aravindante adhithikal - Onlookersmedia https://onlookersmedia.com/tag/aravindante-adhithikal/ First Entertainment website in Malayalam Fri, 25 May 2018 09:13:52 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 aravindante adhithikal - Onlookersmedia https://onlookersmedia.com/tag/aravindante-adhithikal/ 32 32 54783289 വിജയമാവർത്തിച്ച് അച്ഛനും മകനും… പ്രേക്ഷക ഹൃദയം തൊട്ട അരവിന്ദന്റെ അതിഥികൾ നാല്പതാം ദിവസത്തിലേക്ക്… https://onlookersmedia.com/uncategorized/aravindante-adhithikal-continues-its-victory-by-entering-in-to-its-40th-day/ https://onlookersmedia.com/uncategorized/aravindante-adhithikal-continues-its-victory-by-entering-in-to-its-40th-day/#respond Fri, 25 May 2018 09:13:52 +0000 http://onlookersmedia.com/?p=11804 വിനീത് ശ്രീനിവാസനെയും, ശ്രീനിവാസനെയും നായകന്മാരാക്കി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. പേര് സൂചിപ്പിക്കും പോലെ തന്നെ അരവിന്ദന്റെയും അരവിന്ദന്റെ അതിഥികളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ അരവിന്ദനായി വിനീത് ശ്രീനിവാസൻ ആണ് എത്തുന്നത് മുകുന്ദൻ എന്ന കഥാപാത്രമായി ശ്രീനിവാസനും എത്തുന്നു. ചിത്രത്തിൽ മൂകാംബിക ക്ഷേത്രത്തിനടുത്ത് ഹോം സ്റ്റേ നടത്തി ജീവിക്കുന്ന രണ്ട് കഥാപാത്രങ്ങളായാണ് ഇരുവരും എത്തിയിരിക്കുന്നത്. ക്ഷേത്ര ദർശനത്തിനായി എത്തുന്ന ഗിരിജയും വരദയും കൂടി ഇരുവരുടെയും ജീവിതത്തിലേക്ക് എത്തുമ്പോൾ അരവിന്ദന്റെ ജീവിതത്തിൽ സംഭവിക്കുന്ന […]

The post വിജയമാവർത്തിച്ച് അച്ഛനും മകനും… പ്രേക്ഷക ഹൃദയം തൊട്ട അരവിന്ദന്റെ അതിഥികൾ നാല്പതാം ദിവസത്തിലേക്ക്… first appeared on Onlookersmedia.

The post വിജയമാവർത്തിച്ച് അച്ഛനും മകനും… പ്രേക്ഷക ഹൃദയം തൊട്ട അരവിന്ദന്റെ അതിഥികൾ നാല്പതാം ദിവസത്തിലേക്ക്… appeared first on Onlookersmedia.

]]>
വിനീത് ശ്രീനിവാസനെയും, ശ്രീനിവാസനെയും നായകന്മാരാക്കി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. പേര് സൂചിപ്പിക്കും പോലെ തന്നെ അരവിന്ദന്റെയും അരവിന്ദന്റെ അതിഥികളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ അരവിന്ദനായി വിനീത് ശ്രീനിവാസൻ ആണ് എത്തുന്നത് മുകുന്ദൻ എന്ന കഥാപാത്രമായി ശ്രീനിവാസനും എത്തുന്നു. ചിത്രത്തിൽ മൂകാംബിക ക്ഷേത്രത്തിനടുത്ത് ഹോം സ്റ്റേ നടത്തി ജീവിക്കുന്ന രണ്ട് കഥാപാത്രങ്ങളായാണ് ഇരുവരും എത്തിയിരിക്കുന്നത്. ക്ഷേത്ര ദർശനത്തിനായി എത്തുന്ന ഗിരിജയും വരദയും കൂടി ഇരുവരുടെയും ജീവിതത്തിലേക്ക് എത്തുമ്പോൾ അരവിന്ദന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം ചർച്ചയാക്കുന്നത്. ചിത്രത്തിൽ ഗിരിജ എന്ന കഥാപാത്രമായി എത്തിയ ഉർവ്വശി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ബൈജു, കോട്ടയം നസീർ, അജു വർഗീസ്, ബിജു കുട്ടൻ, കെ. പി. എ. സി ലളിത തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

