aiswarya lakshmi - Onlookersmedia https://onlookersmedia.com/tag/aiswarya-lakshmi/ First Entertainment website in Malayalam Sun, 03 Sep 2017 09:10:16 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 aiswarya lakshmi - Onlookersmedia https://onlookersmedia.com/tag/aiswarya-lakshmi/ 32 32 54783289 ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ https://onlookersmedia.com/latest-news/njandukalude-naattil-oridavela-outside-kerala-collection/ https://onlookersmedia.com/latest-news/njandukalude-naattil-oridavela-outside-kerala-collection/#respond Sun, 03 Sep 2017 09:01:45 +0000 http://onlookersmedia.com/?p=5260 നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കേരള ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു മുന്നേറുകയാണ്. കുടുംബ പ്രേക്ഷകരെ പൂര്‍ണ്ണമായും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തൃപ്തിപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നു. 3 ദിവസം കൊണ്ട് ഒരു കോടിയോളം കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് കലക്ഷന്‍ ലഭിക്കും എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ തിരക്ക് മാനിച്ചു കേരളത്തിന് പുറത്തുള്ള കൂടുതല്‍ സ്ക്രീനുകളിലേക്ക് സിനിമ […]

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ appeared first on Onlookersmedia.

]]>
നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കേരള ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു മുന്നേറുകയാണ്.

കുടുംബ പ്രേക്ഷകരെ പൂര്‍ണ്ണമായും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തൃപ്തിപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നു.

Njandukalude Naattil Oridavela, Njandukalude Naattil Oridavela collection report, nivin pauly, aiswarya lakshmi, shanthi krishna

3 ദിവസം കൊണ്ട് ഒരു കോടിയോളം കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് കലക്ഷന്‍ ലഭിക്കും എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ തിരക്ക് മാനിച്ചു കേരളത്തിന് പുറത്തുള്ള കൂടുതല്‍ സ്ക്രീനുകളിലേക്ക് സിനിമ അടുത്ത ദിവസങ്ങളില്‍ എത്തുമെന്ന് പ്രശസ്ത ബോക്സോഫീസ് ട്രാക്കര്‍ ആയ ശ്രീധര്‍ പിളൈ പറയുന്നു.

Njandukalude Naattil Oridavela, Njandukalude Naattil Oridavela collection report, nivin pauly, aiswarya lakshmi, shanthi krishna

പ്രേമം, സഖാവ് തുടങ്ങിയ ചിത്രങ്ങളില്‍ നിവിന്‍ പോളിയ്ക്ക് ഒപ്പം അഭിനയിച്ച അല്‍ത്താഫ് സലീം ആണ് ചിത്രം സംവിധാനം ചെയ്തത്. ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Njandukalude Naattil Oridavela, Njandukalude Naattil Oridavela collection report, nivin pauly, aiswarya lakshmi, shanthi krishna

പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയേറ്ററുകളിലേക്ക് എത്തിച്ചത് പ്രമുഖ ബാനറായ ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സും സ്റ്റുഡിയോ 11 റിലീസുമാണ്.

Njandukalude Naattil Oridavela, Njandukalude Naattil Oridavela collection report, nivin pauly, aiswarya lakshmi, shanthi krishna

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/njandukalude-naattil-oridavela-outside-kerala-collection/feed/ 0 5260
കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള https://onlookersmedia.com/reviews/njandukalude-naattil-oridavela-review/ https://onlookersmedia.com/reviews/njandukalude-naattil-oridavela-review/#respond Fri, 01 Sep 2017 08:53:47 +0000 http://onlookersmedia.com/?p=5178 തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം നിവിൻ പോളി നായകനായി എത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഓണചിത്രമായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അൽത്താഫ് സലീം ആണ്. സന്തോഷമായി ജീവിച്ചിരുന്ന ചാക്കോ(ലാല്‍)യുടെയും ഷീല ചാക്കോ(ശാന്തി കൃഷ്ണ)യുടെയും ജീവിതത്തില്‍ ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുന്നു. അത് മക്കളോട് അവതരിപ്പിക്കാന്‍ ഷീലയും ചാക്കോയും തീരുമാനിക്കുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന മകന്‍ കുര്യന്‍ ചാക്കോ (നിവിന്‍ പോളി)യെയും ഈ കാര്യത്തിനായി അവര്‍ നാട്ടിലേക്കു വിളിച്ച് വരുത്തുന്നു. കല്യാണം കഴിപ്പിക്കാനായാണ് […]

The post കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള first appeared on Onlookersmedia.

The post കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള appeared first on Onlookersmedia.

]]>
തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം നിവിൻ പോളി നായകനായി എത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഓണചിത്രമായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അൽത്താഫ് സലീം ആണ്.

