Abrahaminte Santhathikal - Onlookersmedia https://onlookersmedia.com/tag/abrahaminte-santhathikal/ First Entertainment website in Malayalam Sat, 14 Jul 2018 10:55:08 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Abrahaminte Santhathikal - Onlookersmedia https://onlookersmedia.com/tag/abrahaminte-santhathikal/ 32 32 54783289 അഞ്ചാം വാരത്തിലും തലയെടുപ്പോടെ ‘അബ്രഹാമിന്റെ സന്തതികൾ’ https://onlookersmedia.com/latest-news/abrahaminte-santhathikal-rules-in-fifth-week/ https://onlookersmedia.com/latest-news/abrahaminte-santhathikal-rules-in-fifth-week/#respond Sat, 14 Jul 2018 10:55:08 +0000 http://onlookersmedia.com/?p=13347 മമ്മൂട്ടിയെ നായകനാക്കി ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറുകയാണ്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി 10 വർഷങ്ങൾക്ക് മുമ്പ് ഡേറ്റ് നൽകിയ സംവിധായകൻ കൂടിയാണ് ഷാജി പടൂർ, വർഷങ്ങളോളം നല്ലൊരു തിരക്കഥക്ക് വേണ്ടി അദ്ദേഹം കാത്തിരുന്നു, കാത്തിരിപ്പിന് ഫലം ലഭിച്ചു എന്നതുപോലെ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മമ്മൂട്ടിക്ക് മികച്ചൊരു ചിത്രം സമ്മാനിക്കാൻ […]

The post അഞ്ചാം വാരത്തിലും തലയെടുപ്പോടെ ‘അബ്രഹാമിന്റെ സന്തതികൾ’ first appeared on Onlookersmedia.

The post അഞ്ചാം വാരത്തിലും തലയെടുപ്പോടെ ‘അബ്രഹാമിന്റെ സന്തതികൾ’ appeared first on Onlookersmedia.

]]>
മമ്മൂട്ടിയെ നായകനാക്കി ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറുകയാണ്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി 10 വർഷങ്ങൾക്ക് മുമ്പ് ഡേറ്റ് നൽകിയ സംവിധായകൻ കൂടിയാണ് ഷാജി പടൂർ, വർഷങ്ങളോളം നല്ലൊരു തിരക്കഥക്ക് വേണ്ടി അദ്ദേഹം കാത്തിരുന്നു, കാത്തിരിപ്പിന് ഫലം ലഭിച്ചു എന്നതുപോലെ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മമ്മൂട്ടിക്ക് മികച്ചൊരു ചിത്രം സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേരള ബോക്സ് ഓഫീസിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ റെക്കോർഡ് മമ്മൂട്ടി ചിത്രം സ്വന്തമാക്കിയിരുന്നു. കസബ എന്ന ചിത്രത്തിന് ശേഷം ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.

കേരളക്കരയിൽ 135 തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രത്തിന് വലിയ തോതിൽ സ്ക്രീൻ വർദ്ധനവും ഉണ്ടായിരുന്നു. നാലാം വാരത്തിൽ ചിത്രമെത്തിയപ്പോൾ ഏകദേശം 116 തീയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നുണ്ടായിരുന്നു. പല വമ്പൻ റിലീസുകൾക്ക് ശേഷം തലയെടുപ്പോടെ തന്നെയാണ് മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ മുന്നേറുന്നത്. അഞ്ചാം വാരത്തിലേക്ക് പ്രവേശിച്ച ചിത്രം 77 തീയറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്. ദിവസേന 185 ഷോകൾ കേരളത്തിൽ ഇന്ന് മുതൽ മമ്മൂട്ടി ചിത്രത്തിനുണ്ടാവും. ലോകമെമ്പാടും 20,000 ഷോസും കേരളത്തിൽ മാത്രമായി 14000 ഷോസും മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ പൂർത്തിയാക്കി. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷനും ഇതിനോടകം മറികടന്നു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . ജി. സി. സി റിലീസിലും ഈ വർഷത്തെ എല്ലാ റെക്കോർഡുകളും സ്വന്തമാക്കി.

