അന്ധാളിപ്പുമെല്ലാം ഈ നടന്റെ കയ്യിൽ ഭദ്രമായിരുന്നു. തെയ്യം വേഷത്തിലും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ആന്റണി, വളരെയധികം വിശ്വസനീയമായ രീതിയിലാണ് ആ വേഷത്തിലും തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നത്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സജിൻ ഗോപു, സംഗീത മാധവൻ നായർ, ജോയ് മാത്യു, അനുരൂപ്, മനോജ് കെ യു, ദീപക് പറമ്പൊൽ, അരുൺ നാരായണൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.

ചുരുക്കി പറഞ്ഞാൽ, ചാവേർ വളരെ ശ്കതമായ ഒരു പ്രമേയം ചർച്ച ചെയ്യുന്ന, ആഴവും പരപ്പുമുള്ള ഒരു ഗംഭീര മാസ്സ് പൊളിറ്റിക്കൽ എന്റെർറ്റൈനെർ ആണ്. വലിയ തീയേറ്റർ അനുഭവം പകർന്നു തരുന്ന ഈ ചിത്രം പ്രമേയം കൊണ്ടും പ്രകടനം കൊണ്ടും, മേക്കിങ് സ്റ്റൈൽ കൊണ്ടുമെല്ലാം പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. മനസ്സുകളെ വേട്ടയാടുന്ന കഥാസന്ദർഭങ്ങളാൽ സമൃദ്ധമായ ചാവേർ, പ്രേക്ഷകന് എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഒരു മനോഹരമായ സിനിമാനുഭവമാണ്.

The post വരൂ… ഈ തെരുവിലെ രക്തം കാണൂ…ജീവനും ജീവിതവും നഷ്ടമായ ചോരയുടെ മണമുള്ള ‘ചാവേർ’…റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post വരൂ… ഈ തെരുവിലെ രക്തം കാണൂ…ജീവനും ജീവിതവും നഷ്ടമായ ചോരയുടെ മണമുള്ള ‘ചാവേർ’…റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/chaaver-malayalam-movie-review/feed/ 0 48642
അമൽ നീരദിന്റെ പുതിയ ചിത്രം ആരംഭിച്ചു; ഒപ്പം കുഞ്ചാക്കോ ബോബനും സുഷിൻ ശ്യാമും. https://onlookersmedia.com/latest-news/amal-neerad-kunchacko-boban-sushin-shyam-movie-started-rolling-at-kochi-smart-city/ https://onlookersmedia.com/latest-news/amal-neerad-kunchacko-boban-sushin-shyam-movie-started-rolling-at-kochi-smart-city/#respond Wed, 13 Sep 2023 06:57:49 +0000 https://onlookersmedia.com/?p=48350 സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് സൂപ്പർ ഹിറ്റ് സംവിധായകൻ അമൽ നീരദ് തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ സ്മാർട്ട് സിറ്റിയിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ പതിനൊന്ന് മുതൽ ആരംഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം ഒഫീഷ്യലായി പ്രഖ്യാപിക്കാതെയാണ് ആരംഭിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രം ഏത് സ്വഭാവത്തിലുള്ളതാണെന്ന വിവരങ്ങൾ ലഭിച്ചിട്ടില്ല. കുഞ്ചാക്കോ ബോബനൊപ്പം ഈ ചിത്രത്തിൽ ഷറഫുദീൻ, അമൽ നീരദിന്റെ ഭാര്യയും നടിയുമായ ജ്യോതിർമയി […]

The post അമൽ നീരദിന്റെ പുതിയ ചിത്രം ആരംഭിച്ചു; ഒപ്പം കുഞ്ചാക്കോ ബോബനും സുഷിൻ ശ്യാമും. first appeared on Onlookersmedia.

The post അമൽ നീരദിന്റെ പുതിയ ചിത്രം ആരംഭിച്ചു; ഒപ്പം കുഞ്ചാക്കോ ബോബനും സുഷിൻ ശ്യാമും. appeared first on Onlookersmedia.

