Aadi - Onlookersmedia https://onlookersmedia.com/tag/aadi/ First Entertainment website in Malayalam Sat, 17 Mar 2018 11:13:17 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Aadi - Onlookersmedia https://onlookersmedia.com/tag/aadi/ 32 32 54783289 രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം https://onlookersmedia.com/latest-news/pranav-mohanlal-2-crore-remuneration/ https://onlookersmedia.com/latest-news/pranav-mohanlal-2-crore-remuneration/#respond Sat, 17 Mar 2018 07:57:56 +0000 http://onlookersmedia.com/?p=9299 പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ആദി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തിയ ആദി കേരളത്തില്‍ നിന്ന്‍ മാത്രം 35 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ആദിയുടെ വിജയാഘോഷങ്ങള്‍ അവസാനിക്കും മുന്നേ പ്രണവ് മോഹന്‍ലാല്‍ തന്‍റെ രണ്ടാം ചിത്രം ഉറപ്പിച്ച് കഴിഞ്ഞു. രാമലീലയിലൂടെ ശ്രദ്ധേയനായ അരുണ്‍ ഗോപിയാണ് പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2 കോടിയാണ് ഈ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന്‍റെ പ്രതിഫലം […]

The post രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം first appeared on Onlookersmedia.

The post രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം appeared first on Onlookersmedia.

]]>
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ആദി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തിയ ആദി കേരളത്തില്‍ നിന്ന്‍ മാത്രം 35 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ആദിയുടെ വിജയാഘോഷങ്ങള്‍ അവസാനിക്കും മുന്നേ പ്രണവ് മോഹന്‍ലാല്‍ തന്‍റെ രണ്ടാം ചിത്രം ഉറപ്പിച്ച് കഴിഞ്ഞു.

രാമലീലയിലൂടെ ശ്രദ്ധേയനായ അരുണ്‍ ഗോപിയാണ് പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2 കോടിയാണ് ഈ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന്‍റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഈ വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന യുവതാരമായിരിക്കും പ്രണവ് മോഹന്‍ലാല്‍.

ആദിയുടെ റിലീസിന് ശേഷം ഒട്ടേറെ സംവിധായകര്‍ പ്രണവ് മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രണവ് ആര്‍ക്കും പിടികൊടുക്കാതെ തന്‍റെ പതിവ് യാത്രകളിലേക്ക് പോകുകയായിരുന്നു. സിനിമയുടെ പ്രമോഷന് പോലും നില്‍ക്കത്തെ ഹിമാലയത്തിലേക്കുള്ള പ്രണവിന്‍റെ യാത്ര സോഷ്യല്‍ മീഡിയകളില്‍ വലിയ വാര്‍ത്തയായിരുന്നു.

വര്‍ഷങ്ങളായി അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്തു വന്നിരുന്ന അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം ആയിരുന്നു രാമലീല. ദിലീപിന്‍റെ കേസ് കാരണം വൈകി എത്തിയ ചിത്രം എന്നാല്‍ തിയേറ്ററുകളില്‍ വമ്പന്‍ പ്രതികരണമാണ് നേടിയത്. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ രാമലീല നിര്‍മ്മിച്ചതും ടോമിച്ചന്‍ മുളക്പാടമായിരുന്നു.

പ്രണവ് മോഹന്‍ലാലിന്‍റെ ഹിമാലയന്‍ യാത്രകള്‍ കഴിഞ്ഞു നാട്ടില്‍ വരുമ്പോള്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കും. പ്രണവിനെ കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും സീനിയര്‍ താരങ്ങളും ചിത്രത്തില്‍ ഭാഗം ആകും. പ്രണവിന്‍റെയും അരുണ്‍ ഗോപിയുടെയും ആദ്യ ചിത്രങ്ങള്‍ പോലെ വന്‍വിജയമാകുമോ രണ്ടാം ചിത്രവും എന്ന്‍ കാത്തിരുന്ന് കാണാം.

The post രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം first appeared on Onlookersmedia.

The post രണ്ടാമത്തെ ചിത്രത്തിന് പ്രണവ് മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/pranav-mohanlal-2-crore-remuneration/feed/ 0 9299
ജിമിക്കി കമ്മലിന് പ്രണവ് മോഹന്‍ലാലിന്‍റെ ഡാന്‍സ് https://onlookersmedia.com/latest-news/5334/ https://onlookersmedia.com/latest-news/5334/#respond Mon, 04 Sep 2017 13:08:57 +0000 http://onlookersmedia.com/?p=5334 ഈ വര്‍ഷത്തെ ഏറെ ഹിറ്റായ ഗാനമാണ് മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകത്തിലെ “ജിമിക്കി കമ്മല്‍” ഗാനം. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഈ ഗാനം തരംഗം തീര്‍ത്തു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ വേര്‍ഷനുകളും ഈ പാട്ടിനൊത്തുള്ള ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ജിമിക്കി കമ്മല്‍ ഗാനത്തിന് ഒരു സിനിമ സെറ്റ് ചുവടു വെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ഈ സിനിമ സെറ്റ് മറ്റേതുമല്ല മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍ ആകുന്ന ആദിയുടെ […]

The post ജിമിക്കി കമ്മലിന് പ്രണവ് മോഹന്‍ലാലിന്‍റെ ഡാന്‍സ് first appeared on Onlookersmedia.

The post ജിമിക്കി കമ്മലിന് പ്രണവ് മോഹന്‍ലാലിന്‍റെ ഡാന്‍സ് appeared first on Onlookersmedia.

