fahadh faasil - Onlookersmedia http://onlookersmedia.com/tag/fahadh-faasil/ First Entertainment website in Malayalam Wed, 20 Dec 2017 06:45:08 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png fahadh faasil - Onlookersmedia http://onlookersmedia.com/tag/fahadh-faasil/ 32 32 തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ https://onlookersmedia.com/latest-news/fahad-faasil-velaikkaran/ https://onlookersmedia.com/latest-news/fahad-faasil-velaikkaran/#respond Wed, 20 Dec 2017 06:45:08 +0000 http://onlookersmedia.com/?p=7955 തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം വെലൈക്കാരന്‍ മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഫഹദ് ഫാസില്‍ എന്ന അതുല്യ നടനും വെലൈക്കാരന്‍റെ ഭാഗം ആകുന്നു എന്നതാണ് മലയാളികള്‍ക്ക് ഇടയിലും വെലൈക്കാരന്‍ ശ്രദ്ധാകേന്ദ്രം ആകുന്നത്. മലയാളത്തിലെ യുവതാരങ്ങളിലെ മികച്ച നടന്‍ എന്ന പേര് നേടിയ ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വെലൈക്കാരന്‍. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്. ഫഹദ് ഫാസിലിന് ഒപ്പമുള്ള അഭിനയത്തിലൂടെ ഒട്ടേറെ പാഠങ്ങള്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞു എന്ന്‍ […]

The post തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ first appeared on Onlookersmedia.

The post തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ appeared first on Onlookersmedia.

]]>
തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം വെലൈക്കാരന്‍ മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഫഹദ് ഫാസില്‍ എന്ന അതുല്യ നടനും വെലൈക്കാരന്‍റെ ഭാഗം ആകുന്നു എന്നതാണ് മലയാളികള്‍ക്ക് ഇടയിലും വെലൈക്കാരന്‍ ശ്രദ്ധാകേന്ദ്രം ആകുന്നത്.

മലയാളത്തിലെ യുവതാരങ്ങളിലെ മികച്ച നടന്‍ എന്ന പേര് നേടിയ ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വെലൈക്കാരന്‍. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്.

ഫഹദ് ഫാസിലിന് ഒപ്പമുള്ള അഭിനയത്തിലൂടെ ഒട്ടേറെ പാഠങ്ങള്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞു എന്ന്‍ ശിവകാര്‍ത്തികേയന്‍ പറയുന്നു. ഫഹദിന്‍റെ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

https://www.youtube.com/watch?v=sr245FP6FDM

തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. തന്‍റെ കരിയറില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് വെലൈക്കാരന്‍ എന്നാണ് സംവിധായകന്‍ ഇന്‍റര്‍വ്യൂകളില്‍ പറയുന്നത്.

ഈ മാസം 22ന് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത് ഈ4 എന്‍റര്‍ടൈന്‍മെന്‍റ് ആണ്.

The post തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ first appeared on Onlookersmedia.

The post തമിഴിലെ ആദ്യ ചിത്രം, കോളിവുഡിനെ ഞെട്ടിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/fahad-faasil-velaikkaran/feed/ 0
ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് https://onlookersmedia.com/latest-news/4112/ https://onlookersmedia.com/latest-news/4112/#respond Wed, 06 Dec 2017 04:46:21 +0000 http://onlookersmedia.com/?p=7595 ഫഹദ് ഫാസില്‍-ശിവകാര്‍ത്തികേയന്‍-നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ തനി ഒരുവന്‍ സംവിധാനം ചെയ്ത മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍, ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇമേജുമായി നയന്‍ താര ഒപ്പം ഫഹദ് ഫാസില്‍ എന്ന മികച്ച നടന്‍റെ തമിഴ് അരങ്ങേറ്റം ഇവയെല്ലാം കൊണ്ട് തന്നെ വെലൈക്കാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലും വെലൈക്കാരനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. മലയാളത്തിലെ വമ്പന്‍ നിര്‍മ്മാണ-വിതരണ […]

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് appeared first on Onlookersmedia.