]]>
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് സൂപ്പർ ഹിറ്റ് സംവിധായകൻ അമൽ നീരദ് തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ സ്മാർട്ട് സിറ്റിയിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ പതിനൊന്ന് മുതൽ ആരംഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം ഒഫീഷ്യലായി പ്രഖ്യാപിക്കാതെയാണ് ആരംഭിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രം ഏത് സ്വഭാവത്തിലുള്ളതാണെന്ന വിവരങ്ങൾ ലഭിച്ചിട്ടില്ല. കുഞ്ചാക്കോ ബോബനൊപ്പം ഈ ചിത്രത്തിൽ ഷറഫുദീൻ, അമൽ നീരദിന്റെ ഭാര്യയും നടിയുമായ ജ്യോതിർമയി എന്നിവരും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അൽഫോൺസ് പുത്രന്റെ പ്രേമത്തിലൂടെ വലിയ ശ്രദ്ധ നേടിയ ആനന്ദ് സി ചന്ദ്രനാണ്. മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പർവത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇതിന് ശേഷം, ദുൽഖർ സൽമാൻ, മമ്മൂട്ടി എന്നിവർ നായകന്മാരായ രണ്ട് ചിത്രങ്ങളും അമൽ നീരദ് പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് സൂചന. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ആണ് കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ്. അമൽ നീരദ് ചിത്രം പൂർത്തിയാക്കിയതിന് ശേഷം, മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുക എന്നുള്ള റിപ്പോർട്ടുകളാണ് ഏറ്റവും പുതിയതായി ലഭിക്കുന്നത്. ഏതായാലും ഇപ്പോൾ പുരോഗമിക്കുന്ന അമൽ നീരദ്-കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.

The post അമൽ നീരദിന്റെ പുതിയ ചിത്രം ആരംഭിച്ചു; ഒപ്പം കുഞ്ചാക്കോ ബോബനും സുഷിൻ ശ്യാമും. first appeared on Onlookersmedia.

The post അമൽ നീരദിന്റെ പുതിയ ചിത്രം ആരംഭിച്ചു; ഒപ്പം കുഞ്ചാക്കോ ബോബനും സുഷിൻ ശ്യാമും. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/amal-neerad-kunchacko-boban-sushin-shyam-movie-started-rolling-at-kochi-smart-city/feed/ 0 48350
വിജയമാവർത്തിക്കാൻ കുഞ്ചാക്കോ ബോബൻ; പൊട്ടിച്ചിരി ഉണർത്താൻ ജോണി ജോണി യെസ് അപ്പാ.. https://onlookersmedia.com/latest-news/kunchacko-boban-g-marthandan-new-movie/ https://onlookersmedia.com/latest-news/kunchacko-boban-g-marthandan-new-movie/#respond Fri, 25 May 2018 06:05:36 +0000 http://onlookersmedia.com/?p=11788 ഈ വർഷം കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയത് രണ്ട് ചിത്രങ്ങളാണ്. സുഗീതിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ശിക്കാരി ശംഭു, നവാഗതനായ ശ്രീജിത്ത് സംവിധാനം ചെയ്ത കുട്ടനാടൻ മാർപ്പാപ്പ. ഹാസ്യത്തിലൂടെ കഥ പറഞ്ഞ ചിത്രങ്ങൾ ഏറെ പ്രേക്ഷക പ്രശംസ നേടി വലിയ വിജയമായി മാറിയിരുന്നു. ഇരു ചിത്രങ്ങളിലൂടെയും ഈ വര്ഷം വൻ വിജയം തീർത്ത കുഞ്ചാക്കോ ബോബൻ പുതുചിത്രവുമായി എത്തുകയാണ്. ദൈവത്തിന്റെ സ്വന്തം ക്ളീറ്റ,സ് പാവാട തുടങ്ങിയ ചിത്രങ്ങൾ ജി. മാർത്താണ്ഡനാണ് ചിത്രം സംവിധാനം ചെയുന്നത്. പൂർണ്ണമായും ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് […]

The post വിജയമാവർത്തിക്കാൻ കുഞ്ചാക്കോ ബോബൻ; പൊട്ടിച്ചിരി ഉണർത്താൻ ജോണി ജോണി യെസ് അപ്പാ.. first appeared on Onlookersmedia.