ആദ്യ ദിനം മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരുന്നത്. കുടുംബ ബന്ധങ്ങളുടെ സ്നേഹവും ഊഷ്മളതയും ചർച്ചയാക്കിയ ചിത്രം കുടുംബ പ്രേക്ഷകർ തന്നെയാണ് വലിയ രീതിയിൽ ഏറ്റെടുത്തതെന്ന് പറയാം. ചിത്രം മൂന്നാം വാരത്തിലും റിലീസ് ചെയ്ത തീയേറ്ററുകളിൽ ഒന്നിൽ നിന്നും മാറാതെയുള്ള ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോഴും ഹൌസ് ഫുൾ പ്രദർശങ്ങളുമായി ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന ചിത്രം നാൽപതാം ദിവസത്തിലേക്ക് കടക്കുകയാണ്.

ചിത്രത്തിന്റെ വിജയം വലിയ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ചിത്രം വിജയമാക്കിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് മുൻപ് നായകനായ വിനീത് ശ്രീനിവാസനും നായികയായ നിഖില വിമലും എത്തിയിരുന്നു. മകന്റെ അച്ഛൻ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും, ശ്രീനിവാസനുംഒന്നിച്ച ചിത്രം എന്തായാലും വിജയ തുടർച്ച കൈവരിച്ചു എന്ന് തന്നെ പറയാം.

The post വിജയമാവർത്തിച്ച് അച്ഛനും മകനും… പ്രേക്ഷക ഹൃദയം തൊട്ട അരവിന്ദന്റെ അതിഥികൾ നാല്പതാം ദിവസത്തിലേക്ക്… first appeared on Onlookersmedia.

The post വിജയമാവർത്തിച്ച് അച്ഛനും മകനും… പ്രേക്ഷക ഹൃദയം തൊട്ട അരവിന്ദന്റെ അതിഥികൾ നാല്പതാം ദിവസത്തിലേക്ക്… appeared first on Onlookersmedia.

]]>
https://onlookersmedia.com/uncategorized/aravindante-adhithikal-continues-its-victory-by-entering-in-to-its-40th-day/feed/ 0 11804
ഒരുകൂട്ടം ആളുകളുടെ സത്യസന്ധമായ പ്രവർത്തനമാണ് വിജയത്തിന് പിന്നിലെന്ന് വിനീത് ശ്രീനിവാസൻ; https://onlookersmedia.com/latest-news/vineeth-says-about-the-success-mathra-behind-aravindante-adhithikal/ https://onlookersmedia.com/latest-news/vineeth-says-about-the-success-mathra-behind-aravindante-adhithikal/#respond Mon, 30 Apr 2018 16:33:26 +0000 http://onlookersmedia.com/?p=10756 കഥപറയുമ്പോൾ, മാണിക്കകല്ല് എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എം. മോഹനൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ശ്രീനിവാസനും, വിനീത് ശ്രീനിവാസനും 9 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി അരവിന്ദന്റെ അതിഥികൾക്കുണ്ട്. മൂകാംബികാ ക്ഷേത്രവും, അതിനടുത്ത് ലോഡ്ജ് നടത്തി കഴിയുന്ന അരവിന്ദന്റെയും മുകുന്ദന്റെയും കഥയയുമാണ് ചിത്രത്തിൽ പറയുന്നത്. വിനീത് ശ്രീനിവാസന്റെ അടുത്ത സുഹൃത്തുകൂടിയായ അജുവർഗീസ് ചിത്രത്തിൽ റഷീദ് എന്ന കഥാപാത്രമായി ഉണ്ട്. പ്രേംകുമാർ, ഉർവശി, ബൈജു തുടങ്ങിയ അഭിനേതാക്കളുടെ മികച്ച തിരിച്ചുവരവ് […]

The post ഒരുകൂട്ടം ആളുകളുടെ സത്യസന്ധമായ പ്രവർത്തനമാണ് വിജയത്തിന് പിന്നിലെന്ന് വിനീത് ശ്രീനിവാസൻ; first appeared on Onlookersmedia.

The post ഒരുകൂട്ടം ആളുകളുടെ സത്യസന്ധമായ പ്രവർത്തനമാണ് വിജയത്തിന് പിന്നിലെന്ന് വിനീത് ശ്രീനിവാസൻ; appeared first on Onlookersmedia.

