kottayam kunjachan 2 - Onlookersmedia https://onlookersmedia.com/tag/kottayam-kunjachan-2/ First Entertainment website in Malayalam Sat, 17 Mar 2018 11:06:32 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 kottayam kunjachan 2 - Onlookersmedia https://onlookersmedia.com/tag/kottayam-kunjachan-2/ 32 32 54783289 സിനിമ ആരാധകര്‍ക്ക് നിരാശ വാര്‍ത്ത! കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചു https://onlookersmedia.com/latest-news/1233/ https://onlookersmedia.com/latest-news/1233/#respond Sat, 17 Mar 2018 11:06:32 +0000 http://onlookersmedia.com/?p=9305 ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മുൻപാണ് മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചൻ കുഞ്ഞച്ചൻറെ രണ്ടാം ഭാഗം അനൗൺസ് ചെയ്തത്. പ്രശസ്ത യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആയിരുന്നു നിർമ്മാണം. കാൽനൂറ്റാണ്ടിനു ശേഷം കോട്ടയം കുഞ്ഞച്ചൻ വീണ്ടും വരുന്നു എന്ന വാർത്ത മലയാള സിനിമാ പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ കോട്ടയം കുഞ്ഞച്ചന്‍ 2 അണിയറ പ്രവര്‍ത്തകര്‍ ഉപേക്ഷിക്കുകയാണ്. കോട്ടയം […]

The post സിനിമ ആരാധകര്‍ക്ക് നിരാശ വാര്‍ത്ത! കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചു first appeared on Onlookersmedia.

The post സിനിമ ആരാധകര്‍ക്ക് നിരാശ വാര്‍ത്ത! കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചു appeared first on Onlookersmedia.

]]>
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മുൻപാണ് മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചൻ കുഞ്ഞച്ചൻറെ രണ്ടാം ഭാഗം അനൗൺസ് ചെയ്തത്. പ്രശസ്ത യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആയിരുന്നു നിർമ്മാണം. കാൽനൂറ്റാണ്ടിനു ശേഷം കോട്ടയം കുഞ്ഞച്ചൻ വീണ്ടും വരുന്നു എന്ന വാർത്ത മലയാള സിനിമാ പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.

എന്നാല്‍ കോട്ടയം കുഞ്ഞച്ചന്‍ 2 അണിയറ പ്രവര്‍ത്തകര്‍ ഉപേക്ഷിക്കുകയാണ്. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാനായി പകര്‍പ്പകവാശം നല്‍കില്ലെന്ന് പറഞ്ഞു കോട്ടയം കുഞ്ഞച്ചന്റെ നിര്‍മ്മാതാവ് അരോമ മണി രംഗത്തു വന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന പേരില്‍ ഇനി ആ സിനിമ വരില്ല. കുഞ്ഞച്ചന്‍ അല്ലാതെ മമ്മൂട്ടിയുടെ മറ്റൊരു കഥാപാത്രവുമായി ആ സിനിമ മുന്നോട്ട് പോകും എന്നാണ് പുതിയ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് ബാബുവിന്‍റെ നിലപാട്.

മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് രണ്ടാം ഭാഗം ഒരുക്കാൻ ഉള്ള പ്രഖ്യാപനം നടത്തിയതെന്നും കോട്ടയം കുഞ്ഞച്ചൻ എന്ന പേരും പോസറ്ററും ഉള്‍പ്പെടുത്തി ഇനിയും മുന്നോട്ട് പോയാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും അരോമ മണി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പഴയ സിനിമയുടെ പേര് ഉപയോഗിച്ച് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഇറക്കാന്‍ ആകില്ലെന്നു പറഞ്ഞു ആദ്യ സംവിധായകന്‍ ടി.എസ് സുരേഷ് ബാബുവും രംഗത്തു എത്തിയിരുന്നു.

പുതിയ ചിത്രത്തിന്റെ സംവിധായകനോ നിര്‍മ്മാതാവോ സിനിമയുടെ പ്രഖ്യാപനത്തിന് മുമ്പ് ഔദ്യോഗികമായി ഞങ്ങളുമായി ചര്‍ച്ച നടത്തിയില്ലെന്ന് സുരേഷ് ബാബു പറയുന്നു.

The post സിനിമ ആരാധകര്‍ക്ക് നിരാശ വാര്‍ത്ത! കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചു first appeared on Onlookersmedia.

