Arun Gopi - Onlookersmedia https://onlookersmedia.com/tag/arun-gopi/ First Entertainment website in Malayalam Sat, 17 Mar 2018 11:13:17 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Arun Gopi - Onlookersmedia https://onlookersmedia.com/tag/arun-gopi/ 32 32 54783289 രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം https://onlookersmedia.com/latest-news/pranav-mohanlal-2-crore-remuneration/ https://onlookersmedia.com/latest-news/pranav-mohanlal-2-crore-remuneration/#respond Sat, 17 Mar 2018 07:57:56 +0000 http://onlookersmedia.com/?p=9299 പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ആദി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തിയ ആദി കേരളത്തില്‍ നിന്ന്‍ മാത്രം 35 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ആദിയുടെ വിജയാഘോഷങ്ങള്‍ അവസാനിക്കും മുന്നേ പ്രണവ് മോഹന്‍ലാല്‍ തന്‍റെ രണ്ടാം ചിത്രം ഉറപ്പിച്ച് കഴിഞ്ഞു. രാമലീലയിലൂടെ ശ്രദ്ധേയനായ അരുണ്‍ ഗോപിയാണ് പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2 കോടിയാണ് ഈ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന്‍റെ പ്രതിഫലം […]

The post രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം first appeared on Onlookersmedia.

The post രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം appeared first on Onlookersmedia.

]]>
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ആദി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തിയ ആദി കേരളത്തില്‍ നിന്ന്‍ മാത്രം 35 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ആദിയുടെ വിജയാഘോഷങ്ങള്‍ അവസാനിക്കും മുന്നേ പ്രണവ് മോഹന്‍ലാല്‍ തന്‍റെ രണ്ടാം ചിത്രം ഉറപ്പിച്ച് കഴിഞ്ഞു.

രാമലീലയിലൂടെ ശ്രദ്ധേയനായ അരുണ്‍ ഗോപിയാണ് പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2 കോടിയാണ് ഈ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന്‍റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഈ വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന യുവതാരമായിരിക്കും പ്രണവ് മോഹന്‍ലാല്‍.

ആദിയുടെ റിലീസിന് ശേഷം ഒട്ടേറെ സംവിധായകര്‍ പ്രണവ് മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രണവ് ആര്‍ക്കും പിടികൊടുക്കാതെ തന്‍റെ പതിവ് യാത്രകളിലേക്ക് പോകുകയായിരുന്നു. സിനിമയുടെ പ്രമോഷന് പോലും നില്‍ക്കത്തെ ഹിമാലയത്തിലേക്കുള്ള പ്രണവിന്‍റെ യാത്ര സോഷ്യല്‍ മീഡിയകളില്‍ വലിയ വാര്‍ത്തയായിരുന്നു.

വര്‍ഷങ്ങളായി അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്തു വന്നിരുന്ന അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം ആയിരുന്നു രാമലീല. ദിലീപിന്‍റെ കേസ് കാരണം വൈകി എത്തിയ ചിത്രം എന്നാല്‍ തിയേറ്ററുകളില്‍ വമ്പന്‍ പ്രതികരണമാണ് നേടിയത്. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ രാമലീല നിര്‍മ്മിച്ചതും ടോമിച്ചന്‍ മുളക്പാടമായിരുന്നു.

പ്രണവ് മോഹന്‍ലാലിന്‍റെ ഹിമാലയന്‍ യാത്രകള്‍ കഴിഞ്ഞു നാട്ടില്‍ വരുമ്പോള്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കും. പ്രണവിനെ കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും സീനിയര്‍ താരങ്ങളും ചിത്രത്തില്‍ ഭാഗം ആകും. പ്രണവിന്‍റെയും അരുണ്‍ ഗോപിയുടെയും ആദ്യ ചിത്രങ്ങള്‍ പോലെ വന്‍വിജയമാകുമോ രണ്ടാം ചിത്രവും എന്ന്‍ കാത്തിരുന്ന് കാണാം.