The post വിജയമാവർത്തിക്കാൻ കുഞ്ചാക്കോ ബോബൻ; പൊട്ടിച്ചിരി ഉണർത്താൻ ജോണി ജോണി യെസ് അപ്പാ.. appeared first on Onlookersmedia.

]]>
ഈ വർഷം കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയത് രണ്ട് ചിത്രങ്ങളാണ്. സുഗീതിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ശിക്കാരി ശംഭു, നവാഗതനായ ശ്രീജിത്ത് സംവിധാനം ചെയ്ത കുട്ടനാടൻ മാർപ്പാപ്പ. ഹാസ്യത്തിലൂടെ കഥ പറഞ്ഞ ചിത്രങ്ങൾ ഏറെ പ്രേക്ഷക പ്രശംസ നേടി വലിയ വിജയമായി മാറിയിരുന്നു. ഇരു ചിത്രങ്ങളിലൂടെയും ഈ വര്ഷം വൻ വിജയം തീർത്ത കുഞ്ചാക്കോ ബോബൻ പുതുചിത്രവുമായി എത്തുകയാണ്. ദൈവത്തിന്റെ സ്വന്തം ക്ളീറ്റ,സ് പാവാട തുടങ്ങിയ ചിത്രങ്ങൾ ജി. മാർത്താണ്ഡനാണ് ചിത്രം സംവിധാനം ചെയുന്നത്. പൂർണ്ണമായും ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ജോണി ജോണി യെസ് അപ്പാ എന്ന കൗതുകമുണർത്തുന്ന പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

കോട്ടയത്തെ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അതീവ രസകരമായ നർമ്മ മുഹൂർത്തങ്ങൾക്കൊപ്പം ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തിൽ ഉണ്ടാകും. ബിജു മേനോന്റെ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു വെള്ളിമൂങ്ങ. വലിയ ആരവങ്ങൾ ഇല്ലാതെ തീയേറ്ററുകളിൽ മാത്രമെത്തിയ ചിത്രം പക്ഷെ ആ വർഷത്തെ വിജയമായി മാറിയിരുന്നു. ചിത്രത്തിന്റെ രസകരമായ തിരക്കഥയൊരുക്കിയ ജോജി തോമസാണ് ഈ ചിത്രത്തിനാണ് തിരക്കഥയൊരുക്കുക.

പല ഓഫാറുകളും വന്നെങ്കിലും ഇത്തരമൊരു ചിത്രത്തിനായിട്ടായിരുന്നു താൻ കാത്തിരുന്നത് എന്ന് ജോജി തോമസ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്തായാലും ഏറെ പ്രതീക്ഷ ഉണര്ത്തുന്ന വാക്കുകളാണ് ഇവ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വിവരങ്ങളും മറ്റും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ചിത്രം അടുത്ത മാസത്തോടെ ചിത്രീകരണം ആരംഭിക്കും. സൗമ്യ സദാനന്ദൻ സംവിധാനം ചെയുന്ന പുതിയ ചിത്രത്തിന്റെ കുഞ്ചാക്കോ ബോബൻ ഇപ്പോൾ അതിനു ശേഷമായിരിക്കും പുതു ചിത്രത്തിലേക്ക് എത്തുക.

The post വിജയമാവർത്തിക്കാൻ കുഞ്ചാക്കോ ബോബൻ; പൊട്ടിച്ചിരി ഉണർത്താൻ ജോണി ജോണി യെസ് അപ്പാ.. first appeared on Onlookersmedia.

