Charles Enterprises - Onlookersmedia https://onlookersmedia.com/tag/charles-enterprises/ First Entertainment website in Malayalam Sun, 21 May 2023 13:05:52 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Charles Enterprises - Onlookersmedia https://onlookersmedia.com/tag/charles-enterprises/ 32 32 54783289 ചിരിപ്പിച്ചും ചിന്തിപ്പിച്ചും “ചാൾസ് എന്റർപ്രൈസസ്” പ്രദർശന വിജയം തുടരുന്നു. https://onlookersmedia.com/latest-news/charles-enterprises-continues-to-be-a-hit/ https://onlookersmedia.com/latest-news/charles-enterprises-continues-to-be-a-hit/#respond Sun, 21 May 2023 12:51:19 +0000 http://onlookersmedia.com/?p=47101 നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത “ചാൾസ് എന്റർപ്രൈസസ്” പ്രദർശന വിജയം തുടരുന്നു. ഉർവ്വശി എന്ന താരത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നുകൂടി ഗോമതി. ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ ഈ കഥാപാത്രവും ഉണ്ടാകും ഇനി അങ്ങോട്ട്. കൊച്ചിയിൽ നഗര പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരിയായി ചിത്രത്തിലുടനീളം നിറഞ്ഞാടുകയാണ് ഉർവ്വശി. അന്ധമായ ഭക്തിയിൽ ജീവിക്കുന്ന ഗോമതിയും അതിന് നേരെ വിപരീതമായുള്ള ബാലുവർഗ്ഗീസ് അവതരിപ്പിച്ച രവി എന്ന മകൻ കഥാപാത്രവും ചേർന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് സിനിമയിൽ. […]

The post ചിരിപ്പിച്ചും ചിന്തിപ്പിച്ചും “ചാൾസ് എന്റർപ്രൈസസ്” പ്രദർശന വിജയം തുടരുന്നു. first appeared on Onlookersmedia.

The post ചിരിപ്പിച്ചും ചിന്തിപ്പിച്ചും “ചാൾസ് എന്റർപ്രൈസസ്” പ്രദർശന വിജയം തുടരുന്നു. appeared first on Onlookersmedia.

]]>
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത “ചാൾസ് എന്റർപ്രൈസസ്” പ്രദർശന വിജയം തുടരുന്നു. ഉർവ്വശി എന്ന താരത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നുകൂടി ഗോമതി. ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ ഈ കഥാപാത്രവും ഉണ്ടാകും ഇനി അങ്ങോട്ട്. കൊച്ചിയിൽ നഗര പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരിയായി ചിത്രത്തിലുടനീളം നിറഞ്ഞാടുകയാണ് ഉർവ്വശി. അന്ധമായ ഭക്തിയിൽ ജീവിക്കുന്ന ഗോമതിയും അതിന് നേരെ വിപരീതമായുള്ള ബാലുവർഗ്ഗീസ് അവതരിപ്പിച്ച രവി എന്ന മകൻ കഥാപാത്രവും ചേർന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് സിനിമയിൽ.

നവാഗത സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ തന്റെ ആദ്യ ചിത്രം വ്യത്യസ്തമായി തന്നെ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ടെന്നത് കണ്ടിറങ്ങുന്ന ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്നു. പുരാതനമായ ഒരു ഗണപതി വിഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിനായി ഒരുക്കിയ ഗാനങ്ങൾ എല്ലാം തന്നെ സിനിമയുടെ തീയറ്റർ കാഴ്ച്ചയ്ക്ക് മിഴിവാകുന്നുണ്ട്. കഥാഗതിക്കനുസരിച്ചുള്ള ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും പ്രൊഡക്ഷൻ ഡിസൈനിങ്ങുമെല്ലാം ചേർന്ന് മികച്ചരീതിയിൽ പ്രേക്ഷകർക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കുകയാണ്. ചിത്രത്തിന്റെ ഒടിടി അവകാശം നേരത്തെ ആമസോൺ പ്രൈം സ്വന്തമാക്കിയത് വാർത്താ പ്രാധാന്യം നേടിയിരുന്നു. ജോയ് മൂവീസും റിലൈൻസ്എന്റർടെയിന്റ്മെന്റ് എ പി ഇന്റർനാഷണൽ എന്നിവർ ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

കലൈയരസൻ ,ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് . തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.

The post ചിരിപ്പിച്ചും ചിന്തിപ്പിച്ചും “ചാൾസ് എന്റർപ്രൈസസ്” പ്രദർശന വിജയം തുടരുന്നു. first appeared on Onlookersmedia.

The post ചിരിപ്പിച്ചും ചിന്തിപ്പിച്ചും “ചാൾസ് എന്റർപ്രൈസസ്” പ്രദർശന വിജയം തുടരുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/charles-enterprises-continues-to-be-a-hit/feed/ 0 47101
ഒരു ​ഗണപതി കഥ; നർമ്മവും സർപ്രൈസും നിറച്ച് ‘ചാൾസ് എൻറർപ്രൈസസ്’ റിവ്യൂ https://onlookersmedia.com/reviews/charles-enterprises-malayalam-movie-review/ https://onlookersmedia.com/reviews/charles-enterprises-malayalam-movie-review/#respond Sat, 20 May 2023 05:53:52 +0000 http://onlookersmedia.com/?p=47081 ഉർവശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ചാൾസ് എന്റർപ്രൈസസ് തീയേറ്ററുകളിൽ എത്തി .സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഉർവശിയെ കൂടാതെ ബാലുവർഗ്ഗീസ്,കലൈയരസൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ തുടങ്ങി മികച്ച ഒരു താരനിരയും ചിത്രത്തിലുണ്ട് .ജോയ് മൂവി […]

The post ഒരു ​ഗണപതി കഥ; നർമ്മവും സർപ്രൈസും നിറച്ച് ‘ചാൾസ് എൻറർപ്രൈസസ്’ റിവ്യൂ first appeared on Onlookersmedia.