The post അഞ്ചാം വാരത്തിലും തലയെടുപ്പോടെ ‘അബ്രഹാമിന്റെ സന്തതികൾ’ first appeared on Onlookersmedia.

The post അഞ്ചാം വാരത്തിലും തലയെടുപ്പോടെ ‘അബ്രഹാമിന്റെ സന്തതികൾ’ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/abrahaminte-santhathikal-rules-in-fifth-week/feed/ 0 13347
ആരാധകർ കാത്തിരുന്ന അബ്രഹാമിന്റെ സന്തതികളിലെ ആദ്യഗാനം ഇതാ… https://onlookersmedia.com/videos/mammootty-abrahaminte-santhathikal-movie-song/ https://onlookersmedia.com/videos/mammootty-abrahaminte-santhathikal-movie-song/#respond Mon, 14 May 2018 13:44:45 +0000 http://onlookersmedia.com/?p=11372 മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികൾ റിലീസിനൊരുങ്ങുകയാണ്. യെരുശലേം നായക എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. റഫീഖ് അഹമ്മദാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി മനോഹരമായ വരികൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനരംഗം മികച്ച വിഷ്വൽ ട്രീറ്റ് മാറുന്നുണ്ട്. ആദ്യ പോസ്റ്ററുകളിൽ തീർത്ത ആവേശവും പ്രതീക്ഷയും എല്ലാം തന്നെ ചിത്രത്തിലെ പുതിയ ഗാനത്തിലൂടെയും നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞവാരം ആയിരുന്നു വീണ്ടും സോഷ്യൽ മീഡിയയിൽ പ്രകമ്പനം സൃഷ്ടിച്ചു […]

The post ആരാധകർ കാത്തിരുന്ന അബ്രഹാമിന്റെ സന്തതികളിലെ ആദ്യഗാനം ഇതാ… first appeared on Onlookersmedia.

The post ആരാധകർ കാത്തിരുന്ന അബ്രഹാമിന്റെ സന്തതികളിലെ ആദ്യഗാനം ഇതാ… appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികൾ റിലീസിനൊരുങ്ങുകയാണ്. യെരുശലേം നായക എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. റഫീഖ് അഹമ്മദാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി മനോഹരമായ വരികൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനരംഗം മികച്ച വിഷ്വൽ ട്രീറ്റ് മാറുന്നുണ്ട്. ആദ്യ പോസ്റ്ററുകളിൽ തീർത്ത ആവേശവും പ്രതീക്ഷയും എല്ലാം തന്നെ ചിത്രത്തിലെ പുതിയ ഗാനത്തിലൂടെയും നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞവാരം ആയിരുന്നു വീണ്ടും സോഷ്യൽ മീഡിയയിൽ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ട് പുതിയ പോസ്റ്റർ എത്തിയത്. തകർപ്പൻ മാസ്സ് ലുക്കിൽ എത്തിയ പോസ്റ്റർ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

ഏറെ മാസ്സ് ആക്ഷന് രംഗങ്ങൾക്ക് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി പാടൂരാണ്. ഇരുപതുവർഷത്തോളം മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ള ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്ന നിലയിൽ ഇതിനോടകം തന്നെ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ദി ഗ്രേറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയൊരുക്കിയ സ്റ്റൈലിഷ് ത്രില്ലറായ അബ്രഹാമിന്റെ സന്തതികൾക്കായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആൽബിയാണ്. ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ വേണ്ടി ടി. എൽ. ജോർജും, ജോബി ജോർജും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഈദ് റിലീസായി ജൂൺ 14ന് തിയറ്ററുകളിലെത്തും.

The post ആരാധകർ കാത്തിരുന്ന അബ്രഹാമിന്റെ സന്തതികളിലെ ആദ്യഗാനം ഇതാ… first appeared on Onlookersmedia.