The post സിനിമ ആരാധകര്‍ക്ക് നിരാശ വാര്‍ത്ത! കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/1233/feed/ 0 9305
അന്ന്‍ സ്നേഹത്തോടെ റാഗ് ചെയ്തു വിട്ടു, ഇന്ന്‍ ഡേറ്റ് കൊടുത്തു. മിഥുന്‍ മാനുവല്‍ തോമസിന്‍റെ രസികന്‍ അനുഭവം ഇതാ.. https://onlookersmedia.com/latest-news/midhun-manual-thomas-mammootty/ https://onlookersmedia.com/latest-news/midhun-manual-thomas-mammootty/#respond Thu, 15 Mar 2018 05:33:37 +0000 http://onlookersmedia.com/?p=9282 മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം ഒരുക്കുന്നതിന്‍റെ ത്രില്ലില്‍ ആണ് മിഥുന്‍ മാനുവല്‍ തോമസ്. ആട് 2വിന്‍റെ വിജയാഘോഷ വേളയിലാണ് കോട്ടയം കുഞ്ഞച്ചന്‍ 2വിന്‍റെ അനൌണ്‍സ്മെന്‍റ് നടന്നത്. മമ്മൂട്ടിയെ പോലൊരു വലിയ നടനെ നായകനാക്കി മമ്മൂട്ടിയുടെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ മിഥുന്‍ മാനുവല്‍ തോമസിനെ എല്ലാവരും പ്രശംസിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ഒരു കഥയുണ്ട്. സിനിമയെ സ്നേഹിക്കുന്ന, സിനിമ ചെയ്യാന്‍ ആഗ്രഹവുമായി നടക്കുന്ന ഏതൊരു ചെറുപ്പക്കാരനും […]

The post അന്ന്‍ സ്നേഹത്തോടെ റാഗ് ചെയ്തു വിട്ടു, ഇന്ന്‍ ഡേറ്റ് കൊടുത്തു. മിഥുന്‍ മാനുവല്‍ തോമസിന്‍റെ രസികന്‍ അനുഭവം ഇതാ.. first appeared on Onlookersmedia.

The post അന്ന്‍ സ്നേഹത്തോടെ റാഗ് ചെയ്തു വിട്ടു, ഇന്ന്‍ ഡേറ്റ് കൊടുത്തു. മിഥുന്‍ മാനുവല്‍ തോമസിന്‍റെ രസികന്‍ അനുഭവം ഇതാ.. appeared first on Onlookersmedia.

]]>
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം ഒരുക്കുന്നതിന്‍റെ ത്രില്ലില്‍ ആണ് മിഥുന്‍ മാനുവല്‍ തോമസ്. ആട് 2വിന്‍റെ വിജയാഘോഷ വേളയിലാണ് കോട്ടയം കുഞ്ഞച്ചന്‍ 2വിന്‍റെ അനൌണ്‍സ്മെന്‍റ് നടന്നത്.

മമ്മൂട്ടിയെ പോലൊരു വലിയ നടനെ നായകനാക്കി മമ്മൂട്ടിയുടെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ മിഥുന്‍ മാനുവല്‍ തോമസിനെ എല്ലാവരും പ്രശംസിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ഒരു കഥയുണ്ട്. സിനിമയെ സ്നേഹിക്കുന്ന, സിനിമ ചെയ്യാന്‍ ആഗ്രഹവുമായി നടക്കുന്ന ഏതൊരു ചെറുപ്പക്കാരനും അറിയേണ്ട കഥ. തളരാതെ പരിശ്രമിച്ചാല്‍ ഒരുനാള്‍ വിജയം നിങ്ങളെ തേടി എത്തും എന്ന്‍ തെളിയിക്കുന്ന ഒരു കഥ.

മാമാങ്കത്തിന് ഡ്യൂപ്പ് വേണ്ട, ഫൈറ്റ് ഞാന്‍ തന്നെ ചെയ്തോളാമെന്ന് മമ്മൂട്ടി

വര്‍ഷങ്ങള്‍ക്ക് മുന്നേ മമ്മൂട്ടിയുടെ സമീപം ഒരു കഥയുമായി മിഥുന്‍ മാനുവല്‍ തോമസ് ചെന്നിരുന്നു. എന്നാല്‍ അന്ന് പല കാരണങ്ങള്‍ കൊണ്ട് ആ സിനിമ നടന്നില്ല. 2015ലെ മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം അന്ന് സംഭവിച്ച കാര്യങ്ങള്‍ രസകരമായി മിഥുന്‍ മാനുവല്‍ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മിഥുന്‍ മാനുവലിന്‍റെ കുറിപ്പ് വായിക്കാം

റാഗിംഗ് and സ്നേഹം മമ്മുക്ക ലെവല്‍..!

