dulquer salman - Onlookersmedia https://onlookersmedia.com/tag/dulquer-salman/ First Entertainment website in Malayalam Sun, 21 Apr 2019 10:37:16 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 dulquer salman - Onlookersmedia https://onlookersmedia.com/tag/dulquer-salman/ 32 32 54783289 നിർമ്മാണ രംഗത്തേക്ക് ദുൽകർ സൽമാനും; ആദ്യ ചിത്രം മേയിൽ..! https://onlookersmedia.com/latest-news/dulquer-salman-to-start-a-movie-production-house/ https://onlookersmedia.com/latest-news/dulquer-salman-to-start-a-movie-production-house/#respond Sun, 21 Apr 2019 10:37:12 +0000 http://onlookersmedia.com/?p=18798 താരങ്ങൾ നിർമ്മാണ രംഗത്തേക്കും എത്തുന്നത് ഇതാദ്യം ഒന്നുമല്ല. എല്ലാ ഫിലിം ഇൻഡസ്‌ട്രികളിലും പ്രധാന താരങ്ങൾ തങ്ങളുടെ സ്വന്തം നിർമ്മാണ സംരംഭങ്ങളുമായി മുന്നോട്ടു വരാറുണ്ട്. മലയാളത്തിലും പ്രമുഖ താരങ്ങൾക്കു തങ്ങളുടെ സ്വന്തം സിനിമാ നിർമ്മാണ കമ്പനിയുണ്ട്. അതിൽ തന്നെ,  മോഹൻലാലിൻറെ ആശീർവാദ് സിനിമാസ് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ, ഡിസ്ട്രിബ്യുഷൻ കമ്പനി ആണ്. മെഗാ സ്റ്റാർ മമ്മൂട്ടിക്കും പ്ളേ ഹൌസ് എന്ന പേരിൽ സ്വന്തമായി നിർമ്മാണ കമ്പനിയുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽകർ സൽമാനും തന്റെ […]

The post നിർമ്മാണ രംഗത്തേക്ക് ദുൽകർ സൽമാനും; ആദ്യ ചിത്രം മേയിൽ..! first appeared on Onlookersmedia.

The post നിർമ്മാണ രംഗത്തേക്ക് ദുൽകർ സൽമാനും; ആദ്യ ചിത്രം മേയിൽ..! appeared first on Onlookersmedia.

]]>
താരങ്ങൾ നിർമ്മാണ രംഗത്തേക്കും എത്തുന്നത് ഇതാദ്യം ഒന്നുമല്ല. എല്ലാ ഫിലിം ഇൻഡസ്‌ട്രികളിലും പ്രധാന താരങ്ങൾ തങ്ങളുടെ സ്വന്തം നിർമ്മാണ സംരംഭങ്ങളുമായി മുന്നോട്ടു വരാറുണ്ട്. മലയാളത്തിലും പ്രമുഖ താരങ്ങൾക്കു തങ്ങളുടെ സ്വന്തം സിനിമാ നിർമ്മാണ കമ്പനിയുണ്ട്. അതിൽ തന്നെ,  മോഹൻലാലിൻറെ ആശീർവാദ് സിനിമാസ് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ, ഡിസ്ട്രിബ്യുഷൻ കമ്പനി ആണ്. മെഗാ സ്റ്റാർ മമ്മൂട്ടിക്കും പ്ളേ ഹൌസ് എന്ന പേരിൽ സ്വന്തമായി നിർമ്മാണ കമ്പനിയുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽകർ സൽമാനും തന്റെ നിർമ്മാണ കമ്പനിയുമായി മുന്നോട്ടു വരികയാണ്. ഈ നിർമ്മാണ കമ്പനിയുടെ ബാനറിൽ ദുൽകർ നിർമ്മിക്കുന്ന ആദ്യ ചിത്രം വരുന്ന മെയ് മാസത്തിൽ തുടങ്ങും.