]]>
ഈ വര്‍ഷത്തെ ഏറെ ഹിറ്റായ ഗാനമാണ് മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകത്തിലെ “ജിമിക്കി കമ്മല്‍” ഗാനം. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഈ ഗാനം തരംഗം തീര്‍ത്തു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ വേര്‍ഷനുകളും ഈ പാട്ടിനൊത്തുള്ള ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ജിമിക്കി കമ്മല്‍ ഗാനത്തിന് ഒരു സിനിമ സെറ്റ് ചുവടു വെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.

ഈ സിനിമ സെറ്റ് മറ്റേതുമല്ല മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍ ആകുന്ന ആദിയുടെ ഷൂട്ടിങ്ങ് സെറ്റിലാണ് ഈ ഡാന്‍സ് നടന്നത്.

തിരുവോണമായ ഇന്ന്‍ ആദിയുടെ സെറ്റില്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ചേര്‍ന്നാണ് ഡാന്‍സ് നടത്തിയത്. ഒപ്പം ഡാന്‍സ് കളിക്കാനായി പ്രണവ് മോഹന്‍ലാലുമെത്തി.

സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്.

പ്രണവ് നായകനാകുന്ന ആദ്യ ചിത്രമാണ് ആദി. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post ജിമിക്കി കമ്മലിന് പ്രണവ് മോഹന്‍ലാലിന്‍റെ ഡാന്‍സ് first appeared on Onlookersmedia.

The post ജിമിക്കി കമ്മലിന് പ്രണവ് മോഹന്‍ലാലിന്‍റെ ഡാന്‍സ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5334/feed/ 0 5334
മുണ്ടുടുത്ത നായികമാര്‍ക്ക് ഒപ്പം പ്രണവ് മോഹന്‍ലാല്‍, ചിത്രം കാണാം.. https://onlookersmedia.com/latest-news/5330/ https://onlookersmedia.com/latest-news/5330/#respond Mon, 04 Sep 2017 10:51:30 +0000 http://onlookersmedia.com/?p=5330 മലയാള സിനിമ പ്രേക്ഷകര്‍ വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലേക്ക് വരാനായി. ആദ്യമൊക്കെ പ്രണവിന് അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നെല്ലാം വാര്‍ത്തകള്‍ വരുകയും ജിത്തു ജോസഫിന്‍റെ അസിസ്റ്റന്‍റ് ആയി സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെയും പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കില്ല എന്ന്‍ തന്നെ സിനിമ ലോകം കരുതി. എന്നാല്‍ ഏറെ നാള്‍ കഴിയും മുന്നേ ജിത്തു ജോസഫ് പ്രണവിനെ നായകനാക്കി ‘ആദി’ അനൌണ്‍സ് ചെയ്തതോടെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഇരട്ടിയായി. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന […]

The post മുണ്ടുടുത്ത നായികമാര്‍ക്ക് ഒപ്പം പ്രണവ് മോഹന്‍ലാല്‍, ചിത്രം കാണാം.. first appeared on Onlookersmedia.

The post മുണ്ടുടുത്ത നായികമാര്‍ക്ക് ഒപ്പം പ്രണവ് മോഹന്‍ലാല്‍, ചിത്രം കാണാം.. appeared first on Onlookersmedia.

]]>
മലയാള സിനിമ പ്രേക്ഷകര്‍ വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലേക്ക് വരാനായി. ആദ്യമൊക്കെ പ്രണവിന് അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നെല്ലാം വാര്‍ത്തകള്‍ വരുകയും ജിത്തു ജോസഫിന്‍റെ അസിസ്റ്റന്‍റ് ആയി സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെയും പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കില്ല എന്ന്‍ തന്നെ സിനിമ ലോകം കരുതി.

എന്നാല്‍ ഏറെ നാള്‍ കഴിയും മുന്നേ ജിത്തു ജോസഫ് പ്രണവിനെ നായകനാക്കി ‘ആദി’ അനൌണ്‍സ് ചെയ്തതോടെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഇരട്ടിയായി.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഇപ്പോള്‍ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ആദിയുടെ ഒരു ലൊക്കേഷന്‍ സ്റ്റില്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

aadi, aadi malayalam movie, mohanlal

പ്രണവ് മോഹന്‍ലാലിനൊപ്പം നായികമാരായ അദിതി രവി, അനുശ്രീ തുടങ്ങിയവര്‍ മുണ്ടുടുത്ത് മാസ്സ് ലുക്കില്‍ നില്‍ക്കുന്ന ചിത്രമാണ് ഇത്.

ആദിയ്ക്ക് വേണ്ടി പ്രണവ് മോഹന്‍ലാല്‍ മാസങ്ങളോളം പാര്‍ക്കര്‍ പരിശീലനം നടത്തിയിരുന്നു. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന് വേണ്ടി ജിത്തു ജോസഫ് ഒരുക്കുന്നത് എന്നാണ് വാര്‍ത്തകള്‍.

The post മുണ്ടുടുത്ത നായികമാര്‍ക്ക് ഒപ്പം പ്രണവ് മോഹന്‍ലാല്‍, ചിത്രം കാണാം.. first appeared on Onlookersmedia.

The post മുണ്ടുടുത്ത നായികമാര്‍ക്ക് ഒപ്പം പ്രണവ് മോഹന്‍ലാല്‍, ചിത്രം കാണാം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5330/feed/ 0 5330