The post ആരാധകർ കാത്തിരുന്ന അബ്രഹാമിന്റെ സന്തതികളിലെ ആദ്യഗാനം ഇതാ… appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/mammootty-abrahaminte-santhathikal-movie-song/feed/ 0 11372
മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക്; അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ .. https://onlookersmedia.com/latest-news/megastar-mammoottys-stylish-look-abrahaminte-santhathikal/ https://onlookersmedia.com/latest-news/megastar-mammoottys-stylish-look-abrahaminte-santhathikal/#respond Sun, 15 Apr 2018 13:39:34 +0000 http://onlookersmedia.com/?p=10182 ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധാന സഹായിയായി വർഷങ്ങളോളം പ്രവർത്തിച്ച ഷാജി പാടൂരാണ് ചിത്രത്തിന്റെ സംവിധാനം. മാസ്സ് ലുക്കിൽ എത്തിയ പോസ്റ്റർ എന്ത് തന്നെയായാലും ആരാധകർക്ക് വലിയ ആവേശമാകുമെന്ന് ഉറപ്പാണ്. ആക്ഷന് പ്രാധാന്യം നല്കിയൊരുക്കിയ അബ്രഹാമിന്റെ സന്തതികൾ രചിച്ചിരിക്കുന്നത് സംവിധായകൻ കൂടിയായ ഹനീഫ് അദേനിയാണ്. ഹനീഫ് അദെനി സംവിധാനം ചെയ്ത ആദ്യ ചിത്രം ഗ്രേറ്റ് ഫാദറിൽ മമ്മൂട്ടി തന്നെയായിരുന്നു നായകൻ. ചിത്രം വലിയതോതിൽ ആഘോഷമായാണ് എത്തിയത്. […]

The post മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക്; അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ .. first appeared on Onlookersmedia.

The post മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക്; അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ .. appeared first on Onlookersmedia.

]]>
ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധാന സഹായിയായി വർഷങ്ങളോളം പ്രവർത്തിച്ച ഷാജി പാടൂരാണ് ചിത്രത്തിന്റെ സംവിധാനം. മാസ്സ് ലുക്കിൽ എത്തിയ പോസ്റ്റർ എന്ത് തന്നെയായാലും ആരാധകർക്ക് വലിയ ആവേശമാകുമെന്ന് ഉറപ്പാണ്. ആക്ഷന് പ്രാധാന്യം നല്കിയൊരുക്കിയ അബ്രഹാമിന്റെ സന്തതികൾ രചിച്ചിരിക്കുന്നത് സംവിധായകൻ കൂടിയായ ഹനീഫ് അദേനിയാണ്. ഹനീഫ് അദെനി സംവിധാനം ചെയ്ത ആദ്യ ചിത്രം ഗ്രേറ്റ് ഫാദറിൽ മമ്മൂട്ടി തന്നെയായിരുന്നു നായകൻ. ചിത്രം വലിയതോതിൽ ആഘോഷമായാണ് എത്തിയത്. ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിലൊന്നുമായി മാറി. ആക്ഷൻ രംഗങ്ങളിലും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളിലും പുത്തൻ അനുഭവം മലയാളികൾക്ക് നൽകാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ആരാധക പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും വൻ വിജയവുമായ ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിക്കായി ഹനീഫ് അദേനി തിരക്കഥയെഴുതിയത് കൊണ്ട് തന്നെ, ആരാധകർ വലിയ പ്രതീക്ഷയിലാണ്.