]]>
ഫഹദ് ഫാസില്‍-ശിവകാര്‍ത്തികേയന്‍-നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ തനി ഒരുവന്‍ സംവിധാനം ചെയ്ത മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍, ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇമേജുമായി നയന്‍ താര ഒപ്പം ഫഹദ് ഫാസില്‍ എന്ന മികച്ച നടന്‍റെ തമിഴ് അരങ്ങേറ്റം ഇവയെല്ലാം കൊണ്ട് തന്നെ വെലൈക്കാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലും വെലൈക്കാരനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. മലയാളത്തിലെ വമ്പന്‍ നിര്‍മ്മാണ-വിതരണ കമ്പനിയായ ഈ4 എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് വെലൈക്കാരന്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

നോര്‍ത്ത് 24 കാതം, ഗപ്പി, എസ്ര, ഗോദാ തുടങ്ങിയ ഒട്ടേറെ നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഈ4 എന്‍റര്‍ടെയ്ന്‍മെന്‍റ് തങ്ങളുടെ പുതിയ നിര്‍മ്മാണ സംരംഭമായ ‘ലില്ലി’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ ആണ്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം 2018ല്‍ തിയേറ്ററുകളില്‍ എത്തും.

നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. തനി ഒരുവനില്‍ അരവിന്ദ് സാമി ചെയ്ത വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉള്ള അവസരം ആദ്യം ഫഹദിനായിരുന്നു വന്നത് എന്നാല്‍ ഫഹദ് ആ ചിത്രം വേണ്ടെന്ന്‍ വെക്കുകയായിരുന്നു. ആ കഥാപാത്രം അരവിന്ദ് സാമിയുടെ വമ്പന്‍ തിരിച്ചു വരവിനും കാരണമായി.

 

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4112/feed/ 0
15 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്‍റെ ട്രാന്‍സ് https://onlookersmedia.com/latest-news/trance-15-crore-budget/ https://onlookersmedia.com/latest-news/trance-15-crore-budget/#respond Sat, 26 Aug 2017 13:47:45 +0000 http://onlookersmedia.com/?p=4929 മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ അന്‍വര്‍ റഷീദ് 5 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു സിനിമയുമായി വരുകയാണ്. ട്രാന്‍സ് എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്. ഫഹദ് ഫാസിലിന്‍റെയും അന്‍വര്‍ റഷീദിന്‍റെയും കരിയറിലെ ഏറ്റവും ചിലവേറിയ സിനിമ കൂടിയാണ് ട്രാന്‍സ്. 15 കോടി ബഡ്ജറ്റിലാണ് ട്രാന്‍സ് ഒരുക്കുന്നത് എന്നാണ് സിനിമ മേഖലയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍. ഫഹദ് ഫാസിലിനൊപ്പം സൌബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന […]

The post 15 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്‍റെ ട്രാന്‍സ് first appeared on Onlookersmedia.

The post 15 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്‍റെ ട്രാന്‍സ് appeared first on Onlookersmedia.

]]>
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ അന്‍വര്‍ റഷീദ് 5 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു സിനിമയുമായി വരുകയാണ്. ട്രാന്‍സ് എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്.

ഫഹദ് ഫാസിലിന്‍റെയും അന്‍വര്‍ റഷീദിന്‍റെയും കരിയറിലെ ഏറ്റവും ചിലവേറിയ സിനിമ കൂടിയാണ് ട്രാന്‍സ്. 15 കോടി ബഡ്ജറ്റിലാണ് ട്രാന്‍സ് ഒരുക്കുന്നത് എന്നാണ് സിനിമ മേഖലയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍.

ഫഹദ് ഫാസിലിനൊപ്പം സൌബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. വിന്‍സന്‍റ് വടക്കന്‍ ഒരുക്കുന്ന തിരക്കഥയില്‍ അമല്‍ നീരദ് ക്യാമറ കൈകാര്യം ചെയ്യുന്നു.

2012ല്‍ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍-തിലകന്‍ ചിത്രം ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ റഷീദ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് സംവിധായകനായി അന്‍വര്‍ റഷീദിനെ കണ്ടില്ലെങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ സജ്ജീവമായി അന്‍വര്‍ റഷീദ് ഉണ്ടായിരുന്നു.

അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, CIA എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ വലിയ വിജയങ്ങള്‍ തീര്‍ത്തിരുന്നു.

The post 15 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്‍റെ ട്രാന്‍സ് first appeared on Onlookersmedia.

The post 15 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്‍റെ ട്രാന്‍സ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/trance-15-crore-budget/feed/ 0
ബോളിവുഡിൽ വിസ്മയം വിരിയിച്ച കെ യു മോഹനൻ ഫഹദ് ചിത്രം കാർബണിലൂടെ മലയാളത്തിൽ https://onlookersmedia.com/latest-news/bollywood-cinematographer-wield-camera-fahadh-faasils-carbon/ https://onlookersmedia.com/latest-news/bollywood-cinematographer-wield-camera-fahadh-faasils-carbon/#respond Tue, 15 Aug 2017 07:56:32 +0000 http://onlookersmedia.com/?p=4639 തന്റെ ദൃശ്യങ്ങളിലൂടെ ബോളിവുഡ് സിനിമകളിൽ വിസ്മയം വിരിയിച്ചിട്ടുള്ള ഛായാഗ്രാഹകനാണ് മലയാളിയായ കെ യു മോഹനൻ. ഷാരൂഖ് ഖാൻ നായകനായ ഡോൺ, ആമിർ ഖാൻ നായകനായ തലാഷ്, ഷാരൂഖിന്റെ തന്നെ ചിത്രങ്ങളായ റായീസ്, ജബ് ഹാരി മെറ്റ് സേജെൽ എന്നിവയൊക്കെ കെ യു മോഹനൻ ഒരുക്കിയ ദൃശ്യങ്ങളാൽ മനോഹരമായ ചിത്രങ്ങൾ ആണ്. ബോളിവുഡിലെ സൂപ്പർ നടന്മാരുടെ പ്രീയപ്പെട്ട ക്യാമറാമാൻ ആണ് കെ യു മോഹനൻ. അദ്ദേഹം ഇപ്പോൾ മലയാളത്തിൽ എത്തുകയാണ്. ഫഹദ് ഫാസിൽ നായകൻ ആയെത്തുന്ന കാർബൺ എന്ന […]

The post ബോളിവുഡിൽ വിസ്മയം വിരിയിച്ച കെ യു മോഹനൻ ഫഹദ് ചിത്രം കാർബണിലൂടെ മലയാളത്തിൽ first appeared on Onlookersmedia.

The post ബോളിവുഡിൽ വിസ്മയം വിരിയിച്ച കെ യു മോഹനൻ ഫഹദ് ചിത്രം കാർബണിലൂടെ മലയാളത്തിൽ appeared first on Onlookersmedia.

]]>
തന്റെ ദൃശ്യങ്ങളിലൂടെ ബോളിവുഡ് സിനിമകളിൽ വിസ്മയം വിരിയിച്ചിട്ടുള്ള ഛായാഗ്രാഹകനാണ് മലയാളിയായ കെ യു മോഹനൻ. ഷാരൂഖ് ഖാൻ നായകനായ ഡോൺ, ആമിർ ഖാൻ നായകനായ തലാഷ്, ഷാരൂഖിന്റെ തന്നെ ചിത്രങ്ങളായ റായീസ്, ജബ് ഹാരി മെറ്റ് സേജെൽ എന്നിവയൊക്കെ കെ യു മോഹനൻ ഒരുക്കിയ ദൃശ്യങ്ങളാൽ മനോഹരമായ ചിത്രങ്ങൾ ആണ്.

ബോളിവുഡിലെ സൂപ്പർ നടന്മാരുടെ പ്രീയപ്പെട്ട ക്യാമറാമാൻ ആണ് കെ യു മോഹനൻ. അദ്ദേഹം ഇപ്പോൾ മലയാളത്തിൽ എത്തുകയാണ്. ഫഹദ് ഫാസിൽ നായകൻ ആയെത്തുന്ന കാർബൺ എന്ന ചിത്രത്തിലൂടെയാണ് കെ യു മോഹനൻ തന്റെ ദൃശ്യങ്ങളുമായി മലയാളത്തിൽ എത്തുന്നത്.

പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 17 മുതൽ ഈ ചിത്രം ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾ ആണ് വേണു ഇതിനു മുൻപേ സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങൾ. കലാമൂല്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ കൊമേർഷ്യൽ അല്ലാത്ത ചിത്രങ്ങൾ ആയിരുന്നു അവയെങ്കിൽ കാർബൺ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് വേണു ഒരുക്കുന്നതെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ സിബി തോട്ടുപുറം അറിയിച്ചു.

കാടിന്റെ പാശ്ചാത്തലത്തിൽ കഥയുടെ പ്രധാന ഭാഗം കടന്നു പോകുന്ന ഈ ചിത്രത്തിൽ ഫഹദ് സിബി എന്ന യുവാവാവിന്റെ വേഷമാണ് ചെയ്യുന്നത്. മമത മോഹൻദാസ് നായിക ആയെത്തുന്ന ഈ ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിക്കുന്നതും ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും സിനിമ സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ്.

The post ബോളിവുഡിൽ വിസ്മയം വിരിയിച്ച കെ യു മോഹനൻ ഫഹദ് ചിത്രം കാർബണിലൂടെ മലയാളത്തിൽ first appeared on Onlookersmedia.

The post ബോളിവുഡിൽ വിസ്മയം വിരിയിച്ച കെ യു മോഹനൻ ഫഹദ് ചിത്രം കാർബണിലൂടെ മലയാളത്തിൽ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/bollywood-cinematographer-wield-camera-fahadh-faasils-carbon/feed/ 0
ഫഹദ് ഫാസിൽ വേണു ചിത്രം കാർബൺ ഒരുങ്ങുന്നത് പക്കാ എന്റർടൈനറായി https://onlookersmedia.com/latest-news/fahadh-faasil-venu-carbon-entertainer/ https://onlookersmedia.com/latest-news/fahadh-faasil-venu-carbon-entertainer/#respond Sun, 06 Aug 2017 06:31:31 +0000 http://onlookersmedia.com/?p=4322 ഫഹദ് ഫാസിലിനെ നായകനാക്കി പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് കാർബൺ. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസ് ആണ് ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നത്. ആദ്യമായാണ് മമത മോഹൻദാസ് ഫഹദ് ഫാസിലിന്റെ നായികയാവുന്നത് എന്ന പ്രത്യേകതയും ഈ വേണു ചിത്രത്തിനുണ്ട്. ഹണി ബീ എന്ന സൂപ്പർഹിറ്റ് സിനിമ നിർമ്മിച്ച സിബി തൊട്ടുപുറം ആണ് ഈ സിനിമ നിർമ്മിക്കുന്നത്. വേണു തന്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറി ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ […]

The post ഫഹദ് ഫാസിൽ വേണു ചിത്രം കാർബൺ ഒരുങ്ങുന്നത് പക്കാ എന്റർടൈനറായി first appeared on Onlookersmedia.

The post ഫഹദ് ഫാസിൽ വേണു ചിത്രം കാർബൺ ഒരുങ്ങുന്നത് പക്കാ എന്റർടൈനറായി appeared first on Onlookersmedia.

]]>
ഫഹദ് ഫാസിലിനെ നായകനാക്കി പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് കാർബൺ. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസ് ആണ് ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നത്.

ആദ്യമായാണ് മമത മോഹൻദാസ് ഫഹദ് ഫാസിലിന്റെ നായികയാവുന്നത് എന്ന പ്രത്യേകതയും ഈ വേണു ചിത്രത്തിനുണ്ട്. ഹണി ബീ എന്ന സൂപ്പർഹിറ്റ് സിനിമ നിർമ്മിച്ച സിബി തൊട്ടുപുറം ആണ് ഈ സിനിമ നിർമ്മിക്കുന്നത്.

വേണു തന്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറി ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് നിർമ്മാതാവായ സിബി തൊട്ടുപുറം അറിയിച്ചു.

ഇതിനു മുൻപേ വേണു സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിലും കൊമേർഷ്യൽ ഘടകങ്ങൾക്ക് പകരം കലാമൂല്യത്തിനാണ് പ്രാധാന്യം നൽകിയത്.