The post ഒരു ​ഗണപതി കഥ; നർമ്മവും സർപ്രൈസും നിറച്ച് ‘ചാൾസ് എൻറർപ്രൈസസ്’ റിവ്യൂ appeared first on Onlookersmedia.

]]>
ഉർവശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ചാൾസ് എന്റർപ്രൈസസ് തീയേറ്ററുകളിൽ എത്തി .സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഉർവശിയെ കൂടാതെ ബാലുവർഗ്ഗീസ്,കലൈയരസൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ തുടങ്ങി മികച്ച ഒരു താരനിരയും ചിത്രത്തിലുണ്ട് .ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാതാവ് പ്രദീപ് മേനോനാണ്.

നർമ്മത്തിനൊപ്പം ലാളിത്യവും ചേർത്തുവച്ച ചിത്രമാണ് ‘ചാൾസ് എൻറർപ്രൈസസ് ‘. ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാ പാടുപെടുന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഗണേശ വിഗ്രഹവും പിന്നീട് ആ ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും സസ്പെൻസിൽ കോർത്തിണക്കിയാണ് സംവിധായകൻ സുഭാഷ് ലളിതാ സുബ്രഹ്മണ്യൻ ‘ചാൾസ് എൻറർപ്രൈസസി’ലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.

കോവിഡ് കാലത്ത് ഒരുപാട് പ്രതിസന്ധികളിൽ കഷ്ടപ്പെട്ട രവി എന്ന യുവാവിനെയാണ് ബാലു വർഗീസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രവിയുടെ കഥാപാത്രത്തിലൂടെയാണ് ചിത്രത്തിൻറെ കഥ മുന്നോട്ടു പോകുന്നത്. ഒരു കോഫി ഷോപ്പിൽ ജോലിചെയ്യുന്ന രവി എന്ന കുമാരസ്വാമിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഗണപതി വിഗ്രഹമാണ് മുന്നോട്ടുള്ള കഥയെ നയിക്കുന്നത്.

രവിയുടെ അമ്മ വേഷത്തിലാണ് നടി ഉർവശി എത്തുന്നത്.അച്ഛൻറെ വേഷം കൈകാര്യം ചെയ്യുന്നത് ഗുരു സോമസുന്ദരം ആണ്. തമിഴ് കേരള സംസ്കാരങ്ങളെ ഇടകലർത്തി പൂർണ്ണമായും കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. പതിവുപോലെ ഉർവശി തൻറെ മികവുറ്റ അഭിനയം ചിത്രത്തിൽ കാഴ്ചവെച്ചിട്ടുണ്ട്. രണ്ടര മണിക്കൂർ പ്രേക്ഷകനെ പൂർണമായും രസിപ്പിക്കാൻ ഉർവശിയുടെ കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഉർവശിയെ പോലെ തന്നെ മികവാർന്ന അഭിനയം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് തമിഴ് നടൻ കലൈയരസനാണ്. 2018 ചിത്രത്തിലെ ഗംഭീര പ്രകടനത്തിനു ശേഷം വീണ്ടും കലൈയരസൻ പ്രധാന കഥാപാത്രമാകുന്ന രണ്ടാമത്തെ ചിത്രമാണ് ‘ചാൾസ് എൻറർപ്രൈസസ്’. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ചാൾസിനെ അവതരിപ്പിക്കുന്നതും അദ്ദേഹമാണ്.

അതിമനോഹരങ്ങളായ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.രണ്ടര മണിക്കൂർ കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു ക്ലീൻ എൻറർ ടൈനറായാണ് ‘ചാൾസ് എന്റർപ്രൈസസ്’ പ്രേക്ഷകർക്കും മുന്നിൽ എത്തിയിരിക്കുന്നത്.

സംവിധായകൻ സുഭാഷിന്റേത് തന്നെയാണ് തിരക്കഥ.സിനിമയുടെ രസച്ചരട് പൊട്ടാതെ ആദ്യാവസാനം പ്രേക്ഷകരെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സുഭാഷിനു കഴിയുന്നുണ്ട്. സിനിമയുടെ തമിഴ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് കാക്കമുട്ടൈ എന്ന സിനിമയുടെ സംഭാഷണ രചിയതാവും മുരുകാനന്ദ് കുമരേശനാണ്. സ്വരൂപ് ഫിലിപ്പിന്റെ ക്യാമറ കാഴച്ചകളും ,അശോക് പൊന്നപ്പന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിൻറെ ദൃശ്യമികവിന് മാറ്റുകൂട്ടി. ഈ വേനലവധിക്ക് സസ്പെൻസും ത്രില്ലറും ഇടകലർത്തി കുടുംബപ്രേക്ഷകർക്ക് നൽകുന്ന വലിയൊരു വിരുന്നാണ് ചാൾസ് എന്റർപ്രൈസസ്. ധൈര്യമായി ചിത്രത്തിന് ടിക്കറ്റ് എടുക്കാം…

The post ഒരു ​ഗണപതി കഥ; നർമ്മവും സർപ്രൈസും നിറച്ച് ‘ചാൾസ് എൻറർപ്രൈസസ്’ റിവ്യൂ first appeared on Onlookersmedia.

