ലേലം - Onlookersmedia https://onlookersmedia.com/tag/ലേലം/ First Entertainment website in Malayalam Wed, 02 Aug 2017 05:21:14 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 ലേലം - Onlookersmedia https://onlookersmedia.com/tag/ലേലം/ 32 32 54783289 ആനക്കാട്ടില്‍ ചാക്കോച്ചി.. വമ്പന്‍ തിരിച്ചു വരവിനായി സുരേഷ് ഗോപി https://onlookersmedia.com/latest-news/aanakattil-chakkochi-lelam-2-suresh-gopi/ https://onlookersmedia.com/latest-news/aanakattil-chakkochi-lelam-2-suresh-gopi/#respond Wed, 02 Aug 2017 05:21:14 +0000 http://onlookersmedia.com/?p=4139 ആക്ഷന്‍ മാസ്സ് സിനിമകള്‍ എന്നുവെച്ചാല്‍ സുരേഷ് ഗോപി സിനിമകള്‍ എന്ന ഒരു അവസ്ഥയായിരുന്നു ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ റോളുകളിലൂടെ സുരേഷ് ഗോപി ജനമനസുകളില്‍ ഒരു വികാരമായി മാറുകയായിരുന്നു. കമ്മീഷണര്‍, ലേലം, ഏകലവ്യന്‍, പത്രം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്‍റെ ജനപ്രീതി കൂട്ടി. പിന്നീട് ഒരു കാലത്ത് സുരേഷ് ഗോപിയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഇടിഞ്ഞ അവസ്ഥ വന്നപ്പോള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് രഞ്ജി പണിക്കര്‍ ആണ്. കമ്മീഷണര്‍ എന്ന ചിത്രത്തിന്‍റെ […]

The post ആനക്കാട്ടില്‍ ചാക്കോച്ചി.. വമ്പന്‍ തിരിച്ചു വരവിനായി സുരേഷ് ഗോപി first appeared on Onlookersmedia.

The post ആനക്കാട്ടില്‍ ചാക്കോച്ചി.. വമ്പന്‍ തിരിച്ചു വരവിനായി സുരേഷ് ഗോപി appeared first on Onlookersmedia.

]]>
ആക്ഷന്‍ മാസ്സ് സിനിമകള്‍ എന്നുവെച്ചാല്‍ സുരേഷ് ഗോപി സിനിമകള്‍ എന്ന ഒരു അവസ്ഥയായിരുന്നു ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ റോളുകളിലൂടെ സുരേഷ് ഗോപി ജനമനസുകളില്‍ ഒരു വികാരമായി മാറുകയായിരുന്നു. കമ്മീഷണര്‍, ലേലം, ഏകലവ്യന്‍, പത്രം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്‍റെ ജനപ്രീതി കൂട്ടി.

പിന്നീട് ഒരു കാലത്ത് സുരേഷ് ഗോപിയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഇടിഞ്ഞ അവസ്ഥ വന്നപ്പോള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് രഞ്ജി പണിക്കര്‍ ആണ്. കമ്മീഷണര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി എത്തിയ ഭരത് ചന്ദ്രന്‍ IPSലൂടെ. കമ്മീഷണറെ പോലെ തന്നെ ഭരത് ചന്ദ്രന്‍ IPSഉം ബോക്സോഫീസില്‍ വമ്പന്‍ വിജയം ആയിരുന്നു.

വീണ്ടും ഒരു തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുയാണ് സുരേഷ് ഗോപി. ഇത്തവണയും രഞ്ജി പണിക്കര്‍ക്കൊപ്പം തന്നെയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം ലേലത്തിന്‍റെ രണ്ടാം ഭാഗത്തിലൂടെ വീണ്ടും ആനക്കാട്ടില്‍ ചാക്കോച്ചിയായി എത്തുകയാണ് സുരേഷ് ഗോപി. രഞ്ജി പണിക്കറുടെ തിരക്കഥയില്‍ മകന്‍ നിധിന്‍ രഞ്ജി പണിക്കറാണ് ലേലം 2 സംവിധാനം ചെയ്യുക.

