Arabikadalinte Simham - Onlookersmedia https://onlookersmedia.com/tag/arabikadalinte-simham/ First Entertainment website in Malayalam Sat, 28 Apr 2018 11:07:27 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Arabikadalinte Simham - Onlookersmedia https://onlookersmedia.com/tag/arabikadalinte-simham/ 32 32 54783289 ഞെട്ടിക്കാൻ ഒരുങ്ങുന്ന ആ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ; അറബി കടലിന്റെ സിംഹമായി മോഹൻലാൽ..! https://onlookersmedia.com/latest-news/arabikadalinte-simham-priyadarshan-mohanlal-teams-magnum-opus-announced/ https://onlookersmedia.com/latest-news/arabikadalinte-simham-priyadarshan-mohanlal-teams-magnum-opus-announced/#respond Sat, 28 Apr 2018 11:07:27 +0000 http://onlookersmedia.com/?p=10685 കേരളക്കരയെ ഞെട്ടിക്കാൻ ഒരുങ്ങുന്ന മലയാളത്തിലെ ആ ബ്രഹ്മാണ്ഡ ചിത്രം എത്തുന്നത് മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ നിന്ന്. മരക്കാർ; അറബി കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമതു ചിത്രമായാണ് ഒരുങ്ങുന്നത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ നിർമ്മാണ പങ്കാളികൾ ആയി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇത്. മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെയും മോഹൻലാലിന്റേയും ഡ്രീം പ്രൊജക്റ്റ് […]

The post ഞെട്ടിക്കാൻ ഒരുങ്ങുന്ന ആ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ; അറബി കടലിന്റെ സിംഹമായി മോഹൻലാൽ..! first appeared on Onlookersmedia.

The post ഞെട്ടിക്കാൻ ഒരുങ്ങുന്ന ആ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ; അറബി കടലിന്റെ സിംഹമായി മോഹൻലാൽ..! appeared first on Onlookersmedia.

]]>
കേരളക്കരയെ ഞെട്ടിക്കാൻ ഒരുങ്ങുന്ന മലയാളത്തിലെ ആ ബ്രഹ്മാണ്ഡ ചിത്രം എത്തുന്നത് മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ നിന്ന്. മരക്കാർ; അറബി കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമതു ചിത്രമായാണ് ഒരുങ്ങുന്നത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ നിർമ്മാണ പങ്കാളികൾ ആയി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇത്. മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെയും മോഹൻലാലിന്റേയും ഡ്രീം പ്രൊജക്റ്റ് ആണ് ഇതെന്ന് പറയുന്നു പ്രിയൻ. ഈ വർഷം നവംബർ ഒന്നിന് ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രം മൂന്നു മാസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കും.

അതിനു ശേഷം ഒരുപാട് സമയം എടുത്താവും ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്യുക. തമിഴ്, തെലുഗ്, ബ്രിട്ടീഷ് , പോർച്ചുഗീസ്, ചൈനീസ് നടൻമാർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകും. ഏകദേശം നൂറു കോടിക്ക് മുകളിൽ മുതൽ മുടക്കു വരുന്ന ചിത്രമാണ് ഇതെന്നാണ് സൂചന. മലയാള സിനിമയുടെ അതിരുകൾ താണ്ടുന്ന ചിത്രമായിരിക്കും കുഞ്ഞാലി മരിക്കാർ എന്ന് പ്രിയദർശൻ പറഞ്ഞു. ഏതായാലും വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം തന്റെയും മോഹൻലാലിൻെറയും കരിയറിലെ ഒരു ടേണിങ് പോയിന്റ് ആവും എന്നും പ്രിയൻ പറഞ്ഞു. കടലിൽ ചിത്രീകരിക്കുന്ന രംഗങ്ങൾ ആവും ഇതിന്റെ ഹൈലൈറ്റ്. പതിനഞ്ചാം നൂറ്റാണ്ടിലെ കഥയാണ് ഈ ചിത്രം പറയുന്നത്.

The post ഞെട്ടിക്കാൻ ഒരുങ്ങുന്ന ആ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ; അറബി കടലിന്റെ സിംഹമായി മോഹൻലാൽ..! first appeared on Onlookersmedia.

The post ഞെട്ടിക്കാൻ ഒരുങ്ങുന്ന ആ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ; അറബി കടലിന്റെ സിംഹമായി മോഹൻലാൽ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/arabikadalinte-simham-priyadarshan-mohanlal-teams-magnum-opus-announced/feed/ 0 10685