The post ഒരു ​ഗണപതി കഥ; നർമ്മവും സർപ്രൈസും നിറച്ച് ‘ചാൾസ് എൻറർപ്രൈസസ്’ റിവ്യൂ appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/charles-enterprises-malayalam-movie-review/feed/ 0 47081
ഉർവ്വശി പ്രധാന വേഷത്തിലെത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’ തിയേറ്ററുകളിൽ https://onlookersmedia.com/latest-news/charles-enterprises-theater-list/ https://onlookersmedia.com/latest-news/charles-enterprises-theater-list/#respond Fri, 19 May 2023 09:31:04 +0000 http://onlookersmedia.com/?p=47075 ചാൾസ് എന്റെർപ്രൈസസ് ഇന്ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.  നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്ന് നിർമ്മിച്ച ചിത്രം കുടുംബബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും കഥയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.  ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് എന്റർപ്രൈസസ് നിർമ്മിക്കുന്നത്.  ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തിൽ പ്രധാന കഥാപാത്രം ആകുന്നത് നടി ഉർവശിയാണ്. ഉർവശിയുടെ മകൻറെ വേഷത്തിലാണ് ബാലു വർഗീസ് […]

The post ഉർവ്വശി പ്രധാന വേഷത്തിലെത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’ തിയേറ്ററുകളിൽ first appeared on Onlookersmedia.

The post ഉർവ്വശി പ്രധാന വേഷത്തിലെത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’ തിയേറ്ററുകളിൽ appeared first on Onlookersmedia.

]]>
ചാൾസ് എന്റെർപ്രൈസസ് ഇന്ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.  നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്ന് നിർമ്മിച്ച ചിത്രം കുടുംബബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും കഥയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.

 ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് എന്റർപ്രൈസസ് നിർമ്മിക്കുന്നത്.  ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തിൽ പ്രധാന കഥാപാത്രം ആകുന്നത് നടി ഉർവശിയാണ്. ഉർവശിയുടെ മകൻറെ വേഷത്തിലാണ് ബാലു വർഗീസ് ചിത്രത്തിൽ അഭിനയിക്കുന്നത്.  ഗുരു സോമസുന്ദരം, അഭിജശിaവകല, സുജിത് ശങ്കർ,  മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന,അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങൾ ആകുന്നത്.

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അച്ചു വിജയനാണ്.  അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം നിർവഹിക്കുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം ചെയ്യുന്നത് മനു ജഗദ് ആണ്.

The post ഉർവ്വശി പ്രധാന വേഷത്തിലെത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’ തിയേറ്ററുകളിൽ first appeared on Onlookersmedia.

The post ഉർവ്വശി പ്രധാന വേഷത്തിലെത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’ തിയേറ്ററുകളിൽ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/charles-enterprises-theater-list/feed/ 0 47075
റിലീസിനു മുൻപേ വമ്പൻ തുകയ്ക്ക് ഒ ടി ടി അവകാശം വിറ്റ് “ചാൾസ് എന്റർപ്രൈസസ്” https://onlookersmedia.com/latest-news/charles-enterprises-sells-ott-rights-for-huge-amount-before-release/ https://onlookersmedia.com/latest-news/charles-enterprises-sells-ott-rights-for-huge-amount-before-release/#respond Thu, 18 May 2023 17:53:57 +0000 http://onlookersmedia.com/?p=47066 റിലീസിന് മുൻപേ ചാൾസ് എന്റർപ്രൈസസിന്റെ സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം. വലിയ ചിത്രങ്ങളുടെതാണ് സാധാരണയായി റിലീസിന് മുന്നേ സാറ്റ്ലൈറ്റ്, ഒ ടി ടി അവകാശങ്ങൾ വിറ്റുപോകാറുള്ളത്. എന്നാൽ ആ രീതിയെ തന്നെ മാറ്റി മറിച്ചു കൊണ്ടാണ് ഇപ്പോൾ “ചാൾസ് എന്റർപ്രൈസസ്” സിനിമയുടെ സ്ട്രീമിങ്ങ് അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. നേരത്തെ ചിത്രത്തിന്റെ വിതരണാവകാശം റിലൈൻസ് എന്റർടെയിന്റ്മെന്റും ഏ പി ഇന്റർനാഷണലും ചേർന്ന് സ്വന്തമാക്കിയതും വാർത്താപ്രാധാന്യം നേടിയിരുന്നു. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ […]

The post റിലീസിനു മുൻപേ വമ്പൻ തുകയ്ക്ക് ഒ ടി ടി അവകാശം വിറ്റ് “ചാൾസ് എന്റർപ്രൈസസ്” first appeared on Onlookersmedia.

The post റിലീസിനു മുൻപേ വമ്പൻ തുകയ്ക്ക് ഒ ടി ടി അവകാശം വിറ്റ് “ചാൾസ് എന്റർപ്രൈസസ്” appeared first on Onlookersmedia.

]]>
റിലീസിന് മുൻപേ ചാൾസ് എന്റർപ്രൈസസിന്റെ സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം. വലിയ ചിത്രങ്ങളുടെതാണ് സാധാരണയായി റിലീസിന് മുന്നേ സാറ്റ്ലൈറ്റ്, ഒ ടി ടി അവകാശങ്ങൾ വിറ്റുപോകാറുള്ളത്. എന്നാൽ ആ രീതിയെ തന്നെ മാറ്റി മറിച്ചു കൊണ്ടാണ് ഇപ്പോൾ “ചാൾസ് എന്റർപ്രൈസസ്” സിനിമയുടെ സ്ട്രീമിങ്ങ് അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ.

നേരത്തെ ചിത്രത്തിന്റെ വിതരണാവകാശം റിലൈൻസ് എന്റർടെയിന്റ്മെന്റും ഏ പി ഇന്റർനാഷണലും ചേർന്ന് സ്വന്തമാക്കിയതും വാർത്താപ്രാധാന്യം നേടിയിരുന്നു. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഉർവ്വശ്ശി, ബാലുവർഗ്ഗീസ്,കലൈയരസൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് മലയാളവും തമിഴും ഇടകലർന്ന് കേരളത്തിൽ സംഭവിക്കുന്നൊരു കഥാപശ്ചാത്തലത്തിലുള്ള ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ചിത്രത്തിന്റെ മുപ്പത് ശതമാനത്തോളം തമിഴ് സംഭാഷണങ്ങളാണ് . സിനിമയുടെ തമിഴ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നതാവട്ടെ പ്രശസ്ത തമിഴ് ചിത്രമായ കാക്കമുട്ടൈയുടെ സംഭാഷണ രചയിതാവും സംവിധായകന്റെ സുഹൃത്തുമായ മുരുകാനന്ദ് കുമരേശനാണ്. ചിത്രത്തിലെ തമിഴ് ഗാനങ്ങൾ എഴുതിയിരിക്കുന്നത് പാ രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവർത്തിക്കുന്ന നാച്ചിയാണ്.

