kayamkulam kochunni - Onlookersmedia https://onlookersmedia.com/tag/kayamkulam-kochunni/ First Entertainment website in Malayalam Fri, 21 Sep 2018 16:00:51 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 kayamkulam kochunni - Onlookersmedia https://onlookersmedia.com/tag/kayamkulam-kochunni/ 32 32 54783289 കായംകുളം കൊച്ചുണ്ണി കാത്തു വെച്ച ആ രഹസ്യം പുറത്തു.. https://onlookersmedia.com/latest-news/kayamkulam-kochunni-has-revealed-the-secret/ https://onlookersmedia.com/latest-news/kayamkulam-kochunni-has-revealed-the-secret/#respond Fri, 21 Sep 2018 16:00:51 +0000 http://onlookersmedia.com/?p=14918 റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി ഈ വരുന്ന ഒക്ടോബർ പതിനൊന്നിന് റിലീസ് ചെയ്യും. നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം കേരളം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. നിവിൻ പോളി കൊച്ചുണ്ണി ആയി ഈ ചിത്രത്തിൽ എത്തുമ്പോൾ ഇത്തിക്കര പക്കി എന്ന അതിഥി വേഷത്തിൽ മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലും എത്തുന്നുണ്ട്. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ […]

The post കായംകുളം കൊച്ചുണ്ണി കാത്തു വെച്ച ആ രഹസ്യം പുറത്തു.. first appeared on Onlookersmedia.

The post കായംകുളം കൊച്ചുണ്ണി കാത്തു വെച്ച ആ രഹസ്യം പുറത്തു.. appeared first on Onlookersmedia.

]]>
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി ഈ വരുന്ന ഒക്ടോബർ പതിനൊന്നിന് റിലീസ് ചെയ്യും. നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം കേരളം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. നിവിൻ പോളി കൊച്ചുണ്ണി ആയി ഈ ചിത്രത്തിൽ എത്തുമ്പോൾ ഇത്തിക്കര പക്കി എന്ന അതിഥി വേഷത്തിൽ മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലും എത്തുന്നുണ്ട്. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ പ്രിയ ആനന്ദ് ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. എല്ലാവർക്കും അറിയാവുന്നതാണ് കൊച്ചുണ്ണിയുടെ ജീവിത കഥ എങ്കിലും കായംകുളം കൊച്ചുണ്ണിയിൽ ഒരു രഹസ്യം ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു., ഇപ്പോഴിതാ ആ രഹസ്യം ചോർന്നു എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്.

സംവിധായകനായ റോഷൻ ആൻഡ്രൂസും മോഹൻലാലും തമ്മിലുള്ള സംഭാഷണം വാട്ട്സാപ്പിലൂടെ ചോർന്നതോടെയാണ് ആ രഹസ്യം പുറത്തു വന്നത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് സ്റ്റുഡിയോയിൽ നിന്നുള്ള സംഭാഷണമാണ് പുറത്തായതെന്നാണ് അണിയറപ്രവർത്തകരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. കായംകുളം കൊച്ചുണ്ണിയുടെ പേരിൽ പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറയിൽ ഒരു അമ്പലം ഉള്ള കാര്യമാണ് റോഷൻ ആൻഡ്രൂസ് മോഹൻലാലിനോട് വിശദീകരിക്കുന്നത്. ഏടപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയാണ്‌. “പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഗ്രാമത്തിൽ ഏടപ്പാറ മലദേവർ നട ക്ഷേത്രത്തില്‍ ഈ മുസൽമാൻ ഇന്നും കുടികൊള്ളുന്നു. പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പുന്ന, ജാതിക്കും മതത്തിനും അതീതമായി ദൈവസങ്കൽപമായി കായംകുളം കൊച്ചുണ്ണി” എന്നതാണ് ഓഡിയോ ക്ലിപ്പിലൂടെ പ്രചരിച്ച മോഹൻലാലിന്റെ വാക്കുകൾ.

The post കായംകുളം കൊച്ചുണ്ണി കാത്തു വെച്ച ആ രഹസ്യം പുറത്തു.. first appeared on Onlookersmedia.

