adam joan - Onlookersmedia https://onlookersmedia.com/tag/adam-joan/ First Entertainment website in Malayalam Mon, 18 Sep 2017 10:28:03 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 adam joan - Onlookersmedia https://onlookersmedia.com/tag/adam-joan/ 32 32 54783289 വമ്പൻതാരങ്ങളുടെ ചിത്രങ്ങൾക്കിടയിലും ശ്രദ്ധനേടി യുവതാരങ്ങളുടെ കാപ്പുചീനോ https://onlookersmedia.com/latest-news/5202/ https://onlookersmedia.com/latest-news/5202/#respond Mon, 18 Sep 2017 10:28:03 +0000 http://onlookersmedia.com/?p=5809 ഓണം റിലീസ് ആയ വമ്പൻ താരങ്ങളുടെ ചിത്രങ്ങൾക്കിടയിലും യുവതാരങ്ങളുടെ കാപ്പുചീനോ ശ്രദ്ധ നേടുന്നു. യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്ത കാപ്പുചീനോ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഈ ഓണം താരചിത്രങ്ങളാൽ സമ്പന്നമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന്‍റെ വെളിപാടിന്‍റെ പുസ്തകം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, പ്രിഥ്വിരാജിന്‍റെ ആദം ജോൺ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ഓണചിത്രങ്ങളുടെ ആവരവങ്ങൾ തിയേറ്ററുകളില്‍ നിലനിൽക്കുമ്പോഴാണ് യുവതാരങ്ങളുടെ കാപ്പുചീനോ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തത്. […]

The post വമ്പൻതാരങ്ങളുടെ ചിത്രങ്ങൾക്കിടയിലും ശ്രദ്ധനേടി യുവതാരങ്ങളുടെ കാപ്പുചീനോ first appeared on Onlookersmedia.

The post വമ്പൻതാരങ്ങളുടെ ചിത്രങ്ങൾക്കിടയിലും ശ്രദ്ധനേടി യുവതാരങ്ങളുടെ കാപ്പുചീനോ appeared first on Onlookersmedia.

]]>
ഓണം റിലീസ് ആയ വമ്പൻ താരങ്ങളുടെ ചിത്രങ്ങൾക്കിടയിലും യുവതാരങ്ങളുടെ കാപ്പുചീനോ ശ്രദ്ധ നേടുന്നു. യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്ത കാപ്പുചീനോ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

ഈ ഓണം താരചിത്രങ്ങളാൽ സമ്പന്നമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന്‍റെ വെളിപാടിന്‍റെ പുസ്തകം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, പ്രിഥ്വിരാജിന്‍റെ ആദം ജോൺ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ഓണചിത്രങ്ങളുടെ ആവരവങ്ങൾ തിയേറ്ററുകളില്‍ നിലനിൽക്കുമ്പോഴാണ് യുവതാരങ്ങളുടെ കാപ്പുചീനോ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തത്. എന്നാൽ വമ്പൻ ചിത്രങ്ങളുടെ വിജയങ്ങൾക്കിടയിലും കാപ്പുചീനോ പ്രദർശനം തുടരുകയാണ്.

ധർമജൻ ബോൾഗാട്ടി, അൻവർ ഷരീഫ്, അനീഷ് ജി മേനോൻ, സുനിൽ സുഗത തുടങ്ങിയവരാണ് കാപ്പുചീനോവിലെ കേന്ദ്രകഥാപാത്രങ്ങൾ. നല്ല പ്രതികരണമാണ് ഇതിനോടകം തിയറ്ററുകളിൽ നിന്നും കാപ്പുചീനോക്ക് ലഭിച്ചത്.കോമഡിക്ക് പ്രാധാന്യം നൽകിയ ചിത്രത്തിലെ കോമഡി സീനുകൾക്കൊക്കെ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും ഇതേ റിപ്പോർട്ട് തുടരുമെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

പാനിങ് കാം ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് ഡോക്ടർ സ്കോട്ട് ആണ്. നൗഷാദ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത കാപ്പുചീനോക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. നൂറുദ്ധീൻ ബാവ ആണ് ഛായാഗ്രാഹകൻ.

The post വമ്പൻതാരങ്ങളുടെ ചിത്രങ്ങൾക്കിടയിലും ശ്രദ്ധനേടി യുവതാരങ്ങളുടെ കാപ്പുചീനോ first appeared on Onlookersmedia.