സറ്റെയർ ഫാമിലി മിസ്റ്ററി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചാൾസ് എന്റർപ്രൈസസിൽ
ഉർവ്വശിക്കും കലൈയരസനും ബാലുവർഗ്ഗീസിനും പുറമേ അഭിനേതാക്കളായെത്തുന്നത് ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് .

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാതാവ് പ്രദീപ് മേനോനാണ്. റിലയൻസാണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേരളം, ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ള അറുപതിൽപരം രാജ്യങ്ങളിൽ റിലയൻസ് എന്റർടൈൻമെന്റ് ചിത്രം പ്രദർശനത്തിനെത്തിക്കും. എപി ഇന്റർനാഷണലാണ് ഗൾഫ് വിതരണാവകാശം കരസ്ഥമാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പുറത്തുവിട്ട ​ഗാനങ്ങളും വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.

The post റിലീസിനു മുൻപേ വമ്പൻ തുകയ്ക്ക് ഒ ടി ടി അവകാശം വിറ്റ് “ചാൾസ് എന്റർപ്രൈസസ്” first appeared on Onlookersmedia.

The post റിലീസിനു മുൻപേ വമ്പൻ തുകയ്ക്ക് ഒ ടി ടി അവകാശം വിറ്റ് “ചാൾസ് എന്റർപ്രൈസസ്” appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/charles-enterprises-sells-ott-rights-for-huge-amount-before-release/feed/ 0 47066
നർമ്മത്തിൽ പൊതിഞ്ഞ രാഷ്ട്രീയ സ്പൂഫ് ടീസർ; “ചാൾസ് എന്റർപ്രൈസസ്” മെയ് 19നു പ്രദർശനത്തിനൊരുങ്ങുന്നു. https://onlookersmedia.com/videos/charles-enterprises-sneak-peek/ https://onlookersmedia.com/videos/charles-enterprises-sneak-peek/#respond Wed, 17 May 2023 20:51:25 +0000 http://onlookersmedia.com/?p=47058 സിനിമകളിൽ എപ്പോഴും എന്തെങ്കിലും പുതുമകൾ തിരയുന്ന പ്രേക്ഷക സമൂഹമാണ് മലയാളിയുടെത്. ഈ വരുന്ന 19 ന് പ്രദർശനത്തിന് എത്തുന്ന “ചാൾസ് എന്റർപ്രൈസസ്” എന്ന സിനിമ അത്തരത്തിൽ പുതുമ നൽകുന്ന ഒന്നായിരിക്കുമെന്നാണ് പുതിയ ടീസറും സൂചിപ്പിക്കുന്നത്. “സംഗീ എന്ന് എന്തായാലും വേണ്ട..!” എന്ന നായികയുടെ ഡയലോഗ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ചർച്ചയാകുന്നത്. നർമ്മത്തിൽ പൊതിഞ്ഞ രാഷ്ട്രീയ സ്പൂഫ് ടീസറിൽ ബാലു വർഗീസിന്റെ കഥാപാത്രത്തിന്റെ ചോദ്യത്തിനു നായികാ കഥാപാത്രം നൽകുന്ന മറുപടിയാണ് ടീസറിലുള്ളത്. പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന […]

The post നർമ്മത്തിൽ പൊതിഞ്ഞ രാഷ്ട്രീയ സ്പൂഫ് ടീസർ; “ചാൾസ് എന്റർപ്രൈസസ്” മെയ് 19നു പ്രദർശനത്തിനൊരുങ്ങുന്നു. first appeared on Onlookersmedia.

The post നർമ്മത്തിൽ പൊതിഞ്ഞ രാഷ്ട്രീയ സ്പൂഫ് ടീസർ; “ചാൾസ് എന്റർപ്രൈസസ്” മെയ് 19നു പ്രദർശനത്തിനൊരുങ്ങുന്നു. appeared first on Onlookersmedia.

]]>
സിനിമകളിൽ എപ്പോഴും എന്തെങ്കിലും പുതുമകൾ തിരയുന്ന പ്രേക്ഷക സമൂഹമാണ് മലയാളിയുടെത്. ഈ വരുന്ന 19 ന് പ്രദർശനത്തിന് എത്തുന്ന “ചാൾസ് എന്റർപ്രൈസസ്” എന്ന സിനിമ അത്തരത്തിൽ പുതുമ നൽകുന്ന ഒന്നായിരിക്കുമെന്നാണ് പുതിയ ടീസറും സൂചിപ്പിക്കുന്നത്. “സംഗീ എന്ന് എന്തായാലും വേണ്ട..!” എന്ന നായികയുടെ ഡയലോഗ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ചർച്ചയാകുന്നത്. നർമ്മത്തിൽ പൊതിഞ്ഞ രാഷ്ട്രീയ സ്പൂഫ് ടീസറിൽ ബാലു വർഗീസിന്റെ കഥാപാത്രത്തിന്റെ ചോദ്യത്തിനു നായികാ കഥാപാത്രം നൽകുന്ന മറുപടിയാണ് ടീസറിലുള്ളത്. പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ഭക്തിയും യുക്തിയുമുള്ള സിനിമയാകും “ചാൾസ് എന്റർപ്രൈസസ്”. ട്രെയ്‌ലർ ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. കേരളത്തിന്റെ എക്കണോമിക്ക് സെന്ററായ കൊച്ചിയുടെ പശ്ചാത്തലത്തിൽ തമിഴ് സംസാരിക്കുന്ന സാധാരണക്കാരുടെ ജീവിതം പറയുന്ന സിനിമയാണ് ചാൾസ് എന്റർപ്രൈസസ്.

