drama - Onlookersmedia https://onlookersmedia.com/tag/drama/ First Entertainment website in Malayalam Sat, 29 Sep 2018 07:30:16 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 drama - Onlookersmedia https://onlookersmedia.com/tag/drama/ 32 32 54783289 മോഹൻലാൽ- രഞ്ജിത് ചിത്രം ഡ്രാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നു.. https://onlookersmedia.com/latest-news/mohanlal-renjith-movie-drama-first-look-poster-to-release-on-october/ https://onlookersmedia.com/latest-news/mohanlal-renjith-movie-drama-first-look-poster-to-release-on-october/#respond Sat, 29 Sep 2018 07:30:16 +0000 http://onlookersmedia.com/?p=14985 രഞ്ജിത് രചിച്ചു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്ടോബർ ഒന്നിന് റിലീസ് ചെയ്യുന്നു. ഒക്ടോബർ ഒന്നിന് രാവിലെ പത്തു മണിക്കാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്യുക. നേരത്തെ റിലീസ് ചെയ്ത ഡ്രാമയുടെ ടൈറ്റിൽ പോസ്റ്റർ, ടീസർ, സ്റ്റില്ലുകൾ എന്നിവ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. സെപ്റ്റംബറിൽ ആണ് ആദ്യം ഈ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത് എങ്കിലും കേരളത്തിൽ ഉണ്ടായ […]

The post മോഹൻലാൽ- രഞ്ജിത് ചിത്രം ഡ്രാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നു.. first appeared on Onlookersmedia.

The post മോഹൻലാൽ- രഞ്ജിത് ചിത്രം ഡ്രാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നു.. appeared first on Onlookersmedia.

]]>
രഞ്ജിത് രചിച്ചു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്ടോബർ ഒന്നിന് റിലീസ് ചെയ്യുന്നു. ഒക്ടോബർ ഒന്നിന് രാവിലെ പത്തു മണിക്കാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്യുക. നേരത്തെ റിലീസ് ചെയ്ത ഡ്രാമയുടെ ടൈറ്റിൽ പോസ്റ്റർ, ടീസർ, സ്റ്റില്ലുകൾ എന്നിവ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. സെപ്റ്റംബറിൽ ആണ് ആദ്യം ഈ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത് എങ്കിലും കേരളത്തിൽ ഉണ്ടായ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് ഡേറ്റ് നവംബർ ഒന്നിലേക്ക് മാറ്റുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങൾ മോഹൻലാലിനൊപ്പം രചയിതാവായും സംവിധായകനായും സമ്മാനിച്ചിട്ടുള്ള രഞ്ജിത്തിന്റെ ഈ മോഹൻലാൽ ചിത്രം ഒരു കോമഡി എന്റെർറ്റൈനെർ ആണ്.

തൊണ്ണൂറു ശതമാനവും ലണ്ടനിൽ ഷൂട്ട് ചെയ്ത ഡ്രാമ, ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് രഞ്ജിത് പറയുന്നത്. മോഹൻലാലിന് പുറമെ ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഇതുവരെ പുറത്തു വന്ന സ്റ്റില്ലുകളും ടീസറുമെല്ലാം ഏറെ രസകരമായിരുന്നു. വളരെയേറെ യുവത്വം തുളുമ്പുന്ന മോഹൻലാലിനെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്. ലണ്ടനിൽ ഫ്യൂണറൽ ഡയറക്ടർ ആയി ജോലി ചെയ്യുന്ന രാജഗോപാൽ എന്ന കഥാപാത്രം ആയാണ് മോഹൻലാൽ എത്തുന്നത്. ഈ ചിത്രത്തിന്റെ ട്രെയ്‌ലറും അടുത്ത മാസം തന്നെ റിലീസ് ചെയ്യും. വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്നാണ് ഡ്രാമ നിർമ്മിച്ചിരിക്കുന്നത്.

The post മോഹൻലാൽ- രഞ്ജിത് ചിത്രം ഡ്രാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നു.. first appeared on Onlookersmedia.

