biju menon - Onlookersmedia https://onlookersmedia.com/tag/biju-menon/ First Entertainment website in Malayalam Wed, 05 Dec 2018 14:19:06 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 biju menon - Onlookersmedia https://onlookersmedia.com/tag/biju-menon/ 32 32 54783289 ഗൾഫ് രാജ്യങ്ങളിൽ ബോക്സ് ഓഫീസ് കൊള്ള നടത്താൻ ആനക്കള്ളൻ എത്തുന്നു ..! https://onlookersmedia.com/latest-news/aanakkallan-to-grace-the-screens-in-gulf-countries-from-tomorrow/ https://onlookersmedia.com/latest-news/aanakkallan-to-grace-the-screens-in-gulf-countries-from-tomorrow/#respond Wed, 05 Dec 2018 14:19:06 +0000 http://onlookersmedia.com/?p=16104 പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് കേരത്തിൽ സൂപ്പർ വിജയം നേടിയ ബിജു മേനോൻ ചിത്രമായ ആനക്കള്ളൻ നാളെ മുതൽ ഗൾഫ് രാജ്യങ്ങളിലും തന്റെ ബോക്സ് ഓഫീസ് കൊള്ളയ്ക്കായി എത്തുകയാണ്. ഗൾഫിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രം അവിടെയും വിജയം ആവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് അണിയറ പ്രവത്തകർ. ഇവൻ മര്യാദ രാമൻ സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറിയ സുരേഷ് ദിവാകർ ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കിടിലൻ ഫാമിലി […]

The post ഗൾഫ് രാജ്യങ്ങളിൽ ബോക്സ് ഓഫീസ് കൊള്ള നടത്താൻ ആനക്കള്ളൻ എത്തുന്നു ..! first appeared on Onlookersmedia.

The post ഗൾഫ് രാജ്യങ്ങളിൽ ബോക്സ് ഓഫീസ് കൊള്ള നടത്താൻ ആനക്കള്ളൻ എത്തുന്നു ..! appeared first on Onlookersmedia.

]]>
പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് കേരത്തിൽ സൂപ്പർ വിജയം നേടിയ ബിജു മേനോൻ ചിത്രമായ ആനക്കള്ളൻ നാളെ മുതൽ ഗൾഫ് രാജ്യങ്ങളിലും തന്റെ ബോക്സ് ഓഫീസ് കൊള്ളയ്ക്കായി എത്തുകയാണ്. ഗൾഫിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രം അവിടെയും വിജയം ആവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് അണിയറ പ്രവത്തകർ. ഇവൻ മര്യാദ രാമൻ സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറിയ സുരേഷ് ദിവാകർ ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കിടിലൻ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് ഈ ചിത്രമെന്നുള്ള അഭിപ്രായമാണ് കേരളത്തിൽ ആനക്കള്ളന് ലഭിച്ചത്.

ബിജു മേനോന് ഒപ്പം, സിദ്ദിഖ്, ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സുരാജ് വെഞ്ഞാറമ്മൂട്, സുധീർ കരമന, സുരേഷ് കൃഷ്ണ, കൈലാഷ്, ബാല എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. അനുശ്രീ, ഷംന കാസിം എന്നിവരാണ് ആനക്കള്ളനിലെ നായികമാരായി എത്തിയിരിക്കുന്നത്. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ചിരിയും ആവേശവും സമ്മാനിച്ച് കൊണ്ടാണ് ആനക്കള്ളൻ ബോക്സ് ഓഫീസിൽ വിജയം നേടിയത്. പഞ്ച വർണ്ണ തത്ത എന്ന ജയറാം ചിത്രം നേടിയ മികച്ച വിജയത്തിന് ശേഷം സപ്ത തരംഗ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, സായി കുമാർ, ബിന്ദു പണിക്കർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. ആൽബി ദൃശ്യങ്ങൾ ഒരുക്കിയപ്പോൾ ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ജോൺകുട്ടി ആണ്.

The post ഗൾഫ് രാജ്യങ്ങളിൽ ബോക്സ് ഓഫീസ് കൊള്ള നടത്താൻ ആനക്കള്ളൻ എത്തുന്നു ..! first appeared on Onlookersmedia.