ചിത്രത്തിൽ കനിഹയാണ് മമ്മൂട്ടിയുടെ . ഊഴം, കല വിപ്ലവം പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അൻസൺ പോൾ ചിത്രത്തിൽ സുപ്രാധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗ്യാങ്‌സ്റ്റർ, ചങ്ക്സ്, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിൽ ഛായാഗ്രഹണം നിർവ്വഹിച്ച ആൽബിയാണ് അബ്രാഹാമിന്റെ സന്തതികൾക്ക് വേണ്ടിയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റിനു വേണ്ടി ടി. എൽ ജോർജ്, ജോബി ജോർജ് തുടങ്ങിയവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

The post മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക്; അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ .. first appeared on Onlookersmedia.

The post മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക്; അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ .. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/megastar-mammoottys-stylish-look-abrahaminte-santhathikal/feed/ 0 10182
ആരാധകർക്ക് വിഷു കൈനീട്ടവുമായി മെഗാസ്റ്റാർ മമ്മൂട്ടി; അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന്.. https://onlookersmedia.com/latest-news/abrahaminte-santhathikal-firstlook-poster-releasing-today-as-vishu-special-from-mammootty/ https://onlookersmedia.com/latest-news/abrahaminte-santhathikal-firstlook-poster-releasing-today-as-vishu-special-from-mammootty/#respond Sun, 15 Apr 2018 10:55:15 +0000 http://onlookersmedia.com/?p=10176 ആരാധകർക്ക് ആവേശമാകാൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും. വിഷു സമ്മാനമായി വൈകീട്ട് 7 ന് ഫേസ്‌ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാകും പോസ്റ്റർ പുറത്തുവിടുക. ഈ വർഷം ഇറങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികൾ. ജോഷി, വൈശാഖ് ഉൾപ്പടെ നിരവധി സംവിധായകരുടെ കൂടെ പ്രവർത്തിച്ചു നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള ഷാജി പാടൂർ, ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഗ്രേറ്റ് ഫാദർ […]

The post ആരാധകർക്ക് വിഷു കൈനീട്ടവുമായി മെഗാസ്റ്റാർ മമ്മൂട്ടി; അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന്.. first appeared on Onlookersmedia.

The post ആരാധകർക്ക് വിഷു കൈനീട്ടവുമായി മെഗാസ്റ്റാർ മമ്മൂട്ടി; അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന്.. appeared first on Onlookersmedia.

]]>
ആരാധകർക്ക് ആവേശമാകാൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും. വിഷു സമ്മാനമായി വൈകീട്ട് 7 ന് ഫേസ്‌ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാകും പോസ്റ്റർ പുറത്തുവിടുക. ഈ വർഷം ഇറങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികൾ. ജോഷി, വൈശാഖ് ഉൾപ്പടെ നിരവധി സംവിധായകരുടെ കൂടെ പ്രവർത്തിച്ചു നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള ഷാജി പാടൂർ, ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഗ്രേറ്റ് ഫാദർ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. സ്റ്റൈലൻ ലുക്കിൽ മമ്മൂട്ടി എത്തിയ ചിത്രം ആരാധകരെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു. ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.

ഹനീഫ് അദേനി- മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു എന്ന വാർത്ത വന്നതോടെ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു അതും ഒരു മാസ്സ് സ്റ്റൈലിഷ് ചിത്രം കൂടിയാകുമ്പോൾ പ്രതീക്ഷ വളരെ വലുതാണ്. ഇതുവരെയും ഒരു സ്റ്റിൽ പോലും പുറത്തുവരാത്ത ചിത്രത്തിന്റെ ആദ്യമായാണ് ഒരു ചിത്രം അണിയറക്കാർ പുറത്തുവിടുന്നത്.

ഗ്യാങ്‌സ്റ്റർ, ഹണീ ബീ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച ആൽബിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. കനിഹയാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ആൻസൺ പോൾ, സീനു സോഹൻ ലാൽ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

The post ആരാധകർക്ക് വിഷു കൈനീട്ടവുമായി മെഗാസ്റ്റാർ മമ്മൂട്ടി; അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന്.. first appeared on Onlookersmedia.