The post രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം first appeared on Onlookersmedia.

The post രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/pranav-mohanlal-2-crore-remuneration/feed/ 0 9299
ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായി രാമലീല ഇന്നെത്തുന്നു https://onlookersmedia.com/latest-news/4935/ https://onlookersmedia.com/latest-news/4935/#respond Thu, 28 Sep 2017 02:19:26 +0000 http://onlookersmedia.com/?p=6010 കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട ഗൂഡാലോചന കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍ ആയതോടെ രാമലീലയുടെ റിലീസ് അനിശ്ചിതാവസ്ഥയില്‍ ആയിരുന്നു. ഒരുവേള സിനിമ റിലീസ് ചെയ്യാന്‍ കഴിയുമോ എന്ന്‍ വരെ ശങ്ക ജനിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു കാര്യങ്ങള്‍ നീങ്ങി കൊണ്ടിരുന്നത്. ഒരു കൂട്ടം ആളുകള്‍ സിനിമ ഇറക്കുന്നത് തടയണം എന്ന നിലപാടുകള്‍ വ്യക്തമായി പുറത്തു വന്നതോടെ വലിയൊരു കൂട്ടം ആളുകള്‍ സിനിമയ്ക്ക് വേണ്ടി നിലകൊണ്ടു. ഉര്‍വശി ശാപം ഉപകാരമെന്നപോലെ ദിലീപിനെതിരെ തെളിയാതെ നില്‍ക്കുന്ന കേസ് രാമലീലയ്ക്ക് വലിയ പബ്ലിസിറ്റി തന്നെയാണ് […]

The post ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായി രാമലീല ഇന്നെത്തുന്നു first appeared on Onlookersmedia.

The post ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായി രാമലീല ഇന്നെത്തുന്നു appeared first on Onlookersmedia.

]]>
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട ഗൂഡാലോചന കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍ ആയതോടെ രാമലീലയുടെ റിലീസ് അനിശ്ചിതാവസ്ഥയില്‍ ആയിരുന്നു. ഒരുവേള സിനിമ റിലീസ് ചെയ്യാന്‍ കഴിയുമോ എന്ന്‍ വരെ ശങ്ക ജനിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു കാര്യങ്ങള്‍ നീങ്ങി കൊണ്ടിരുന്നത്.

ഒരു കൂട്ടം ആളുകള്‍ സിനിമ ഇറക്കുന്നത് തടയണം എന്ന നിലപാടുകള്‍ വ്യക്തമായി പുറത്തു വന്നതോടെ വലിയൊരു കൂട്ടം ആളുകള്‍ സിനിമയ്ക്ക് വേണ്ടി നിലകൊണ്ടു.

ഉര്‍വശി ശാപം ഉപകാരമെന്നപോലെ ദിലീപിനെതിരെ തെളിയാതെ നില്‍ക്കുന്ന കേസ് രാമലീലയ്ക്ക് വലിയ പബ്ലിസിറ്റി തന്നെയാണ് നല്‍കിയിരിക്കുന്നത്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസ് എന്ന നേട്ടം ആണ് രാമലീല സ്വന്തമാക്കുന്നത്.

ramaleela malayalam movie, dileep, tomichan mulakupadam, ramaleela review, ramaleela release issue

ഇന്ത്യ ഒട്ടാകെ 191 തിയേറ്ററുകളില്‍ ആണ് ചിത്രം എത്തുന്നത്. 129 തിയേറ്ററുകള്‍ ആണ് കേരളത്തില്‍ മാത്രം ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ദിലീപിന്‍റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരു സിനിമ ആയിരിയ്ക്കും രാമലീല എന്ന്‍ അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ ദിലീപിന്‍റെ വമ്പന്‍ തിരിച്ചു വരവിന് രാമലീല കാരണം ആകുമോ എന്ന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

The post ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായി രാമലീല ഇന്നെത്തുന്നു first appeared on Onlookersmedia.