The post വിജയമാവർത്തിക്കാൻ കുഞ്ചാക്കോ ബോബൻ; പൊട്ടിച്ചിരി ഉണർത്താൻ ജോണി ജോണി യെസ് അപ്പാ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/kunchacko-boban-g-marthandan-new-movie/feed/ 0 11788
ജനകീയ വിജയത്തിന്റെ തിളക്കവുമായി കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്ക. https://onlookersmedia.com/latest-news/maasive-win-varnyathil-aaashanka/ https://onlookersmedia.com/latest-news/maasive-win-varnyathil-aaashanka/#respond Tue, 22 Aug 2017 05:58:47 +0000 http://onlookersmedia.com/?p=4782 പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രങ്ങൾ എക്കാലത്തും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ബോക്സ് ഓഫീസിലെ മിന്നുന്ന പ്രകടനങ്ങൾക്കും നിരൂപകരുടെ പ്രശംസകൾക്കുമെല്ലാം അപ്പുറം പ്രേക്ഷകർ  ഒരു ചിത്രം നെഞ്ചിലേറ്റുമ്പോൾ ആണ് ആ ചിത്രം ഒരു ക്ലാസിക് ആയി മാറുന്നത്. അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ നിത്യഹരിത ചിത്രമായി മാറുന്നത്. അങ്ങനെ മലയാള സിനിമയിൽ ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ കൂട്ടത്തിലെ ഒരു നിത്യഹരിത ചിത്രമായി മാറിയിരിക്കുകയാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക. ഓഗസ്റ്റ് നാലിന് പ്രദർശനം ആരംഭിച്ച ഈ […]

The post ജനകീയ വിജയത്തിന്റെ തിളക്കവുമായി കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്ക. first appeared on Onlookersmedia.

The post ജനകീയ വിജയത്തിന്റെ തിളക്കവുമായി കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്ക. appeared first on Onlookersmedia.

]]>
പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രങ്ങൾ എക്കാലത്തും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ബോക്സ് ഓഫീസിലെ മിന്നുന്ന പ്രകടനങ്ങൾക്കും നിരൂപകരുടെ പ്രശംസകൾക്കുമെല്ലാം അപ്പുറം പ്രേക്ഷകർ  ഒരു ചിത്രം നെഞ്ചിലേറ്റുമ്പോൾ ആണ് ആ ചിത്രം ഒരു ക്ലാസിക് ആയി മാറുന്നത്.
അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ നിത്യഹരിത ചിത്രമായി മാറുന്നത്. അങ്ങനെ മലയാള സിനിമയിൽ ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ കൂട്ടത്തിലെ ഒരു നിത്യഹരിത ചിത്രമായി മാറിയിരിക്കുകയാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക.
ഓഗസ്റ്റ് നാലിന് പ്രദർശനം ആരംഭിച്ച ഈ ചിത്രത്തിന് ആദ്യ ദിനം മുതലേ മികച്ച പ്രേക്ഷകാഭിപ്രായം നേടിയെടുക്കാൻ സാധിച്ചു. ആ മികച്ച പ്രതികരണം ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസിൽ പ്രകടനത്തിലും നിഴലിച്ചിട്ടുണ്ട് എന്ന് പറയാം. മിന്നുന്ന സാമ്പത്തിക വിജയമാണ് ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം  നേടിയിരിക്കുന്നത്.
ഒരർഥത്തിൽ ജനകീയ വിജയമാണ് ഈ ചിത്രം നേടിയതെന്ന് പറയാം. കാരണം സാമ്പത്തിക വിജയത്തിനും  നിരൂപക പ്രശംസക്കുമൊപ്പം ഈ വർഷത്തെ ജനങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി മാറാനും ഈ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ആഷിക് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് തൃശൂർ ഗോപാൽജിയാണ്. ഒരുപാട് ചിരിപ്പിക്കുകയും  അതോടൊപ്പം ചിന്തിപ്പിക്കുകയും  ചെയ്യുന്ന ചിത്രമാണ് വർണ്യത്തിൽ ആശങ്ക.
സുരാജ് വെഞ്ഞാറമ്മൂട്,  ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി, സുനിൽ സുഗത, ജയരാജ് വാര്യർ , ടിനി ടോം, കെ പി എ സി ലളിത , ദിനേശ് പ്രഭാകർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.
ഓരോ അഭിനേതാക്കളും വിസ്‍മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. പ്രശാന്ത് പിള്ളൈ സംഗീതം ഒരുക്കിയ ഈ ചിത്രം സിദ്ധാർഥ് ഭരതന്റെ മൂന്നാമത്തെ സംവിധാന സംരംഭം ആയിരുന്നു.