The post മോഹൻലാൽ- രഞ്ജിത് ചിത്രം ഡ്രാമ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുന്നു.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-renjith-movie-drama-first-look-poster-to-release-on-october/feed/ 0 14985
മോഹൻലാലിൻറെ കുസൃതി നിറഞ്ഞ ചിരിയുമായി ഡ്രാമയിലെ സ്റ്റില്ലുകൾ പ്രേക്ഷകർക്കിടയിൽ തരംഗം https://onlookersmedia.com/latest-news/mohanlal-ranjith-drama-movie-new-stills/ https://onlookersmedia.com/latest-news/mohanlal-ranjith-drama-movie-new-stills/#respond Sat, 28 Jul 2018 14:02:44 +0000 http://onlookersmedia.com/?p=13785 മലയാള സിനിമയിൽ ഏറ്റവും നന്നായി ഹാസ്യം അഭിനയിക്കുന്ന നായകൻ ആണെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന് ഒരു സംശയവുമില്ലാതെ ഉത്തരം പറയാം. ഏതു തരത്തിലുള്ള കോമെടിയും അനായാസം അഭിനയിച്ചു ഫലിപ്പിക്കുന്ന മോഹൻലാൽ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത് അനേകം മികച്ച കോമെടി ചിത്രങ്ങളാണ്. മോഹൻലാലിന് ശേഷമാണു മലയാളത്തിൽ ജയറാം, മുകേഷ്, ദിലീപ് തുടങ്ങി കോമെടി ചെയ്യുന്ന നായകന്മാരെ ജനങ്ങൾ സ്വീകരിച്ചു തുടങ്ങിയത്. പക്ഷെ ഒരു മെഗാ താരം ആയതിനു ശേഷം മോഹൻലാൽ കോമഡി ചിത്രങ്ങൾ കുറച്ചു എങ്കിലും ഇടയ്ക്കിടെ ഹാസ്യത്തിന്റെ മേമ്പൊടിയുമായി […]

The post മോഹൻലാലിൻറെ കുസൃതി നിറഞ്ഞ ചിരിയുമായി ഡ്രാമയിലെ സ്റ്റില്ലുകൾ പ്രേക്ഷകർക്കിടയിൽ തരംഗം first appeared on Onlookersmedia.

The post മോഹൻലാലിൻറെ കുസൃതി നിറഞ്ഞ ചിരിയുമായി ഡ്രാമയിലെ സ്റ്റില്ലുകൾ പ്രേക്ഷകർക്കിടയിൽ തരംഗം appeared first on Onlookersmedia.

]]>
മലയാള സിനിമയിൽ ഏറ്റവും നന്നായി ഹാസ്യം അഭിനയിക്കുന്ന നായകൻ ആണെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന് ഒരു സംശയവുമില്ലാതെ ഉത്തരം പറയാം. ഏതു തരത്തിലുള്ള കോമെടിയും അനായാസം അഭിനയിച്ചു ഫലിപ്പിക്കുന്ന മോഹൻലാൽ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത് അനേകം മികച്ച കോമെടി ചിത്രങ്ങളാണ്. മോഹൻലാലിന് ശേഷമാണു മലയാളത്തിൽ ജയറാം, മുകേഷ്, ദിലീപ് തുടങ്ങി കോമെടി ചെയ്യുന്ന നായകന്മാരെ ജനങ്ങൾ സ്വീകരിച്ചു തുടങ്ങിയത്. പക്ഷെ ഒരു മെഗാ താരം ആയതിനു ശേഷം മോഹൻലാൽ കോമഡി ചിത്രങ്ങൾ കുറച്ചു എങ്കിലും ഇടയ്ക്കിടെ ഹാസ്യത്തിന്റെ മേമ്പൊടിയുമായി വരുന്ന മോഹൻലാൽ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിലും ഗംഭീര വിജയങ്ങൾ നേടിയിരുന്നു. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു, മോഹൻലാലിൻറെ കോമെടി ഒരിക്കൽ കൂടി മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ചിത്രമായിരിക്കും രഞ്ജിത് സംവിധാനം ചെയ്ത ഡ്രാമ.

ഈ ചിത്രത്തിലെ മോഹൻലാലിൻറെ ഏതാനും സ്റ്റില്ലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നതു. മലയാളികൾ ഏറെ സ്നേഹിക്കുന്ന ലാലേട്ടന്റെ കുസൃതി നിറഞ്ഞ ചിരിയാണ് ഈ സ്റ്റില്ലുകളുടെ സവിശേഷത. വളരെ സുന്ദരനായും യുവത്വം തുളുമ്പുന്ന രീതിയിലുമാണ് ഈ സ്റ്റില്ലുകളിൽ മോഹൻലാലിനെ കാണാൻ സാധിക്കുന്നത്. തൊണ്ണൂറു ശതമാനവും ലണ്ടനിൽ ഷൂട്ട് ചെയ്ത ഡ്രാമ, ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. സെപ്റ്റംബർ മാസത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിന് പുറമെ ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. രഞ്ജിത് തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും.

The post മോഹൻലാലിൻറെ കുസൃതി നിറഞ്ഞ ചിരിയുമായി ഡ്രാമയിലെ സ്റ്റില്ലുകൾ പ്രേക്ഷകർക്കിടയിൽ തരംഗം first appeared on Onlookersmedia.

The post മോഹൻലാലിൻറെ കുസൃതി നിറഞ്ഞ ചിരിയുമായി ഡ്രാമയിലെ സ്റ്റില്ലുകൾ പ്രേക്ഷകർക്കിടയിൽ തരംഗം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-ranjith-drama-movie-new-stills/feed/ 0 13785