താൻ അഭിനയിക്കാത്ത സിനിമകളുടെയും നിർമ്മാണം എന്നതാണ് പ്ലാൻ എന്നും ഇപ്പോൾ ധാരാളം കഥകൾ കേൾക്കുന്നുണ്ട് എന്നും ദുൽകർ പറയുന്നു. എല്ലാം തനിക്കു ചെയ്യാൻ കഴിയില്ല എന്നത് കൊണ്ട് തന്നെ അതിൽ ചിലതു നിർമ്മിക്കാം എന്ന് തീരുമാനിച്ചു എന്നാണ് ദുൽകർ സൽമാൻ പറയുന്നത്. ആളുകളുമായി കണക്ട് ചെയ്യുന്ന ചെറിയ സിനിമകൾ നിർമ്മിക്കാൻ ആണ്  പരിപാടി എന്നും കഥകൾ കേട്ട് പ്രൊജെക്ടുകൾ പ്ലാൻ ചെയ്യാൻ ഒരു ടീം ഉണ്ടെന്നും ദുൽകർ പറയുന്നു. പ്രോജക്ടിന് മുൻപേ താൻ കഥ കേൾക്കും എന്നും പൂർണ്ണമായും പുതിയ ഒരു ടീമാകും ഇതിനു പിന്നിൽ എന്നും ദുൽകർ പറഞ്ഞു. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദിലീപ്, നിവിൻ പോളി, ടോവിനോ തോമസ് എന്നിവരും സ്വന്തമായി സിനിമ നിർമ്മിച്ചിട്ടുള്ള മലയാളത്തിലെ യുവ താരങ്ങൾ ആണ്. 

The post നിർമ്മാണ രംഗത്തേക്ക് ദുൽകർ സൽമാനും; ആദ്യ ചിത്രം മേയിൽ..! first appeared on Onlookersmedia.

The post നിർമ്മാണ രംഗത്തേക്ക് ദുൽകർ സൽമാനും; ആദ്യ ചിത്രം മേയിൽ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salman-to-start-a-movie-production-house/feed/ 0 18798
ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു ദുൽഖർ സൽമാൻ… https://onlookersmedia.com/latest-news/dulquer-salman-all-set-to-create-a-new-record-in-indian-cinema/ https://onlookersmedia.com/latest-news/dulquer-salman-all-set-to-create-a-new-record-in-indian-cinema/#respond Sun, 08 Jul 2018 06:29:42 +0000 http://onlookersmedia.com/?p=13166 മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് താരമാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയുടെ ഭാഗമായത്. 2012ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തന്നെ താരം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് വലിയ തോതിൽ ആരാധകരെയും സൃഷ്ട്ടിക്കാൻ ദുൽഖറിന് സാധിച്ചു. ദുൽഖർ സൽമാന്റെ അവസാനമായി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സോളോ’, ചിത്രം പ്രതീക്ഷിച്ച നിലവാരം സിനിമ പ്രേമികൾക്കിടയിൽ പുലർത്താൻ സാധിച്ചില്ല. മലയാള സിനിമയിൽ […]

The post ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു ദുൽഖർ സൽമാൻ… first appeared on Onlookersmedia.

The post ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു ദുൽഖർ സൽമാൻ… appeared first on Onlookersmedia.

]]>
മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് താരമാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയുടെ ഭാഗമായത്. 2012ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തന്നെ താരം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് വലിയ തോതിൽ ആരാധകരെയും സൃഷ്ട്ടിക്കാൻ ദുൽഖറിന് സാധിച്ചു. ദുൽഖർ സൽമാന്റെ അവസാനമായി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സോളോ’, ചിത്രം പ്രതീക്ഷിച്ച നിലവാരം സിനിമ പ്രേമികൾക്കിടയിൽ പുലർത്താൻ സാധിച്ചില്ല. മലയാള സിനിമയിൽ നിറസാനിധ്യമായ താരം പിന്നീട് അന്യ ഭാഷ ചിത്രങ്ങളും അഭിനയിക്കാൻ ആരംഭിച്ചു. ഈ അടുത്ത് റിലീസായ ‘മഹാനടി’ എന്ന ചിത്രത്തിൽ ജമിനി ഗണേശനായി ദുൽഖർ മികച്ച പ്രകടനം കാഴ്ചവെച്ചു, സിനിമ താരങ്ങളുടെ കുറെയേറെ പ്രശംസകളും ദുൽഖറിനെ തേടിയെത്തി.

