jayasurya - Onlookersmedia https://onlookersmedia.com/tag/jayasurya/ First Entertainment website in Malayalam Sun, 27 Aug 2017 08:49:53 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 jayasurya - Onlookersmedia https://onlookersmedia.com/tag/jayasurya/ 32 32 54783289 പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ചിത്രീകരണം പൂർത്തിയായി , റിലീസ് ഡേറ്റ് ഇതാ .. https://onlookersmedia.com/latest-news/punyalan-private-limited/ https://onlookersmedia.com/latest-news/punyalan-private-limited/#respond Sun, 27 Aug 2017 08:49:53 +0000 http://onlookersmedia.com/?p=4943 ജയസൂര്യ- രഞ്ജിത് ശങ്കർ ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ചിത്രീകരണം പൂർത്തിയായി. ജയസൂര്യയും- രഞ്ജിത് ശങ്കറും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു കുറച്ചു വര്ഷങ്ങള്ക്കു മുൻപേ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ്. രഞ്ജിത് ശങ്കർ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഡ്രീംസ് ആൻഡ് ബീയോണ്ട് എന്ന ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ്. മികച്ച പ്രേക്ഷക പ്രീതി നേടിയ ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രം. ഈ ചിത്രം നിർമ്മിക്കുന്നതും വിതരണം […]

The post പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ചിത്രീകരണം പൂർത്തിയായി , റിലീസ് ഡേറ്റ് ഇതാ .. first appeared on Onlookersmedia.

The post പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ചിത്രീകരണം പൂർത്തിയായി , റിലീസ് ഡേറ്റ് ഇതാ .. appeared first on Onlookersmedia.

]]>
ജയസൂര്യ- രഞ്ജിത് ശങ്കർ ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ചിത്രീകരണം പൂർത്തിയായി. ജയസൂര്യയും- രഞ്ജിത് ശങ്കറും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു കുറച്ചു വര്ഷങ്ങള്ക്കു മുൻപേ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ്.

രഞ്ജിത് ശങ്കർ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഡ്രീംസ് ആൻഡ് ബീയോണ്ട് എന്ന ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ്. മികച്ച പ്രേക്ഷക പ്രീതി നേടിയ ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രം.

ഈ ചിത്രം നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതും ജയസൂര്യ- രഞ്ജിത് ശങ്കർ ടീം തന്നെയാണ്. ഇവർ പുതിയതായി രൂപീകരിച്ച പുണ്യാളൻ ഫിലിംസ് എന്ന വിതരണ കമ്പനി ആദ്യമായി വിതരണം ചെയ്യുന്ന ചിത്രവും ഇതായിരിക്കും. ഏതായാലും ഇപ്പോൾ ഈ ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തു വന്നിട്ടുണ്ട്. വരുന്ന നവംബർ പതിനേഴിനാണ്‌ ഈ ചിത്രം പ്രദർശനത്തിന് എത്തുക.

ജയസൂര്യ രഞ്ജിത് ശങ്കർ ടീം ഇത് വരെ മൂന്നു ചിത്രങ്ങൾ ആണ് ചെയ്തത് .പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം എന്നിവയാണ് ആ ചിത്രങ്ങൾ. ഇത് മൂന്നും ഇവർ തന്നെ നിർമ്മിച്ചതാണ് എന്ന് മാത്രമല്ല മൂന്ന് ചിത്രങ്ങളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചവയുമാണ്.

ഏതായാലും പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലൂടെ ജോയ് താക്കോൽക്കാരൻ എന്ന ജയസൂര്യ കഥാപാത്രത്തിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

ജയസൂര്യയുടെ അടുത്ത റിലീസ് ഒക്ടോബറിൽ എത്തുന്ന ക്യാപ്റ്റൻ എന്ന ചിത്രമാണ്. അന്തരിച്ച ഫുട്ബോൾ ഇതിഹാസം വി പി സത്യന്റെ ജീവിത കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ പ്രജീഷ് സെൻ ആണ്.

അടുത്ത മാസം ജയസൂര്യ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ ആട് 2 ഇൽ ജോയിൻ ചെയ്യും .മിഥുൻ മാനുവൽ തോമസ് തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൌസ് ആണ് നിർമ്മിക്കുക.

The post പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ചിത്രീകരണം പൂർത്തിയായി , റിലീസ് ഡേറ്റ് ഇതാ .. first appeared on Onlookersmedia.

The post പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ചിത്രീകരണം പൂർത്തിയായി , റിലീസ് ഡേറ്റ് ഇതാ .. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/punyalan-private-limited/feed/ 0 4943
ആട് 2 ക്രിസ്തുമസിന് തിയേറ്ററുകളിലേക്ക്.. https://onlookersmedia.com/latest-news/aadu-2-christhmas-theatre/ https://onlookersmedia.com/latest-news/aadu-2-christhmas-theatre/#respond Sun, 06 Aug 2017 05:46:49 +0000 http://onlookersmedia.com/?p=4319 ബോക്സ്ഓഫീസിൽ വമ്പൻ പരാജയം ആയിരുന്നെങ്കിലും ആടിനും ഷാജി പാപ്പനും ആരാധകർ ഏറെയാണ്. നിരൂപകരും സിനിമ ആസ്വാദകരും തിയേറ്ററിൽ കൈ വിട്ട സിനിമയെ ടോറന്റ് റിലീസിന് ശേഷം സാധാരണ പ്രേക്ഷകർ ഏറ്റെടുത്തു. അതുകൊണ്ട് തന്നെയാണ് ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് അണിയറ പ്രവർത്തകർ ആലോചിക്കുന്നത്. ആദ്യ ഭാഗത്തിലെ താരങ്ങളെ വെച്ചുകൊണ്ട് തന്നെ ആടിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. സെപ്തംബർ ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഈ വർഷം ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് […]

The post ആട് 2 ക്രിസ്തുമസിന് തിയേറ്ററുകളിലേക്ക്.. first appeared on Onlookersmedia.

The post ആട് 2 ക്രിസ്തുമസിന് തിയേറ്ററുകളിലേക്ക്.. appeared first on Onlookersmedia.

]]>
ബോക്സ്ഓഫീസിൽ വമ്പൻ പരാജയം ആയിരുന്നെങ്കിലും ആടിനും ഷാജി പാപ്പനും ആരാധകർ ഏറെയാണ്. നിരൂപകരും സിനിമ ആസ്വാദകരും തിയേറ്ററിൽ കൈ വിട്ട സിനിമയെ ടോറന്റ് റിലീസിന് ശേഷം സാധാരണ പ്രേക്ഷകർ ഏറ്റെടുത്തു.

അതുകൊണ്ട് തന്നെയാണ് ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് അണിയറ പ്രവർത്തകർ ആലോചിക്കുന്നത്. ആദ്യ ഭാഗത്തിലെ താരങ്ങളെ വെച്ചുകൊണ്ട് തന്നെ ആടിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.

സെപ്തംബർ ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഈ വർഷം ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

ഫ്രൈഡേ ഫിൽംസിന്റെ ബാനറിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ആട് 2 നിർമ്മിക്കുന്നത്.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാകും ആട് 2 എന്നാണ് സംവിധായകൻ മിഥുൻ മാനുവലിന്റെ പ്രതീക്ഷ.

The post ആട് 2 ക്രിസ്തുമസിന് തിയേറ്ററുകളിലേക്ക്.. first appeared on Onlookersmedia.

The post ആട് 2 ക്രിസ്തുമസിന് തിയേറ്ററുകളിലേക്ക്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/aadu-2-christhmas-theatre/feed/ 0 4319