KGF - Onlookersmedia https://onlookersmedia.com/tag/kgf/ First Entertainment website in Malayalam Mon, 16 Oct 2023 09:47:15 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 KGF - Onlookersmedia https://onlookersmedia.com/tag/kgf/ 32 32 54783289 അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ ആദ്യ ദിന റെക്കോർഡ് തകർത്ത് ലിയോ; കേരളത്തിൽ ദളപതി വിജയ് തരംഗം. https://onlookersmedia.com/latest-news/vijays-leo-broke-all-existing-opening-day-records-in-kerala-through-just-advance-bookings/ https://onlookersmedia.com/latest-news/vijays-leo-broke-all-existing-opening-day-records-in-kerala-through-just-advance-bookings/#respond Mon, 16 Oct 2023 09:46:59 +0000 https://onlookersmedia.com/?p=48688 ദളപതി വിജയ് നായകനായി എത്തുന്ന ലിയോയുടെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ അഭൂതപൂർവമായ പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. കേരളത്തിലെ 650 ന് മുകളിൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ഏകദേശം മുഴുവനായി വിറ്റു തീർന്നിരിക്കുകയാണ്. അഡ്വാൻസ് ബുക്കിംഗ് കൊണ്ട് മാത്രം കേരളത്തിൽ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനെന്ന […]

The post അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ ആദ്യ ദിന റെക്കോർഡ് തകർത്ത് ലിയോ; കേരളത്തിൽ ദളപതി വിജയ് തരംഗം. first appeared on Onlookersmedia.

The post അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ ആദ്യ ദിന റെക്കോർഡ് തകർത്ത് ലിയോ; കേരളത്തിൽ ദളപതി വിജയ് തരംഗം. appeared first on Onlookersmedia.

]]>
ദളപതി വിജയ് നായകനായി എത്തുന്ന ലിയോയുടെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ അഭൂതപൂർവമായ പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. കേരളത്തിലെ 650 ന് മുകളിൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ഏകദേശം മുഴുവനായി വിറ്റു തീർന്നിരിക്കുകയാണ്. അഡ്വാൻസ് ബുക്കിംഗ് കൊണ്ട് മാത്രം കേരളത്തിൽ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനെന്ന റെക്കോർഡും ലിയോ നേടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേരളത്തിൽ നിന്ന് ആദ്യ ദിനം 7 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ രണ്ടേ രണ്ട് ചിത്രങ്ങൾ യാഷ് നായകനായ കെ ജി എഫ് 2 (7 കോടി 30 ലക്ഷം), മോഹൻലാൽ നായകനായ ഒടിയൻ (7 കോടി 20 ലക്ഷം) എന്നിവയാണ്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിനത്തിലെ ഫാൻസ്‌ ഷോസ്, അഡ്വാൻസ് ബുക്കിംഗ് എന്നിവ കൊണ്ട് മാത്രം ലിയോ ഈ രണ്ട് ചിത്രങ്ങളുടേയും കളക്ഷൻ മറികടന്നു.

ആദ്യ ദിനം കഴിയുമ്പോൾ ലിയോ എത്ര വലിയ മാർജിനിലാണ് ആദ്യ ദിന റെക്കോർഡ് കേരളത്തിൽ സ്വന്തമാക്കാൻ പോകുന്നതെന്ന് കണ്ടറിയണം.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം, അദ്ദേഹത്തിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാനുള്ള ആകാംഷയാണ് ഈ ചിത്രത്തിന് ലഭിക്കുന്ന ഞെട്ടിക്കുന്ന അഡ്വാൻസ് ബുക്കിങ്ങിന്റെ പ്രധാന ഘടകമെന്ന് ട്രേഡ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നു. കേരളത്തിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ഗംഭീര ബുക്കിംഗ് നേടുന്ന ഈ ചിത്രം ആദ്യ ദിനം തന്നെ 100 കോടി ക്ലബിൽ കയറുന്ന തമിഴ് ചിത്രമായി മാറുമെന്നും ഉറപ്പായിട്ടുണ്ട്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ നിർമാതാവും വിതരണക്കാരനുമായ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

The post അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ ആദ്യ ദിന റെക്കോർഡ് തകർത്ത് ലിയോ; കേരളത്തിൽ ദളപതി വിജയ് തരംഗം. first appeared on Onlookersmedia.

