featured - Onlookersmedia https://onlookersmedia.com/tag/featured/ First Entertainment website in Malayalam Fri, 03 Oct 2025 10:16:30 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 featured - Onlookersmedia https://onlookersmedia.com/tag/featured/ 32 32 54783289 ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള https://onlookersmedia.com/latest-news/shane-nigam-bulti-success-poster-controversy/ https://onlookersmedia.com/latest-news/shane-nigam-bulti-success-poster-controversy/#respond Fri, 03 Oct 2025 10:16:27 +0000 https://onlookersmedia.com/?p=53023 ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ ‘ബൾട്ടി’ നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന് തീയ്യേറ്റുകളിൽ ആവേശപ്പൂരം തീർക്കുന്ന, കബഡിയും ആക്ഷനും ഒരുപോലെ സമ്മേളിക്കുന്ന ‘ബൾട്ടി’ ഷെയിനിൻ്റെ കരിയറിലെ തന്നെ മികച്ച ഹിറ്റുകളിൽ ഒന്നായി മാറാൻ പോവുകയാണെന്ന് സിനിമക്കു ലഭിക്കുന്ന അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ ‘ബൾട്ടി’യുടെ വിജയത്തിലും, അതിലൂടെ റൊമാൻ്റിക് നായക പരിവേഷത്തിൽ നിന്നും ആക്ഷൻ കിങ്ങ്, സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരാൻ കഴിയുമെന്നു തെളിയിച്ച ഷെയിനു നേരെയും ചിലർ വളരെയധികം […]

The post ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള first appeared on Onlookersmedia.

The post ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള appeared first on Onlookersmedia.

]]>
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ ‘ബൾട്ടി’ നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന് തീയ്യേറ്റുകളിൽ ആവേശപ്പൂരം തീർക്കുന്ന, കബഡിയും ആക്ഷനും ഒരുപോലെ സമ്മേളിക്കുന്ന ‘ബൾട്ടി’ ഷെയിനിൻ്റെ കരിയറിലെ തന്നെ മികച്ച ഹിറ്റുകളിൽ ഒന്നായി മാറാൻ പോവുകയാണെന്ന് സിനിമക്കു ലഭിക്കുന്ന അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാണ്.

എന്നാൽ ‘ബൾട്ടി’യുടെ വിജയത്തിലും, അതിലൂടെ റൊമാൻ്റിക് നായക പരിവേഷത്തിൽ നിന്നും ആക്ഷൻ കിങ്ങ്, സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരാൻ കഴിയുമെന്നു തെളിയിച്ച ഷെയിനു നേരെയും ചിലർ വളരെയധികം അസഹിഷ്ണുത കാണിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ നിർമാതാവ് സന്തോഷ് ടി കുരുവിള തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ബൾട്ടിയുടെ പോസ്റ്ററുകൾ ചിലർ മന:പൂർവ്വം കീറിക്കളഞ്ഞ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു സന്തോഷ് ടി കുരുവിളയുടെ പോസ്റ്റ്. അദ്ദേഹത്തിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം:

“ഇത് കടുത്ത അസഹിഷ്ണുതയാണ്!
എന്തിനാണ് വളരെ ആസൂത്രിതമായ് ഷെയ്ൻ നിഗം എന്ന നടൻ്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല?
തീയറ്ററുകളിൽ വിജയകരമായ് പ്രദർശിപ്പിയ്ക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേയ്ക്ക് എന്തിനാണ് ഒരു മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത്?

ഈ പ്രവർത്തി അങ്ങയറ്റം ഹീനമായ ഒന്നാണ് , ഷെയിൻ നിഗം ചിത്രങ്ങളായ ബൾട്ടി, ഹാൽ എന്നീ സിനിമകളുടെ പ്രൊമോഷണൽ മെറ്റീരിയൽ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താൽപര്യമാണ്?
ഷെയ്ൻ നിഗം എന്ന നടൻ്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ബൾട്ടി, പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ ഉറക്കെ പറയുമ്പോൾ ആരാണ് അസ്വസ്ഥരാവുന്നത്?
ആരാണ് മുൻ നിരയിലേയ്ക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ അപ്രസക്തനാക്കാൻ ശ്രമിയ്ക്കുന്നത്?