The post കായംകുളം കൊച്ചുണ്ണി കാത്തു വെച്ച ആ രഹസ്യം പുറത്തു.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/kayamkulam-kochunni-has-revealed-the-secret/feed/ 0 14918
പ്രകടന മികവുമായി പ്രേക്ഷകരുടെ മനസ്സ് നിറക്കാൻ കായംകുളം കൊച്ചുണ്ണിയിൽ പ്രിയ ആനന്ദും പ്രിയങ്കയും ..! https://onlookersmedia.com/latest-news/priya-anand-and-priyanka-to-show-their-performance-excellence-through-kayamkulam-kochunni/ https://onlookersmedia.com/latest-news/priya-anand-and-priyanka-to-show-their-performance-excellence-through-kayamkulam-kochunni/#respond Fri, 27 Jul 2018 17:50:36 +0000 http://onlookersmedia.com/?p=13751 റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണിയുടെ ഒരുപാട് വിശേഷങ്ങൾ നമ്മൾ ഇപ്പോൾ ഓരോ ദിവസവും അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷനെ കുറിച്ചും, വസ്ത്രാലങ്കാരത്തെ കുറിച്ചും, ലൊക്കേഷനുകളെ കുറിച്ചും, ഇതിലെ ക്യാമെറാ വർക്കിനെ കുറിച്ചുമെല്ലാം നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഇനി അറിയേണ്ടത് ഇതിലെ കഥാപാത്രങ്ങളെ കുറിച്ചാണ്. പ്രകടന മികവ് കൊണ്ട് പ്രേക്ഷകരുടെ മനസ്സ് നിറക്കാൻ രണ്ടു നായികമാരുമായി ആണ് കായംകുളം കൊച്ചുണ്ണി എത്തുന്നത്. പ്രശസ്ത തെന്നിന്ത്യൻ നായിക ആയ പ്രിയ ആനന്ദ് ജാനകി എന്ന കഥാപാത്രം ആയി എത്തുമ്പോൾ […]

The post പ്രകടന മികവുമായി പ്രേക്ഷകരുടെ മനസ്സ് നിറക്കാൻ കായംകുളം കൊച്ചുണ്ണിയിൽ പ്രിയ ആനന്ദും പ്രിയങ്കയും ..! first appeared on Onlookersmedia.

The post പ്രകടന മികവുമായി പ്രേക്ഷകരുടെ മനസ്സ് നിറക്കാൻ കായംകുളം കൊച്ചുണ്ണിയിൽ പ്രിയ ആനന്ദും പ്രിയങ്കയും ..! appeared first on Onlookersmedia.

]]>
റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണിയുടെ ഒരുപാട് വിശേഷങ്ങൾ നമ്മൾ ഇപ്പോൾ ഓരോ ദിവസവും അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷനെ കുറിച്ചും, വസ്ത്രാലങ്കാരത്തെ കുറിച്ചും, ലൊക്കേഷനുകളെ കുറിച്ചും, ഇതിലെ ക്യാമെറാ വർക്കിനെ കുറിച്ചുമെല്ലാം നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഇനി അറിയേണ്ടത് ഇതിലെ കഥാപാത്രങ്ങളെ കുറിച്ചാണ്. പ്രകടന മികവ് കൊണ്ട് പ്രേക്ഷകരുടെ മനസ്സ് നിറക്കാൻ രണ്ടു നായികമാരുമായി ആണ് കായംകുളം കൊച്ചുണ്ണി എത്തുന്നത്. പ്രശസ്ത തെന്നിന്ത്യൻ നായിക ആയ പ്രിയ ആനന്ദ് ജാനകി എന്ന കഥാപാത്രം ആയി എത്തുമ്പോൾ മറ്റൊരു പ്രശസ്ത തെന്നിന്ത്യൻ നായിക ആയ പ്രിയങ്ക തിമേഷ് എത്തുന്നത് സുഹ്‌റ എന്ന കഥാപാത്രം ആയാണ്. കൊച്ചുണ്ണിയുടെ വീരകഥയിൽ ഈ രണ്ടു കഥാപാത്രങ്ങൾക്കുമുള്ള പ്രാധാന്യം വളരെ വലുതാണ്

.