രഞ്ജിപണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ലേലം 2 നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കര്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടെയാണിത്.

The post ആനക്കാട്ടില്‍ ചാക്കോച്ചി.. വമ്പന്‍ തിരിച്ചു വരവിനായി സുരേഷ് ഗോപി first appeared on Onlookersmedia.

The post ആനക്കാട്ടില്‍ ചാക്കോച്ചി.. വമ്പന്‍ തിരിച്ചു വരവിനായി സുരേഷ് ഗോപി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/aanakattil-chakkochi-lelam-2-suresh-gopi/feed/ 0 4139
വീണ്ടും ബോക്സോഫീസില്‍ കൊടുങ്കാറ്റു സൃഷ്ട്ടിക്കാൻ സുരേഷ് ഗോപി https://onlookersmedia.com/latest-news/suresh-gopi-2018-movie/ https://onlookersmedia.com/latest-news/suresh-gopi-2018-movie/#respond Wed, 12 Jul 2017 04:49:03 +0000 http://onlookersmedia.com/?p=3276 മലയാള സിനിമയുടെ ആക്ഷൻ സ്റ്റാർ സുരേഷ് ഗോപി ഒരു വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണെന്നു സൂചനകൾ. പാർലമെന്റ് മെമ്പർ ആയതിന് ശേഷം രാഷ്ട്രീയത്തിലും മിനി സ്‌ക്രീനിൽ കോടീശ്വരൻ പരിപാടിയുടെ അവതാരകനും ആയി മാത്രം തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്ന സുരേഷ് ഗോപി ഒരിടവേളക്ക് ശേഷം തയ്യാറെടുക്കുന്നത് മലയാള സിനിമയിൽ പുതിയ ബോക്സ് ഓഫീസ് കൊടുങ്കാറ്റു സൃഷ്ടിക്കാനാണെന്നാണ് ഇന്‍റസ്ട്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിനോടകം തന്നെ അഞ്ചു ബിഗ് ബജറ്റ് പ്രൊജെക്ടുകൾ സുരേഷ് ഗോപിക്കായി അണിയറയിൽ ഒരുങ്ങാൻ തുടങ്ങി കഴിഞ്ഞു. […]

The post വീണ്ടും ബോക്സോഫീസില്‍ കൊടുങ്കാറ്റു സൃഷ്ട്ടിക്കാൻ സുരേഷ് ഗോപി first appeared on Onlookersmedia.

The post വീണ്ടും ബോക്സോഫീസില്‍ കൊടുങ്കാറ്റു സൃഷ്ട്ടിക്കാൻ സുരേഷ് ഗോപി appeared first on Onlookersmedia.

]]>
മലയാള സിനിമയുടെ ആക്ഷൻ സ്റ്റാർ സുരേഷ് ഗോപി ഒരു വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണെന്നു സൂചനകൾ. പാർലമെന്റ് മെമ്പർ ആയതിന് ശേഷം രാഷ്ട്രീയത്തിലും മിനി സ്‌ക്രീനിൽ കോടീശ്വരൻ പരിപാടിയുടെ അവതാരകനും ആയി മാത്രം തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്ന സുരേഷ് ഗോപി ഒരിടവേളക്ക് ശേഷം തയ്യാറെടുക്കുന്നത് മലയാള സിനിമയിൽ പുതിയ ബോക്സ് ഓഫീസ് കൊടുങ്കാറ്റു സൃഷ്ടിക്കാനാണെന്നാണ് ഇന്‍റസ്ട്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിനോടകം തന്നെ അഞ്ചു ബിഗ് ബജറ്റ് പ്രൊജെക്ടുകൾ സുരേഷ് ഗോപിക്കായി അണിയറയിൽ ഒരുങ്ങാൻ തുടങ്ങി കഴിഞ്ഞു.

