joseph - Onlookersmedia https://onlookersmedia.com/tag/joseph/ First Entertainment website in Malayalam Sat, 01 Dec 2018 11:57:55 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 joseph - Onlookersmedia https://onlookersmedia.com/tag/joseph/ 32 32 54783289 വമ്പൻ റിലീസുകൾക്കിടയിലും പിടിച്ചു നിന്ന് ജോസഫ്; നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു..! https://onlookersmedia.com/latest-news/joseph-running-with-packed-houses-even-after-big-releases-stormed-the-screens-here-in-kerala/ https://onlookersmedia.com/latest-news/joseph-running-with-packed-houses-even-after-big-releases-stormed-the-screens-here-in-kerala/#respond Sat, 01 Dec 2018 11:57:55 +0000 http://onlookersmedia.com/?p=16025 പ്രശസ്ത നടനും നിർമ്മാതാവുമായ ജോജു ജോർജ് നായകനായി എത്തിയ ജോസഫ് മലയാളി പ്രേക്ഷകരുടെ മനസ്സ് നിറച്ചു കൊണ്ട് പ്രദർശനം തുടരുകയാണ്. എന്തിരൻ 2 പോലെയുള്ള വമ്പൻ ചിത്രങ്ങൾ എത്തിയിട്ടും ജോസഫ് കാണാൻ പ്രേക്ഷകർ തീയേറ്ററുകളിലേക്കു ഒഴുകിയെത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ഈ ചിത്രം നല്ല സിനിമകളെ പ്രേക്ഷകർ എന്നും നെഞ്ചോടു ചേർക്കും എന്നതിന്റെ പുതിയ ഉദാഹരണം ആണെന്ന് പറയാം. എം പദ്മകുമാർ എന്ന സംവിധായകൻ വമ്പൻ തിരിച്ചു വരവ് കാഴ്ച […]

The post വമ്പൻ റിലീസുകൾക്കിടയിലും പിടിച്ചു നിന്ന് ജോസഫ്; നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു..! first appeared on Onlookersmedia.

The post വമ്പൻ റിലീസുകൾക്കിടയിലും പിടിച്ചു നിന്ന് ജോസഫ്; നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു..! appeared first on Onlookersmedia.

]]>
പ്രശസ്ത നടനും നിർമ്മാതാവുമായ ജോജു ജോർജ് നായകനായി എത്തിയ ജോസഫ് മലയാളി പ്രേക്ഷകരുടെ മനസ്സ് നിറച്ചു കൊണ്ട് പ്രദർശനം തുടരുകയാണ്. എന്തിരൻ 2 പോലെയുള്ള വമ്പൻ ചിത്രങ്ങൾ എത്തിയിട്ടും ജോസഫ് കാണാൻ പ്രേക്ഷകർ തീയേറ്ററുകളിലേക്കു ഒഴുകിയെത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ഈ ചിത്രം നല്ല സിനിമകളെ പ്രേക്ഷകർ എന്നും നെഞ്ചോടു ചേർക്കും എന്നതിന്റെ പുതിയ ഉദാഹരണം ആണെന്ന് പറയാം. എം പദ്മകുമാർ എന്ന സംവിധായകൻ വമ്പൻ തിരിച്ചു വരവ് കാഴ്ച വെച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ഷാഹി കബീർ ആണ്. ഈ ത്രില്ലെർ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജിന്റെ അസാമാന്യ പ്രകടനമാണ് ജോസഫിനെ ഇത്രയും വലിയ വിജയം ആക്കി മാറ്റുന്നത് എന്ന് പറയാം. മലയാള സിനിമാ ലോകത്തു നിന്നും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നുമൊക്കെ ജോജുവിനും ജോസഫിനും പ്രശംസ ഒഴുകിയെത്തുകയാണ്.

joseph new movie stills

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ് തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു റിട്ടയേർഡ് പോലീസ് ഓഫീസർ ആയാണ് ജോജു ജോർജ് അഭിനയിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ദൃശ്യങ്ങൾ ഒരുക്കിയത് മനേഷ് മാധവനും ആണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയി വൈകാരിക മുഹൂർത്തങ്ങളും മികച്ച ഗാനങ്ങളും കോർത്തിണക്കിയ ഈ ചിത്രം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. ദിലീഷ് പോത്തൻ, സുധി കോപ്പ, ഇർഷാദ്, മാളവിക, ആത്മീയ തുടങ്ങിയവരും ഈ ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ അനിൽ ജോൺസൺ ആണ് ജോസഫിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

The post വമ്പൻ റിലീസുകൾക്കിടയിലും പിടിച്ചു നിന്ന് ജോസഫ്; നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു..! first appeared on Onlookersmedia.