ഇരുപതു വര്ഷങ്ങള്ക്കു മുൻപേ ഇറങ്ങിയ മഞ്ജു വാര്യർ ചിത്രം ദയയും മൂന്നു വര്ഷം മുൻപേ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പുമാണ് വേണു ഇതിനു മുൻപേ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ.

കാർബൺ എന്ന ചിത്രം അതിലെ ബോളിവുഡ് സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാവുകയാണ് ഇപ്പോൾ. ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകനും രചയിതാവും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ്.

നിരവധി ബോളിവുഡ് ഗാനങ്ങളിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനാണ് വിശാൽ ഭരദ്വാജ്. ഓംകാര, കമിനേ എന്നെ ചിത്രങ്ങൾക്ക് വേണ്ടി വിശാൽ ഭരദ്വാജ് ഒരുക്കിയ ഗാനങ്ങൾ മനോഹരം ആയിരുന്നു. വേണുവിന്റെ ആദ്യ ചിത്രമായ ദയക്ക് വേണ്ടി സംഗീതം ഒരുക്കിയതും വിശാൽ ഭരദ്വാജ് ആയിരുന്നു.

കാർബൺ എന്ന ഈ ചിത്രത്തിലെ മറ്റൊരു ബോളിവുഡ് സാന്നിധ്യം ക്യാമറാമാൻ ആയ കെ യു മോഹനനാണ്. മലയാളിയാണ് മോഹനൻ എങ്കിലും കൂടുതലും ജോലി ചെയ്തിട്ടുള്ളത് ബോളിവുഡ് ചിത്രങ്ങളിലാണ്.

ഷാരൂഖ് ഖാൻ , ആമിർ ഖാൻ തുടങ്ങിയ വമ്പന്മാരോടൊപ്പമാണ് കെ യു മോഹനൻ കൂടുതലും ജോലി ചെയ്തിട്ടുള്ളത്.ഈ അടുത്തിടെ പുറത്തു വന്ന ഇംതിയാസ് അലി-ഷാരൂഖ് ഖാൻ ചിത്രമായ ജബ് ഹാരി മെറ്റ് സേജലിന്റെയും ക്യാമറാമാൻ കെ യു മോഹനൻ ആയിരുന്നു.

The post ഫഹദ് ഫാസിൽ വേണു ചിത്രം കാർബൺ ഒരുങ്ങുന്നത് പക്കാ എന്റർടൈനറായി first appeared on Onlookersmedia.

The post ഫഹദ് ഫാസിൽ വേണു ചിത്രം കാർബൺ ഒരുങ്ങുന്നത് പക്കാ എന്റർടൈനറായി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/fahadh-faasil-venu-carbon-entertainer/feed/ 0
മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.? https://onlookersmedia.com/latest-news/dulquersalmaan-maniratnam-fahadh/ https://onlookersmedia.com/latest-news/dulquersalmaan-maniratnam-fahadh/#respond Sat, 05 Aug 2017 10:26:21 +0000 http://onlookersmedia.com/?p=4270 മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.? മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ അവസാനിക്കുന്നില്ല. ഓരോ ദിവസവും പുതിയ പുതിയ വാർത്തകൾ ആണ് ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്നതും വൈറൽ ആവുന്നതും. ആദ്യം വന്ന വാർത്ത തെലുങ്ക് യുവ താരം രാം ചരൺ ആയിരിക്കും അടുത്ത മണി രത്‌നം ചിത്രത്തിലെ നായകൻ എന്നായിരുന്നു. പിന്നീട് വാർത്ത മാറി വന്നത് അടുത്ത മണി രത്‌നം ചിത്രം ഒരു മൾട്ടി സ്റ്റാർ […]

The post മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.? first appeared on Onlookersmedia.

The post മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.? appeared first on Onlookersmedia.

]]>
മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.?

മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ അവസാനിക്കുന്നില്ല. ഓരോ ദിവസവും പുതിയ പുതിയ വാർത്തകൾ ആണ് ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്നതും വൈറൽ ആവുന്നതും. ആദ്യം വന്ന വാർത്ത തെലുങ്ക് യുവ താരം രാം ചരൺ ആയിരിക്കും അടുത്ത മണി രത്‌നം ചിത്രത്തിലെ നായകൻ എന്നായിരുന്നു. പിന്നീട് വാർത്ത മാറി വന്നത് അടുത്ത മണി രത്‌നം ചിത്രം ഒരു മൾട്ടി സ്റ്റാർ ചിത്രം ആയിരിക്കുമെന്നും അതിൽ മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലും തമിഴിൽ നിന്ന് മാധവനും തെലുങ്കിൽ നിന്ന് നാനിയും ഉണ്ടാക്കുമെന്നും ആയിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ ഗ്രൂപ്പിലേക്ക് അരവിന്ദ് സ്വാമിയുടെ പേര് കൂടി ചേർക്കപ്പെട്ടു. ആ വാർത്തയുടെ ചൂട് മാറിയപ്പോൾ വിജയ് സേതുപതി മണി രത്‌നത്തിന്റെ ഈ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഭാഗം ആയി വരുന്നു എന്നായി വാർത്തകൾ. എന്നാൽ ഇപ്പോൾ വീണ്ടും പുതിയ ഒരു ട്വിസ്റ്റ് വന്നിരിക്കുകയാണ് ഈ റിപ്പോർട്ടുകളിൽ. മണി രത്‌നം അടുത്തതായി ഒരുക്കുന്ന ചിത്രത്തിൽ നാല് നായകന്മാർ ഉണ്ടാകുമെന്നും അതിൽ രണ്ടു പേർ മലയാളത്തിന്റെ സ്വന്തം ദുൽകർ സൽമാനും ഫഹദ് ഫാസിലും ആയിരിക്കുമെന്നാണ് വാർത്തകൾ.

പുതിയ വാർത്തയിൽ മാധവന്റെയും നാനിയുടെയും പേരില്ല. പകരം ആ നാല് നായകന്മാർ ദുൽകർ സൽമാനും, ഫഹദ് ഫാസിലും വിജയ് സേതുപതിയും അരവിന്ദ് സ്വാമിയും ആയിരിക്കും. ഈ വാർത്തകൾക്കു ഇത് വരെ ആരുടെ ഭാഗത്തു നിന്നും ഒരു സ്ഥിതീകരണവും വന്നിട്ടില്ലെങ്കിലും ആരാധകർ ആഘോഷം തുടങ്ങി കഴിഞ്ഞു. ഉടനെ തന്നെ മണി രത്‌നം ഒരു ഒഫീഷ്യൽ അനൗൺസ്‌മെന്റ് നടത്തിയില്ലെങ്കിൽ ഇതുപോലെ അനേകം ഊഹാപോഹങ്ങൾ ഇനിയും പരക്കും എന്നത് ഉറപ്പാണ്. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഇത് വരെ മണി രത്‌നം ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. ദുൽകർ സൽമാൻ 2015 ഇൽ ഒകെ കൺമണി എന്ന മണി രത്‌നം ചിത്രത്തിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. അരവിന്ദ് സ്വാമിയും മണി രത്‌നത്തിന്റെ ഒന്നിലധികം ചിത്രങ്ങളിൽ നായകനായും അല്ലാതെയും അഭിനയിച്ചിട്ടുള്ള നടനാണ്.

സന്തോഷ് ശിവനായിരിക്കും ഈ വരുന്ന മണി രത്‌നം ചിത്രത്തിന്റെ ക്യാമറാമാൻ എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഒരുപാട് വര്ഷങ്ങള്ക്കു ശേഷമാണു സന്തോഷ് ശിവനും മണി രത്‌നവും ഒന്നിക്കാൻ പോകുന്നത്. മണി രത്‌നം അവസാനം ചെയ്തത് കാർത്തി നായകനായ തമിഴ് ചിത്രമായിരുന്നു. പക്ഷെ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞില്ല.

The post മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.? first appeared on Onlookersmedia.

The post മണി രത്‌നം ചിത്രത്തിലൂടെ ദുൽകർ സൽമാനും ഫഹദ് ഫാസിലും തമിഴിൽ ഒന്നിക്കുമോ.? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquersalmaan-maniratnam-fahadh/feed/ 0