The post ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായി രാമലീല ഇന്നെത്തുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4935/feed/ 0 6010
കാത്തിരിപ്പിന് അവസാനം, രാമലീല റിലീസ് ഉറപ്പിച്ചു https://onlookersmedia.com/latest-news/ramaleela-release-date-confirmed/ https://onlookersmedia.com/latest-news/ramaleela-release-date-confirmed/#respond Wed, 13 Sep 2017 05:24:56 +0000 http://onlookersmedia.com/?p=5618 നവാഗതനായ അരുൺഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം രാമലീല ഈ മാസം 28 ന് തീറ്ററുകളിലേക്ക്. പലതവണ മാറ്റി വെച്ച റിലീ‌സ് തീയതിയാണ് ഒടുക്കം അണിയറപ്രവർത്തകർ 28 നാണെന്ന് അറിയിച്ചത്. ഏറെ പ്രതിസന്തികൾക്കൊടുവിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. നടിയെ ആക്രമിച്ച ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപ് ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ആ സാഹചര്യത്തിൽ രാമലീലയുടെ ജനങ്ങൾക്കിടയിലെ സ്വീകാര്യത എത്തരത്തിലുള്ളതായിരിക്കും എന്നത് പ്രവചനാതീതമായ കാര്യമാണ്. ഏറെ ആകാംക്ഷയോടെയാണ് സിനിമാലോകം ചിത്രത്തിന്റെ റിലീസിങ്ങിനെ നോക്കി കാണുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട […]

The post കാത്തിരിപ്പിന് അവസാനം, രാമലീല റിലീസ് ഉറപ്പിച്ചു first appeared on Onlookersmedia.

The post കാത്തിരിപ്പിന് അവസാനം, രാമലീല റിലീസ് ഉറപ്പിച്ചു appeared first on Onlookersmedia.

]]>
നവാഗതനായ അരുൺഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം രാമലീല ഈ മാസം 28 ന് തീറ്ററുകളിലേക്ക്. പലതവണ മാറ്റി വെച്ച റിലീ‌സ് തീയതിയാണ് ഒടുക്കം അണിയറപ്രവർത്തകർ 28 നാണെന്ന് അറിയിച്ചത്.

ഏറെ പ്രതിസന്തികൾക്കൊടുവിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. നടിയെ ആക്രമിച്ച ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപ് ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ആ സാഹചര്യത്തിൽ രാമലീലയുടെ ജനങ്ങൾക്കിടയിലെ സ്വീകാര്യത എത്തരത്തിലുള്ളതായിരിക്കും എന്നത് പ്രവചനാതീതമായ കാര്യമാണ്. ഏറെ ആകാംക്ഷയോടെയാണ് സിനിമാലോകം ചിത്രത്തിന്റെ റിലീസിങ്ങിനെ നോക്കി കാണുന്നത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷണം നിര്‍ണായക തെളിവുകളോടെ പുതിയ ദിശയിലേക്ക് നീങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.

നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാമലീല ഈ മാസം 22 ന് റിലീസ് ചെയ്യുമെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ വസ്തുതാ വിരുദ്ദമാണെന്നും റിലീസിങ്ങിനെ കുറിച്ച വഴിയേ അറിയിക്കാമെന്നും സംവിധായകൻ അരുൺ ഗോപി പറഞ്ഞിരുന്നു.

ആ സാഹചര്യത്തിൽ ആണ് ചിത്രത്തിന്റെ റിലീസ് 28 നാണെന്ന് സംവിധായകൻ തന്നെ പ്രഖ്യാപിച്ചത്.

The post കാത്തിരിപ്പിന് അവസാനം, രാമലീല റിലീസ് ഉറപ്പിച്ചു first appeared on Onlookersmedia.