The post ജനകീയ വിജയത്തിന്റെ തിളക്കവുമായി കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്ക. first appeared on Onlookersmedia.

The post ജനകീയ വിജയത്തിന്റെ തിളക്കവുമായി കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്ക. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/maasive-win-varnyathil-aaashanka/feed/ 0 4782
മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു https://onlookersmedia.com/latest-news/super-boxoffice-peformance-varnyathil-aashank/ https://onlookersmedia.com/latest-news/super-boxoffice-peformance-varnyathil-aashank/#respond Sat, 19 Aug 2017 07:31:01 +0000 http://onlookersmedia.com/?p=4710 ഒരു മികച്ച ചിത്രം കൂടി മലയാള സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു മഹാ വിജയമാക്കി തീർക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് മലയാള സിനിമയിപ്പോൾ. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക എന്ന ചിത്രമാണ് ഇപ്പോൾ ഓരോ മലയാളികളുടെയും സ്നേഹം പിടിച്ചു വാങ്ങി ബോക്സ് ഓഫീസിലും മിന്നുന്ന പ്രകടനവുമായി മുന്നേറുന്നത് . താരതമ്യേന ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ഇതിനോടകം തന്നെ മുടക്കു മുതലും ലാഭവും നേടി കഴിഞ്ഞു കേരളത്തിലെ പ്രദർശന ശാലകളിൽ നിന്ന്. […]

The post മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു first appeared on Onlookersmedia.

The post മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു appeared first on Onlookersmedia.

]]>
ഒരു മികച്ച ചിത്രം കൂടി മലയാള സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു മഹാ വിജയമാക്കി തീർക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് മലയാള സിനിമയിപ്പോൾ. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക എന്ന ചിത്രമാണ് ഇപ്പോൾ ഓരോ മലയാളികളുടെയും സ്നേഹം പിടിച്ചു വാങ്ങി ബോക്സ് ഓഫീസിലും മിന്നുന്ന പ്രകടനവുമായി മുന്നേറുന്നത് .

താരതമ്യേന ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ഇതിനോടകം തന്നെ മുടക്കു മുതലും ലാഭവും നേടി കഴിഞ്ഞു കേരളത്തിലെ പ്രദർശന ശാലകളിൽ നിന്ന്. ഇപ്പോഴും ജനത്തിരക്ക് അനുഭവപ്പെടുന്ന ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകരാണ് അധികവും ഉള്ളത് .

ഓണം കഴിയുന്നത് വരെയും ഈ ചിത്രത്തിന് മികച്ച കളക്ഷനിൽ തന്നെ തുടരാനാകും എന്നതിന്റെ സൂചനയാണ് .അതിനോടൊപ്പം വമ്പിച്ച വിജയമാണ് ചിത്രം നേടാൻ പോകുന്നത് എന്ന കാര്യം ഉറപ്പാണ്.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രം എഴുതിയിരിക്കുന്നത് തൃശൂർ ഗോപാൽജിയാണ്. ക്വോട്ട ശിവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ചാക്കോച്ചന്റെയൊപ്പം തന്നെ ഈ ചിത്രത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചത് ദയാനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് ആണ്.

രണ്ടു പേരും മത്സരിച്ചു അഭിനയിച്ച ഈ ചിത്രത്തിൽ ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ നൽകിയിട്ടുണ്ട്.

മലയാള സിനിമയിൽ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ പട്ടികയിൽ ആണ് ഈ ചിത്രത്തിന്റെ സ്ഥാനം.

പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വർണ്യത്തിൽ ആശങ്ക നേടുന്ന ഈ വലിയ വിജയത്തിന്റെ കാരണം. ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

The post മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു first appeared on Onlookersmedia.

The post മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/super-boxoffice-peformance-varnyathil-aashank/feed/ 0 4710