ഇവിടെ ചേർത്തിരിയ്ക്കുന്ന ഫോട്ടോകൾ എനിയ്ക്ക് ലഭിച്ച ഏതാനും ചിലത് മാത്രമാണ്, കേരളത്തിലങ്ങോളം ഇങ്ങോളം ഈ പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസത്തോളമായ്, എന്താണിവരുടെ ഉദ്ദേശം?

ഞാൻ തന്നെ നിർമ്മിച്ച എൻ്റെ മുൻകാല ചിത്രങ്ങളായ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കെട്ടിയോളാണെൻ്റെ മാലാഖ, അതിനും മുമ്പ് മഹേഷിൻ്റെ പ്രതികാരം, ആക്ഷൻ ഹീറോ ബിജു, മായാനദി, ആട് 2, അവസാനമായ് ന്നാ താൻ കേസ് കൊട്, തല്ലുമാല എന്നിവയുടെ സമയത്തൊന്നും സംഭവിയ്ക്കാത്തതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത് ഈ പോസ്റ്റർ കീറൽ പരിപാടി, അപ്പോൾ കാര്യങ്ങൾ വ്യക്തമാവുന്നുണ്ടല്ലോ?

എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത്?

മലയാളത്തിലെ എൻ്റെ പ്രിയപ്പെട്ട സിനിമാ സ്നേഹികളോട് ഒരു നിർമ്മാതാവ് എന്ന നിലയിൽ പിന്തുണ തേടുകയാണ്.”

The post ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള first appeared on Onlookersmedia.

The post ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/shane-nigam-bulti-success-poster-controversy/feed/ 0 53023
കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. https://onlookersmedia.com/videos/avihitham-malayalam-movie-announcement/ https://onlookersmedia.com/videos/avihitham-malayalam-movie-announcement/#respond Thu, 02 Oct 2025 06:24:12 +0000 https://onlookersmedia.com/?p=53015 സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ‘അവിഹിതം’ സിനിമയുടെ ട്രെയിലറിൽ നിന്നും പുരുഷ അവിഹിത ബന്ധം തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. മികച്ച അഭിപ്രായം നേടി ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയിലറിൽ കാഞ്ഞങ്ങാട് ദേശത്തു നടക്കുന്ന സംഭവ വികാസങ്ങളാണ് കാണിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നർമ്മമുഹൂർത്തങ്ങളുമാണ് ട്രെയിലറിലുടനീളം ഉള്ളത്. നാട്ടിലെ രണ്ട് പേർ തമ്മിലുള്ള അവിഹിതബന്ധത്തിന് പുറകെ പോകുന്ന മനുഷ്യരുടെ ഒളിഞ്ഞു […]

The post കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. first appeared on Onlookersmedia.

The post കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. appeared first on Onlookersmedia.

]]>
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ‘അവിഹിതം’ സിനിമയുടെ ട്രെയിലറിൽ നിന്നും പുരുഷ അവിഹിത ബന്ധം തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. മികച്ച അഭിപ്രായം നേടി ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയിലറിൽ കാഞ്ഞങ്ങാട് ദേശത്തു നടക്കുന്ന സംഭവ വികാസങ്ങളാണ് കാണിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നർമ്മമുഹൂർത്തങ്ങളുമാണ് ട്രെയിലറിലുടനീളം ഉള്ളത്. നാട്ടിലെ രണ്ട് പേർ തമ്മിലുള്ള അവിഹിതബന്ധത്തിന് പുറകെ പോകുന്ന മനുഷ്യരുടെ ഒളിഞ്ഞു നോട്ടം കൂടിയാണ് ട്രെയിലർ പറയുന്നത്.

മുൻപേ തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും ടീസറും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ‘ഇംഗ്ലിഷിലെ ആദ്യ അക്ഷരത്തെയും, ആദാമിന്റെ ആപ്പിളിനേയും, ലോകമെമ്പാടുമുള്ള ആവെറേജ് മലയാളികളുടെ ആ വികാരങ്ങളെയും നമിച്ചുകൊണ്ട്, ഐശ്വര്യപൂർവം ഞങ്ങൾ അവതരിപ്പിക്കുന്നു,’ എന്ന മുഖവുരയോടെയാണ് സംവിധായകൻ ചിത്രത്തിന്റ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചിരുന്നത്. ‘പുരുഷന്റെ മാത്രം അവകാശമല്ല’ എന്ന അർഥം വരുന്ന ടാഗ്‌ലൈനും പോസ്റ്ററിലുണ്ട്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് തന്റെ മിക്ക സിനിമകളുടെയും പശ്ചാത്തലമൊരുക്കിയ സംവിധായകൻ ഇത്തവണ അവിഹിതം സിനിമക്കും കാഞ്ഞങ്ങാട് തന്നെയാണ് പശ്ചാത്തലമൊരുക്കിയിരിക്കുന്നത്.

മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേർന്നാണ് തിരക്കഥ. ചിത്രത്തിന്റെ എഡിറ്റർ സനത്ത് ശിവരാജും സംഗീതം ശ്രീരാഗ് സജിയുമാണ് നിർവഹിക്കുന്നത്. ശ്രീരാജ് രവീന്ദ്രനും രമേഷ് മാത്യൂസും ചേർന്നാണ് ക്യാമറ.

വിനീത് ചാക്യാർ, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥൻ, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്ന പല്ലം, മുകേഷ് ഒ എം ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ വേലേശ്വരം, ശുഭ സി പി, ലക്ഷ്മണൻ മന്യത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മുകേഷ് ആർ മെഹ്ത, ഹാരിസ് ഡെസോം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം E4 Experiments, Imagin Cinemas, Marley State Of Mind എന്നീ ബാനാറുകളിലാണ് പുറത്തിറങ്ങുന്നത്.

ക്രിയേറ്റിവ് ഡയറക്ടർ : ശ്രീരാജ് രവീന്ദ്രൻ, എക്‌സിക്യൂ ട്ടീവ് പ്രൊഡ്യൂസർ : സുധീഷ് ഗോപിനാഥ്‌, ആർട്ട് : കൃപേഷ് അയ്യപ്പൻകുട്ടി, കഥ : അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ : ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ : വിഷ്ണു ദേവ്, റെനിത് രാജ് ,വസ്ത്രാലങ്കാരം : മനു മാധവ്, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ : രാഹുൽ ജോസഫ്, സേത്ത് എം ജേക്കബ്, ശബ്ദമിശ്രണം : ജിതിൻ ജോസഫ്, വരികൾ : ടിറ്റോ പി തങ്കച്ചൻ, ഡി ഐ : എസ് ആർ, ആക്ഷൻ ഫ്രെയിംസ് മീഡിയ, വി എഫ് എക്സ് : റാൻസ് വി എഫ് എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട് : ആദർശ് ജോസഫ്, അസിസ്റ്റൻ്റ് ഡയറക്ടർ(മാർ) – നിഖിൽ കൃഷ്ണൻ, ചന്ദ്രു വെള്ളരിക്കുണ്ട്, ജിതിൻ മനോഹരൻ, സബ്ടൈറ്റിൽസ് : പാർവതി മൻമോഹൻ, മാർക്കറ്റിംഗ് : കാറ്റലിസ്റ്റ് & ടിങ്, ഓൺലൈൻ മാർക്കറ്റിംഗ്: വിപിൻ കുമാർ, പിആർഒ എ എസ് ദിനേശ്, സ്റ്റിൽസ് : ജിംസ്ദാൻ, ഡിസൈൻ : അഭിലാഷ് ചാക്കോ.

The post കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. first appeared on Onlookersmedia.

The post കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/avihitham-malayalam-movie-announcement/feed/ 0 53015
പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ “സന്തോഷ് ട്രോഫി” ഷൂട്ടിംഗ് ആരംഭിച്ചു. https://onlookersmedia.com/latest-news/prithviraj-sukumarans-santosh-trophy-shoot-begins/ https://onlookersmedia.com/latest-news/prithviraj-sukumarans-santosh-trophy-shoot-begins/#respond Tue, 30 Sep 2025 03:24:49 +0000 https://onlookersmedia.com/?p=52994 വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം “സന്തോഷ് ട്രോഫി ” യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ വൈക്കത്തിനടുത്തുള്ള ഇടവട്ടം വാക്കയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു. വാക്കയിൽ ശ്രീമതി വി. കെ..പാർവ്വതി കുഞ്ഞമ്മ,സംവിധായകൻ വിപിൻദാസ്, അശ്വതി ജയകുമാർ, ക്യാമറാമാൻ അരവിന്ദ് പുതുശ്ശേരി, എഡിറ്റർ ജോൺ കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ അബ്ദുൽ ബഷീർ, സംഗീതസംവിധായകൻ അങ്കിത് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ […]

The post പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ “സന്തോഷ് ട്രോഫി” ഷൂട്ടിംഗ് ആരംഭിച്ചു. first appeared on Onlookersmedia.