കൃത്യമായ രാഷ്ട്രീയവും ജീവിതവും പറയുന്ന ചാൾസിന്റെ നിർമ്മാണം ജോയ് മൂവീസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ്. സിനിമയുടെ തമിഴ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് കാക്കമുട്ടൈ എന്ന സിനിമയുടെ സംഭാഷണ രചയിതാവും സംവിധായകന്റെ സുഹൃത്തുമായ മുരുകാനന്ദ് കുമരേശനാണ്. ചിത്രത്തിലെ തമിഴ് ഗാനങ്ങൾ എഴുതിയതാവട്ടെ പാ രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവർത്തിക്കുന്ന നാച്ചിയാണ്. കൂടാതെ തമിഴിലെ പ്രശസ്ത താരം കലൈയരസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ഇതെന്ന പ്രത്യേകതയുണ്ട്. സറ്റെയർ ഫാമിലി മിസ്റ്ററി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചാൾസ് എന്റർപ്രൈസസിൽ ഉർവ്വശിക്കും കലൈയരസനും പുറമേ അഭിനേതാക്കളായെത്തുന്നത് ബാലുവർഗ്ഗീസ്, ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് .

സിനിമയിലെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിത സുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്ന് ” മെയ് 19 ന് വേൾഡ് വൈഡായി ചിത്രം പ്രദർശനത്തിനെത്തിക്കും.

The post നർമ്മത്തിൽ പൊതിഞ്ഞ രാഷ്ട്രീയ സ്പൂഫ് ടീസർ; “ചാൾസ് എന്റർപ്രൈസസ്” മെയ് 19നു പ്രദർശനത്തിനൊരുങ്ങുന്നു. first appeared on Onlookersmedia.

The post നർമ്മത്തിൽ പൊതിഞ്ഞ രാഷ്ട്രീയ സ്പൂഫ് ടീസർ; “ചാൾസ് എന്റർപ്രൈസസ്” മെയ് 19നു പ്രദർശനത്തിനൊരുങ്ങുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/charles-enterprises-sneak-peek/feed/ 0 47058
പൊട്ടിച്ചിരിപ്പിക്കാന്‍ ഉര്‍വശിയും സംഘവും; ചാൾസ് എന്റർപ്രൈസസ് ട്രെയ്‌ലർ രസകരം. https://onlookersmedia.com/videos/charles-enterprises-official-traile/ https://onlookersmedia.com/videos/charles-enterprises-official-traile/#respond Sat, 13 May 2023 13:24:07 +0000 http://onlookersmedia.com/?p=47042 ചാൾസ് എന്റർപ്രൈസസിന്റെ ട്രെയ്‌ലർ പ്രേക്ഷകർക്ക് മുന്നിലെത്തി.ഭക്തിയെയും യുക്തിയേയും ബന്ധപെട്ടുകിടക്കുന്ന നഗരജീവിതങ്ങളേയും പ്രെമേയമാക്കി പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ചാൾസ് എന്റെർപ്രൈസസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്.ഉർവശി, ബാലു വർഗ്ഗീസ്, കലയരസൻ, ഗുരു സോമസുന്ദരം തുടങ്ങീ മലയാളത്തിലെ അമ്പത്തിരണ്ടോളം അഭിനേതാക്കാൾ അണിനിരക്കുന്ന സിനിമ ഈ മാസം 19നാണ് പ്രദർശനത്തിന് എത്തുന്നത്.ചിത്രം ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്ന് ” മെയ് 19 ന് വേൾഡ് വൈഡ് തിയറ്ററുകളിലെത്തിക്കും. കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിർത്തികളുടെയും പുതിയതലങ്ങളിലൂടെ […]

The post പൊട്ടിച്ചിരിപ്പിക്കാന്‍ ഉര്‍വശിയും സംഘവും; ചാൾസ് എന്റർപ്രൈസസ് ട്രെയ്‌ലർ രസകരം. first appeared on Onlookersmedia.

The post പൊട്ടിച്ചിരിപ്പിക്കാന്‍ ഉര്‍വശിയും സംഘവും; ചാൾസ് എന്റർപ്രൈസസ് ട്രെയ്‌ലർ രസകരം. appeared first on Onlookersmedia.

]]>
ചാൾസ് എന്റർപ്രൈസസിന്റെ ട്രെയ്‌ലർ പ്രേക്ഷകർക്ക് മുന്നിലെത്തി.ഭക്തിയെയും യുക്തിയേയും ബന്ധപെട്ടുകിടക്കുന്ന നഗരജീവിതങ്ങളേയും പ്രെമേയമാക്കി പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ചാൾസ് എന്റെർപ്രൈസസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്.ഉർവശി, ബാലു വർഗ്ഗീസ്, കലയരസൻ, ഗുരു സോമസുന്ദരം തുടങ്ങീ മലയാളത്തിലെ അമ്പത്തിരണ്ടോളം അഭിനേതാക്കാൾ അണിനിരക്കുന്ന സിനിമ ഈ മാസം 19നാണ് പ്രദർശനത്തിന് എത്തുന്നത്.ചിത്രം ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്ന് ” മെയ് 19 ന് വേൾഡ് വൈഡ് തിയറ്ററുകളിലെത്തിക്കും.

കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിർത്തികളുടെയും പുതിയതലങ്ങളിലൂടെ വരച്ചുകാണിക്കുന്ന സിനിമ,കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് എന്റർപ്രൈസസ് നിർമ്മിക്കുന്നത്.
നർമ്മം നിറഞ്ഞ ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തിൽ ഉർവ്വശി അമ്മ വേഷത്തിലെത്തുമ്പോൾ ബാലുവർഗീസാണ് മകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തമിഴ് ഫോക് ശൈലിയിലുള്ള ആദ്യ ഗാനം ‘ തങ്കമയിലേ ‘ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ഒരു മില്യൺ വ്യൂസും കടന്നു ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിംഗ് ആണ്.പിന്നീട് പുറത്തുവന്ന ‘കാലമേ ലോകമേ’യും ‘കാലം പാഞ്ഞേ’ യും ലക്ഷക്കണക്കിന് പ്രേക്ഷകരാണ് യൂ ട്യൂബിൽ കണ്ടത്. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ വഴിയാണ് ഗാനങ്ങൾ റിലീസ് ചെയ്തത്. പാ.രഞ്ജിത്ത് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.

The post പൊട്ടിച്ചിരിപ്പിക്കാന്‍ ഉര്‍വശിയും സംഘവും; ചാൾസ് എന്റർപ്രൈസസ് ട്രെയ്‌ലർ രസകരം. first appeared on Onlookersmedia.

The post പൊട്ടിച്ചിരിപ്പിക്കാന്‍ ഉര്‍വശിയും സംഘവും; ചാൾസ് എന്റർപ്രൈസസ് ട്രെയ്‌ലർ രസകരം. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/charles-enterprises-official-traile/feed/ 0 47042
ഉർവ്വശി കേന്ദ്ര കഥാപാത്രമാകുന്ന ‘ചാൾസ് എന്റർപ്രൈസസ്’ മെയ് 19 തിയേറ്ററുകളിലേക്ക് https://onlookersmedia.com/latest-news/charles-enterprises-hits-theaters-may-19/ https://onlookersmedia.com/latest-news/charles-enterprises-hits-theaters-may-19/#respond Fri, 12 May 2023 15:56:04 +0000 http://onlookersmedia.com/?p=47027 നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘ചാൾസ് എന്റെർപ്രൈസസ് ‘ മെയ് 19ന് വേൾഡ് വൈഡ് തിയേറ്ററിൽ എത്തുകയാണ്. ചിത്രം ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്നൊരുക്കുന്ന ചിത്രം കുടുംബബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും കഥയാണ് പറയുന്നത്. കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നർമ്മത്തിൽ ചാലിച്ച ഫാമിലി മിസ്റ്ററിൽ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്. […]

The post ഉർവ്വശി കേന്ദ്ര കഥാപാത്രമാകുന്ന ‘ചാൾസ് എന്റർപ്രൈസസ്’ മെയ് 19 തിയേറ്ററുകളിലേക്ക് first appeared on Onlookersmedia.

The post ഉർവ്വശി കേന്ദ്ര കഥാപാത്രമാകുന്ന ‘ചാൾസ് എന്റർപ്രൈസസ്’ മെയ് 19 തിയേറ്ററുകളിലേക്ക് appeared first on Onlookersmedia.

]]>
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘ചാൾസ് എന്റെർപ്രൈസസ് ‘ മെയ് 19ന് വേൾഡ് വൈഡ് തിയേറ്ററിൽ എത്തുകയാണ്. ചിത്രം ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്നൊരുക്കുന്ന ചിത്രം കുടുംബബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും കഥയാണ് പറയുന്നത്. കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നർമ്മത്തിൽ ചാലിച്ച ഫാമിലി മിസ്റ്ററിൽ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്. ഉർവശി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ ഉർവശിയുടെ മകൻറെ വേഷം കൈകാര്യം ചെയ്യുന്നത് ബാലു വർഗീസ് ആണ്. ഗുരു സോമസുന്ദരം, അഭിജശിവകല, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. തമിഴ് ഫോക് ശൈലിയിലുള്ള ആദ്യ ഗാനം ‘ തങ്കമയിലേ ‘ യൂട്യൂബിൽ ട്രെൻഡിംഗ് ആണ്.പിന്നീട് പുറത്തുവന്ന ‘കാലമേ ലോകമേ’യും ‘കാലം പാഞ്ഞേ’ യും ശ്രദ്ധ നേടി ജോയ് മ്യൂസിക് യൂട്യുബ് ചാനൽ വഴിയാണ് ഗാനങ്ങൾ പുറത്തുവിട്ടത്. പാ.രഞ്ജിത്ത് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

സ്വരൂപ് ഫിലിപ്പ് ആണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തത്.എഡിറ്റിംഗ് നിർവഹിക്കുന്നത് അച്ചു വിജയനാണ്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പനാണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം. കലാസംവിധാനം ഒരുക്കുന്നത് മനു ജഗദ് തുടങ്ങിയവരാണ്.

The post ഉർവ്വശി കേന്ദ്ര കഥാപാത്രമാകുന്ന ‘ചാൾസ് എന്റർപ്രൈസസ്’ മെയ് 19 തിയേറ്ററുകളിലേക്ക് first appeared on Onlookersmedia.

The post ഉർവ്വശി കേന്ദ്ര കഥാപാത്രമാകുന്ന ‘ചാൾസ് എന്റർപ്രൈസസ്’ മെയ് 19 തിയേറ്ററുകളിലേക്ക് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/charles-enterprises-hits-theaters-may-19/feed/ 0 47027
‘ചാൾസ് എന്റർപ്രൈസസി’ന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കി റിലയൻസ്; ചിത്രം മെയ്‌ 19നെത്തും https://onlookersmedia.com/latest-news/reliance-acquires-international-distribution-rights-of-charles-enterprises/ https://onlookersmedia.com/latest-news/reliance-acquires-international-distribution-rights-of-charles-enterprises/#respond Tue, 02 May 2023 06:47:43 +0000 http://onlookersmedia.com/?p=46962 നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. നർമ്മ മുഹൂർത്തങ്ങളിലൂടെ അണിയിച്ചൊരുക്കിയ ചിത്രം ഒരു ഫാമിലി സറ്റയർ ഡ്രാമയായാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മെയ് 19നു റിലീസിന് ഒരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം പിടിക്കുന്നത്. ചിത്രത്തിൻറെ അന്താരാഷ്ട്ര വിതരണാവകാശം റിലയൻസ് സ്വന്തമാക്കിയതായാണ് ഔദ്യോഗികമായി പുറത്തുവരുന്ന റിപ്പോർട്ട്. കേരളം, ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ളയിടങ്ങളിലാണ് റിലയൻസ് എന്റർടൈൻമെന്റ് ചിത്രം റിലീസിനെത്തിക്കുന്നത്. നേരത്തെ തന്നെ […]