The post ആരാധകർക്ക് വിഷു കൈനീട്ടവുമായി മെഗാസ്റ്റാർ മമ്മൂട്ടി; അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/abrahaminte-santhathikal-firstlook-poster-releasing-today-as-vishu-special-from-mammootty/feed/ 0 10176
ഡെറിക് എബ്രഹാം, മമ്മൂട്ടിയുടെ പുതിയ മാസ്സ് കഥാപാത്രം https://onlookersmedia.com/latest-news/4926/ https://onlookersmedia.com/latest-news/4926/#respond Tue, 12 Sep 2017 14:30:09 +0000 http://onlookersmedia.com/?p=5602 പോലീസ് വേഷങ്ങളിൽ ആരാധകരെ ഹരം കൊള്ളിച്ച മമ്മൂട്ടി വീണ്ടും പോലീസ് വേഷമണിയുന്നു എന്ന വാർത്ത കുറച്ചു ദിവസങ്ങൾക്ക് വന്നിരുന്നു. നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്യുന്ന ‘എബ്രഹാമിന്‍റെ സന്തതികൾ – എ പോലീസ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്നത്. മമ്മൂട്ടിയുടെ തന്നെ ചിത്രമായ ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എന്നാൽ ചിത്രത്തിൽ മമ്മൂട്ടിയുടെ പേരെന്താണെന്ന് പുറത്ത് വിട്ടിരുന്നില്ല. ആ സാഹചര്യത്തിൽ ആണ് മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് അണിയറപ്രവർത്തകർ […]

The post ഡെറിക് എബ്രഹാം, മമ്മൂട്ടിയുടെ പുതിയ മാസ്സ് കഥാപാത്രം first appeared on Onlookersmedia.

The post ഡെറിക് എബ്രഹാം, മമ്മൂട്ടിയുടെ പുതിയ മാസ്സ് കഥാപാത്രം appeared first on Onlookersmedia.

]]>
പോലീസ് വേഷങ്ങളിൽ ആരാധകരെ ഹരം കൊള്ളിച്ച മമ്മൂട്ടി വീണ്ടും പോലീസ് വേഷമണിയുന്നു എന്ന വാർത്ത കുറച്ചു ദിവസങ്ങൾക്ക് വന്നിരുന്നു. നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്യുന്ന ‘എബ്രഹാമിന്‍റെ സന്തതികൾ – എ പോലീസ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്നത്. മമ്മൂട്ടിയുടെ തന്നെ ചിത്രമായ ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

എന്നാൽ ചിത്രത്തിൽ മമ്മൂട്ടിയുടെ പേരെന്താണെന്ന് പുറത്ത് വിട്ടിരുന്നില്ല. ആ സാഹചര്യത്തിൽ ആണ് മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ഡെറിക്ക് എബ്രഹാം എന്നാണ് ‘എബ്രഹാമിന്റെ സന്തതികൾ – എ പോലീസ് സ്റ്റോറിയിൽ’ മമ്മൂട്ടി ചെയ്യുന്ന പോലീസ് വേഷത്തിന്റെ പേര്.

‘തികച്ചും സ്റ്റെലിഷ് ആയ ഒരു പൊലീസ് ഓഫീസറെയാകും മമ്മൂക്ക ചിത്രത്തിൽ അവതരിപ്പിക്കുക. എന്നാൽ അദ്ദേഹം ഇതുവരെ ചെയ്‌ത പോലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും എബ്രഹാമിലെ ഡെറിക് എബ്രഹാം. കുടുംബ പ്രേക്ഷകർക്കും മെഗാസ്റ്റാറിന്‍റെ ആരാധകർക്കും ഒരു പോലെ ദൃശ്യ വിരുന്നായിരിക്കും ചിത്രം’-സംവിധായകൻ പറഞ്ഞു. അടുത്ത വർഷം ജനുവരിയിൽ എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

കഴിഞ്ഞ വര്‍ഷം റിലീസ് ആയ നിതിന്‍ രഞ്ജി പണിക്കര്‍ ചിത്രം കസബയാണ് മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ അവസാന ചിത്രം.