The post അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ ആദ്യ ദിന റെക്കോർഡ് തകർത്ത് ലിയോ; കേരളത്തിൽ ദളപതി വിജയ് തരംഗം. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vijays-leo-broke-all-existing-opening-day-records-in-kerala-through-just-advance-bookings/feed/ 0 48688
കെജിഎഫ് സീരീസിന് ശേഷം പുതിയ ചിത്രവുമായി റോക്കിങ് സ്റ്റാർ യാഷ്; ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ മലയാളി. https://onlookersmedia.com/latest-news/kgf-star-yash-locked-geethu-mohandas-directorial-as-his-next/ https://onlookersmedia.com/latest-news/kgf-star-yash-locked-geethu-mohandas-directorial-as-his-next/#respond Wed, 13 Sep 2023 21:01:57 +0000 https://onlookersmedia.com/?p=48361 പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ്, കെജിഎഫ് 2 എന്നീ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ കന്നഡ സൂപ്പർ താരമാണ് റോക്കിങ് സ്റ്റാർ എന്നറിയപ്പെടുന്ന യാഷ്. ആയിരം കോടി ക്ലബിൽ ഇടം പിടിച്ച കെ ജി എഫ് സീരീസിന് ശേഷം യാഷ് ചെയ്യാൻ പോകുന്ന ചിത്രമേതെന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ സിനിമാ പ്രേമികൾ. കെജിഎഫിന് ശേഷം അതിൽ നിന്നെല്ലാം വ്യത്യസ്തമായ തരത്തിലുള്ള ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹവുമായി ഒട്ടേറെ കഥകളാണ് കഴിഞ്ഞ രണ്ട് വർഷമായി […]

The post കെജിഎഫ് സീരീസിന് ശേഷം പുതിയ ചിത്രവുമായി റോക്കിങ് സ്റ്റാർ യാഷ്; ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ മലയാളി. first appeared on Onlookersmedia.

The post കെജിഎഫ് സീരീസിന് ശേഷം പുതിയ ചിത്രവുമായി റോക്കിങ് സ്റ്റാർ യാഷ്; ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ മലയാളി. appeared first on Onlookersmedia.

]]>
പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ്, കെജിഎഫ് 2 എന്നീ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ കന്നഡ സൂപ്പർ താരമാണ് റോക്കിങ് സ്റ്റാർ എന്നറിയപ്പെടുന്ന യാഷ്. ആയിരം കോടി ക്ലബിൽ ഇടം പിടിച്ച കെ ജി എഫ് സീരീസിന് ശേഷം യാഷ് ചെയ്യാൻ പോകുന്ന ചിത്രമേതെന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ സിനിമാ പ്രേമികൾ. കെജിഎഫിന് ശേഷം അതിൽ നിന്നെല്ലാം വ്യത്യസ്തമായ തരത്തിലുള്ള ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹവുമായി ഒട്ടേറെ കഥകളാണ് കഴിഞ്ഞ രണ്ട് വർഷമായി യാഷ് കേട്ടത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, തന്റെ അടുത്ത ചിത്രമേതെന്നും യാഷ് തീരുമാനിച്ചു കഴിഞ്ഞു. കലാമൂല്യമുള്ള മികച്ച ചിത്രങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയ മലയാളി സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലാണ് യാഷ് ഇനിയഭിനയിക്കുക.

യാഷ്- ഗീതു മോഹൻദാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം ഈ ഡിസംബറിൽ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. തന്റെ പത്തൊൻപതാം ചിത്രമായ ഗീതു മോഹൻദാസ് ചിത്രത്തിന്റെ തിരക്കഥാ വായനക്കൊപ്പം തന്നെ ഈ ചിത്രത്തിന്റെ എല്ലാ പ്രീ പ്രൊഡക്ഷൻ ജോലികളിലും വളരെയധികം ശ്രദ്ധയാണ് യാഷ് ചെലുത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് കൂടാതെ നിതേഷ് തിവാരി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രമായ രാമായണത്തിൽ രാവണനായി അഭിനയിക്കാനും യാഷിനെ സമീപിച്ചിട്ടുണ്ട്. രൺബീർ കപൂർ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ കാര്യത്തിലും യാഷ് വൈകാതെ തീരുമാനമെടുക്കുമെന്നാണ് സൂചന. യാഷ്- ഗീതു മോഹൻദാസ് ചിത്രത്തിൽ വില്ലനായി മലയാളി താരം ടോവിനോ തോമസും നായികയായി മലയാളി താരം സംയുക്ത മേനോനും എത്തുമെന്ന് സ്ഥിരീകരണമില്ലാത്ത വാർത്തകൾ നേരത്തെ വന്നിരുന്നു.

The post കെജിഎഫ് സീരീസിന് ശേഷം പുതിയ ചിത്രവുമായി റോക്കിങ് സ്റ്റാർ യാഷ്; ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ മലയാളി. first appeared on Onlookersmedia.

The post കെജിഎഫ് സീരീസിന് ശേഷം പുതിയ ചിത്രവുമായി റോക്കിങ് സ്റ്റാർ യാഷ്; ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ മലയാളി. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/kgf-star-yash-locked-geethu-mohandas-directorial-as-his-next/feed/ 0 48361