The post വമ്പൻതാരങ്ങളുടെ ചിത്രങ്ങൾക്കിടയിലും ശ്രദ്ധനേടി യുവതാരങ്ങളുടെ കാപ്പുചീനോ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5202/feed/ 0 5809
ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. https://onlookersmedia.com/latest-news/4957/ https://onlookersmedia.com/latest-news/4957/#respond Mon, 28 Aug 2017 03:55:37 +0000 http://onlookersmedia.com/?p=4957 മോഹൻലാൽ ചിത്രം വെളിപാടിന്റ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖർ-സൗബിൻ ടീമിന്റെ പറവ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പ്രിത്വിരാജിന്റെ ആദം ജോആൻ, അജു വർഗീസ്-നീരജ് മാധവ് ടീമിന്റെ ലവകുശ എന്നീ ചിത്രങ്ങൾ ആയിരുന്നു ഈ വർഷം ഓണം റിലീസായി പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് ചിത്രങ്ങൾ മത്സരത്തിൽ നിന്നും പിന്മാറി. ദുൽഖർ ചിത്രം പറവയും ലവകുശയുമാണ് ഓണം റിലീസിൽ നിന്നും മാറിയത്. പറവ ഓണം റിലീസ് അല്ലെങ്കിലും സെപ്റ്റംബർ14ന് തിയേറ്ററുകളിൽ […]

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. first appeared on Onlookersmedia.

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. appeared first on Onlookersmedia.

]]>
മോഹൻലാൽ ചിത്രം വെളിപാടിന്റ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖർ-സൗബിൻ ടീമിന്റെ പറവ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പ്രിത്വിരാജിന്റെ ആദം ജോആൻ, അജു വർഗീസ്-നീരജ് മാധവ് ടീമിന്റെ ലവകുശ എന്നീ ചിത്രങ്ങൾ ആയിരുന്നു ഈ വർഷം ഓണം റിലീസായി പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് ചിത്രങ്ങൾ മത്സരത്തിൽ നിന്നും പിന്മാറി.

ദുൽഖർ ചിത്രം പറവയും ലവകുശയുമാണ് ഓണം റിലീസിൽ നിന്നും മാറിയത്. പറവ ഓണം റിലീസ് അല്ലെങ്കിലും സെപ്റ്റംബർ14ന് തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷ. ലവകുശ റിലീസ് ഡേറ്റ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഇത്തവണ ഓണത്തിന് മത്സരം കടുക്കും എന്ന് തന്നെയാണ് അണിയറ ചർച്ചകൾ. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ നിന്നും പിറക്കുന്ന ആദ്യ സിനിമ എന്നത് തന്നെയാണ് ഈ ചിത്രത്തിന് പ്രതീക്ഷകള്‍ കൂട്ടുന്നത്.

മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറാ, നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോആൻ എന്നീ ചിത്രങ്ങളും പ്രതീക്ഷകൾക്ക് പിന്നിലല്ല. ഒരു ഗാപ്പിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും നിവിന്‍ പോളിയും പൃഥ്വിരാജും ബോക്സോഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര് നേടും എന്ന ആകാംഷയില്‍ ആണ് പ്രേക്ഷകര്‍.

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. first appeared on Onlookersmedia.

The post ഓണചിത്രങ്ങൾ റിലീസ് മാറി, ഈ വർഷം ഓണത്തിന് എത്തുന്നത് ഈ ചിത്രങ്ങൾ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4957/feed/ 0 4957
ടിയാന്‍ പരാജയപ്പെടാന്‍ കാരണം? പൃഥ്വിരാജ് പറയുന്നു https://onlookersmedia.com/latest-news/prithviraj-tiyaan-box-office-flop/ https://onlookersmedia.com/latest-news/prithviraj-tiyaan-box-office-flop/#respond Thu, 24 Aug 2017 04:33:01 +0000 http://onlookersmedia.com/?p=4853 ഈ വര്‍ഷം വമ്പന്‍ പ്രതീക്ഷകളോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി ടീമിന്‍റെ ടിയാന്‍. എന്നാല്‍ ബോക്സോഫീസില്‍ തീര്‍ത്തും പരാജയമായി ഈ ചിത്രം മാറുകയും ചെയ്തു. 20 കോടിയോളം ബഡ്ജറ്റില്‍ എത്തിയ ചിത്രത്തിന് പകുതി കലക്ഷന്‍ പോലും നേടാന്‍ കഴിഞ്ഞില്ല. എന്തു കൊണ്ട് ടിയാന്‍ തിയേറ്ററുകളില്‍ പാളി എന്ന ചോദ്യത്തിന് പൃഥ്വിരാജ് മറുപടി പറയുന്നു. “ടിയാന്‍ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയതില്‍ ഞാന്‍ പ്രേക്ഷകരെ കുറ്റം പറയുന്നില്ല. ക്ലാറിറ്റിയില്ലാതെ പോയതാകാം ചിത്രം തിയേറ്ററില്‍ പാളാന്‍ കാരണം. അണിയറ പ്രവര്‍ത്തകരായ […]