സന്തോഷമായി ജീവിച്ചിരുന്ന ചാക്കോ(ലാല്‍)യുടെയും ഷീല ചാക്കോ(ശാന്തി കൃഷ്ണ)യുടെയും ജീവിതത്തില്‍ ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുന്നു. അത് മക്കളോട് അവതരിപ്പിക്കാന്‍ ഷീലയും ചാക്കോയും തീരുമാനിക്കുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന മകന്‍ കുര്യന്‍ ചാക്കോ (നിവിന്‍ പോളി)യെയും ഈ കാര്യത്തിനായി അവര്‍ നാട്ടിലേക്കു വിളിച്ച് വരുത്തുന്നു. കല്യാണം കഴിപ്പിക്കാനായാണ് തന്നെ വിളിച്ച് വരുത്തിയത് എന്ന്‍ പ്രതീക്ഷിച്ചു വന്ന കുര്യനെ കാത്ത് ഒരു സുഖകരമല്ലാത്ത വാര്‍ത്തയുണ്ടായിരുന്നു. ആ പ്രശ്നം ആ കുടുംബം എങ്ങനെ തരണം ചെയ്യും എന്നതാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെ കുറിച്ച് പറയുമ്പോള്‍  എടുത്തു പറയേണ്ടത് ശാന്തി കൃഷ്ണയുടെ പ്രകടനമാണ്. ഷീല ചാക്കോ എന്ന കഥാപാത്രത്തിന്‍റെ എല്ലാ ഇമോഷനുകളും കൃത്യമായി അവതരിപ്പിക്കാന്‍ ശാന്തി കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശാന്തി കൃഷ്ണയുടെ തിരിച്ചു വരവ് ഗംഭീരമായി എന്ന്‍ തന്നെ പറയാം.

കുര്യന്‍ ചാക്കോയായി നിവിന്‍ പോളി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ലാല്‍, ആഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ റോളുകള്‍ നന്നായി തന്നെ കൈകാര്യം ചെയ്തു.

ആവശ്യമായ പലയിടങ്ങളിലും വൈകാരിക മുഹൂര്‍ത്തങ്ങളുടെ കുറവും ചിത്രത്തിന്‍റെ ദൈര്‍ഘ്യവും പലയിടത്തും വില്ലനാകുന്നുണ്ടെങ്കിലും ഇത്തരം പാളിച്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ സിനിമ ഒരുക്കാന്‍ അല്‍ത്താഫിന് സാധിച്ചിട്ടുണ്ട്.

സിനിമയുടെ ടെക്നിക്കല്‍ സൈഡ് എടുത്തു പറയേണ്ടതാണ്. മുകേഷ് മുരളീധരന്‍റെ ക്യാമറയും ജസ്റ്റിന്‍ വര്‍ഗീസിന്‍റെ സംഗീതവും സിനിമയുടെ മൂഡ് നില നിര്‍ത്താന്‍ സഹായിക്കുന്നതാണ്.

ഒരു കുടുംബത്തെ രോഗങ്ങളും പ്രശ്നങ്ങളും എങ്ങനെ ബാധികും എന്നും തളരാതെ ഇതിനെതിരെ എങ്ങനെ പോരാടണമെന്നുമാണ് ഈ സിനിമ പറയുന്നത്.

ഈ ഓണക്കാലത്ത് കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയായിരിക്കും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.

The post കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള first appeared on Onlookersmedia.

The post കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/njandukalude-naattil-oridavela-review/feed/ 0 5178
ക്ലീന്‍ U സെര്‍ടിഫിക്കറ്റുമായി നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള https://onlookersmedia.com/latest-news/4909/ https://onlookersmedia.com/latest-news/4909/#respond Fri, 25 Aug 2017 12:32:57 +0000 http://onlookersmedia.com/?p=4909 ഈ വര്‍ഷത്തെ ഓണക്കാലം എത്തിയിരിക്കുകയാണ്. പ്രതീക്ഷകളോടെ ഒട്ടേറെ സിനിമകളാണ് റിലീസിന് വേണ്ടി ഒരുങ്ങുന്നത്. ഓണക്കാല ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷകള്‍ ഉള്ള ഒരു ചിത്രമാണ് നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. സെപ്തംബര്‍ 1നാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയേറ്ററുകളിലേക്ക് എത്തുന്നത്. ക്ലീന്‍ U സെര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിവിന്‍ പോളിയുടെ പതിവ് സിനിമകള്‍ പോലെ കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ട്കൊണ്ടോരു ചിത്രം തന്നെയാണ് ഇതും. കുര്യന്‍ ചാക്കോ എന്ന രസികന്‍ കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ […]

The post ക്ലീന്‍ U സെര്‍ടിഫിക്കറ്റുമായി നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള first appeared on Onlookersmedia.

The post ക്ലീന്‍ U സെര്‍ടിഫിക്കറ്റുമായി നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള appeared first on Onlookersmedia.

]]>
ഈ വര്‍ഷത്തെ ഓണക്കാലം എത്തിയിരിക്കുകയാണ്. പ്രതീക്ഷകളോടെ ഒട്ടേറെ സിനിമകളാണ് റിലീസിന് വേണ്ടി ഒരുങ്ങുന്നത്. ഓണക്കാല ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷകള്‍ ഉള്ള ഒരു ചിത്രമാണ് നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

സെപ്തംബര്‍ 1നാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയേറ്ററുകളിലേക്ക് എത്തുന്നത്. ക്ലീന്‍ U സെര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിവിന്‍ പോളിയുടെ പതിവ് സിനിമകള്‍ പോലെ കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ട്കൊണ്ടോരു ചിത്രം തന്നെയാണ് ഇതും.

കുര്യന്‍ ചാക്കോ എന്ന രസികന്‍ കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുക. നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. സൂപ്പര്‍ ഹിറ്റായി മാറിയ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

പുതുമുഖ നായിക ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തില്‍ നായികയായ ആഹാന കൃഷ്ണ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. .

ലാല്‍, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ശാന്തി കൃഷ്ണ, സിജു വില്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

The post ക്ലീന്‍ U സെര്‍ടിഫിക്കറ്റുമായി നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള first appeared on Onlookersmedia.

The post ക്ലീന്‍ U സെര്‍ടിഫിക്കറ്റുമായി നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4909/feed/ 0 4909