The post ഗൾഫ് രാജ്യങ്ങളിൽ ബോക്സ് ഓഫീസ് കൊള്ള നടത്താൻ ആനക്കള്ളൻ എത്തുന്നു ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/aanakkallan-to-grace-the-screens-in-gulf-countries-from-tomorrow/feed/ 0 16104
ചിരി നിറച്ച ‘ലവകുശ’ https://onlookersmedia.com/reviews/lavakusha-review/ https://onlookersmedia.com/reviews/lavakusha-review/#respond Thu, 12 Oct 2017 10:58:54 +0000 http://onlookersmedia.com/?p=6347 യുവതാരം നീരജ് മാധവ് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രമാണ് ലവകുശ. നീരജ് മാധവിനൊപ്പം അജു വര്‍ഗീസ്, ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നീകോഞാചാ സംവിധാനം ചെയ്ത ഗിരീഷ് മനോ ആണ്. മെയ്ക്കപ്പ് മാനും ഓണ്‍ലൈന്‍ പ്രൊമോട്ടറുമായ രണ്ട് ചെറുപ്പക്കാര്‍ തമിഴ് നാട്ടിലെ ഒരു ബാറില്‍ വെച്ചു കണ്ടു മുട്ടുന്നു. ഒരു കള്ളിന്‍റെ പുറത്ത് തുടങ്ങിയ സൌഹൃദം എന്തായാലും തുടര്‍ന്നു കൊണ്ട് പോകാന്‍ ഇവര്‍ തീരുമാനിക്കുന്നു. പറയത്തക്ക വരുമാനമോ ജീവിത നിലവാരമോ ഇല്ലാത്ത […]

The post ചിരി നിറച്ച ‘ലവകുശ’ first appeared on Onlookersmedia.

The post ചിരി നിറച്ച ‘ലവകുശ’ appeared first on Onlookersmedia.

]]>
യുവതാരം നീരജ് മാധവ് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രമാണ് ലവകുശ. നീരജ് മാധവിനൊപ്പം അജു വര്‍ഗീസ്, ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നീകോഞാചാ സംവിധാനം ചെയ്ത ഗിരീഷ് മനോ ആണ്.

lavakusha, lavakusha review, lavakusha rating, lavakusha malayalam movie, lavakusa movie review rating

മെയ്ക്കപ്പ് മാനും ഓണ്‍ലൈന്‍ പ്രൊമോട്ടറുമായ രണ്ട് ചെറുപ്പക്കാര്‍ തമിഴ് നാട്ടിലെ ഒരു ബാറില്‍ വെച്ചു കണ്ടു മുട്ടുന്നു. ഒരു കള്ളിന്‍റെ പുറത്ത് തുടങ്ങിയ സൌഹൃദം എന്തായാലും തുടര്‍ന്നു കൊണ്ട് പോകാന്‍ ഇവര്‍ തീരുമാനിക്കുന്നു. പറയത്തക്ക വരുമാനമോ ജീവിത നിലവാരമോ ഇല്ലാത്ത ഇരുവരും നല്ലൊരു ജീവിതം ഉണ്ടാക്കാന്‍ വേണ്ടി നാട്ടിലേക്ക് ട്രയിന്‍ കയറുമ്പോള്‍ ഇവരുടെ ജീവിത്തിലേക്ക് മറ്റൊരാള്‍ കൂടെ കടന്നു വരുന്നു. ഇതോടെ ഇവരുടെ ജീവിതം തന്നെ മാറുകയാണ്. അപ്രതീക്ഷിതമായ നടന്ന ചില സംഭവങ്ങള്‍ ഈ ചെറുപ്പക്കാര്‍ എങ്ങനെ തരണം ചെയ്യുന്നു എന്നാണ് ലവകുശ പറയുന്നത്.

lavakusha, lavakusha review, lavakusha rating, lavakusha malayalam movie, lavakusa movie review rating