The post പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ “സന്തോഷ് ട്രോഫി” ഷൂട്ടിംഗ് ആരംഭിച്ചു. appeared first on Onlookersmedia.

]]>
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം “സന്തോഷ് ട്രോഫി ” യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ വൈക്കത്തിനടുത്തുള്ള ഇടവട്ടം വാക്കയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു. വാക്കയിൽ ശ്രീമതി വി. കെ..പാർവ്വതി കുഞ്ഞമ്മ,സംവിധായകൻ വിപിൻദാസ്, അശ്വതി ജയകുമാർ, ക്യാമറാമാൻ അരവിന്ദ് പുതുശ്ശേരി, എഡിറ്റർ ജോൺ കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ അബ്ദുൽ ബഷീർ, സംഗീതസംവിധായകൻ അങ്കിത് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,ഹാരിസ് ദേശം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, മറവന്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി പ്രീതി, വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ(AITUC) സെക്രട്ടറി. T N രമേശൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് പൂജാ ചടങ്ങുകൾ ആരംഭിച്ചത്. കൊ -പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ക്ലാപ്പ് അടിച്ചത് അസോസിയേറ്റ് ഡയറക്ടർ രോഹിത് ജി. ആർ. ചിത്രത്തിന്റെ തിരക്കഥ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശത്തിൽ നിന്ന് അസോസിയേറ്റ് ഡയറക്ടർ അമിതാഭ് പണിക്കർ ഏറ്റുവാങ്ങി. തുടർന്ന് വാക്കയിൽ ധർമ്മശാസ്താ ക്ഷേത്ര പരിസരങ്ങളിലായി ഷൂട്ടിംഗ് ആരംഭിച്ചു.

ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന 60 പുതുമുഖങ്ങളും പൂജാ ചടങ്ങിൽ പങ്കെടുത്തിരുന്നു. തിരുവല്ലയിൽ വച്ച് നടത്തിയ ഓഡീഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്ത് വച്ച് നടത്തിയ ഫൈനൽ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. ഇവർക്കൊപ്പം അടുത്ത ഷെഡ്യൂളിൽ പൃഥ്വിരാജും പങ്കുചേരും .സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊർജ്ജം കൊണ്ടുവരിക എന്നതും “സന്തോഷ് ട്രോഫി”യുടെ ഒരു ലക്ഷ്യമാണ്. ഇതിനായി ഹിറ്റ് ചിത്രങ്ങൾക്കൊപ്പം നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും കൈകോർക്കുകയാണ്. “ഗുരുവായൂരമ്പലനടയിൽ” എന്ന ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള വിപിൻദാസിന്റെ സംവിധാന ചിത്രമാണിത്, ലിസ്റ്റിൻ സ്റ്റീഫനുമായുള്ള ആദ്യ ചിത്രവും. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്. യുവതലമുറയിൽ ആവേശം പകരുന്ന ഒരു ചിത്രം തന്നെയായിരിക്കുംഎന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റെതാണ്. കൊ – പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. എഡിറ്റിംഗ് ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖില്‍ യശോധരൻ. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ. കോസ്റ്റ്യൂം അശ്വതി ജയകുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ അബ്ദുൽ ബഷീർ. അസോസിയേറ്റ് ഡയറക്ടർ രോഹിത് ജി ആർ,അമിതാഭ് പണിക്കർ. മേക്കപ്പ് സുധി സുരേന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. സൗണ്ട് ഡിസൈനിങ് അരുൺ എസ് മണി. സൗണ്ട് മിക്സിങ് എം ആർ രാജാകൃഷ്ണൻ. കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ. ലൊക്കേഷൻ മാനേജർ ഹാരിസ് മണ്ണഞ്ചേരി. പി ആർ ഓ മഞ്ജു ഗോപിനാഥ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ. ജി.നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ കെ.സി. ഗോകുലൻ പിലാശ്ശേരി.സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. മാർക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വെർടൈസിംഗ് കൺസൾട്ടന്റ് – ബ്രിങ് ഫോർത്ത് മീഡിയ, വിതരണം മാജിക് ഫ്രെയിംസ് റിലീസ്. 120 ദിവസങ്ങൾ നീളുന്ന ചിത്രീകരണം ഇടവട്ടത്തും തിരുവല്ലയിലുമായി പൂർത്തീകരിക്കും.

