arjun reddy - Onlookersmedia https://onlookersmedia.com/tag/arjun-reddy/ First Entertainment website in Malayalam Tue, 10 Oct 2017 13:07:14 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 arjun reddy - Onlookersmedia https://onlookersmedia.com/tag/arjun-reddy/ 32 32 54783289 അന്ന് വിക്രം, ഇനി ധ്രുവ് വിക്രമിന്‍റെ ഊഴം https://onlookersmedia.com/latest-news/6313/ https://onlookersmedia.com/latest-news/6313/#respond Tue, 10 Oct 2017 13:07:14 +0000 http://onlookersmedia.com/?p=6313 തമിഴ് നാട്ടിൽ മാത്രമല്ല പുറത്തും വിക്രമിന് ഒട്ടേറെ ആരാധകർ ഉണ്ട്. വിക്രമിന്‍റെ അഭിനയത്തിൽ ഉപരി വിക്രം എന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. ചെറിയ വേഷങ്ങൾ ചെയ്ത് തമിഴ് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് വിക്രം. വിക്രമിന്‍റെ മകൻ ധ്രുവ് വിക്രം നായകനായി വെള്ളിത്തിരയിലേക്ക് അരങ്ങേറുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് സിനിമ ലോകം സ്വീകരിച്ചത്. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് നായകനായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. തമിഴ് സിനിമയിലെ […]

The post അന്ന് വിക്രം, ഇനി ധ്രുവ് വിക്രമിന്‍റെ ഊഴം first appeared on Onlookersmedia.

The post അന്ന് വിക്രം, ഇനി ധ്രുവ് വിക്രമിന്‍റെ ഊഴം appeared first on Onlookersmedia.

]]>
തമിഴ് നാട്ടിൽ മാത്രമല്ല പുറത്തും വിക്രമിന് ഒട്ടേറെ ആരാധകർ ഉണ്ട്. വിക്രമിന്‍റെ അഭിനയത്തിൽ ഉപരി വിക്രം എന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. ചെറിയ വേഷങ്ങൾ ചെയ്ത് തമിഴ് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് വിക്രം.

വിക്രമിന്‍റെ മകൻ ധ്രുവ് വിക്രം നായകനായി വെള്ളിത്തിരയിലേക്ക് അരങ്ങേറുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് സിനിമ ലോകം സ്വീകരിച്ചത്.

തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് നായകനായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. തമിഴ് സിനിമയിലെ ശ്രദ്ധേയനായ സംവിധായകന്‍ ബാല ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ആവറേജ് താരം എന്ന നിലയില്‍ പോയിക്കൊണ്ടിരുന്ന വിക്രമിന്‍റെ കറിയറിനെ മാറ്റി മറിച്ച സംവിധായകനാണ് ബാല. 1999ല്‍ ഇറങ്ങിയ തന്‍റെ ആദ്യ ചിത്രം കൊണ്ട് തന്നെ വിക്രമിന് തമിഴില്‍ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു കൊടുത്തു. 2003ല്‍ ഇറങ്ങിയ.ബാല ചിത്രം പിതാമകനിലൂടെ ആ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡും വിക്രമിന് ലഭിച്ചു

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വിക്രമിന്‍റെ മകന്‍റെ ആദ്യ ചിത്രം ഒരുക്കാനും ബാലയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. വിക്രമിന്‍റെ കരിയറിലെ മാറ്റിമറിച്ചത് പോലെ ധ്രുവിന്‍റെ കരിയറിലും ബാല അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ എന്ന്‍ കാത്തിരുന്ന് കാണാം.

മലയാളത്തിലെ പ്രശസ്ഥ നിര്‍മ്മാണ/വിതരണ കമ്പനിയായ ഇ4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇ4 എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

The post അന്ന് വിക്രം, ഇനി ധ്രുവ് വിക്രമിന്‍റെ ഊഴം first appeared on Onlookersmedia.

The post അന്ന് വിക്രം, ഇനി ധ്രുവ് വിക്രമിന്‍റെ ഊഴം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6313/feed/ 0 6313
ഇനി വെള്ളിത്തിര കീഴടക്കാന്‍ വിക്രമിന്‍റെ മകനും.. https://onlookersmedia.com/latest-news/4955/ https://onlookersmedia.com/latest-news/4955/#respond Sun, 01 Oct 2017 15:03:39 +0000 http://onlookersmedia.com/?p=6131 മറ്റൊരു താര പുത്രന്‍ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. തമിഴ് സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവ് വിക്രം ആണ് നായകനായി എത്തുന്ന പുതിയ താരം. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പിലൂടെയാണ് ധ്രുവ് നായകനാകുന്നത്. തെലുങ്കില്‍ ഈ വര്‍ഷം ഏറെ ശ്രദ്ധ നേടിയ സിനിമയാണ് അര്‍ജുന്‍ റെഡ്ഡി. സ്ഥിരം തെലുങ്ക് സിനിമകളുടെ ശൈലിയില്‍ നിന്നും മാറ്റി ഒരുക്കിയ അര്‍ജുന്‍ റെഡ്ഡി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. 5 […]

The post ഇനി വെള്ളിത്തിര കീഴടക്കാന്‍ വിക്രമിന്‍റെ മകനും.. first appeared on Onlookersmedia.

The post ഇനി വെള്ളിത്തിര കീഴടക്കാന്‍ വിക്രമിന്‍റെ മകനും.. appeared first on Onlookersmedia.

]]>
മറ്റൊരു താര പുത്രന്‍ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. തമിഴ് സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവ് വിക്രം ആണ് നായകനായി എത്തുന്ന പുതിയ താരം. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പിലൂടെയാണ് ധ്രുവ് നായകനാകുന്നത്.

തെലുങ്കില്‍ ഈ വര്‍ഷം ഏറെ ശ്രദ്ധ നേടിയ സിനിമയാണ് അര്‍ജുന്‍ റെഡ്ഡി. സ്ഥിരം തെലുങ്ക് സിനിമകളുടെ ശൈലിയില്‍ നിന്നും മാറ്റി ഒരുക്കിയ അര്‍ജുന്‍ റെഡ്ഡി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. 5 കോടിയോളം ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ 50 കോടിയില്‍ അധികമാണ് ബോക്സോഫീസില്‍ നിന്നും കൊയ്തത്.

തെലുങ്ക് യുവതാരം വിജയ് ദേവരുകൊണ്ടയാണ് അര്‍ജുന്‍ റെഡ്ഡിയില്‍ നായകനായി എത്തിയിരുന്നത്. ധ്രുവിനെ നായകനാക്കി അര്‍ജുന്‍ റെഡ്ഡി തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ സിനിമ ആസ്വാദകരുടെ പ്രതീക്ഷകള്‍ ഏറെയാണ്.

dhruv vikram

മലയാളത്തിലെ പ്രശസ്ഥ നിര്‍മ്മാണ കമ്പനിയായ ഇ 4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ നല്ല സിനിമകള്‍ ഒരുക്കിയ ഇ 4 എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ആദ്യ തമിഴ് ചിത്രം കൂടെയാണിത്.

The post ഇനി വെള്ളിത്തിര കീഴടക്കാന്‍ വിക്രമിന്‍റെ മകനും.. first appeared on Onlookersmedia.

The post ഇനി വെള്ളിത്തിര കീഴടക്കാന്‍ വിക്രമിന്‍റെ മകനും.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4955/feed/ 0 6131