ആര്‍ട്ടിസ്റ്റുകളോട് കഥ പറയുക എന്നത്, സിനിമാ രംഗത്ത് ബന്ധങ്ങളും മുന്പരിചയങ്ങളും ഇല്ലാത്ത തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അല്പ്പം പ്രയാസമുള്ള കാര്യമാണ്. എല്ലാവരുടെയും തിരക്കും commitmentകളും ഒക്കെത്തന്നെ കാരണം. എന്നാല്‍ മമ്മുക്കയുടെ അടുത്തു കഥ പറയുക എന്നത് എളുപ്പമുള്ള ഒരു കാര്യമാണ്. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് പോകുക, കയ്യില്‍ കഥാഫയലുമായി കാരവന്റെ മുന്നില്‍ ആള്‍ ഇറങ്ങുമ്പോഴും കയറുമ്പോഴും കാണത്തക്ക രീതിയില്‍ നില്ക്കുക. മിക്കവാറും അന്ന് തന്നെ അല്ലെങ്കില്‍ പിറ്റേന്ന് എഴുത്തുകാരന്‍ ആളുടെ കണ്ണില്‍ പെടും. പിന്നെ നടക്കുന്നത് ഇപ്രകാരം ആയിരിക്കും..സ്വതസിദ്ധമായ തലയെടുപ്പും ഗൌരവവും ഒന്നൂടെ കൂട്ടിപ്പിടിച്ചു മമ്മൂട്ടി പാവം എഴുത്തുകാരനെ സമീപിക്കുന്നു. ഈ സമീപിക്കലിനു ഒരു പ്രശ്നമുണ്ട്..ആള്‍ നമ്മുടെ നേര്‍ക്ക്‌ നടന്നു വരുമ്പോള്‍ മന്നാടിയാര്‍, ജൊസഫ് അലക്സ് തുടങ്ങി ഒരു പത്തുനൂറു കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സിലൂടെ പായും..അതൊടുക്കം അഹമ്മദ് ഹാജിയില്‍ എത്തി നില്‍ക്കും..!

മമ്മുക്ക : (ഫുള്‍ ബാസ്) എന്താണ്? ആരാണ്?

എഴുത്തുകാരന്‍ : ഞാന്‍ ..പിന്നെ ..കഥ പറയാന്‍..(വിക്കല്‍ ആരംഭം)

മമ്മുക്ക : (കൂടുന്ന ബാസ്സ് ലെവല്‍) കഥയോ? എന്ത് കഥ? പുസ്തകം വല്ലതും പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

ഇപ്പോള്‍ മുതല്‍ എഴുത്തുകാരന്റെ ചാര്ജ് പോകാന്‍ തുടങ്ങുന്നു. അയാള്‍ക്ക് ‌ വിക്കല്‍ കൂടാന്‍ തുടങ്ങുന്നു.

എഴു : ഇല്ല..പുസ്തകം ..ഒന്നും എഴുതീട്ടില്ല..
മമ്മുക്ക : ഓ..അപ്പൊ ആനുകാലികങ്ങളില്‍ ആരിക്കും കഥകള്‍ വന്നിട്ടുള്ളത് ല്ലേ..?
എഴു : അങ്ങനേം ..ഇ ..ഇല്ല..

മമ്മുക്ക : (ബാസ്, തുറിച്ചുനോട്ടം എന്നിവ ഉച്ചസ്ഥായിയില്‍) ഓഹോ..പിന്നെ താന്‍ എഴുത്തുകാരനാണെന്ന് തന്നോടാരാ പറഞ്ഞത്?..അമ്മയോ? അതോ അനിയനോ? അതോ സ്വയോ?