The post ഡെറിക് എബ്രഹാം, മമ്മൂട്ടിയുടെ പുതിയ മാസ്സ് കഥാപാത്രം first appeared on Onlookersmedia.

The post ഡെറിക് എബ്രഹാം, മമ്മൂട്ടിയുടെ പുതിയ മാസ്സ് കഥാപാത്രം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4926/feed/ 0 5602
ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും, മമ്മൂട്ടിയുടെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു https://onlookersmedia.com/latest-news/5433/ https://onlookersmedia.com/latest-news/5433/#respond Wed, 06 Sep 2017 18:48:18 +0000 http://onlookersmedia.com/?p=5433 ഇന്ന്‍ സെപ്തംബര്‍ 7, മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനം. ഈ വര്‍ഷത്തെ ജന്മദിനത്തില്‍, മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ മെഗാസ്റ്റാറിന്‍റെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്ന ദി ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകന്‍ ഹനീഫ് അദീനിയ്ക്കൊപ്പം മമ്മൂട്ടി വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ ഇത്തവണ ഹനീഫ് അദീനി സംവിധായകന്‍ ആയല്ല, തിരക്കഥകൃത്ത് ആയാണ് മമ്മൂട്ടിക്കൊപ്പം. ഹനീഫ് അദേനി കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും പരിചയസമ്പത്തുള്ള അസ്സോസിയേറ്റ് ഡയറക്ടറുമാരിൽ ഒരാളായ […]

The post ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും, മമ്മൂട്ടിയുടെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു first appeared on Onlookersmedia.

The post ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും, മമ്മൂട്ടിയുടെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു appeared first on Onlookersmedia.

]]>
ഇന്ന്‍ സെപ്തംബര്‍ 7, മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനം. ഈ വര്‍ഷത്തെ ജന്മദിനത്തില്‍, മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ മെഗാസ്റ്റാറിന്‍റെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്ന ദി ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകന്‍ ഹനീഫ് അദീനിയ്ക്കൊപ്പം മമ്മൂട്ടി വീണ്ടും ഒന്നിക്കുന്നു.

എന്നാല്‍ ഇത്തവണ ഹനീഫ് അദീനി സംവിധായകന്‍ ആയല്ല, തിരക്കഥകൃത്ത് ആയാണ് മമ്മൂട്ടിക്കൊപ്പം. ഹനീഫ് അദേനി കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും പരിചയസമ്പത്തുള്ള അസ്സോസിയേറ്റ് ഡയറക്ടറുമാരിൽ ഒരാളായ ഷാജി പാടൂരാണ് സംവിധാനം ചെയ്യുന്നത്.

‘അബ്രഹാമിന്റെ സന്തതികൾ-എ പോലീസ് സ്റ്റോറി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗ്രേറ്റ് ഫാദര്‍ പോലെ മമ്മൂട്ടിയുടെ മാസ്സ് ചിത്രം തന്നെയാകും ഇതും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Adaminte Santhathikal, Mammootty

ഗുഡ്‌വിൽ എന്റർട്രെമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് അബ്രഹാമിന്റെ സന്തതികൾ-എ പോലീസ് സ്റ്റോറി നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവര്‍ത്തകരുടെയോ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മാസ്റ്റര്‍പ്പീസ്, പരോള്‍, അങ്കിള്‍, കോഴിതങ്കച്ചന്‍ തുടങ്ങി ഒട്ടേറെ സിനിമകളാണ് മമ്മൂട്ടിയ്ക്കായ് അണിയറയില്‍ ഒരുങ്ങുന്നത്.

The post ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും, മമ്മൂട്ടിയുടെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു first appeared on Onlookersmedia.

The post ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും, മമ്മൂട്ടിയുടെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5433/feed/ 0 5433