]]>
കഥപറയുമ്പോൾ, മാണിക്കകല്ല് എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എം. മോഹനൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ശ്രീനിവാസനും, വിനീത് ശ്രീനിവാസനും 9 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി അരവിന്ദന്റെ അതിഥികൾക്കുണ്ട്. മൂകാംബികാ ക്ഷേത്രവും, അതിനടുത്ത് ലോഡ്ജ് നടത്തി കഴിയുന്ന അരവിന്ദന്റെയും മുകുന്ദന്റെയും കഥയയുമാണ് ചിത്രത്തിൽ പറയുന്നത്. വിനീത് ശ്രീനിവാസന്റെ അടുത്ത സുഹൃത്തുകൂടിയായ അജുവർഗീസ് ചിത്രത്തിൽ റഷീദ് എന്ന കഥാപാത്രമായി ഉണ്ട്. പ്രേംകുമാർ, ഉർവശി, ബൈജു തുടങ്ങിയ അഭിനേതാക്കളുടെ മികച്ച തിരിച്ചുവരവ് കൂടിയാണ് അരവിന്ദന്റെ അതിഥികൾ. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതയായ നിഖില വിമൽ ആണ് ഈ ചിത്രത്തിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം മികച്ച വിജയം കരസ്ഥമാക്കി കൊണ്ടിരിക്കുന്ന വേളയിലാണ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസൻ എത്തിയത്.

ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിൽ പ്രവർത്തിച്ചവരെ ഓർക്കുകയും ചെയ്തു. ചിത്രത്തിനായി പ്രവർത്തിച്ച ഒരുകൂട്ടം ആളുകളുടെ സത്യസന്ധമായ പ്രവർത്തനത്തിന്റെ ഫലമാണ് ഇത്ര വലിയ വിജയമെന്ന് വിനീത് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. സംവിധായകൻ എം. മോഹനൻ, തിരക്കഥാകൃത്ത് രാജേഷ് രാഘവൻ എന്നിവർക്കൊപ്പം ഒരു കൊല്ലത്തോളമായി ചിത്രത്തിനായുള്ള സഞ്ചാരമായിരുന്നു എന്നും വിനീത് മുൻപ് പറഞ്ഞിരുന്നു. സത്യത്തിൽ ചിത്രം തനിക്കും വലിയ ഒരു പഠനമായിരുന്നു എന്ന് വിനീത് ശ്രീനിവാസൻ പറയുകയുണ്ടായി. സിനിമയ്ക്ക് ഒരു മാന്ത്രിക വിദ്യയുണ്ട് ഇനിയെത്ര ക്ളീഷേ എന്നു പറഞ്ഞ കഥയായാലും അതിനെ മാറ്റിയെടുക്കാനാവുന്ന ഒരു കഴിവുണ്ട് അത് തന്നെയാണ് താൻ സിനിമയിലേക്ക് എത്തുവാൻ കാരണവും, ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്ന മികച്ച അഭിപ്രായങ്ങൾ വളരെയധികം സന്തോഷം നൽകുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. വിനീത് ശ്രീനിവാസന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അരവിന്ദൻ എന്നാണ് പ്രേക്ഷക പ്രതികരണങ്ങളും പറയുന്നത്. ശ്രീനിവാസന്റെയും വിനീത് ശ്രീനിവാസന്റെയും മികച്ച തിരിച്ചുവരവ് കാണുവാനായി കുടുംബ പ്രേക്ഷകർ ഒന്നടങ്കം തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

The post ഒരുകൂട്ടം ആളുകളുടെ സത്യസന്ധമായ പ്രവർത്തനമാണ് വിജയത്തിന് പിന്നിലെന്ന് വിനീത് ശ്രീനിവാസൻ; first appeared on Onlookersmedia.

The post ഒരുകൂട്ടം ആളുകളുടെ സത്യസന്ധമായ പ്രവർത്തനമാണ് വിജയത്തിന് പിന്നിലെന്ന് വിനീത് ശ്രീനിവാസൻ; appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vineeth-says-about-the-success-mathra-behind-aravindante-adhithikal/feed/ 0 10756