The post ടിയാന്‍ പരാജയപ്പെടാന്‍ കാരണം? പൃഥ്വിരാജ് പറയുന്നു first appeared on Onlookersmedia.

The post ടിയാന്‍ പരാജയപ്പെടാന്‍ കാരണം? പൃഥ്വിരാജ് പറയുന്നു appeared first on Onlookersmedia.

]]>
ഈ വര്‍ഷം വമ്പന്‍ പ്രതീക്ഷകളോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി ടീമിന്‍റെ ടിയാന്‍. എന്നാല്‍ ബോക്സോഫീസില്‍ തീര്‍ത്തും പരാജയമായി ഈ ചിത്രം മാറുകയും ചെയ്തു.

20 കോടിയോളം ബഡ്ജറ്റില്‍ എത്തിയ ചിത്രത്തിന് പകുതി കലക്ഷന്‍ പോലും നേടാന്‍ കഴിഞ്ഞില്ല. എന്തു കൊണ്ട് ടിയാന്‍ തിയേറ്ററുകളില്‍ പാളി എന്ന ചോദ്യത്തിന് പൃഥ്വിരാജ് മറുപടി പറയുന്നു.

“ടിയാന്‍ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയതില്‍ ഞാന്‍ പ്രേക്ഷകരെ കുറ്റം പറയുന്നില്ല. ക്ലാറിറ്റിയില്ലാതെ പോയതാകാം ചിത്രം തിയേറ്ററില്‍ പാളാന്‍ കാരണം. അണിയറ പ്രവര്‍ത്തകരായ ഞങ്ങളെ ത്തന്നെയാണ് അതില്‍ കുറ്റപ്പെടുത്താന്‍ ഉള്ളത്” പൃഥ്വിരാജ് പറയുന്നു.

ആദം ജോണ്‍ ആണ് പൃഥ്വിരാജിന്‍റേതായി തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന പുതിയ ചിത്രം. വലിയ പ്രതീക്ഷകള്‍ തന്നെയാണ് ഈ സിനിമയെ കുറിച്ച് നടന്‍ പൃഥ്വിരാജിന് ഉള്ളത്.

ചിത്രത്തിലെ ദീപക് ദേവ് ഒരുക്കിയ ഗാനങ്ങള്‍ എല്ലാം ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പാടിയ ഗാനം ഇറങ്ങിയതോടെ ആദം ജോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

The post ടിയാന്‍ പരാജയപ്പെടാന്‍ കാരണം? പൃഥ്വിരാജ് പറയുന്നു first appeared on Onlookersmedia.

The post ടിയാന്‍ പരാജയപ്പെടാന്‍ കാരണം? പൃഥ്വിരാജ് പറയുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/prithviraj-tiyaan-box-office-flop/feed/ 0 4853
ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… https://onlookersmedia.com/latest-news/onam-boxoffice-films/ https://onlookersmedia.com/latest-news/onam-boxoffice-films/#respond Wed, 23 Aug 2017 05:33:15 +0000 http://onlookersmedia.com/?p=4799 ഈ ഓണത്തിന് മലയാള സിനിമയിൽ റിലീസുകളുടെ ഉത്സവം ഒരുങ്ങുകയാണ്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഉൾപ്പെടെ ഏഴു പ്രമുഖ ചിത്രങ്ങൾ ആണ് ഈ ഓണക്കാലത്തു പ്രദർശനത്തിന് തയ്യാറായി നിൽക്കുന്നത്. താരങ്ങൾ കൂടുതൽ പേരും ഈ ഓണത്തിന് ടെലിവിഷനിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതോടെ ഓണക്കാലത്തും തിയേറ്ററിൽ തിരക്കേറും എന്നുറപ്പാണ്. എല്ലാവരുടെയും ചിത്രങ്ങൾക്ക് വമ്പൻ പ്രതീക്ഷ ഉള്ളത് കൊണ്ട് ഏതൊക്കെ ചിത്രങ്ങൾ കാണും എന്ന കാര്യത്തിൽ പ്രേക്ഷകരുടെ ഇടയിലും ചെറിയൊരു ആശയ കുഴപ്പം ഉണ്ടെന്നു പറയാം. എല്ലാത്തരം പ്രേക്ഷകരെയും […]

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… first appeared on Onlookersmedia.

