anjali menon - Onlookersmedia https://onlookersmedia.com/tag/anjali-menon/ First Entertainment website in Malayalam Sat, 14 Jul 2018 08:15:44 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 anjali menon - Onlookersmedia https://onlookersmedia.com/tag/anjali-menon/ 32 32 54783289 അഞ്ജലി മേനോൻ- പൃഥ്വിരാജ് ചിത്രം കൂടെ കേരളത്തിൽ വമ്പൻ റിലീസ്.. https://onlookersmedia.com/latest-news/anjali-menon-prithviraj-movie-theater-list/ https://onlookersmedia.com/latest-news/anjali-menon-prithviraj-movie-theater-list/#respond Sat, 14 Jul 2018 08:15:44 +0000 http://onlookersmedia.com/?p=13335 യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അഞ്ജലി മേനോൻ ഒരുക്കിയ കൂടെ എന്ന ചിത്രം ഇന്ന് കേരളത്തിൽ റിലീസ് ചെയ്യുകയാണ്. നൂറിന് മുകളിൽ കേന്ദ്രങ്ങളിൽ വമ്പൻ റിലീസ് ആയാണ് ഈ ചിത്രം എത്തുന്നത്. വലിയ പ്രേക്ഷക പ്രതീക്ഷകളോടെ എത്തുന്ന ഈ ചിത്രത്തിലൂടെ നസ്രിയ നസിം തിരിച്ചു വരികയാണെന്ന പ്രത്യേകതയും ഇതിനുണ്ട്. അത് കൂടാതെ പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ നൂറാമത്തെ ചിത്രം കൂടിയാണ് ഈ അഞ്ജലി മേനോൻ ചിത്രം. അഞ്ജലി മേനോൻ തന്നെ തിരക്കഥ രചിച്ച ഈ […]

The post അഞ്ജലി മേനോൻ- പൃഥ്വിരാജ് ചിത്രം കൂടെ കേരളത്തിൽ വമ്പൻ റിലീസ്.. first appeared on Onlookersmedia.

The post അഞ്ജലി മേനോൻ- പൃഥ്വിരാജ് ചിത്രം കൂടെ കേരളത്തിൽ വമ്പൻ റിലീസ്.. appeared first on Onlookersmedia.

]]>
യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അഞ്ജലി മേനോൻ ഒരുക്കിയ കൂടെ എന്ന ചിത്രം ഇന്ന് കേരളത്തിൽ റിലീസ് ചെയ്യുകയാണ്. നൂറിന് മുകളിൽ കേന്ദ്രങ്ങളിൽ വമ്പൻ റിലീസ് ആയാണ് ഈ ചിത്രം എത്തുന്നത്. വലിയ പ്രേക്ഷക പ്രതീക്ഷകളോടെ എത്തുന്ന ഈ ചിത്രത്തിലൂടെ നസ്രിയ നസിം തിരിച്ചു വരികയാണെന്ന പ്രത്യേകതയും ഇതിനുണ്ട്. അത് കൂടാതെ പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ നൂറാമത്തെ ചിത്രം കൂടിയാണ് ഈ അഞ്ജലി മേനോൻ ചിത്രം. അഞ്ജലി മേനോൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ്. പാർവതിയും ഈ ചിത്രത്തിലെ നിർണ്ണായകമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

പ്രശസ്ത സംവിധായകൻ രഞ്ജിത് കൂടെയിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോഷ്വാ, നസ്രിയ അവതരിപ്പിക്കുന്ന ജെന്നി എന്നീ കഥാപാത്രങ്ങളുടെ അച്ഛനായ അലോഷി എന്ന കഥാപാത്രം ആയാണ് രഞ്ജിത് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ മാല പാർവതി, സിദ്ധാർഥ് മേനോൻ, റോഷൻ മാത്യു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ലിറ്റിൽ സ്വയമ്പ് ദൃശ്യങ്ങൾ ഒരുക്കിയ കൂടെക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനും രഘു ദിക്ഷിതും ആണ്. പ്രവീൺ പ്രഭാകർ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആയാണ് കൂടെ ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. മഞ്ചാടിക്കുരു , ബാംഗ്ലൂർ ഡേയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കൂടെ.

The post അഞ്ജലി മേനോൻ- പൃഥ്വിരാജ് ചിത്രം കൂടെ കേരളത്തിൽ വമ്പൻ റിലീസ്.. first appeared on Onlookersmedia.

The post അഞ്ജലി മേനോൻ- പൃഥ്വിരാജ് ചിത്രം കൂടെ കേരളത്തിൽ വമ്പൻ റിലീസ്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/anjali-menon-prithviraj-movie-theater-list/feed/ 0 13335