The post പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ “സന്തോഷ് ട്രോഫി” ഷൂട്ടിംഗ് ആരംഭിച്ചു. first appeared on Onlookersmedia.

The post പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ “സന്തോഷ് ട്രോഫി” ഷൂട്ടിംഗ് ആരംഭിച്ചു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/prithviraj-sukumarans-santosh-trophy-shoot-begins/feed/ 0 52994
ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ് https://onlookersmedia.com/latest-news/lokah-chapter-2-announced-tovino-thomas-to-lead-part-2/ https://onlookersmedia.com/latest-news/lokah-chapter-2-announced-tovino-thomas-to-lead-part-2/#respond Sat, 27 Sep 2025 09:18:05 +0000 https://onlookersmedia.com/?p=52990 ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ – ഡൊമിനിക് അരുൺ ചിത്രം “ലോക” യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി എത്തും. രണ്ടാം ഭാഗത്തിൻ്റെ പ്രഖ്യാപന വീഡിയോ പുറത്ത് വിട്ടു. ചിത്രത്തിൻ്റെ നിർമ്മാതാവ് ആയ ദുൽഖർ സൽമാനും രണ്ടാം ഭാഗത്തിൽ അതിഥി താരമായി ഉണ്ടാകും. ലോകയിൽ ടോവിനോ, ദുൽഖർ, സണ്ണി വെയ്ൻ തുടങ്ങി അതിഥി താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ചാത്തൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിലെ ടോവിനോ കഥാപാത്രം ഒരുക്കിയിരിക്കുന്നത്. രണ്ടാം […]

The post ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ് first appeared on Onlookersmedia.

The post ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ് appeared first on Onlookersmedia.

]]>
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ – ഡൊമിനിക് അരുൺ ചിത്രം “ലോക” യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി എത്തും. രണ്ടാം ഭാഗത്തിൻ്റെ പ്രഖ്യാപന വീഡിയോ പുറത്ത് വിട്ടു. ചിത്രത്തിൻ്റെ നിർമ്മാതാവ് ആയ ദുൽഖർ സൽമാനും രണ്ടാം ഭാഗത്തിൽ അതിഥി താരമായി ഉണ്ടാകും. ലോകയിൽ ടോവിനോ, ദുൽഖർ, സണ്ണി വെയ്ൻ തുടങ്ങി അതിഥി താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ചാത്തൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിലെ ടോവിനോ കഥാപാത്രം ഒരുക്കിയിരിക്കുന്നത്. രണ്ടാം ഭാഗത്തിലെ നായകനും വില്ലനും ടോവിനോ ആണെന്നാണ് സൂചന. 5 ഭാഗങ്ങൾ ഉള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ലോക ചാപ്റ്റർ വൺ, ചന്ദ്ര. നസ്ലൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, വിജയ രാഘവൻ, നിഷാന്ത് സാഗർ എന്നിവരും ലോകയുടെ താരനിരയിൽ ഉണ്ട്. വേഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രം ഇപ്പൊൾ 280 കോടി ആഗോള കളക്ഷൻ നേടി കുതിക്കുകയാണ്.

The post ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ് first appeared on Onlookersmedia.

The post ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/lokah-chapter-2-announced-tovino-thomas-to-lead-part-2/feed/ 0 52990
പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി. https://onlookersmedia.com/videos/the-teaser-of-navya-nair-soubin-shahirs-film-paathiratri-has-been-released/ https://onlookersmedia.com/videos/the-teaser-of-navya-nair-soubin-shahirs-film-paathiratri-has-been-released/#respond Mon, 22 Sep 2025 12:02:56 +0000 https://onlookersmedia.com/?p=52975 നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. വൈകാരികമായി ഏറെ ആഴമുള്ളതും ഉദ്വേഗഭരിതവുമായ ഒരു ഡ്രാമ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. മമ്മൂട്ടി നായകനായി എത്തിയ […]

The post പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി. first appeared on Onlookersmedia.

The post പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി. appeared first on Onlookersmedia.

]]>
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. വൈകാരികമായി ഏറെ ആഴമുള്ളതും ഉദ്വേഗഭരിതവുമായ ഒരു ഡ്രാമ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. അവർ തമ്മിൽ ഉള്ള വ്യക്തി ബന്ധവും അതിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും എല്ലാം കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ടീസർ കാണിച്ചു തരുന്നുണ്ട്. പോലീസുകാരുടെ ജീവിതത്തെ വളരെ വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും “പാതിരാത്രി”. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

നവ്യയെയും സൗബിനെയും പോലീസ് യൂണിഫോമിൽ അവതരിപ്പിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ സ്വന്തമാക്കിയിരുന്നു. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി”. ടി സീരീസ് ആണ് വമ്പൻ തുക നൽകി ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി.