The post കാത്തിരിപ്പിന് അവസാനം, രാമലീല റിലീസ് ഉറപ്പിച്ചു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/ramaleela-release-date-confirmed/feed/ 0 5618
രാമലീല 22ന് റീലീസ് ചെയ്യുമോ? സംവിധായകന്‍ പറയുന്നു. https://onlookersmedia.com/latest-news/5463/ https://onlookersmedia.com/latest-news/5463/#respond Fri, 08 Sep 2017 10:36:26 +0000 http://onlookersmedia.com/?p=5463 പ്രമുഖ നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതിനു പിന്നാലേ രാമലീലയുടെ റിലീസും പല കാരണങ്ങളാല്‍ നീണ്ടു പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാമലീല റിലീസ് ഈ മാസം 22ന് ഉണ്ടാകും എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് പറഞ്ഞ് സംവിധായകന്‍ അരുണ്‍ ഗോപി തന്നെ രംഗത്ത്. ഓണചിത്രങ്ങള്‍ക്കൊപ്പം മാസം 22ന് ചിത്രം റിലീസ് ചെയ്യുമെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. അങ്ങനെയിരിക്കെ ഈ വാർത്ത വസ്തുതാവിരുദ്ധമാണെന്നും അത്തരമൊരു റിലീസിങ്ങിനെ കുറിച്ച് […]

The post രാമലീല 22ന് റീലീസ് ചെയ്യുമോ? സംവിധായകന്‍ പറയുന്നു. first appeared on Onlookersmedia.

The post രാമലീല 22ന് റീലീസ് ചെയ്യുമോ? സംവിധായകന്‍ പറയുന്നു. appeared first on Onlookersmedia.

]]>
പ്രമുഖ നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതിനു പിന്നാലേ രാമലീലയുടെ റിലീസും പല കാരണങ്ങളാല്‍ നീണ്ടു പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാമലീല റിലീസ് ഈ മാസം 22ന് ഉണ്ടാകും എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് പറഞ്ഞ് സംവിധായകന്‍ അരുണ്‍ ഗോപി തന്നെ രംഗത്ത്.

ഓണചിത്രങ്ങള്‍ക്കൊപ്പം മാസം 22ന് ചിത്രം റിലീസ് ചെയ്യുമെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. അങ്ങനെയിരിക്കെ ഈ വാർത്ത വസ്തുതാവിരുദ്ധമാണെന്നും അത്തരമൊരു റിലീസിങ്ങിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല എന്നും തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അരുണ്‍ ഗോപി പറയുന്നു.

സെപ്റ്റംബർ 22 എന്ന റിലീസിംഗ് തിയതി തങ്ങൾ പോലും അറിഞ്ഞത് മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടിട്ടാണെന്നാണ് സംവിധായകൻ അരുൺ ഗോപി പറഞ്ഞു. ഈ വാർത്ത വ്യാജമാണെന്നും റിലീസിംഗ് ഡേറ്റ് ഉടനെ തന്നെ പുറത്ത് വിടുമെന്നും അരുൺ ഗോപി കൂട്ടിച്ചേർത്തു.

ജൂലൈ 7 ന് നിശ്ചയിച്ചിരുന്ന രാമലീലയുടെ റിലീസ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാവാത്തതിനാൽ 21 നേക്ക് മാറ്റിയിരുന്നു. എന്നാൽ അതിനിടക്കാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായത്. തുടർന്ന് അണിയറപ്രവർത്തകർ റിലീസ് തീയതി വീണ്ടും മാറ്റിയിരുന്നു. പക്ഷെ മാറ്റിയ തിയതി തീരുമാനിച്ചിരുന്നില്ല. ജൂലൈ 10 ന് ഉണ്ടായ ദിലീപിന്റെ അറസ്റ്റ് അണിയറ പ്രവർത്തകരെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരുന്നു.

പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയാണ് ഇത്. സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപി സംവിധാനം. പ്രയാഗ മാര്‍ട്ടിനാണ് നായിക. രാധികാ ശരത്കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാജികുമാര്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു.

The post രാമലീല 22ന് റീലീസ് ചെയ്യുമോ? സംവിധായകന്‍ പറയുന്നു. first appeared on Onlookersmedia.

The post രാമലീല 22ന് റീലീസ് ചെയ്യുമോ? സംവിധായകന്‍ പറയുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5463/feed/ 0 5463