പൃഥ്വിരാജ് നായകനായ ഇസ്‌റാ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ പ്രിയ ആനന്ദിന്റെ മലയാളത്തിലെ രണ്ടാമത്തെ ചിത്രം മാത്രമാണ് കായംകുളം കൊച്ചുണ്ണി. മികച്ച അഭിനേത്രി എന്ന നിലയിൽ ഇതിനോടകം ശ്രദ്ധ നേടിയിട്ടുള്ള പ്രിയ ആനന്ദ് ജാനകി എന്ന കഥാപാത്രത്തെ മനോഹരമാക്കും എന്നതിൽ സംശയം ഒന്നുമില്ല. പ്രിയങ്ക തിമേഷും തന്റെ അഭിനയ മികവ് കൊണ്ട് ശ്രദ്ധ നേടിയ നടിയാണ്. സുഹ്‌റയെ ഈ അഭിനേത്രി ഏറെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അണിയറയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ കായംകുളം കൊച്ചുണ്ണി ആയി നിവിൻ പോളിയും , ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിക്കുന്നു. ബാബു ആന്റണി, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, മണികണ്ഠൻ ആചാരി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം ഓഗസ്റ്റ് പതിനെട്ടിന് റിലീസ് ചെയ്യും.

The post പ്രകടന മികവുമായി പ്രേക്ഷകരുടെ മനസ്സ് നിറക്കാൻ കായംകുളം കൊച്ചുണ്ണിയിൽ പ്രിയ ആനന്ദും പ്രിയങ്കയും ..! first appeared on Onlookersmedia.

The post പ്രകടന മികവുമായി പ്രേക്ഷകരുടെ മനസ്സ് നിറക്കാൻ കായംകുളം കൊച്ചുണ്ണിയിൽ പ്രിയ ആനന്ദും പ്രിയങ്കയും ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/priya-anand-and-priyanka-to-show-their-performance-excellence-through-kayamkulam-kochunni/feed/ 0 13751
ആക്ഷൻ വേഷങ്ങളുടെ കിംഗ് ബാബു ആന്റണിയുടെ വമ്പൻ തിരിച്ചു വരവുമായി കായംകുളം കൊച്ചുണ്ണി..! https://onlookersmedia.com/latest-news/action-hero-babu-antony-set-to-make-a-comeback-with-kayamkulam-kochunni/ https://onlookersmedia.com/latest-news/action-hero-babu-antony-set-to-make-a-comeback-with-kayamkulam-kochunni/#respond Sun, 22 Jul 2018 07:51:08 +0000 http://onlookersmedia.com/?p=13542 ഒരുകാലത്തെ മലയാളി യുവാക്കളുടെ ഹരമായിരുന്നു ബാബു ആന്റണി എന്ന നടൻ. ഒരു പക്ഷെ ജയൻ, മോഹൻലാൽ എന്നിവർക്ക് ശേഷം മലയാളത്തിൽ ഇത്ര ഗംഭീരമായി ആക്ഷൻ കൈകാര്യം ചെയ്ത വേറെ ഒരു നടൻ ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും. നീട്ടി വളർത്തിയ മുടിയും മുഴങ്ങുന്ന ശബ്ദവും നെഞ്ച് തുളയ്ക്കുന്ന നോട്ടവുമായി ബാബു ആന്റണി കഥാപാത്രങ്ങൾ മലയാളി യുവാക്കളുടെ മനസ്സിലേക്ക് കയറി. കിടിലൻ ആക്ഷൻ കഥാപാത്രങ്ങളും ആക്ഷൻ ചിത്രങ്ങളും ബാബു ആന്റണി നമ്മുക്ക് തന്നു. ഒരു സൂപ്പർ താരം […]

The post ആക്ഷൻ വേഷങ്ങളുടെ കിംഗ് ബാബു ആന്റണിയുടെ വമ്പൻ തിരിച്ചു വരവുമായി കായംകുളം കൊച്ചുണ്ണി..! first appeared on Onlookersmedia.

The post ആക്ഷൻ വേഷങ്ങളുടെ കിംഗ് ബാബു ആന്റണിയുടെ വമ്പൻ തിരിച്ചു വരവുമായി കായംകുളം കൊച്ചുണ്ണി..! appeared first on Onlookersmedia.