The post പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി. first appeared on Onlookersmedia.

The post പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/the-teaser-of-navya-nair-soubin-shahirs-film-paathiratri-has-been-released/feed/ 0 52975
നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി https://onlookersmedia.com/quick-reads/paathirathri-teaser-to-be-released-tomorrow/ https://onlookersmedia.com/quick-reads/paathirathri-teaser-to-be-released-tomorrow/#respond Sun, 21 Sep 2025 15:12:59 +0000 https://onlookersmedia.com/?p=52972 നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ടീസർ നാളെ റിലീസ് ചെയ്യും. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ടീസർ പുറത്ത് വിടുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പാതിരാത്രി”. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ […]

The post നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി first appeared on Onlookersmedia.

The post നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി appeared first on Onlookersmedia.

]]>
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ടീസർ നാളെ റിലീസ് ചെയ്യും. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ടീസർ പുറത്ത് വിടുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പാതിരാത്രി”. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം ഇന്ത്യയിലെ വമ്പൻ മ്യൂസിക്ടി ലേബൽ ആയ ടി സീരിസ് സ്വന്തമാക്കിയിരുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, എഡിറ്റർ – ശ്രീജിത്ത് സാരംഗ്.

The post നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി first appeared on Onlookersmedia.

The post നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/paathirathri-teaser-to-be-released-tomorrow/feed/ 0 52972
ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 26ന് തിയേറ്ററുകളിൽ https://onlookersmedia.com/videos/official-trailer-of-balti-unveiled/ https://onlookersmedia.com/videos/official-trailer-of-balti-unveiled/#respond Sun, 21 Sep 2025 14:51:31 +0000 https://onlookersmedia.com/?p=52969 കേരള – തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ എത്തുകയാണ് സ്പോർട്സ് ആക്ഷൻ ജോണറിൽ എത്തുന്ന ‘ബൾട്ടി’. ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവെച്ച ചിത്രമായിരിക്കും ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമയായി എത്തുന്ന ‘ബൾട്ടി’ എന്ന് സൂചന നൽകിയിരിക്കുകയാണ് രണ്ട് മിനിറ്റ് 31 സെക്കന്‍റ് ദൈർഘ്യമുള്ള ട്രെയിലർ. സെപ്റ്റംബർ 26നാണ് ‘ബൾട്ടി’യുടെ വേൾഡ് വൈഡ് റിലീസ്. കബഡി കോർട്ടിലും പുറത്തും മിന്നൽ […]

The post ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 26ന് തിയേറ്ററുകളിൽ first appeared on Onlookersmedia.

The post ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 26ന് തിയേറ്ററുകളിൽ appeared first on Onlookersmedia.

]]>
കേരള – തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ എത്തുകയാണ് സ്പോർട്സ് ആക്ഷൻ ജോണറിൽ എത്തുന്ന ‘ബൾട്ടി’. ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവെച്ച ചിത്രമായിരിക്കും ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമയായി എത്തുന്ന ‘ബൾട്ടി’ എന്ന് സൂചന നൽകിയിരിക്കുകയാണ് രണ്ട് മിനിറ്റ് 31 സെക്കന്‍റ് ദൈർഘ്യമുള്ള ട്രെയിലർ. സെപ്റ്റംബർ 26നാണ് ‘ബൾട്ടി’യുടെ വേൾഡ് വൈഡ് റിലീസ്.

കബഡി കോർട്ടിലും പുറത്തും മിന്നൽ വേഗങ്ങളുമായി എതിരാളികളെ നിലംപരിശാക്കുന്ന പഞ്ചമി റൈഡേഴ്സിലെ വീറും വാശിയുമുള്ള ചെറുപ്പക്കാരുടെ ചങ്കുറപ്പിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഓരോ സെക്കൻഡും രോമാഞ്ചം നൽകുന്നതാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ. തീപ്പൊരി ആക്ഷനും ചടുല വേഗങ്ങളുമായി ഷെയിനും കൂട്ടരും പ്രേക്ഷക മനം കവരുമെന്ന് തന്നെയാണ് ട്രെയിലർ അടിവരയിടുന്നത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ നായക വേഷത്തിൽ ഷെയിൻ നിഗം എത്തുന്ന ചിത്രം സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ളതാണ്. ‘ബൾട്ടി’യുടെ സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം.