The post ‘ചാൾസ് എന്റർപ്രൈസസി’ന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കി റിലയൻസ്; ചിത്രം മെയ്‌ 19നെത്തും first appeared on Onlookersmedia.

The post ‘ചാൾസ് എന്റർപ്രൈസസി’ന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കി റിലയൻസ്; ചിത്രം മെയ്‌ 19നെത്തും appeared first on Onlookersmedia.

]]>
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. നർമ്മ മുഹൂർത്തങ്ങളിലൂടെ അണിയിച്ചൊരുക്കിയ ചിത്രം ഒരു ഫാമിലി സറ്റയർ ഡ്രാമയായാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മെയ് 19നു റിലീസിന് ഒരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം പിടിക്കുന്നത്.

ചിത്രത്തിൻറെ അന്താരാഷ്ട്ര വിതരണാവകാശം റിലയൻസ് സ്വന്തമാക്കിയതായാണ് ഔദ്യോഗികമായി പുറത്തുവരുന്ന റിപ്പോർട്ട്. കേരളം, ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ളയിടങ്ങളിലാണ് റിലയൻസ് എന്റർടൈൻമെന്റ് ചിത്രം റിലീസിനെത്തിക്കുന്നത്. നേരത്തെ തന്നെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻറെ ഗൾഫ് വിതരണാവകാശം എപി ഇന്റർനാഷണൽ സ്വന്തമാക്കിയിരുന്നു. നിലവിൽ റിലീസ് പുതുക്കിയ തീയതിയാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ ചിത്രത്തിൻറെ സെൻസർ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വന്നതിനുശേഷം ആണ് ചിത്രം മെയ് 19ലേക്ക് മാറ്റിയത്. മുംബൈയിൽ കഴിഞ്ഞ ആഴ്ച്ച നടന്ന പ്രീമിയർ പ്രദർശനത്തിനു ശേഷമാണ് ചിത്രത്തിൻറെ വിതരണ അവകാശം റിലയൻസ് സ്വന്തമാക്കിയത്. അറുപതിൽപരം രാജ്യങ്ങളിൽ റിലയൻസിന് തിയേറ്റർ വിതരണശ്രിംഗലയുണ്ട്.

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഉർവശി , കലൈയരസൻ ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, മണികണ്ഠൻ ആചാരി,വിനീത് തട്ടിൽ,മാസ്റ്റർ വസിഷ്ട്ട്,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ,ഭാനു, മൃദുന, ഗീതി സംഗീതി, ആനന്ദ്ബാൽ തുടങ്ങിയവരാണ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത്
സ്വരൂപ് ഫിലിപ്പ്, എഡിറ്റിംഗ് അച്ചു വിജയന്‍ എന്നിവരാണ്.

The post ‘ചാൾസ് എന്റർപ്രൈസസി’ന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കി റിലയൻസ്; ചിത്രം മെയ്‌ 19നെത്തും first appeared on Onlookersmedia.

The post ‘ചാൾസ് എന്റർപ്രൈസസി’ന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കി റിലയൻസ്; ചിത്രം മെയ്‌ 19നെത്തും appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/reliance-acquires-international-distribution-rights-of-charles-enterprises/feed/ 0 46962
നൊസ്റ്റാൾജിയ ഉണർത്തി ” കാലമേ ലോകമെ “; ചാൾസ് എന്റർപ്രൈസസിലെ പുതിയ ഗാനമെത്തി https://onlookersmedia.com/videos/kaalame-lokame-video-song-charles-enterprises/ https://onlookersmedia.com/videos/kaalame-lokame-video-song-charles-enterprises/#respond Mon, 24 Apr 2023 16:59:18 +0000 http://onlookersmedia.com/?p=46911 നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ ചാൾസ് എന്റർപ്രൈസസി’ലെ  മൂന്നാമത്തെ ഗാനം സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങി. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ പുറത്തിറങ്ങിയ ഗാനത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. ബാലു വർഗ്ഗീസ്, ഭാനു പ്രിയ, മൃദുല,കലൈയരസൻ, തുടങ്ങിയ താരങ്ങളാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. കാലമേ ലോകമേ.. എന്നു തുടങ്ങുന്ന മനോഹരമായ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ കെ വിയാണ്. അശോക് […]

The post നൊസ്റ്റാൾജിയ ഉണർത്തി ” കാലമേ ലോകമെ “; ചാൾസ് എന്റർപ്രൈസസിലെ പുതിയ ഗാനമെത്തി first appeared on Onlookersmedia.

The post നൊസ്റ്റാൾജിയ ഉണർത്തി ” കാലമേ ലോകമെ “; ചാൾസ് എന്റർപ്രൈസസിലെ പുതിയ ഗാനമെത്തി appeared first on Onlookersmedia.

]]>
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ ചാൾസ് എന്റർപ്രൈസസി’ലെ  മൂന്നാമത്തെ ഗാനം സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങി. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ പുറത്തിറങ്ങിയ ഗാനത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. ബാലു വർഗ്ഗീസ്, ഭാനു പ്രിയ, മൃദുല,കലൈയരസൻ, തുടങ്ങിയ താരങ്ങളാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.