മറുപടി സ്വാഭാവികമായും നഹി..എന്ത് പറയാന്‍..?കൂടം കൊണ്ട് അടി കിട്ടിയത് പോലെ എഴുത്ത്കാരന്‍ നില്ക്കുമ്പോള്‍ മമ്മൂട്ടി കാരവന്റെ ഉള്ളിലേയ്ക്ക് നിഷ്ക്രമിക്കുന്നു. നില്ക്കണോ പോണോ എന്ന confusion പോലുമില്ലാതെ എഴുത്തുകാരന്‍ ജീവനും കൊണ്ട് ഓടാന്‍ തിരിയുമ്പോള്‍ മമ്മുക്കയുടെ സ്റാഫ് വാതില്‍ തുറന്നു വിളിക്കുന്നു. ‘സാറ് വിളിക്കുന്നു..!!’

‘ഇതുവരെ കൊന്നത് പോരേ’ എന്ന ഭാവവും പേറി കാരവാനില്‍ കയറിയാല്‍ അകത്തെ രംഗം മറ്റൊന്നാണ്..പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തു ഇരിക്കുന്ന മമ്മൂട്ടി.

മമ്മുക്ക : ചായ ?
എഴു : വേണ്ടാ..വേണ്ടാത്തോണ്ടാ..!

മമ്മുക്ക : ആ..വേണ്ടേല്‍ വേണ്ട..ഞാനൊരെണ്ണം കുടിക്കാന്‍ പോകുവാ..അപ്പൊ വേണം എന്ന് തോന്നിയാല്‍ പറഞ്ഞാലും മതി..
എഴുത്തുകാരന് ഒന്നും പിടികിട്ടുന്നില്ല.

മമ്മുക്ക : ആ..എന്താ പേര്? താന്‍ എവിടുന്നാ?
എഴുത്തുകാരന്‍ പേര് പറയുന്നു.. നാട് പറയുന്നു..

മമ്മുക്ക : ആ..എന്നാ കഥ തുടങ്ങിക്കോ..ഇടയ്ക്ക്ചായ വേണേല്‍ പറഞ്ഞാല്‍ മതി..!!

ഡേറ്റ് കിട്ടുക, സിനിമ നടക്കുക എന്നത് കഥയുടെ യോഗം പോലിരിക്കും..പക്ഷെ മമ്മുക്ക, അങ്ങേരെപ്പോലെ അങ്ങേര്‍ മാത്രമേ ഉള്ളൂ..!

A different but genuinely genuine human being i have ever met..Happy birth day megastar..!

P.S : അതേയ്, മിഷ്ടര്‍ മമ്മൂട്ടി..കോളേജില്‍ പഠിക്കാന്‍ പോയപ്പോ നാടകം, അഭിനയം എന്നൊക്കെ പറഞ്ഞു നടക്കാതെ juniors വരുമ്പോ ഒന്ന് റാഗ് ചെയ്യാനൊക്കെ പോണാരുന്നു..എന്നാ ഇപ്പൊ ഞാനടക്കം കുറേ പാവങ്ങള്‍ക്ക് വിക്ക് പിടിക്കില്ലാരുന്നു.. !

The post അന്ന്‍ സ്നേഹത്തോടെ റാഗ് ചെയ്തു വിട്ടു, ഇന്ന്‍ ഡേറ്റ് കൊടുത്തു. മിഥുന്‍ മാനുവല്‍ തോമസിന്‍റെ രസികന്‍ അനുഭവം ഇതാ.. first appeared on Onlookersmedia.

The post അന്ന്‍ സ്നേഹത്തോടെ റാഗ് ചെയ്തു വിട്ടു, ഇന്ന്‍ ഡേറ്റ് കൊടുത്തു. മിഥുന്‍ മാനുവല്‍ തോമസിന്‍റെ രസികന്‍ അനുഭവം ഇതാ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/midhun-manual-thomas-mammootty/feed/ 0 9282
ബിലാല്‍, കോട്ടയം കുഞ്ഞച്ചന്‍ 2 രണ്ടാം ഭാഗങ്ങളുമായി ഞെട്ടിക്കാന്‍ മമ്മൂട്ടി https://onlookersmedia.com/latest-news/mammootty-kottayam-kunjachan-2-big-b-2/ https://onlookersmedia.com/latest-news/mammootty-kottayam-kunjachan-2-big-b-2/#respond Thu, 15 Mar 2018 04:58:23 +0000 http://onlookersmedia.com/?p=9280 മമ്മൂട്ടി ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. തങ്ങളുടെ പ്രിയ താരത്തിന്‍റെ സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങളെ വീണ്ടും വെള്ളിത്തിരയില്‍ കാണാനാനുള്ള ഒരുക്കത്തിലാണ് അവര്‍. ഏതാനും മാസങ്ങള്‍ക്ക് മുന്നേ ബിഗ് ബിയുടെ രണ്ടാം ഭാഗമായി ‘ബിലാല്‍’ അനൌണ്‍സ് ചെയ്തപ്പോഴുണ്ടായ ഓളം പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ഓളം ഉണ്ടാക്കിയിരിക്കുകയാണ് മമ്മൂട്ടി. ഇത്തവണ അത് കോട്ടയം കുഞ്ഞച്ചന്‍റെ രൂപത്തിലാണ്. 1990ലാണ് കോട്ടയം കുഞ്ഞച്ചന്‍ തിയേറ്ററുകളില്‍ എത്തുന്നത്. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും […]