സ്പൈ-കോമഡിയായാണ് തന്‍റെ ആദ്യ തിരക്കഥ സംരംഭം നീരജ് മാധവ് ഒരുക്കിയിരിക്കുന്നത്. നാടോടികാറ്റ്, സിഐഡി മൂസ തുടങ്ങി ഒരു വടക്കന്‍ സെല്‍ഫി വരെയുള്ള ഒട്ടേറെ സിനിമകളുടെ ഫ്ലെവറുകള്‍ നിറച്ചാണ് നീരജ് തിരക്കഥ രചിച്ചതെന്ന്‍ പറയാം. നീരജില്‍ നിന്നും പ്രതീക്ഷിക്കുന്നത് പോലെ തന്നെ പ്രേക്ഷകനെ രസിപ്പിച്ചിരുത്താന്‍ ഒട്ടേറെ നല്ല മുഹൂര്‍ത്തങ്ങള്‍ ലവകുശ സമ്മാനിക്കുന്നു.

lavakusha, lavakusha review, lavakusha rating, lavakusha malayalam movie, lavakusa movie review rating

ചിത്രത്തിലെ കോമഡികള്‍ പലതും പൊട്ടിച്ചിരിപ്പിക്കുന്നവ ആയിരുന്നെന്ന് പറയാതെ വയ്യ. മികച്ച കയ്യടക്കത്തോടെ തന്നെ കോമഡി രംഗങ്ങള്‍ നീരജ് മാധവും അജു വര്‍ഘീസും ബിജു മേനോനും കൈകാര്യം ചെയ്തിട്ടുണ്ട്. ഏതാനും രംഗങ്ങള്‍ മാത്രമേ ഉള്ളൂ എങ്കിലും നിര്‍മ്മല്‍ പാലാഴിയും കോമഡിയിലൂടെ കയ്യടി നേടുന്നു.

lavakusha, lavakusha review, lavakusha rating, lavakusha malayalam movie, lavakusa movie review rating

വിജയ് ബാബു, ദീപ്തി സതി, അദിതി രവി, മേജര്‍ രവി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജേക്കബിന്‍റെ സ്വര്‍ഗ രാജ്യത്തിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കുമാറും ഒരു പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. താരങ്ങള്‍ എല്ലാം തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കി ചെയ്തെങ്കിലും ദീപ്തി സതിയുടെ ഡബ്ബിങിലെ പാളിച്ചകള്‍ പ്രകടമാണ്.

lavakusha, lavakusha review, lavakusha rating, lavakusha malayalam movie, lavakusa movie review rating

തന്‍റെ ആദ്യ ചിത്രത്തില്‍ നിന്നും സംവിധായകന്‍ ഗിരീഷ് മനോ രണ്ടാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ കുറച്ചു കൂടി കയ്യടക്കം നേടിയിരിക്കുന്നു. രസകരമായ രീതിയില്‍ തന്നെ ചിത്രം ഒരുക്കാന്‍ ഗിരീഷ് മനോയ്ക്ക് സാധിച്ചിട്ടുണ്ട്.

lavakusha, lavakusha review, lavakusha rating, lavakusha malayalam movie, lavakusa movie review rating

ക്യാമറ, സംഗീതം തുടങ്ങിയ ടെക്നിക്കല്‍ വശങ്ങള്‍ എല്ലാം സിനിമയ്ക്ക് യോജിക്കുന്ന രീതിയില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്നേ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്ന ‘എന്‍റെ കയ്യില്‍ ഒന്നുല്ല്യ’ എന്ന ഗാനം രസകരമായി തന്നെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു.

lavakusha, lavakusha review, lavakusha rating, lavakusha malayalam movie, lavakusa movie review rating

അനാവശ്യമായ വലിച്ചു നീട്ടലുകള്‍ പലയിടത്തും ചിത്രത്തിന് പാരയാകുന്നുണ്ട്. കോമഡിയില്‍ നിന്നും പെട്ടന്ന് കോംപ്ലിക്കേറ്റ് ആകുമ്പോള്‍ ദൈര്‍ഘ്യം പലയിടത്തും പ്രശ്നമാകുന്നു. മുഴുനീള കോമഡി ചിത്രമായി തന്നെ ഒരുക്കിയ ലവകുശ പൊട്ടിച്ചിരികള്‍ സമ്മാനിക്കുന്നത് തന്നെയാണ്. ചിത്രത്തിന്‍റെ ദൈര്‍ഘ്യം കുറഞ്ഞിരുന്നെങ്കില്‍ പൊട്ടിച്ചിരികള്‍ കൂടുമായിരുന്നു.