ഇന്ത്യൻ സിനിമയിൽ തന്നെ ഒരു നടനും കരസ്ഥമാക്കാത്ത അപൂർവങ്ങളിൽ അപൂർവമായ റെക്കോര്ഡ് ദുൽഖർ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. 4 വ്യത്യസ്ത ഭാഷകളിൽ അഭിനയിക്കുകയും 4 ചിത്രങ്ങളും ഒരു വർഷം തന്നെ റിലീസിനൊരുങ്ങുന്നു എന്ന റെക്കോർഡായിരിക്കും ദുൽഖറിന്റെ പേരിലാവുന്നത്. ഈ വർഷം ആദ്യം ദുൽഖറിന്റെ പുറത്തിറങ്ങിയത് തെലുഗ് ചിത്രം മഹാനടിയാണ്. അടുത്ത മാസം ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം ‘കർവാൻ’ പ്രദർശനത്തിനെത്തും. ചിത്രീകരണം പൂർത്തിയാക്കിയ ‘കണ്ണും കണ്ണും കൊല്ലയടിതാൽ’ എന്ന തമിഴ് ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിൽ തിരിച്ചു വരുന്ന താരം ‘യമണ്ഡൻ പ്രണയകഥ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്, വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വർഷം ക്രിസ്റ്റമസിന് ചിത്രം പ്രദർശനത്തിനെത്തും.

4 ചിത്രങ്ങളുടെ ഈ വർഷത്തെ റിലീസിന് ശേഷം അപൂർവ റെക്കോര്ഡ് ദുൽഖറിന് സ്വന്തമാവും. എന്നാൽ വീണ്ടും ഈ റെക്കോര്ഡ് അടുത്ത വർഷവും ആവർത്തിക്കാൻ സാധ്യതയുണ്ട്. ദുൽഖറിന്റെ അടുത്ത ചിത്രം ഹിന്ദിയിൽ ‘സോയ ഫാക്റ്ററും, തമിഴിൽ വാനും, മലയാളത്തിൽ സുകുമാര കുറിപ്പുമാണ് അണിയറയിൽ ഒരുങ്ങുന്നത്.

The post ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു ദുൽഖർ സൽമാൻ… first appeared on Onlookersmedia.

The post ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു ദുൽഖർ സൽമാൻ… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salman-all-set-to-create-a-new-record-in-indian-cinema/feed/ 0 13166
ദുൽകർ സൽമാൻ കോളേജ് പ്രൊഫസ്സർ ആകുന്നു. https://onlookersmedia.com/latest-news/dulquer-salman-to-act-as-college-professor/ https://onlookersmedia.com/latest-news/dulquer-salman-to-act-as-college-professor/#respond Tue, 26 Jun 2018 17:16:38 +0000 http://onlookersmedia.com/?p=12816 മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ കുറച്ചു നാളായി മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. കഴിഞ്ഞ ഒരു എട്ടു മാസമായി ഒറ്റ മലയാള ചിത്രത്തിൽ പോലും ദുൽകർ അഭിനയിച്ചിട്ടില്ല. എന്നാൽ ഈ കാലയളവിൽ മഹാനടി എന്ന തെലുങ്കു ചിത്രവും, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് ചിത്രവും, കാർവാൻ, സോയ ഫാക്ടർ എന്നീ ഹിന്ദി ചിത്രങ്ങളും ദുൽകർ ചെയ്തു. ഇപ്പോൾ വാൻ എന്ന പേരിൽ ഒരു തമിഴ് ചിത്രം ചെയ്യുകയാണ് ദുല്കർ സൽമാൻ. എന്നാൽ ഇപ്പോൾ […]

The post ദുൽകർ സൽമാൻ കോളേജ് പ്രൊഫസ്സർ ആകുന്നു. first appeared on Onlookersmedia.