The post ബിലാല്‍, കോട്ടയം കുഞ്ഞച്ചന്‍ 2 രണ്ടാം ഭാഗങ്ങളുമായി ഞെട്ടിക്കാന്‍ മമ്മൂട്ടി first appeared on Onlookersmedia.

The post ബിലാല്‍, കോട്ടയം കുഞ്ഞച്ചന്‍ 2 രണ്ടാം ഭാഗങ്ങളുമായി ഞെട്ടിക്കാന്‍ മമ്മൂട്ടി appeared first on Onlookersmedia.

]]>
മമ്മൂട്ടി ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. തങ്ങളുടെ പ്രിയ താരത്തിന്‍റെ സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങളെ വീണ്ടും വെള്ളിത്തിരയില്‍ കാണാനാനുള്ള ഒരുക്കത്തിലാണ് അവര്‍. ഏതാനും മാസങ്ങള്‍ക്ക് മുന്നേ ബിഗ് ബിയുടെ രണ്ടാം ഭാഗമായി ‘ബിലാല്‍’ അനൌണ്‍സ് ചെയ്തപ്പോഴുണ്ടായ ഓളം പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ഓളം ഉണ്ടാക്കിയിരിക്കുകയാണ് മമ്മൂട്ടി. ഇത്തവണ അത് കോട്ടയം കുഞ്ഞച്ചന്‍റെ രൂപത്തിലാണ്.

1990ലാണ് കോട്ടയം കുഞ്ഞച്ചന്‍ തിയേറ്ററുകളില്‍ എത്തുന്നത്. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് കൂടെയാണ് കോട്ടയം കുഞ്ഞച്ചന്‍. മുട്ടത്ത് വര്‍ക്കിയുടെ കഥയില്‍ ഡെന്നിസ് ജോസഫ് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ടിഎസ് സുരേഷ് ബാബു ആയിരുന്നു.

28 വര്‍ഷങ്ങള്‍ക്ക് ശേഷം കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം വരുമ്പോള്‍ ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് കോട്ടയം കുഞ്ഞച്ചന്‍ 2 നിര്‍മ്മിക്കുന്നത്. ആട് 2വിന്‍റെ വിജയാഘോഷ വേളയിലാണ് കോട്ടയം കുഞ്ഞച്ചന്‍ 2വിന്‍റെ പ്രഖ്യാപനം നടന്നത്.

mammootty, kottayam kunjachan, kottayam kunjachan 2, big b, bilal,;

റിലീസ് ചെയ്ത സമയത്ത് തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ ചിത്രമാണ് ബിഗ് ബി. മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് സിനിമയായി മാറിയ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു. വലിയ ആരാധകര്‍ തന്നെയുണ്ട് മമ്മൂട്ടി ചെയ്ത ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന് ഇപ്പോള്‍. ഇത് തന്നെയാണ് ബിഗ് ബിയ്ക്കു രണ്ടാം ഭാഗം ഒരുങ്ങാന്‍ കാരണം.

കോട്ടയം കുഞ്ഞച്ചനും ബിലാല്‍ ജോണ്‍ കുരിശിങ്കലുമായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ മലയാള സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്.

The post ബിലാല്‍, കോട്ടയം കുഞ്ഞച്ചന്‍ 2 രണ്ടാം ഭാഗങ്ങളുമായി ഞെട്ടിക്കാന്‍ മമ്മൂട്ടി first appeared on Onlookersmedia.

The post ബിലാല്‍, കോട്ടയം കുഞ്ഞച്ചന്‍ 2 രണ്ടാം ഭാഗങ്ങളുമായി ഞെട്ടിക്കാന്‍ മമ്മൂട്ടി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-kottayam-kunjachan-2-big-b-2/feed/ 0 9280