ഒട്ടേറെ താരങ്ങളുടെ വേറിട്ട മേക്കോവറുകൾ ചിത്രത്തിലുണ്ട് എന്ന് ട്രെയിലർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചിത്രത്തിൽ സൈക്കോ ബട്ട‍ർഫ്ലൈ സോഡ ബാബുവായാണ് സംവിധായകൻ അൽഫോൺസ് പുത്രൻ എത്തുന്നത്. അസാധ്യ മെയ്‍വഴക്കവുമായി പഞ്ചമി റൈഡേഴ്സിന്‍റെ എല്ലാമെല്ലാമായ കുമാർ എന്ന കഥാപാത്രമായി തമിഴ് താരം ശന്തനു ഭാഗ്യരാജും ചിത്രത്തിലുണ്ട്. ആരേയും കൂസാത്ത ഭൈരവൻ എന്ന പ്രതിനായക കഥാപാത്രമായി ‘ബൾട്ടി’യിൽ എത്തുന്നത് തമിഴിലെ ശ്രദ്ധേയ സംവിധായകനും തിരക്കഥാകൃത്തും നടനുമായ സെൽവരാഘവനാണ്. അദ്ദേഹത്തിന്‍റെ ആദ്യ മലയാള സിനിമയുമാണിത്. ഞെട്ടിപ്പിക്കുന്ന കഥാപാത്രമാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. ചിത്രത്തിൽ അതിശയിപ്പിക്കുന്ന മേക്കോവറിൽ എത്തുന്ന മറ്റൊരു താരം പൂർണ്ണിമ ഇന്ദ്രജിത്താണ്. ജീ മാ എന്ന കഥാപാത്രമായി ചിത്രത്തിൽ അതിശയിപ്പിക്കാനെത്തുകയാണ് താരം. പ്രീതി അസ്രാനിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.

‘ബൾട്ടി’യിലൂടെ തമിഴ് സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സായ് ഈണമിട്ട് സുബ്ലാഷിനിയുമായി ചേർന്ന് ആലപിച്ച ‘ജാലക്കാരി’ എന്ന ഗാനവും സോഷ്യൽ മീഡിയയിൽ ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. സിനിമയുടേതായി ഇറങ്ങിയ ഫസ്റ്റ് ഗ്ലിംപ്സും ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോകളും ഏവരും ഏറ്റെടുത്തിട്ടുമുണ്ട്. ഷെയിനിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത് എന്നാണ് വിവരം. ‘മഹേഷിന്‍റെ പ്രതികാരം’, ‘മായാനദി’, ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ബൾട്ടി’ എന്ന പ്രത്യേകതയുമുണ്ട്. ഷെയിൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.

ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർ‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്‍റണി സ്റ്റീഫൻ, റോക്കറ്റ് സയൻസ്, മാർക്കറ്റിംഗ്: വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: ഹെയിൻസ്, യുവരാജ്.

The post ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 26ന് തിയേറ്ററുകളിൽ first appeared on Onlookersmedia.

The post ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 26ന് തിയേറ്ററുകളിൽ appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/official-trailer-of-balti-unveiled/feed/ 0 52969
ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്; ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരം https://onlookersmedia.com/quick-reads/mohanlal-won-the-biggest-award-in-indian-cinema-dadasaheb-phalke-award-to-be-given-to-mohanlal-by-indian-government/ https://onlookersmedia.com/quick-reads/mohanlal-won-the-biggest-award-in-indian-cinema-dadasaheb-phalke-award-to-be-given-to-mohanlal-by-indian-government/#respond Sun, 21 Sep 2025 09:51:51 +0000 https://onlookersmedia.com/?p=52966 ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ സ്മരണാർത്ഥം നൽകപ്പെടുന്ന ഈ പുരസ്‍കാരം ലഭിക്കുന്ന രണ്ടാമത്തെ മാത്രം മലയാളി ആണ് ശ്രീ മോഹൻലാൽ. കലാരംഗത്തെ അതുല്യ സംഭാവനയ്ക്കുള്ള ആദരം ആയാണ് ഈ പുരസ്‌കാരം നൽകുന്നത്. 1969 മുതൽ ആണ് ഇന്ത്യ ഗവൺമെന്റ് ഈ അവാർഡ് നൽകി വരുന്നത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അസാധാരണ സംഭാവനകളെ മാനിച്ച്, വർഷം തോറും ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ […]

The post ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്; ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരം first appeared on Onlookersmedia.