The post ദുൽകർ സൽമാൻ കോളേജ് പ്രൊഫസ്സർ ആകുന്നു. appeared first on Onlookersmedia.

]]>
മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ കുറച്ചു നാളായി മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. കഴിഞ്ഞ ഒരു എട്ടു മാസമായി ഒറ്റ മലയാള ചിത്രത്തിൽ പോലും ദുൽകർ അഭിനയിച്ചിട്ടില്ല. എന്നാൽ ഈ കാലയളവിൽ മഹാനടി എന്ന തെലുങ്കു ചിത്രവും, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് ചിത്രവും, കാർവാൻ, സോയ ഫാക്ടർ എന്നീ ഹിന്ദി ചിത്രങ്ങളും ദുൽകർ ചെയ്തു. ഇപ്പോൾ വാൻ എന്ന പേരിൽ ഒരു തമിഴ് ചിത്രം ചെയ്യുകയാണ് ദുല്കർ സൽമാൻ. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ഒരുപിടി മികച്ച പ്രൊജെക്ടുകളുമായി ദുൽകർ മലയാള സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്.

അതിൽ ഒരു ചിത്രമൊരുക്കാൻ പോകുന്നത് സലാം ബുഖാരിയാണ്. നടൻ കൂടിയായ സലാം ബുഖാരി ആദ്യമായി ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിൽ ദുൽകർ സൽമാൻ ഒരു കോളേജ് പ്രൊഫസ്സർ ആയാണ് അഭിനയിക്കാൻ പോവുന്നതെന്നാണ് സൂചന. പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം ഈ വർഷം അവസാനം ചിത്രീകരണം തുടങ്ങാൻ പാകത്തിന് ആണ് പ്ലാൻ ചെയ്യുന്നത്.

ഇത് കൂടാതെ നവാഗതനായ നൗഫൽ ഒരുക്കാൻ പോകുന്ന ഒരു യമണ്ടൻ പ്രേമ കഥ, ശ്രീനാഥ് രാജേന്ദ്രന്റെ സുകുമാര കുറുപ്പ് എന്നിവയും ദുൽകർ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ ആണ്. ദുൽകർ സൽമാന്റെ അച്ഛൻ മമ്മൂട്ടിയും കോളേജ് പ്രൊഫസ്സർ ആയെത്തി പ്രേക്ഷകരെ ആവേശം കൊള്ളിച്ചിട്ടുള്ളയാളാണ്. ഇനി ദുൽഖറിന് ആണ് ആ ഊഴം വന്നിരിക്കുന്നത് എന്ന് പറയാം നമ്മുക്ക്. മഴയെത്തും മുൻപേ എന്ന കമൽ ചിത്രത്തിലാണ് പ്രേക്ഷകർ ഏറെയിഷ്ടപെടുന്ന ഒരു കോളേജ് പ്രൊഫസ്സർ ആയി മമ്മൂട്ടി എത്തിയത്.

The post ദുൽകർ സൽമാൻ കോളേജ് പ്രൊഫസ്സർ ആകുന്നു. first appeared on Onlookersmedia.

The post ദുൽകർ സൽമാൻ കോളേജ് പ്രൊഫസ്സർ ആകുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salman-to-act-as-college-professor/feed/ 0 12816
മഹാനടിയിലെ ദുൽഖർ സൽമാന്റെ ഗംഭീര പ്രകടനത്തെ പുകഴ്ത്തി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി… https://onlookersmedia.com/latest-news/chiranjeevi-praises-acting-of-dulquer-salman-in-mahanadi/ https://onlookersmedia.com/latest-news/chiranjeevi-praises-acting-of-dulquer-salman-in-mahanadi/#respond Fri, 25 May 2018 06:23:48 +0000 http://onlookersmedia.com/?p=11794 നാഗ് അശ്വിൻ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം മഹാനടിയാണ് ഇപ്പോൾ തെലുങ്ക് സിനിമയിൽ താരമാകുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ആദ്യ തെലുങ്ക് ചിത്രം എന്ന രീതിയിൽ മലയാള സിനിമ പ്രേക്ഷകരും ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് കണ്ടത്. ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത് മലയാളി താരം കീർത്തി സുരേഷായിരുന്നു. തെലുങ്ക് പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ ഒരുകാലത്ത് സൂപ്പർ താരമായിരുന്ന ജെമിനി ഗണേശന്റെ […]