The post വമ്പൻ റിലീസുകൾക്കിടയിലും പിടിച്ചു നിന്ന് ജോസഫ്; നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/joseph-running-with-packed-houses-even-after-big-releases-stormed-the-screens-here-in-kerala/feed/ 0 16025
വിസ്മയിപ്പിക്കാൻ വീണ്ടും ജോജു ജോർജ്; ജോജുവിന്റെ കലിപ്പ് ലുക്കുമായി ജോസെഫിന്റെ ടീസർ ..! https://onlookersmedia.com/videos/teasers/joseph-teaser-released-joju-george-mass-avatar/ https://onlookersmedia.com/videos/teasers/joseph-teaser-released-joju-george-mass-avatar/#respond Sat, 20 Oct 2018 15:27:03 +0000 http://onlookersmedia.com/?p=15340 ഒരു നടൻ എന്ന നിലയിൽ കുറച്ചു കാലം കൊണ്ട് തന്നെ ഏറെ വളർച്ച നേടിയ ഒരാളാണ് ജോജു ജോർജ്. തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ വളരെ സ്വാഭാവികമായി ചെയ്തു ഫലിപ്പിക്കുന്ന ഈ നടൻ ഏതു തരം വേഷവും തനിക്കു വഴങ്ങും എന്ന് ഓരോ ചിത്രം കഴിയുംതോറും നമ്മുക്ക് കാണിച്ചു തരികയാണ്. ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ ഈ നടൻ പിന്നീട് സഹനടനും വില്ലനും കോമഡി നടനും ഇപ്പോൾ നായകനും ആയി കഴിഞ്ഞു. ജോജു സ്‌ക്രീനിൽ വരുമ്പോൾ ഉള്ള പ്രേക്ഷകരുടെ […]

The post വിസ്മയിപ്പിക്കാൻ വീണ്ടും ജോജു ജോർജ്; ജോജുവിന്റെ കലിപ്പ് ലുക്കുമായി ജോസെഫിന്റെ ടീസർ ..! first appeared on Onlookersmedia.

The post വിസ്മയിപ്പിക്കാൻ വീണ്ടും ജോജു ജോർജ്; ജോജുവിന്റെ കലിപ്പ് ലുക്കുമായി ജോസെഫിന്റെ ടീസർ ..! appeared first on Onlookersmedia.

]]>
ഒരു നടൻ എന്ന നിലയിൽ കുറച്ചു കാലം കൊണ്ട് തന്നെ ഏറെ വളർച്ച നേടിയ ഒരാളാണ് ജോജു ജോർജ്. തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ വളരെ സ്വാഭാവികമായി ചെയ്തു ഫലിപ്പിക്കുന്ന ഈ നടൻ ഏതു തരം വേഷവും തനിക്കു വഴങ്ങും എന്ന് ഓരോ ചിത്രം കഴിയുംതോറും നമ്മുക്ക് കാണിച്ചു തരികയാണ്. ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ ഈ നടൻ പിന്നീട് സഹനടനും വില്ലനും കോമഡി നടനും ഇപ്പോൾ നായകനും ആയി കഴിഞ്ഞു. ജോജു സ്‌ക്രീനിൽ വരുമ്പോൾ ഉള്ള പ്രേക്ഷകരുടെ കയ്യടി മതി ഈ നടന് ഇപ്പോൾ ഉള്ള പോപ്പുലാരിറ്റി മനസ്സിലാക്കാൻ. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല ഒരു നിർമ്മാതാവ് എന്ന നിലയിലും നമ്മുക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ളയാളാണ് ജോജു. ജോജു നായകനായി എത്തുന്ന പുതിയ ചിത്രമാണ് എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ്.

അടുത്ത മാസം റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു. കട്ട കലിപ്പ് ലുക്കിലാണ് ജോജു ജോർജ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു പക്കാ മാസ്സ് ട്രൈലെർ തന്നെയാണ് ജോസെഫിന്റെതു എന്ന് പറയാം. ഒരിക്കൽ കൂടി പ്രേക്ഷകരെ വിസ്മയിപ്പിക്കാനുറച്ചു തന്നെയാണ് ജോജുവിന്റെ വരവെന്നത് ഈ ടീസർ നമ്മുക്ക് വ്യക്തമാക്കി തരുന്നുണ്ട്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ടീസറിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

ജോസെഫിന്റെ പോസ്റ്ററുകളും ഏറെ ജനശ്രദ്ധ നേടിയെടുത്തിരുന്നു. ജോജു ജോർജ് തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഷാഹി കബീർ ആണ്. രഞ്ജിൻ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ദൃശ്യങ്ങൾ ഒരുക്കിയത് മനേഷ് മാധവനും ആണ്.

The post വിസ്മയിപ്പിക്കാൻ വീണ്ടും ജോജു ജോർജ്; ജോജുവിന്റെ കലിപ്പ് ലുക്കുമായി ജോസെഫിന്റെ ടീസർ ..! first appeared on Onlookersmedia.

The post വിസ്മയിപ്പിക്കാൻ വീണ്ടും ജോജു ജോർജ്; ജോജുവിന്റെ കലിപ്പ് ലുക്കുമായി ജോസെഫിന്റെ ടീസർ ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/teasers/joseph-teaser-released-joju-george-mass-avatar/feed/ 0 15340