The post ചിരി നിറച്ച ‘ലവകുശ’ first appeared on Onlookersmedia.

The post ചിരി നിറച്ച ‘ലവകുശ’ appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/lavakusha-review/feed/ 0 6347
വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു https://onlookersmedia.com/latest-news/biggest-collection-varnyathil-asshanka/ https://onlookersmedia.com/latest-news/biggest-collection-varnyathil-asshanka/#respond Mon, 14 Aug 2017 09:15:09 +0000 http://onlookersmedia.com/?p=4596 സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ആക്ഷേപ ഹാസ്യ ചിത്രമായ വർണ്യത്തിൽ ആശങ്ക വമ്പൻ ബോക്സ് ഓഫീസ് കളക്ഷനോടെ രണ്ടാം വാരത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ഈ ചിത്രം മലയാള സിനിമയിൽ ഇത് വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്ന് എന്ന സ്ഥാനം പ്രേക്ഷകരുടെ മനസ്സിൽ നേടിയെടുത്തു കഴിഞ്ഞു. മികച്ച പൊതുജനാഭിപ്രായം ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്. ആദ്യത്തെ വാരത്തെക്കാളും മികച്ച കളക്ഷൻ ആണ് രണ്ടാം […]

The post വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു first appeared on Onlookersmedia.

The post വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു appeared first on Onlookersmedia.

]]>
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ആക്ഷേപ ഹാസ്യ ചിത്രമായ വർണ്യത്തിൽ ആശങ്ക വമ്പൻ ബോക്സ് ഓഫീസ് കളക്ഷനോടെ രണ്ടാം വാരത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്.

ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ഈ ചിത്രം മലയാള സിനിമയിൽ ഇത് വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്ന് എന്ന സ്ഥാനം പ്രേക്ഷകരുടെ മനസ്സിൽ നേടിയെടുത്തു കഴിഞ്ഞു. മികച്ച പൊതുജനാഭിപ്രായം ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്.

ആദ്യത്തെ വാരത്തെക്കാളും മികച്ച കളക്ഷൻ ആണ് രണ്ടാം വാരത്തിൽ ചിത്രത്തിന് ലഭിക്കുന്നത്. രണ്ടാം വാരത്തിൽ എല്ലായിടത്തും ഹൗസ്ഫുൾ ഷോകൾ ആണ് ലഭിക്കുന്നത് എന്നുള്ളത് തന്നെ ഈ ചിത്രത്തിന്റെ മികച്ച വിജയത്തിന്റെ സൂചനകൾ ആണ്.

ഇതിനോടകം തന്നെ മുടക്കു മുതൽ തിരിച്ചു പിടിച്ച ചിത്രം ഇപ്പോൾ കുതിക്കുന്നത്‌ മികച്ച സാമ്പത്തിക ലാഭത്തിലേക്കാണ്.

ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക് ഉസ്മാൻ ആണ്.

കുഞ്ചാക്കോ ബോബൻ നായക വേഷം അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി, സുനിൽ സുഗത, ജയരാജ് വാര്യർ , ടിനി ടോം, കെ പി എ സി ലളിത എന്നിവരും പ്രധാനപ്പെട്ടതും രസകരവുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കോമെഡിയും ആവേശവും നിറഞ്ഞു നില്കുന്ന രീതിയിൽ കഥ പറഞ്ഞ ഈ ചിത്രം സമൂഹത്തിൽ നടക്കുന്ന പല മണ്ടത്തരങ്ങളേയും രാഷ്ട്രീയ പൊള്ളത്തരങ്ങളെയും നന്നായി തന്നെ വിമർശിച്ചിട്ടുണ്ട്. സുരാജ് അവതരിപ്പിച്ച ദയാനന്ദൻ എന്ന കഥാപാത്രം വമ്പൻ കയ്യടി ആണ് നേടുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിച്ചു ഈ ചിത്രത്തിലൂടെ എന്ന് പറയാം.

The post വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു first appeared on Onlookersmedia.

The post വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/biggest-collection-varnyathil-asshanka/feed/ 0 4596