]]>
ഒരുകാലത്തെ മലയാളി യുവാക്കളുടെ ഹരമായിരുന്നു ബാബു ആന്റണി എന്ന നടൻ. ഒരു പക്ഷെ ജയൻ, മോഹൻലാൽ എന്നിവർക്ക് ശേഷം മലയാളത്തിൽ ഇത്ര ഗംഭീരമായി ആക്ഷൻ കൈകാര്യം ചെയ്ത വേറെ ഒരു നടൻ ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും. നീട്ടി വളർത്തിയ മുടിയും മുഴങ്ങുന്ന ശബ്ദവും നെഞ്ച് തുളയ്ക്കുന്ന നോട്ടവുമായി ബാബു ആന്റണി കഥാപാത്രങ്ങൾ മലയാളി യുവാക്കളുടെ മനസ്സിലേക്ക് കയറി. കിടിലൻ ആക്ഷൻ കഥാപാത്രങ്ങളും ആക്ഷൻ ചിത്രങ്ങളും ബാബു ആന്റണി നമ്മുക്ക് തന്നു. ഒരു സൂപ്പർ താരം എന്ന നിലയിലേക്ക് വരെ ബാബു ആന്റണി എന്ന നടന്റെ വളർച്ച പ്രവചിച്ചവർ ഉണ്ട്. ഒരുകാലത്തെ മലയാളത്തിലെ ഒരു വമ്പൻ ക്രൗഡ് പുള്ളർ തന്നെയായിരുന്ന ബാബു ആന്റണി ഒരു ഗംഭീര തിരിച്ചു വരവിനാണ് തയ്യാറെടുക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ അതിനിർണായകമായ ഒരു വേഷം ചെയ്തു കൊണ്ടാണ് ബാബു ആന്റണി തിരിച്ചെത്തുന്നത്.

നിവിൻ പോളി അവതരിപ്പിക്കുന്ന കായംകുളം കൊച്ചുണ്ണിയെ കളരിമുറകൾ ഉൾപ്പെടെയുള്ള അഭ്യാസ മുറകൾ പരിശീലിപ്പിക്കുന്ന തങ്ങൾ എന്ന കളരിയാശാൻ ആയാണ് ബാബു ആന്റണി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ബാബു ആന്റണിയുടെ കിടിലൻ അഭ്യാസ മുറകളും ഈ ചിത്രത്തിൽ നമ്മുക്ക് കാണാൻ സാധിക്കും. മാർഷ്യൽ ആർട്സിൽ പരിശീലനം നേടിയിട്ടുള്ള ഈ നടൻ ഇപ്പോഴും സൂക്ഷിക്കുന്ന ബോഡി ഫിറ്റ്നസ് ആക്ഷൻ രംഗങ്ങൾ ഇന്നും പൂ പോലെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തെ സഹായിക്കുന്നു. കൊച്ചുണ്ണിയിലെ അദ്ദേഹത്തിന്റെ കാരക്റ്റെർ പോസ്റ്റർ ഇപ്പോഴേ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. വരുന്ന വാർത്തകൾ സത്യമാണെങ്കിൽ ഒമർ ലുലു ഒരുക്കാൻ പോകുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിലെ നായകനും ബാബു ആന്റണി ആണ്. കൊച്ചുണ്ണിയിലൂടെ ഏതായാലും ഒരു കിടിലൻ തിരിച്ചു വരവ് ഉറപ്പിച്ച ബാബു ആന്റണി ഇനി മലയാള സിനിമ പ്രേമികളെ ഒരിക്കൽ കൂടി തന്റെ ആക്ഷൻ കൊണ്ട് ത്രസിപ്പിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ചുരുക്കം

The post ആക്ഷൻ വേഷങ്ങളുടെ കിംഗ് ബാബു ആന്റണിയുടെ വമ്പൻ തിരിച്ചു വരവുമായി കായംകുളം കൊച്ചുണ്ണി..! first appeared on Onlookersmedia.

The post ആക്ഷൻ വേഷങ്ങളുടെ കിംഗ് ബാബു ആന്റണിയുടെ വമ്പൻ തിരിച്ചു വരവുമായി കായംകുളം കൊച്ചുണ്ണി..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/action-hero-babu-antony-set-to-make-a-comeback-with-kayamkulam-kochunni/feed/ 0 13542