jeethu joseph - Onlookersmedia https://onlookersmedia.com/tag/jeethu-joseph/ First Entertainment website in Malayalam Tue, 12 Sep 2017 15:02:54 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 jeethu joseph - Onlookersmedia https://onlookersmedia.com/tag/jeethu-joseph/ 32 32 54783289 വീണ്ടും ദൃശ്യ വിസ്മയം, ദൃശ്യത്തിന്‍റെ റൈറ്റ്സ് ചൈനീസ് പ്രൊഡക്ഷന്‍ വാങ്ങി https://onlookersmedia.com/latest-news/drishyam-remake-rights/ https://onlookersmedia.com/latest-news/drishyam-remake-rights/#respond Tue, 12 Sep 2017 15:02:54 +0000 http://onlookersmedia.com/?p=5605 മോഹൻലാലിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നും മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നുമായ ദൃശ്യത്തിന്‍റെ റൈറ്റ്സ് വാങ്ങി ചൈനീസ് പ്രൊഡക്ഷൻ കമ്പനി. ഈ വിവരം പുറത്ത് വിട്ടത് ദൃശ്യത്തിന്‍റെ സംവിധായകനായ ജിത്തു ജോസഫ് തന്നെയാണ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജിത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്. ജിത്തു ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, “മോഹൻലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തു വന്ന ദൃശ്യം ഞങ്ങൾക്കേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു […]

The post വീണ്ടും ദൃശ്യ വിസ്മയം, ദൃശ്യത്തിന്‍റെ റൈറ്റ്സ് ചൈനീസ് പ്രൊഡക്ഷന്‍ വാങ്ങി first appeared on Onlookersmedia.

The post വീണ്ടും ദൃശ്യ വിസ്മയം, ദൃശ്യത്തിന്‍റെ റൈറ്റ്സ് ചൈനീസ് പ്രൊഡക്ഷന്‍ വാങ്ങി appeared first on Onlookersmedia.

]]>
മോഹൻലാലിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നും മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നുമായ ദൃശ്യത്തിന്‍റെ റൈറ്റ്സ് വാങ്ങി ചൈനീസ് പ്രൊഡക്ഷൻ കമ്പനി.

ഈ വിവരം പുറത്ത് വിട്ടത് ദൃശ്യത്തിന്‍റെ സംവിധായകനായ ജിത്തു ജോസഫ് തന്നെയാണ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജിത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.

mohanlal, drishyam

ജിത്തു ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

“മോഹൻലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തു വന്ന ദൃശ്യം ഞങ്ങൾക്കേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാർത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകർ.

ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്സ് ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !! സന്തോഷത്തിന്റെ വസന്തകാലങ്ങൾ ഇനിയും വന്നുചേരട്ടെ “

mohanlal, drishyam

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2013 ലാണ് റിലീസ് ചെയ്തത്. ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം ആ വർഷത്തെ എന്നല്ല, അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ തന്നെ തകർത്തിരുന്നു.

mohanlal, drishyam

ദൃശ്യത്തിന്‍റെ മലയാളത്തിലെ വിജയം അമ്പരപ്പിക്കുന്നതായിരുന്നു.തമിഴിൽ കമലഹാസൻ നായകനായും ഹിന്ദിയിൽ അജയ് ദേവ്ഗണ് നായകനായും ദൃശ്യം റീമേക്ക് ചെയ്തിരുന്നു. എന്നാൽ റൈറ്റ്‌സ് വാങ്ങാൻ ചൈനീസ് പ്രൊഡക്ഷൻ കമ്പനി എത്തിയപ്പോൾ അണിയറപ്രവർത്തകർ ഏറെ കൗതുകത്തിലാണ്.

mohanlal, drishyam

ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്.

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായക വേഷത്തിലെത്തുന്ന ആദിയുടെ ചിത്രീകരണം പുരോഗമിക്കുന്ന വേളയിലാണ് ജിത്തു ജോസഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

The post വീണ്ടും ദൃശ്യ വിസ്മയം, ദൃശ്യത്തിന്‍റെ റൈറ്റ്സ് ചൈനീസ് പ്രൊഡക്ഷന്‍ വാങ്ങി first appeared on Onlookersmedia.

The post വീണ്ടും ദൃശ്യ വിസ്മയം, ദൃശ്യത്തിന്‍റെ റൈറ്റ്സ് ചൈനീസ് പ്രൊഡക്ഷന്‍ വാങ്ങി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/drishyam-remake-rights/feed/ 0 5605
ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ https://onlookersmedia.com/latest-news/jeethu-joseph-pranav-mohanlal-aadhi/ https://onlookersmedia.com/latest-news/jeethu-joseph-pranav-mohanlal-aadhi/#respond Tue, 15 Aug 2017 05:52:31 +0000 http://onlookersmedia.com/?p=4635 കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുകയാണ് മലയാള സിനിമയിൽ എന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞ കാര്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഈ കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ചിത്രീകരണം കഴിഞ്ഞു ചിത്രത്തിന്റെ ബാംഗ്ലൂർ ഷെഡ്യൂൾ ആരംഭിക്കുകയും ചെയ്തു. […]

The post ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ first appeared on Onlookersmedia.

The post ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ appeared first on Onlookersmedia.

]]>
കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുകയാണ് മലയാള സിനിമയിൽ എന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞ കാര്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഈ കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ചിത്രീകരണം കഴിഞ്ഞു ചിത്രത്തിന്റെ ബാംഗ്ലൂർ ഷെഡ്യൂൾ ആരംഭിക്കുകയും ചെയ്തു.

ഒരു ആക്ഷൻ ത്രില്ലറായാണ് ഈ ചിത്രമൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ക്രിസ്മസ് റിലീസ് ആയാണ് ഈ ചിത്രം ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും , ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ആദി പ്രദർശനത്തിന് എത്തുക അടുത്ത വര്ഷം ജനുവരിയിൽ ആയിരിക്കും.

ജനുവരി അവസാന വാരം കണക്കാക്കി ആണ് ആദിയുടെ റിലീസ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത് എന്ന് ചിത്രത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പ്രണയത്തിനു പ്രാധാന്യമില്ലാത്ത ഈ ചിത്രത്തിൽ പക്ഷെ മൂന്നു പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാകും. അലമാര എന്ന ചിത്രത്തിലൂടെ നായിക ആയെത്തിയ അദിതി രവി, ലെന അത് പോലെ അനാർക്കലി എന്ന പ്രിത്വി രാജ് ചിത്രത്തിലെ നായിക പ്രിയ ഗോർ എന്നിവരാണ് ആ മൂന്നു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്.

അതുപോലെ സഖാവ് , ഊഴം എന്ന ചിത്രത്തിലൊക്കെ വില്ലൻ വേഷം അവതരിപ്പിച്ച ടോണി ലൂക് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഷറഫുദ്ധീൻ, സിജു വിൽ‌സൺ , നെടുമുടി വേണു, മുകേഷ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ് എന്ന് വാർത്തകൾ ഉണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ അയൂബ് ഖാൻ ആണ്. ഒക്ടോബറോടെ ആദിയുടെ ചിത്രീകരണം അവസാനിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ചിത്രത്തിന് വേണ്ടി പ്രണവ് മോഹൻലാൽ പാർക്കർ പരിശീലനം നേടിയിരുന്നു.

The post ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ first appeared on Onlookersmedia.

The post ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/jeethu-joseph-pranav-mohanlal-aadhi/feed/ 0 4635