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… appeared first on Onlookersmedia.

]]>
ഈ ഓണത്തിന് മലയാള സിനിമയിൽ റിലീസുകളുടെ ഉത്സവം ഒരുങ്ങുകയാണ്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഉൾപ്പെടെ ഏഴു പ്രമുഖ ചിത്രങ്ങൾ ആണ് ഈ ഓണക്കാലത്തു പ്രദർശനത്തിന് തയ്യാറായി നിൽക്കുന്നത്.

താരങ്ങൾ കൂടുതൽ പേരും ഈ ഓണത്തിന് ടെലിവിഷനിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതോടെ ഓണക്കാലത്തും തിയേറ്ററിൽ തിരക്കേറും എന്നുറപ്പാണ്. എല്ലാവരുടെയും ചിത്രങ്ങൾക്ക് വമ്പൻ പ്രതീക്ഷ ഉള്ളത് കൊണ്ട് ഏതൊക്കെ ചിത്രങ്ങൾ കാണും എന്ന കാര്യത്തിൽ പ്രേക്ഷകരുടെ ഇടയിലും ചെറിയൊരു ആശയ കുഴപ്പം ഉണ്ടെന്നു പറയാം.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്ത ചിത്രങ്ങൾ ആയിരിക്കും ഈ വർഷം എത്തുക എന്നത് ഉറപ്പാണ്. കാരണം ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

മലയാളത്തിന്റെ സൂപ്പർ മെഗാ സ്റ്റാർ മോഹൻലാൽ നായകനായി എത്തുന്ന വെളിപാടിന്റെ പുസ്തകം ആണ് ആദ്യത്തെ ഓണം റിലീസ്. ലാൽ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഓണ ചിത്രങ്ങൾക്കിടയിലെ ഏറ്റവും വലിയ റിലീസും ഈ മോഹൻലാൽ ചിത്രമായിരിക്കും. ഓഗസ്റ്റ് 31 നു ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക.

അന്ന് തന്നെ പ്രദർശനത്തിന് എത്തും എന്ന് കരുതപ്പെടുന്ന മറ്റൊരു ചിത്രമാണ് പ്രിത്വി രാജ് നായകനായ ആദം ജോൺ . ജിനു എബ്രഹാം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ഫാമിലി ത്രില്ലറിൽ നരെയ്ൻ, ഭാവന, മിഷ്‌ടി ചക്രവർത്തി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സെപ്തംബര് ഒന്നിനും രണ്ടു ചിത്രങ്ങൾ എത്തുന്നുണ്ട്. മമ്മൂട്ടി- ശ്യാം ധർ ടീമിന്റെ പുള്ളിക്കാരൻ സ്റ്റാറാ എന്ന കുടുംബ ചിത്രവും അതുപോലെ നിവിൻ പോളി- അൽത്താഫ് സലിം ടീമിന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും ആണവ. രണ്ടു ചിത്രങ്ങളും കുടുംബ പ്രേക്ഷകരെ ഉന്നം വെച്ചാണ് ഇറക്കുന്നത്.


പിന്നീട് വരുന്ന ഒരു പ്രമുഖ റിലീസ് ആണ് നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ. ദുൽകർ സൽമാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

ജയറാം നായകനായി എത്തുന്ന , സമുദ്രക്കനി സംവിധാനം ചെയ്ത ആകാശ മിട്ടായി ആണ് മറ്റൊരു ഓണ ചിത്രം. സമുദ്രക്കനി തന്നെ സംവിധാനം ചെയ്ത അപ്പ എന്ന തമിഴ് ചിത്രത്തിന്റെ മലയാളം റീമേക് ആണ് ഈ ചിത്രം.

നീരജ് മാധവ് തിരക്കഥയൊരുക്കിയ ലവ കുശ എന്ന ചിത്രവും ഈ ഓണത്തിനെത്തും. ബിജു മേനോൻ, നീരജ് മാധവ്, അജു വർഗീസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… first appeared on Onlookersmedia.

The post ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/onam-boxoffice-films/feed/ 0 4799