കാലമേ ലോകമേ.. എന്നു തുടങ്ങുന്ന മനോഹരമായ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ കെ വിയാണ്. അശോക് പൊന്നപ്പനാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് അശോക് പൊന്നപ്പനും ആശ പൊന്നപ്പനും ചേർന്നാണ്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻറെ ടീസറിനും പോസ്റ്ററിനും ഗാനങ്ങൾക്കും നൽകിയ അതേ പ്രതികരണം തന്നെയാണ് പുതിയ ഗാനത്തിനും പ്രേക്ഷകർ നൽകുന്നത്. ഉർവ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാ.രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി ഫാമിലി മിസ്റ്ററി ഡ്രാമയായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, സുജിത് ശങ്കർ,അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു,  അജിഷ,മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, തുടങ്ങിയവരാണ്. ചിത്രം മെയ് മാസത്തിലാണ് റിലീസിന് ഒരുങ്ങുന്നത്

The post നൊസ്റ്റാൾജിയ ഉണർത്തി ” കാലമേ ലോകമെ “; ചാൾസ് എന്റർപ്രൈസസിലെ പുതിയ ഗാനമെത്തി first appeared on Onlookersmedia.

The post നൊസ്റ്റാൾജിയ ഉണർത്തി ” കാലമേ ലോകമെ “; ചാൾസ് എന്റർപ്രൈസസിലെ പുതിയ ഗാനമെത്തി appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/kaalame-lokame-video-song-charles-enterprises/feed/ 0 46911
ഇമ്പാച്ചിയുടെ തകർപ്പൻ റാപ്പ്: പ്രേക്ഷകശ്രദ്ധ നേടി ചാൾസ് എന്റർപ്രൈസസിലെ പുതിയ ഗാനം https://onlookersmedia.com/videos/charles-enterpris-kaalam-paanje-video-song/ https://onlookersmedia.com/videos/charles-enterpris-kaalam-paanje-video-song/#respond Wed, 05 Apr 2023 03:54:44 +0000 http://onlookersmedia.com/?p=46764 പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി ചാൾസ് എന്റർപ്രൈസസിലെ രണ്ടാമത്തെ ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ അപ്‌ലോഡ് ചെയ്ത ഗാനത്തിന് നിരവധി പേരാണ് മികച്ച അഭിപ്രായങ്ങൾ നൽകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഉർവ്വശി, ബാലു വർഗ്ഗീസ് തുടങ്ങിയതാരങ്ങളാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. കാലം പാഞ്ഞേ.. എന്നു തുടങ്ങുന്ന മനോഹരമായ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് അർജ്ജുൻ മേനോനാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ കെ വിയാണ്. റാപ്പും വോക്കൽസും ചെയ്തിരിക്കുന്നത് ഇമ്പാച്ചിയുടെതാണ്. അഡീഷണൽ വോക്കൽസ് പവിത്ര സി വി, അശോക് […]

The post ഇമ്പാച്ചിയുടെ തകർപ്പൻ റാപ്പ്: പ്രേക്ഷകശ്രദ്ധ നേടി ചാൾസ് എന്റർപ്രൈസസിലെ പുതിയ ഗാനം first appeared on Onlookersmedia.

The post ഇമ്പാച്ചിയുടെ തകർപ്പൻ റാപ്പ്: പ്രേക്ഷകശ്രദ്ധ നേടി ചാൾസ് എന്റർപ്രൈസസിലെ പുതിയ ഗാനം appeared first on Onlookersmedia.

]]>
പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി ചാൾസ് എന്റർപ്രൈസസിലെ രണ്ടാമത്തെ ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ അപ്‌ലോഡ് ചെയ്ത ഗാനത്തിന് നിരവധി പേരാണ് മികച്ച അഭിപ്രായങ്ങൾ നൽകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഉർവ്വശി, ബാലു വർഗ്ഗീസ് തുടങ്ങിയതാരങ്ങളാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. കാലം പാഞ്ഞേ.. എന്നു തുടങ്ങുന്ന മനോഹരമായ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് അർജ്ജുൻ മേനോനാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ കെ വിയാണ്. റാപ്പും വോക്കൽസും ചെയ്തിരിക്കുന്നത് ഇമ്പാച്ചിയുടെതാണ്. അഡീഷണൽ വോക്കൽസ് പവിത്ര സി വി, അശോക് പൊന്നപ്പനാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ചാൾസ് എന്റർപ്രൈസസിന്റെതായി നേരത്തെ പുറത്ത് വിട്ട ഗാനവും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ഉർവശിയാണ്. നർമ്മ മുഹൂർത്തത്തിലാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഫാമിലി മിസ്റ്ററി ഡ്രാമാ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടീസറിലൂടെ തന്നെ ചിത്രത്തിലെ ഡ്രാമ മിസ്റ്ററി പ്രേക്ഷകർ മനസ്സിലാക്കിയിരുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സഹനിര്‍മ്മാണം നിർവഹിക്കുന്നത് പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിൽ എഡിറ്റിംഗ് നിർവഹിക്കുന്നത് അച്ചു വിജയന്‍, എന്നിവരാണ്. ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും.

The post ഇമ്പാച്ചിയുടെ തകർപ്പൻ റാപ്പ്: പ്രേക്ഷകശ്രദ്ധ നേടി ചാൾസ് എന്റർപ്രൈസസിലെ പുതിയ ഗാനം first appeared on Onlookersmedia.

The post ഇമ്പാച്ചിയുടെ തകർപ്പൻ റാപ്പ്: പ്രേക്ഷകശ്രദ്ധ നേടി ചാൾസ് എന്റർപ്രൈസസിലെ പുതിയ ഗാനം appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/charles-enterpris-kaalam-paanje-video-song/feed/ 0 46764