The post ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്; ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരം appeared first on Onlookersmedia.

]]>
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ സ്മരണാർത്ഥം നൽകപ്പെടുന്ന ഈ പുരസ്‍കാരം ലഭിക്കുന്ന രണ്ടാമത്തെ മാത്രം മലയാളി ആണ് ശ്രീ മോഹൻലാൽ. കലാരംഗത്തെ അതുല്യ സംഭാവനയ്ക്കുള്ള ആദരം ആയാണ് ഈ പുരസ്‌കാരം നൽകുന്നത്. 1969 മുതൽ ആണ് ഇന്ത്യ ഗവൺമെന്റ് ഈ അവാർഡ് നൽകി വരുന്നത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അസാധാരണ സംഭാവനകളെ മാനിച്ച്, വർഷം തോറും ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ ആണ് ഈ പുരസ്‌കാരം നൽകുന്നത്. അടൂർ ഗോപാലകൃഷ്ണൻ ആണ് ഇതിന് മുൻപ് ഈ ബഹുമതി ലഭിച്ച ഏക മലയാളി. സെപ്റ്റംബർ 23 നു രാഷ്ട്രപതിയുടെ കയ്യിൽ നിന്നും മോഹൻലാൽ പുരസ്‍കാരം സ്വീകരിക്കും.

The post ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്; ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരം first appeared on Onlookersmedia.

The post ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്; ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരം appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/mohanlal-won-the-biggest-award-in-indian-cinema-dadasaheb-phalke-award-to-be-given-to-mohanlal-by-indian-government/feed/ 0 52966
ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. https://onlookersmedia.com/latest-news/t-series-acquires-the-music-rights-of-navya-nair-soubins-film-pathirathri/ https://onlookersmedia.com/latest-news/t-series-acquires-the-music-rights-of-navya-nair-soubins-film-pathirathri/#respond Sun, 21 Sep 2025 09:41:40 +0000 https://onlookersmedia.com/?p=52961 നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ […]

The post ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. first appeared on Onlookersmedia.

The post ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. appeared first on Onlookersmedia.

]]>
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിൻ ഷാഹിറും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇരുവരെയും പോലീസ് യൂണിഫോമിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അവതരിപ്പിച്ചത്. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി.

The post ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. first appeared on Onlookersmedia.

The post ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/t-series-acquires-the-music-rights-of-navya-nair-soubins-film-pathirathri/feed/ 0 52961
ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’ https://onlookersmedia.com/quick-reads/kantara-chapter-1-to-release-in-imax-version-too/ https://onlookersmedia.com/quick-reads/kantara-chapter-1-to-release-in-imax-version-too/#respond Sat, 20 Sep 2025 11:12:56 +0000 https://onlookersmedia.com/?p=52919 റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന ‘കാന്താര ചാപ്റ്റർ 1’ ഐമാക്‌സിലും റിലീസിനെത്തുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം ഒക്ടോബര് രണ്ടിന് ആണ് ആഗോള റിലീസായി എത്തുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ ‘കാന്താര’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് ഗംഭീര അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയും പാൻ […]

The post ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’ first appeared on Onlookersmedia.

The post ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’ appeared first on Onlookersmedia.

]]>
റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന ‘കാന്താര ചാപ്റ്റർ 1’ ഐമാക്‌സിലും റിലീസിനെത്തുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം ഒക്ടോബര് രണ്ടിന് ആണ് ആഗോള റിലീസായി എത്തുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ ‘കാന്താര’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് ഗംഭീര അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയും പാൻ ഇന്ത്യൻ ഹിറ്റായി മാറുകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭ് ഷെട്ടി നേടിയിരുന്നു. കെജിഎഫ്, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് ചിത്രത്തിന്റെ പ്രീക്വൽ ആയി ഒരുക്കിയ രണ്ടാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. 150 കോടി ബഡ്ജറ്റിലാണ് ‘കാന്താര ചാപ്റ്റർ 1’ നിർമ്മിച്ചിരിക്കുന്നത്. മലയാള താരം ജയറാമും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

The post ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’ first appeared on Onlookersmedia.

The post ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’ appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/kantara-chapter-1-to-release-in-imax-version-too/feed/ 0 52919