The post മഹാനടിയിലെ ദുൽഖർ സൽമാന്റെ ഗംഭീര പ്രകടനത്തെ പുകഴ്ത്തി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി… first appeared on Onlookersmedia.

The post മഹാനടിയിലെ ദുൽഖർ സൽമാന്റെ ഗംഭീര പ്രകടനത്തെ പുകഴ്ത്തി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി… appeared first on Onlookersmedia.

]]>
നാഗ് അശ്വിൻ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം മഹാനടിയാണ് ഇപ്പോൾ തെലുങ്ക് സിനിമയിൽ താരമാകുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ആദ്യ തെലുങ്ക് ചിത്രം എന്ന രീതിയിൽ മലയാള സിനിമ പ്രേക്ഷകരും ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് കണ്ടത്. ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത് മലയാളി താരം കീർത്തി സുരേഷായിരുന്നു. തെലുങ്ക് പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ ഒരുകാലത്ത് സൂപ്പർ താരമായിരുന്ന ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തിയത്.

ചിത്രം വലിയ നിരൂപ പ്രശംസയും വിജയവുമായി മാറികൊണ്ടിരിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ 50 കോടിയോളം കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു. കീർത്തി സുരേഷിന്റെയും ദുൽഖർ സൽമാനെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം എന്ന് തന്നെ പറയാം. ചിത്രത്തിലെ ഇരുവരുടയും പ്രകടനത്തെ പ്രശംസിച്ച് നിരവധി താരങ്ങളാണ് എത്തിയത്. ഇപ്പോൾ ഇതാ ചിത്രത്തിലെ നായകനായ ദുൽഖർ സൽമാനെ വാനോളം പുകഴ്ത്തി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയും എത്തിയിരിക്കുന്നു.

ചിത്രത്തിലെ ദുൽഖർ സല്മാന്റെത് ഗംഭീര പ്രകടനമാണ് എന്നാണ് ചിരഞ്ജീവി പറയുന്നത്. ചിരഞ്ജീവി തന്റെ ജെമിനി ഗണേശനുമായുള്ള ഓർമ്മകളും പങ്കുവച്ചു. രുദ്രവീണ എന്ന ചിത്രത്തിലൂടെയാണ് ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത് എന്നും. അന്ന് താൻ കണ്ട, പരിചയപ്പെട്ട ജെമിനി ഗണേശനെ തനിക്ക് ചിത്രത്തിലൂടെ വീണ്ടും കാണാൻ സാധിച്ചു എന്നും ചിരഞ്ജീവി പറയുകയുണ്ടായി. തെലുങ്കിലെ ഏറ്റവും വലിയ സൂപ്പർ താരത്തിൽ നിന്നും അഭിനന്ദനം നേടിയതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകരും. ദുൽഖർ സല്മാനും ചിത്രത്തിനും വലിയ അഭിനന്ദന പ്രവാഹമാണ് തെലുങ്ക് സിനിമയിൽ നിന്നും ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

The post മഹാനടിയിലെ ദുൽഖർ സൽമാന്റെ ഗംഭീര പ്രകടനത്തെ പുകഴ്ത്തി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി… first appeared on Onlookersmedia.

The post മഹാനടിയിലെ ദുൽഖർ സൽമാന്റെ ഗംഭീര പ്രകടനത്തെ പുകഴ്ത്തി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/chiranjeevi-praises-acting-of-dulquer-salman-in-mahanadi/feed/ 0 11794