aadhi - Onlookersmedia https://onlookersmedia.com/tag/aadhi/ First Entertainment website in Malayalam Thu, 07 Sep 2017 07:42:43 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 aadhi - Onlookersmedia https://onlookersmedia.com/tag/aadhi/ 32 32 54783289 പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്തത്.. https://onlookersmedia.com/latest-news/5449/ https://onlookersmedia.com/latest-news/5449/#respond Thu, 07 Sep 2017 07:42:43 +0000 http://onlookersmedia.com/?p=5449 മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാലിന്‍റെ വെള്ളിത്തിരയിലേക്കുന്ന വരവിനായി കാത്തിരിക്കുകയാണ് മലയാളസിനിമ. അഭിനയ രംഗത്തേക്കുള്ള പ്രണവിന്‍റെ കാൽവെപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ വർഷങ്ങളായി വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രണവ് പലപ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ എല്ലാവരുടെയും ആഗ്രഹം പോലെ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ജിത്തു ജോസഫിന്‍റെ ആദിയാണ് പ്രണവിന്‍റെ ആദ്യ സിനിമ. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ആദി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമയും ആരാധകരും കാത്തിരിക്കുന്നത്. എന്നാൽ പ്രണവിന്റെ അഭിമുഖങ്ങൾ വളരെ വിരളമാണ്. മലയാളി […]

The post പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്തത്.. first appeared on Onlookersmedia.

The post പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്തത്.. appeared first on Onlookersmedia.

]]>
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാലിന്‍റെ വെള്ളിത്തിരയിലേക്കുന്ന വരവിനായി കാത്തിരിക്കുകയാണ് മലയാളസിനിമ. അഭിനയ രംഗത്തേക്കുള്ള പ്രണവിന്‍റെ കാൽവെപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ വർഷങ്ങളായി വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രണവ് പലപ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു.

ഒടുവില്‍ എല്ലാവരുടെയും ആഗ്രഹം പോലെ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ജിത്തു ജോസഫിന്‍റെ ആദിയാണ് പ്രണവിന്‍റെ ആദ്യ സിനിമ. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ആദി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമയും ആരാധകരും കാത്തിരിക്കുന്നത്.

എന്നാൽ പ്രണവിന്റെ അഭിമുഖങ്ങൾ വളരെ വിരളമാണ്. മലയാളി പ്രേക്ഷകർക്ക് സമ്പൂർണമായ ഗ്രാഹ്യം പ്രണവിനെ കുറിച്ച് ഉണ്ടായിരുന്നിട്ട് കൂടി എന്തിനീ ഒളിച്ചോട്ടം എന്ന ചോദ്യത്തിന് പ്രണവ് കൃത്യമായ മറുപടിയാണ് നൽകിയത്.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് മാധ്യമങ്ങളോട് പ്രത്യേക വിരോധമൊന്നുമില്ലെന്നും എന്റെ സ്വകാര്യതകളിൽ ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ ഒന്നും തന്നെ ഇല്ലാ എന്ന് ഞാൻ വിശ്വസിക്കുന്നു എന്നുമാണ് പ്രണവ് മോഹന്‍ലാല്‍ നൽകിയ മറുപടി.

ഹൈദരബാദില്‍ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ആദി ഈ വര്‍ഷാവസാനം തിയേറ്ററുകളില്‍ എത്തും.

The post പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്തത്.. first appeared on Onlookersmedia.

The post പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്തത്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5449/feed/ 0 5449
ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ https://onlookersmedia.com/latest-news/jeethu-joseph-pranav-mohanlal-aadhi/ https://onlookersmedia.com/latest-news/jeethu-joseph-pranav-mohanlal-aadhi/#respond Tue, 15 Aug 2017 05:52:31 +0000 http://onlookersmedia.com/?p=4635 കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുകയാണ് മലയാള സിനിമയിൽ എന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞ കാര്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഈ കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ചിത്രീകരണം കഴിഞ്ഞു ചിത്രത്തിന്റെ ബാംഗ്ലൂർ ഷെഡ്യൂൾ ആരംഭിക്കുകയും ചെയ്തു. […]

The post ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ first appeared on Onlookersmedia.

The post ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ appeared first on Onlookersmedia.

]]>
കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുകയാണ് മലയാള സിനിമയിൽ എന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞ കാര്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഈ കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ചിത്രീകരണം കഴിഞ്ഞു ചിത്രത്തിന്റെ ബാംഗ്ലൂർ ഷെഡ്യൂൾ ആരംഭിക്കുകയും ചെയ്തു.

ഒരു ആക്ഷൻ ത്രില്ലറായാണ് ഈ ചിത്രമൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ക്രിസ്മസ് റിലീസ് ആയാണ് ഈ ചിത്രം ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും , ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ആദി പ്രദർശനത്തിന് എത്തുക അടുത്ത വര്ഷം ജനുവരിയിൽ ആയിരിക്കും.

ജനുവരി അവസാന വാരം കണക്കാക്കി ആണ് ആദിയുടെ റിലീസ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത് എന്ന് ചിത്രത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പ്രണയത്തിനു പ്രാധാന്യമില്ലാത്ത ഈ ചിത്രത്തിൽ പക്ഷെ മൂന്നു പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാകും. അലമാര എന്ന ചിത്രത്തിലൂടെ നായിക ആയെത്തിയ അദിതി രവി, ലെന അത് പോലെ അനാർക്കലി എന്ന പ്രിത്വി രാജ് ചിത്രത്തിലെ നായിക പ്രിയ ഗോർ എന്നിവരാണ് ആ മൂന്നു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്.

അതുപോലെ സഖാവ് , ഊഴം എന്ന ചിത്രത്തിലൊക്കെ വില്ലൻ വേഷം അവതരിപ്പിച്ച ടോണി ലൂക് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഷറഫുദ്ധീൻ, സിജു വിൽ‌സൺ , നെടുമുടി വേണു, മുകേഷ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ് എന്ന് വാർത്തകൾ ഉണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ അയൂബ് ഖാൻ ആണ്. ഒക്ടോബറോടെ ആദിയുടെ ചിത്രീകരണം അവസാനിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ചിത്രത്തിന് വേണ്ടി പ്രണവ് മോഹൻലാൽ പാർക്കർ പരിശീലനം നേടിയിരുന്നു.

The post ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ first appeared on Onlookersmedia.

The post ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/jeethu-joseph-pranav-mohanlal-aadhi/feed/ 0 4635