സുരേഷ് ഗോപി തന്നെയാണ് ഈ വിവരം അടുത്തിടെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഈ വരാൻ പോകുന്ന അഞ്ചു സിനിമകളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.

suresh gopi, suresh gopi next movie, chinthamani kolacase, lelam 2;

സുരേഷ് ഗോപി ഇനി നായകനായി അഭിനയിക്കാൻ പോകുന്ന ആദ്യ ചിത്രം ലേലം എന്ന തന്റെ സിനിമയുടെ രണ്ടാം ഭാഗത്തിൽ ആയിരിക്കും. കസബ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നിതിൻ രഞ്ജി പണിക്കർ ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക. പണ്ട് ജോഷിക്ക് വേണ്ടി ലേലം ഒരുക്കിയ രഞ്ജി പണിക്കർ തന്നെ തന്റെ മകന്റെ ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നു.

suresh gopi, suresh gopi next movie, chinthamani kolacase, lelam 2;

അതിനു ശേഷം സുരേഷ് ഗോപി നായകനായി വരുന്നത് ഭരത് ചന്ദ്രൻ ഐ പി എസ് എന്ന രഞ്ജി പണിക്കർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ്. രഞ്ജി പണിക്കർ തന്നെ രചനയും സംവിധാനവും നിർവഹിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണത്തിലൂടെ ലിബർട്ടി ബഷീർ വീണ്ടും മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് ലിബർട്ടി ഫിലിംസിലൂടെ തിരിച്ചു വരികയാണ്.

suresh gopi, suresh gopi next movie, chinthamani kolacase, lelam 2;

അതിനു ശേഷം സുരേഷ് ഗോപി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് ചിന്താമണി കൊലകേസ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ആദ്യ ഭാഗം എഴുതിയ എ കെ സാജൻ തന്നെയായിരിക്കും ഒരുക്കുക എന്നാണ് സൂചന.

suresh gopi, suresh gopi next movie, chinthamani kolacase, lelam 2;

ഇത് മൂന്നും കൂടാതെ സൂപ്പര്‍ ഹിറ്റ് തിരക്കഥകൃത്തുക്കള്‍ ആയ ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഒരു ചിത്രത്തിലും അതുപോലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിലും അഭിനയിക്കാൻ സുരേഷ് ഗോപി കരാർ ആയതായാണ് അദ്ദേഹം തന്നെ പറയുന്നത്.

suresh gopi, suresh gopi next movie, chinthamani kolacase, lelam 2;

ഈ പ്രോജെക്റ്റുകൾ യാഥാർഥ്യം ആയി വന്നാൽ ഇനി വരുന്ന ഒന്നോ രണ്ടോ വർഷത്തിൽ മലയാള സിനിമ കാണാൻ പോകുന്നത് സുരേഷ് ഗോപി സൃഷ്ടിക്കുന്ന ബോക്സ് ഓഫീസ് പ്രകമ്പനം ആയിരിക്കും എന്നത് തീർച്ചയാണ്. കാരണം മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന ഒരു നടന്‍റെ മാത്രം തിരിച്ചു വരവല്ല ഇത്, അവർ ഒരുപാട് ആരാധിക്കുന്ന ഓൺസ്‌ക്രീൻ കഥാപാത്രങ്ങളുടെയും തിരിച്ചു വരവാണ്. കാത്തിരിക്കാം ആക്ഷൻ സ്റ്റാർ ഒരുക്കുന്ന ഇടി മുഴക്കത്തിനായി.

The post വീണ്ടും ബോക്സോഫീസില്‍ കൊടുങ്കാറ്റു സൃഷ്ട്ടിക്കാൻ സുരേഷ് ഗോപി first appeared on Onlookersmedia.

The post വീണ്ടും ബോക്സോഫീസില്‍ കൊടുങ്കാറ്റു സൃഷ്ട്ടിക്കാൻ സുരേഷ് ഗോപി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/suresh-gopi-2018-movie/feed/ 0 3276